Friday 9 December 2011

അമാനുഷികനെ നിര്‍മ്മിക്കുവാന്‍ പരിക്ഷണങ്ങളുമായി ശാസ്ത്ര ലോകം

ന്യൂയോര്‍ക്ക്: മനുഷ്യ രാശിയുടെ നാശത്തിന് കാരണമാകാവുന്നതും പ്രകൃതിയുടെ നിലനില്‍പ്പിനെ തന്നെ തകിടം മറിക്കുന്നതിന് കാരണമായേക്കാവുന്നതുമായ രഹസ്യ ശാസ്ത്രിയ പരീക്ഷണങ്ങള്‍ അമേരിക്കയിലും ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നതായി റിപ്പോര്‍ട്ട്. മനുഷ്യനെ അമാനുഷിക കഴിവുളളവരായി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. ട്രാന്‍സ് ഹ്യൂമാനിസം എന്ന പേരില്‍  അറിയപ്പെടുന്ന ഈ പരിക്ഷണങ്ങള്‍  സാങ്കേതിക വിദ്യയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന പല രാജ്യങ്ങളിലും പുരോഗമിക്കുന്നതായി അറിയുന്നു. 
മനുഷ്യ ശരിരത്തിലെ ഡി.എന്‍.എ ഘടനയില്‍ മാറ്റം വരുത്തി 50% മനുഷ്യ സ്വഭാവും 50% ചില മൃഗങ്ങളുടെ സ്വഭാവും കടത്തി ഭാവ മാറ്റം വരുത്തി മനുഷ്യനെ അമാനുഷികനായി മാറ്റുന്നു. ഇതിന് നിരവധി അത്യാധൂനിക ശ്‌സ്ത്ര സാങ്കേതിക വിദ്യകളുടെ സഹായം ആവശ്യമാണ,് ഇപ്രകാരം  മനുഷ്യനെ അമാനുഷിക കഴിവുളളവരാക്കി മാറ്റുന്നതിനെയാണ് ട്രാന്‍സ് ഹ്യൂമാനിസം എന്ന് പറയുന്നത്. അതായത് ഒരു സാധാരണ മനുഷ്യനെ ജനിതകപരമായും സങ്കേതിക പരമായും മാറ്റം വരുത്തി ഹോളിവുഡ് സിനിമകളില്‍ കണ്ടിട്ടുളള, സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍, ടെര്‍മിനേറ്റര്‍ എന്ന നിലകളില്‍ ആക്കുന്നത് ആണിത്. ജനിതക മാറ്റം വരുത്തുന്ന മനുഷ്യന് രോഗങ്ങള്‍ പിടിപെടുകയോ പ്രായം വര്‍ദ്ധിക്കുകയോ ക്ഷീണം തോന്നുകയോ ചെയ്യില്ല. ഒന്നിനെയും കുറിച്ചുള്ള വിഷാദവും, വിഷമവും ഇല്ലാത്ത ആള്‍ ആയിരിക്കും ഈ അമാനുഷികന്‍. ഇതിന് സഹായമാകുന്നത്  മനുഷ്യ ശരിരത്തിലെ ആരോഗ്യ വ്യതിയാനങ്ങള്‍ അടക്കം പലതും നിരീക്ഷിക്കുവാന്‍ കഴിവുള്ളതെന്ന് അവകാശപ്പെട്ട് ശാസ്ത്രജ്ഞര് രംഗത്തെത്തിച്ച ഇലക്‌ട്രോണിക്‌സ് സ്കിന്‍ ടാറ്റു. തലച്ചോറിലെ രുചി മണം എന്നിവ മനസ്സിലാക്കുകയും സ്വയം ചിന്തിക്കുകയും ചെയ്യുന്ന പ്രോട്ടൊ ടൈപ്പ് കോജിനിറ്റിവ് കംപ്യൂട്ടര്‍ ചിപ്പ്. കൃത്രിമ ജീനുകളുടെ സഹായത്തോടെ കേബ്രിഡ്ജ് സര്‍വ്വകലശാല വികസിപ്പിച്ചെടുത്ത ജീവി  എന്നിവയാണ് ട്രാന്‍സ് ഹ്യൂമാനിസ്റ്റുകളില്‍ ഉപയോഗിക്കുന്നത്. ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന മനുഷ്യന്‍ ശാരിരീക മാനസ്സീക വികാരങ്ങള്‍ സാധരണ മനുഷ്യരെക്കാളും അധികം നിയന്ത്രിക്കുന്നവനും ഉല്ലാസത്തിന് കൂടുതല്‍ സമയം കണ്ടെത്തുന്നവനും ആയിരിക്കും.രഹസ്യ സ്വഭാവമുള്ള ഇത്തരം പരിക്ഷണങ്ങള്‍ മനുഷ്യരാശിയുടെ തന്നെ നാശത്തിന് കാരണമായേക്കാം എന്ന് ശാസ്ത്ര ലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഈ കണ്ടു പിടിത്തങ്ങള്‍ പ്രകൃതിയോടും സൃഷ്ടാവായ ദൈവത്തോടും ഉള്ള വെല്ലുവിളിയായി വിവിധ മത സമൂഹങ്ങള്‍ പറയുന്നു. ബൈബിളിലെ അന്ത്യകാല സംഭവങ്ങളോടും എതിര്‍ ക്രിസ്തുവിന്റെ ആഗമനത്തിനുളള സമയമായെന്നും വേദ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.

No comments:

Post a Comment

please make the cooments and share