Saturday 24 December 2011

ഐക്യരാഷ്ട്ര സംഘടനാ സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും

Slider 4
കൊച്ചി: ഐക്യരാഷ്ട്ര സംഘടനയിലെ വിദഗ്ധസംഘം മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ജനവരിയില്‍ തന്നെ സന്ദര്‍ശനം നടത്താനാണ് ഉദ്ദേശ്യം. കേന്ദ്രസര്‍ക്കാരുമായി സംഘം കൂടിയാലോചന നടത്തും.

116 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോള്‍ ഉയര്‍ത്തുന്ന ഭീഷണി അന്തര്‍ദേശീയ തലത്തിലും ശ്രദ്ധാകേന്ദ്രമായതിനാലാണ് ഐക്യരാഷ്ട്ര സംഘടനയും അതില്‍ താത്പര്യമെടുത്തത്. ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട ഭൂഗര്‍ഭശാസ്ത്രജ്ഞന്മാര്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞരുമായി കൂടിയാലോചനകള്‍ നടത്തും. അതിനു ശേഷമായിരിക്കും അണക്കെട്ടും പരിസരപ്രദേശങ്ങളും നിരീക്ഷിച്ച് വിലയിരുത്തുക. മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി തിരുവനന്തപുരത്ത് അന്തര്‍ദേശീയ സെമിനാര്‍ നടത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കംകുറിച്ചതായി റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരായവരെ സെമിനാറില്‍ പങ്കെടുപ്പിക്കും. സെമിനാര്‍ തിരുവനന്തപുരത്ത് വെച്ചായിരിക്കും. തീയതി നിശ്ചയിച്ചിട്ടില്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പുമായി ഒപ്പുവെക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിവരുന്നു. 

No comments:

Post a Comment

please make the cooments and share