Friday 30 December 2011

കൊച്ചി മെട്രോ: ഡിഎംആര്‍സി പിന്മാറുന്നു



നിലവിലുള്ള പണികള്‍ പൂര്‍ത്തിയാക്കിയാല്‍ ഓഫീസ് അടച്ചുപൂട്ടാന്‍ നിര്‍ദേശം
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ കൂടുതല്‍ ജോലികള്‍ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ പിന്മാറി. അടിസ്ഥാന വികസന പദ്ധതികളില്‍ പണി തുടങ്ങിയവ മാത്രം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും പുതിയ ജീവനക്കാരെ നിയമിക്കാതെ ഇവ പൂര്‍ത്തിയാക്കാനും ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ കൊച്ചിയിലെ ഓഫീസിലേക്ക് കത്തയച്ചിട്ടുണ്ട്. 

പണി പൂര്‍ത്തിയായാല്‍ കൊച്ചിയിലെ ഓഫീസ് അടച്ചുപൂട്ടാനും കത്തില്‍ നിര്‍ദ്ദേശമുണ്ട്. 

അഞ്ച് പ്രാഥമിക അടിസ്ഥാന വികസന പദ്ധതികളാണ് കൊച്ചിയില്‍ മെട്രോറെയില്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരുന്നത്. നോര്‍ത്ത് മേല്‍പ്പാലം, കെ.എസ്.ആര്‍.ടിസിക്ക് സമീപമുള്ള സലീം രാജന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണവുമാണ് ഇപ്പോള്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നത്. 

സ്വന്തം നിലയില്‍ പദ്ധതി നടപ്പാക്കാനാകുമെന്ന കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍ കത്തയച്ചിരിക്കുന്നത്.

ഡല്‍ഹി മെട്രോ റയെില്‍ കോര്‍പ്പറേഷന് കൊച്ചി പദ്ധതിക്കായി ടെന്‍ഡറില്‍ പങ്കെടുക്കാമെന്ന് സര്‍ക്കാര്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ ഇതില്‍ താല്‍പര്യമില്ലെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചതായാണ് സൂചന.

No comments:

Post a Comment

please make the cooments and share