Malayalam Bible Quiz

സബ്ബ ജൂണിയര്‍
1) എത് രാജാവിന്റെ കാലത്താണ് യേശു ജനിച്ചത്?
ഹെരോദാവ്
2) സെബദി പുത്രന്മാരുടെ പേരെന്ത്?
യാക്കോബ് യോഹന്നാന്‍
3) സെബദി പുത്രന്മാരുടെ അപ്പന്റെ പേരെന്ത്?
സെബദി
4) അബ്രഹാം മുതല്‍ ക്രിസ്തു വരെ എത്ര തലമുറകള്‍
42
5) യേശു വെള്ളത്തിനു മീതെ നടന്ന കടല്‍ ഏതാണ്? ഗലീല കടല്‍
6) മകളുടെ സൗഖ്യത്തിനു വേണ്ടി യേശുവിന്റെ അടുക്കല്‍ വന്ന പള്ളി പ്രമാണി ആര്?
യായിറോസ്
7) യേശു കടലിന്മേല്‍ നടന്നത് ഏത് യാമത്തിലാണ്? നാലാം യാമം
യേശു ആദ്യമായി സുവിശേഷം പ്രസംഗിച്ചത് എവിടെ ? ഗലീലയില്‍
9) എഫഥാ എന്ന വാക്കിനര്‍ത്ഥം ? തുറന്ന് വരിക
10) കുറേനക്കാരനായ ശീമോന്റെ പുത്രന്മാര്‍? അലക്‌സന്തരും രൂഫസും
11) സെഖര്യ പരോഹിതന്‍ ഏത് കൂറില്‍ പെട്ട വ്യക്തിയാണ് ? അബിയ
12) ലോകം മുഴുവന്‍ പേര്‍ വഴി ചാര്‍ത്തണം എന്ന് കല്പിച്ച കൈസര്‍ ആരാണ് ? ഔഗസ്‌തോസ്
13) എത്രാം ദിവസമാണ് ശിശുവിന് യേശു എന്ന് പേര് വിളിച്ചത് ? 8-ാം ദിവസം
14) അത്യുന്നതന്റെ പ്രവാചകന്‍ എന്ന് വിളിക്കപ്പെട്ടത് ആര് ? യോഹന്നാന്‍ സ്‌നാപകന്‍
15) ആരുടെ ഭാര്യയെ ഓര്‍ത്തു കൊള്ളുവിന്‍ എന്നാണ് യേശു പറഞ്ഞത് ? ലോത്തിന്റെ
16) അത്തിയുടെ കീഴില്‍ ഇരുന്നവന്‍ എന്ന് യേശു പറഞ്ഞത് ആരെക്കുറിച്ച് ? നഥനയേല്‍
17) എന്നോട് പ്രീയമുണ്ടോ എന്ന് ചോദിച്ചതിനാല്‍ ദുഃഖിച്ചത് ആര് ? പത്രോസ്
18) നീ നിന്നെ തന്നെ ലോകത്തിന് വെളിപ്പെടുത്തുക എന്ന് യേശുവിനോട് പറഞ്ഞതാര് ? യേശുവിന്റെ സഹോദരന്മാര്‍
19) ശമര്യയില്‍ യാക്കോബിന്റെ കിണര്‍ ഉണ്ടായിരുന്ന സ്ഥലം? സുഖാര്‍
20) ബഥേസ്ദ എന്ന കുളത്തിന് എത്ര മണ്ഡപങ്ങളുണ്ട്? അഞ്ച്

ബൈബിള്‍ ക്വിസ്സ്
1) അബ്രഹാമിന്റെ പിതാവായ തേരഹിനു മുന്നമെ മരിച്ചു പോയതാര് ? ഹാരാന്‍
2) സൗന്ദര്യമുള്ള സ്ത്രീയെന്നു ആദ്യം വിളിക്കപ്പെട്ടവള്‍? സാറായി ഉല് 12.1
3) ആദ്യം ദര്‍ശനം കണ്ട വ്യക്തി ? അബ്രഹാം 15.1
4) ഗെരാര്‍ താഴ് വരയിലെ ശണ്ഡയുടെ കിണറുകള്‍ ഏവ? ഏശെക്ക്, സിത്‌ന 26.20-21
5) ആനകൊമ്പുകൊണ്ട് അരമന തീര്‍ത്ത രാജാവ് ? ആഹാബ് 2 രാജ 22. 39
6) യോഹന്നാന്‍ വെളിപ്പാടില്‍ കണ്ട കുതിരകളുടെ നിറം? വെള്ള, ചുവപ്പ്, കറുപ്പ്, മഞ്ഞ
7) നേര്‍ വഴി വിട്ട് പോയ നീതിമാന്‍ ? ബിലയാം 2 പത്രോ 2.15
8) നാലു പ്രവാചകിമാരായ കന്യകമാര്‍ ഉണ്ടായിരുന്നത് ആര്‍ക്ക് ? ഫിലിപ്പോസ് അപ്പോ 21.19
9) ദേശാധിപതിയായ ഫേലിക്‌സിന്റെ ഭാര്യയുടെ പേര് ? ദ്രുസില്ല
10) മനുഷ്യരുടെ രഹസ്യങ്ങളെ ദൈവം ന്യായം വിധിക്കുന്നത് എന്തിന്മേല്‍? സുവിശേഷ പ്രകാരം റോമ. 2.28
11) കപ്പലില്‍ നിന്നും രക്ഷപ്പെട്ട പൗലോസും കൂട്ടരും ഏത് ദ്വീപിലാണ് എത്തിയത് ? മെലിത്ത അപ്പോ 28.1
12) ആര്‍ക്കാണ് സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുവാന്‍ കഴിയാത്തത്?
മാംസരക്തങ്ങള്‍ക്ക് 1 കൊരി 15.20
13) കാണുന്നത് താല്കാലിക എങ്കില്‍ കണാത്തതോ? നിത്യം 2 കൊരി 4.18
14) യഹോവയുടെ നേരെ വമ്പു കാണിച്ചിരിക്കയാല്‍ ഒരു ജാതിയാകതെ നശിച്ചു പോകുന്നതാര് ? മോവാബ് യിര്യ 48.42
15) അശ്ശൂരിന്റെ കയ്യിലെ വടി ആരുടെ ക്രോധം ആകുന്നു? യഹോവയുടെ യെശ 10.5

സുപ്പര്‍ ബൈബിള്‍ ക്വിസ്സ്

1) ദൈവത്തോട് നമ്മെ നിരപ്പിക്കുന്നത് ആര്‍ ?
2) ഉഗ്രതയും വേഗതയും ഉളള ജാതി ഏത് ?
3) യഹോവ പ്രസാദിക്കാത്ത ഒരു നദി ?
4) 'സ്വര്‍ഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു'എന്ന് പറഞ്ഞ രാജാവ് ?
5)  ചുവര്‍ കുത്തി തുറന്ന പ്രവാചകന്‍ ?
6) കരയേണ്ടതിന് പൂജാഗിരിയില്‍ കയറിപ്പോയ രണ്ട് പട്ടണങ്ങള്‍ ?
7) ദൈവം ആട്ടിന്‍കൂട്ടങ്ങള്‍ക്ക് താവളമാക്കുന്ന ദേശം ഏത് ?
8) വാക്കിലും പ്രവര്‍ത്തിയിലും സമര്‍ത്ഥനായി തീര്‍ന്ന ഒരു എബ്രായന്‍ ?
9) 'ആമേന്‍' എന്ന പദം ആദ്യമായി കാണുന്നത് എവിടെ ?
10) നീതിമാന്‍ എന്ന് സാക്ഷ്യം ലഭിച്ച പ്രഥമ വ്യക്തി ?
11) 'ആഹാരം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല എന്ന് പറഞ്ഞത് ആര് ?
12) തീക്കും, ചുറ്റികയ്ക്കും തുല്യമായത് എന്ത് ?
13) യരുശലേമില്‍ നിന്ന് എത്ര ദൂരത്തിലാണ് ബഥാന്യ ?
14) യിസ്രായേലിനെ അനുഗമിച്ച ആത്മീക പാറ ?
15) 'ചന്ദ്രന് ശോഭയില്ല' എന്ന് കണ്ടുപിടിച്ചത് ആര്‍ ?
16) അസ്ഥികള്‍ക്ക് ദ്രവത്വം എന്ത് ?
17) മൃഗങ്ങള്‍ക്ക് പുല്ല് അന്വേഷിച്ചു നടന്ന രാജാവ് ?
18) ന്യായപ്രമാണ പ്രകാരം പൂര്‍ണ്ണ മനസ്സോടും, പൂര്‍ണ്ണശക്തിയോടും കൂടെ യഹോവയിങ്ഖലേക്ക് തിരിഞ്ഞ ഏക രാജാവ് ?
19) സ്വജാതിക്കാര്‍ക്ക് തുണ നില്‍ക്കുന്ന മഹാപ്രഭു ?
20) വരുവാനുളള നന്മകളുടെ മഹാപുരോഹിതന്‍ ?

ശരിയുത്തരം
1)ക്രിസ്തു (2കൊരി 5:18), 2) കല്ദയര്‍ (ഹബ 1:6) 3) തൈല നദി(മീഖ 6:7) 4) കോരഹ് (2ദിന 36:23) 5)യെഹസ്‌ക്കിയേല്‍ (യെഹ 8:8) 6) ബയിത്ത്, ദീബോന്‍ (യെശ 15:2) 7) അമോന്യര്‍ ( യെഹ 25:5) 8) മോശ (അപ്പോ 7:22) 9) സംഖ്യ 5:22 (സംഖ്യ 5:22 ) 10) ഹാബേല്‍ (എബ്ര 11:4) 11) പൗലോസ് (1കൊരി 8:8) 12)വചനം (യിര്യ 23:29) 13) എകദേശം രണ്ടു നാഴിക (യോഹ 11:18) 14)ക്രിസ്തു (1കൊരി 10:4)15) ശൂഹ്യനായ ബില്‍ദാദ് (ഈയ്യോ 25:5) 16) അസുയ (സദൃ 14:30) 17) ആഹാബ് (1 രാജ 18:5,6) 18) യോശിയാവ് (2രാജ 23:25) 19) മീഖായേല്‍ (ദാനി 12:1) 20) ക്രിസ്തു (എബ്ര 9:11)


സുപ്പര്‍ ബൈബിള്‍ ക്വിസ്സ്
1) അദൃശ്യനായ ദൈവത്തിന്റെ പ്രതിമ ആര് ?
2) ഞങ്ങള്‍ക്ക് പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തണമേ എന്ന് പ്രാര്‍ത്ഥിച്ചതാര് ?
3) ക്ഷമകൊണ്ട് നേടുവാന്‍ സാധിക്കുന്നത് എന്ത് ?
4) വിചരങ്ങളാല്‍ പരവശനായ രാജാവ് ?
5) സര്‍വ്വ ഭൂമിയുടെയും ചുറ്റിക എന്നറിയപ്പെടുന്ന ദേശം ഏത് ?
6) ഏഴു ദിവസം ജനമദ്ധ്യേ സ്തംഭിച്ചു കൊണ്ട് പാര്‍ത്ത പ്രവാചകന്‍ ?
7) കൂടാര പെരുന്നാളിന് രഹസ്യത്തില്‍ പോയത് ആര് ?
8)  മരുഭൂമിയില്‍ മുന്തിരിപ്പഴം പോലെ യഹോവ കണ്ടത്തിയത് ആരെ ?
9)  ബദാം വൃക്ഷത്തിന്റെ മറ്റൊരു പേര് എന്ത് ?
10)  മനസ്സില്‍ ആലോചിച്ച് ഉത്തരം പറയുന്നവന്‍ ആര്‍ ?
11) യേശു ''സ്‌നേഹിത'' എന്ന് വിളിച്ച ശിഷ്യന്‍ ?
12) എല്ലാ വാക്യങ്ങളും ഒരുപോലെ അവസാനിക്കുന്ന ബൈബിളിലെ ഏക അദ്ധ്യായം ?
13) യൗവ്വനക്കാരനും മനോബലമില്ലാത്തവനും ആയിരുന്ന രാജാവ് ?
14) ''യേശു തന്നെ ക്രിസ്തു'' എന്ന് തെളിയിച്ച് ദമസ്‌ക്കോസില്‍ പാര്‍ക്കുന്ന യഹുദന്മാരെ മിണ്ടാതാക്കിയത് ആര് ?
15) ''യാഗത്തിലല്ല ദയയിലും, ഹോമയാഗത്തേക്കാള്‍ പരിജ്ഞാനത്തിലും, ഞാന്‍ പ്രസാദിക്കുന്നു'' എന്ന് അരുളപ്പാട് പ്രസ്താവിച്ചത് ആര്‍ ?
16) ഇരിമ്പു ഞരമ്പുള്ള കഴുത്തും, താമ്ര നെറ്റിയിമുള്ള കഠിന ഹൃദയന്‍ ആര്‍ ?
17) വിഷാദത്താല്‍ ഉറങ്ങിയവന്‍ ആര്‍ ?
18) ''ദൈവമോ മരിച്ചവരുടെ ദൈവമല്ല,ജീവനുള്ളവരുടെ ദൈവമത്രേ'' എന്ന് പറഞ്ഞത് ആര്‍?
19) താമ്ര പര്‍വ്വതങ്ങള്‍ ദര്‍ശനം കണ്ടത് ആര്‍?
20) ന്യായപ്രമാണത്തിന്റെ അവസാനം ആര്‍ ?
ശരിയുത്തരം
  1)ക്രിസ്തു (കൊലൊ 1:15), 2) യിരെമ്യാവ് (വിലാ 5:21) 3) പ്രാണന്‍ (ലൂക്കോസ് 21:19) 4)ബേല്‍ശസ്സര്‍ (ദാനി 5:6) 5)ബാബേല്‍ (യിരെമ്യ 50:23) 6) യെഹസ്‌ക്കേല്‍ (യെഹ 3:15) 7) യേശു ( യോഹ 7:10) 8) യിസ്രയേല്‍ (ഹോശ 9:10) 9) ജാഗ്രത് (യിരെമ്യ 1:11) 10) നീതിമാന്‍ (സദൃ 15:28) 11) യൂദാ (മത്താ 26:50) 12)136-ാം സങ്കീര്‍ത്തനം  13) രെഹബയാം (2ദിന 1:7) 14)ശൗല്‍ (അപ്പോ പ്ര 9:22)15) ഹോശയ (ഹോശ 6:6) 16) യാക്കോബ് ഗൃഹം (യെശയ്യ 48:4) 17)ശിഷ്യന്മാര്‍ (ലൂക്കോ 22:45) 18) യേശു (ലൂക്കോ 20:38) 19)സെഖര്യാവ് (സെഖ 6:1) 20) ക്രിസ്തു (റോമ 10:4)


സുപ്പര്‍ ബൈബിള്‍ ക്വിസ്സ്


1) ആകാശത്തില്‍ കൂടി കടന്നു പോയൊരു ശ്രേഷ്ഠ മഹാ പുരോഹിതന്‍ ?
2) ''സീയോനെ വയല്‍ പോലെ ഉഴുതു കളയും'' എന്ന് സകല യഹൂദ ജനത്തോടും പ്രവചിച്ചത് ആര്‍ ?
3) യേശു ബേഥാന്യ വിട്ടു പോരുമ്പോള്‍ ദൂരത്തു നിന്നും കണ്ട വൃക്ഷം ഏത് ?
4) ഏതു രാജാവിനെയാണ് ഒരു കഴുതയെ കുഴിച്ചിടുന്നതു പോലെ കുഴിച്ചിടും എന്ന് യഹോവ അരുളി ചെയ്തത് ?
5) യേശുക്രിസ്തുവിന്റെ വെളിപ്പാടിനാല്‍ സുവിശേഷം പ്രാപിച്ച ഒരു അപ്പോസ്‌തോലന്‍ ?
6) വിശ്രമ പുരുഷനായിരുന്ന യിസ്രയേല്‍ രാജാവ് ആര്‍ ?
7) പട്ടണത്തില്‍ കോപാഗ്നി ജ്വലിപ്പിക്കുന്നത് ആര്‍ ?
8) യഹോവ ഒരു രാജാവിനെക്കുറിച്ച് ''രാജാധി രാജാവ്'' എന്നു വിശേഷിപ്പിച്ചിരുന്നു. ആരെ ?
9) ദിനം പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചിരുന്നത് ആര്‍ ?
10) മറിയ എലിസബത്തിനോടു കൂടി എത്ര നാള്‍ പാര്‍ത്തു ?
11) തന്റെ ദാസന്മാരുമായി കണക്കു തീര്‍ക്കുവാന്‍ ഭാവിക്കുന്ന ഒരു രാജാവിനോട് സാദൃശ്യം ഏത് ?
12) പിറുപിറുപ്പു കൂടാതെ തമ്മില്‍ ആചരിക്കേണ്ടത് എന്ത് ?
13) തന്റെ കഷ്ടകാലത്തു കൂടെയും യഹോവയോട് അധികം ദ്രോഹം ചെയ്ത രാജാവ് ?
14) ''കര്‍ത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിനല്ല ഞങ്ങള്‍ക്കു തന്നെ നിന്നെ വെളിപ്പെടുത്തുവാന്‍ പോകുന്നത്''എന്ന് യേശുവിനോട് ചോദിച്ചത് ആര്‍ ?
15) യഹോവയുടെ ശുശ്രൂഷയില്‍ സാമര്‍ത്ഥ്യം കാണിച്ച എല്ലാ ലേവ്യരോടും ഹൃദ്യമായി സംസാരിച്ച രാജാവ് ?
16) കര്‍ത്താവ് ആയിരമായിരം വിശുദ്ധന്മാരോടു കൂടി വരുന്നു എന്നു പ്രവചിച്ച പുരാതന പ്രവാചകന്‍ ?
17) ക്രിസ്തു ആര്‍ ആകൂവാനുള്ള മഹത്വം ആണ് സ്വതവേ എടുത്തിട്ടില്ലാത്തത് ?
18) ഭക്തികെട്ടു നടക്കുന്നവര്‍ക്ക് ദൃഷ്ടാന്തമാക്കി വെച്ചിരിക്കുന്ന രണ്ട് പട്ടണങ്ങള്‍ ഏവ ?
19) മക്കദോന്യക്ക് പോകുവാനുള്ള ദര്‍ശനം പൗലോസ് കണ്ടത് എവിടെ വച്ച് ?
20) ''അവസാനത്തോളും സഹിച്ചു നില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും'' എന്നു പറഞ്ഞത് ആര്‍ ?
ശരിയുത്തരം
  1) ദൈവപുത്രനായ യേശു (എബ്ര 4:14), 2) മോരാഷ്ട്യനായ മീഖയാവ് (യിരമ്യ 26:18), 3) ഇലയുളള അത്തി വൃക്ഷം (മര്‍ക്കോ 11:13), 4) യെഹോയാക്കിം (യിരമ്യ 22:18,19), 5) പൗലോസ് (ഗലാ 1:12), 6) ശലോമോന്‍ (1ദിന 22:9), 7) പരിഹാസികള്‍ (സദൃ 29:8), 8) നെബുഖദ്‌നേസര്‍ (യെഹസ് 26:7), 9) ബരോവക്കാര്‍ (അപ്പോ 17:10,11), 10) ഏകദേശം മൂന്നു മാസം (ലൂക്കോ 1:56), 11)സ്വര്‍ഗ്ഗരാജ്യം (മത്താ 18:23) 12) അതിഥി സല്‍ക്കാരം (1പത്രോസ് 4:9) 13) ആഹാസ് (2ദിന 28:22) 14) ഇസ്‌കര്യോത്താവല്ലാത്ത യൂദാ (യോഹ 14:22), 15) യെഹിസ്‌ക്കിയാവ് (2ദിന 30:22), 16) ഹാനോക്ക് (യൂദാ 14), 17) മഹാപുരോഹിതന്‍ (എബ്ര 5:5), 18) സോദൊം, ഗോമേറ (2പത്രോ 2:6), 19) ത്രോവാസ് (അപ്പോ 16:9), 20) യേശു (മത്താ 24:13)

സുപ്പര്‍ ബൈബിള്‍ ക്വിസ്സ്
1) ''പിതാവിന്റെ കല്പന നിത്യജീവന്‍'' എന്ന് അറിയുന്നത് ആര് ?
2) രോശ്, മേശക്ക്, തൂബല്‍ എന്നിവയുടെ പ്രഭു ആര് ?
3) വിളക്കോടു കൂടി പാത്രത്തില്‍ എണ്ണ എടുത്തവര്‍ ആര്‍ ?
4) ''നിന്റെ കാലില്‍ നിന്ന് ചെരുപ്പ് അഴിച്ചു കളയുക; നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു'' എന്ന് യഹോവയുടെ സൈന്യത്തിന്റെ അധിപതി ആരോട് പറഞ്ഞു ?
5) തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന് ദൈവം മുകളില്‍ നിന്ന് എന്തിനെയെല്ലാം വിളിക്കുന്നു ?
6) ദേശത്തില്‍ സംഭവിച്ചിരുന്ന അതിശയത്തേക്കുറിച്ച് ചോദിക്കേണ്ടതിന് ബാബേല്‍ പ്രഭുക്കന്മാര്‍ ദൂതന്മാരെ ആരൂടെ അടുക്കല്‍ ആണ് അയച്ചത് ?
7) ആകാശം പുകപോലെ പൊയ്‌പ്പോകും; ഭൂമി വസ്ത്രം പോലെ പഴകും. അതിലെ നിവാസികള്‍ക്ക് എന്ത് സംഭവിക്കും ?
8) നാം നമ്മുടെ നടപ്പ് ആരാഞ്ഞ് ശോധനചെയ്ത് എവിടേക്ക് തിരിയണം ?
9) യഹോവ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി, താന്നിരുന്ന വൃക്ഷത്തെ ഉയര്‍ത്തുകയും. പച്ചയായുള്ള വൃക്ഷത്തെ ഉണക്കി, ഉണങ്ങിയ വൃക്ഷത്തെ തഴപ്പിക്കുകയും ചെയ്തിരിക്കുന്നു എന്ന് അറിയുന്നത് ആരെല്ലാം ?
10) ആര്‍ കടന്നു പോകേണ്ടതിനാണ് സമുദ്രത്തിന്റെ ആഴത്തെ യഹോവ വഴി ആക്കിയത് ?
11) ഏതൊരു യിസ്രയേല്യഗോത്രവും പോലെ സ്വജനത്തിന് ന്യായപാലനം ചെയ്യുന്നത് ആര് ?
12) ശവത്താല്‍ അശുദ്ധനാകുകയോ, ദൂരയാത്രയില്‍ ആയിരിക്കുകയോ ചെയ്യുന്ന യിസ്രയേല്‍ മക്കള്‍ എപ്പോള്‍ പെസഹ ആചരിക്കണം എന്നാണ് യഹോവ അരുളിചെയ്തത് ?
13) ജ്ഞാനം ബലത്തേക്കാള്‍ നല്ലതു തന്നെ, എങ്കിലും ആരൂടെ ജ്ഞാനം ആണ് തുച്ചികരിക്കപ്പെടുന്നത് ?
14) അസ്ഥി ബലമുള്ള കഴുത ആര്‍ ?
15) വെളിച്ചം ഉള്ളടത്തോളും ഏതില്‍ വിശ്വസിപ്പിന്‍ എന്നാണ് യേശു പുരുഷാരത്തോട് പറഞ്ഞത് ?
16) പൂര്‍ണ്ണ ഹൃദയത്തോടെ സത്യം ചെയ്ത് പൂര്‍ണ്ണ താല്പര്യത്തോടും കൂടെ യഹോവയെ അന്വേഷിച്ചതു കൊണ്ട് യഹോവയെ കണ്ടെത്തിയത് ആര് ?
17)ദൈവത്തെ ഭയപ്പെടുന്ന ആര്‍ക്ക് നന്മ വരുമെന്നാണ് നിശ്ചയമായി അറിയുന്നത് ?
18) മോശയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങള്‍ക്ക് ഈ അനര്‍ത്ഥം ഒക്കെയും വന്നിരിക്കുന്നു എന്ന് പ്രാര്‍ത്ഥിച്ച് പറഞ്ഞത് ആര് ?
19) വിവേകമുള്ളവന്റെ ഹൃദയത്തില്‍ അടങ്ങി പാര്‍ക്കുന്നത് എന്ത് ?
20) സത്യത്തിന് സാക്ഷി നില്‍ക്കേണ്ടതിന് ജനിച്ച് അതിനായി ലോകത്തില്‍ വന്നത് ആര്‍ ?
ശരിയുത്തരം
  1) യേശു. (യോഹ 12.50). 2) ഗോഗ് (യെഹസ് 38:3).3)ബുദ്ധിയുള്ളവന്‍ (മത്താ 25:14).4) യോശുവായോട് (യോശു 5:15) 5) ആകാശത്തെയും, ഭൂമിയെയും (സങ്കി 50:4) 6) യെഹിസ്‌ക്കീയാവ് (2ദിന 32:31) 7) കൊതുകുപോലെ ചത്തു പോകും(യെശ 51:6) 8) യഹോവയുടെ അടുക്കലേക്ക് (വിലാ 3:40) 9) കാട്ടിലെ സകല വൃക്ഷങ്ങളും (യെഹസ് 17:24) 10) വീണ്ടെടുക്കപ്പെട്ടവര്‍ (യെശ 51:10) 11) ദാന്‍ (ഉല്പ 49:16) 12) 2ാം മാസം 14-ാം തീയതി സന്ധ്യാ സമയത്ത് (സംഖ്യ 9:11) 13) സാധുവിന്റെ (സഭാപ്ര 9:16) 14) യിസ്സാഖാര്‍ (ഉല്പ 49:16) 15) വെളിച്ചത്തില്‍ (യോഹ 12:36) 16) യെഹൂദ്യര്‍ (2ദിന 15:15) 17) ഭക്തന്മാര്‍ക്ക് (സഭാ 8:12) 18) ദാനിയേല്‍ (ദാനി 9:13) 19) ജ്ഞാനം ( സദൃ 14:33) 20) യേശു (യോഹ 18:37)

സുപ്പര്‍ ബൈബിള്‍ ക്വിസ്സ്
1) ശിമ്യോന്‍ ആരെ കാണും മുമ്പേ മരണം കാണുകയില്ല എന്നാണ് പരിശുദ്ധാത്മാവിനാല്‍ അരുളപ്പാട് ഉണ്ടായത് ?
2) ന്യായപ്രമാണത്തിന്റെ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഏവരും ഏതിന് കീഴിലാകുന്നു ?
3) ദൈവപുരുഷന്റെ നേരെ നീട്ടിയ കൈ വരണ്ടു പോയിട്ട് തിരികെ മടക്കുവാന്‍ കഴിവില്ലാതെ പോയ രാജാവ് ?
4) ദുഷ്പ്രവര്‍ത്തിക്കുള്ള ശിക്ഷ തല്‍ക്ഷണം നടക്കായ്കകൊണ്ട് മനുഷ്യന്‍ ചെയ്യുവാന്‍ ധൈര്യപ്പെടുന്നത് എന്ത് ?
5) 'നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‌വാന്‍ എനിക്കു മനസ്സില്ലായിരുന്നു'' എന്ന് പൗലോസ് പറഞ്ഞത് ആരോട് ?
6) ' രണ്ടു വസ്ത്രമുള്ളവന്‍ ഇല്ലാത്തവനു കൊടുക്കട്ടെ'' എന്ന് പുരുഷാരത്തോട് പറഞ്ഞത് ആര്‍ ?
7) വെളിച്ചത്തിന്റെ ഫലം എന്തെല്ലാം ?
8) ' ആ സുവിശേഷത്തിന് ഞാന്‍ പ്രസംഗകനും, അപ്പോസ്‌തോലനും, ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു'' ആര്‍ ?
9) ബുദ്ധിയില്ലാത്ത മൗഡ്യ തര്‍ക്കം ജനിപ്പിക്കുന്നത് ജനിപ്പിക്കുന്നത് എന്ത് ?
10) സൂര്യന്‍ അസ്തമിക്കുവോളും എന്തു വെച്ചു കൊണ്ടിരിക്കരുത് ?
11) പാതാളത്തില്‍ വേദന അനുഭവിച്ചപ്പോള്‍ ധനവാന്‍ എവിടേക്ക് നോക്കി ?
12) കൈയ്യില്‍ ചുറ്റിക പിടിച്ച സ്ത്രി ?
13) കുടിപാര്‍പ്പുളള ദേശത്ത് എത്തുവോളും യിസ്രയേല്‍ മക്കള്‍ ഭക്ഷിച്ചതെന്ത്?
14) ഏഴു ദിവസം പാളയത്തിന് പുറത്താക്കി അടച്ചിട്ടത് ആരെ ?
15) തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം ഇഷ്ടം പോലെ തിന്നാം എന്ന് യഹോവയായ ദൈവം കല്പിച്ചത് ആരോട് ?
16) മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് ആരൂടെ മദ്ധ്യേ ആണ് സന്തോഷം ഉണ്ടാകുന്നത് ?
17) ബുദ്ധികൊണ്ട് അഞ്ചു വാക്കു പറയുവാന്‍ ഇച്ഛിച്ച ആള്‍ ?
18) നീതി മാര്‍ഗ്ഗം ഉപദേശിച്ചു കൊണ്ട് മഹാപുരോഹിതന്‍മാരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും അടുക്കല്‍ വന്നത് ആര്‍ ?
19)  പടകില്‍ നിന്ന് ഇറങ്ങിയ ഉടനെ യേശുവിനെ അറിഞ്ഞ ദേശം ?
20) ന്യായപ്രമാണത്തിന്റെ ശാപത്തില്‍ നിന്ന് വിലയ്ക്കു വാങ്ങിയത് ആര്‍ ?

ശരിയുത്തരങ്ങള്‍
  1) കര്‍ത്താവായ ക്രിസ്തുവിനെ (ലൂക്കോ 2:25). 2) ശാപത്തിന് (ഗലാ 3:10) 3) യെരോബയാം (1രാജ 13:4). 4) ദോഷം (വിലാ 8:11) 5) ഫിലേമോന്‍ (ഫിലേ 1:14) 6) സെഖര്യാവിന്റെ മകനായ യോഹന്നാന്‍ (ലൂക്കോ 3:2,11) 7) സകല സല്‍ഗുണം, നീതി, സത്യം (എഫേസ്യ 5:10) 8) പൗലോസ് (2തിമോ 1:11) 9) ശണ്ഠ (2തിമോ 2:23) 10) കോപം (എഫേസ്യ 4:26) 11) മേലോട്ട് (ലൂക്കോ 16:230 12) ഹേബരിന്റെ ഭാര്യ യായേല്‍ (ന്യായ 4:21) 13) മന്ന (പുറ 16:35) 14) മിര്യാം (സംഖ്യ 12:15) 15) മനുഷ്യനോട് (ഉല്പ 2:16) 16) ദൈവദൂതന്മാരുടെ (ലൂക്കോ 15:9,10) 17) പൗലോസ് (1കൊരി 14:19) 18) യോഹന്നാന്‍ (മത്തായി 21:32) 19) ഗന്നസരേത്ത് (മത്താ 6:53) 20) ക്രിസ്തു (ഗലാ 3:13)

സുപ്പര്‍ ബൈബിള്‍ ക്വിസ്സ്
1) പൗലോസിനെ വിശ്വസ്തന്‍ എന്ന് എണ്ണി ശുശ്രൂഷയ്ക്ക് ആക്കിയത് ആര്‍?
2) പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ടന്‍ ആര്‍?
3) കാളയെപ്പോലെ പുല്ല് തിന്നുന്ന ജീവി ഏത്?
4) ദൈവം അനുതപിക്കാത്ത രണ്ട് കാര്യങ്ങള്‍?
5) ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലത് എന്ന് പറഞ്ഞത് ആര്‍?
6) രോഗികള്‍ക്ക് എണ്ണ തേച്ച് സൗഖ്യം വരുത്തിയത് ആര്‍?
7) റാഹേലും, ലേയയും പണിത ഗൃഹം?
8) 'ഞാന്‍ യഹോവയെ അറിയുകയില്ല'' എന്ന് പറഞ്ഞത് ആര്‍?
9) മഹാസഭയില്‍ നീതി പ്രസംഗിച്ചത് ആര്‍?
10) സഹോദരനോട് നിസ്സാര എന്നു പറയുന്നവര്‍ എവിടെ നില്‍ക്കേണ്ടി വരും?
11) ഫറവോന്റെ അരമനയുടെ പടിക്കലുളള കളത്തിലെ കളിമണ്ണില്‍ വലിയ കല്ലുകള്‍ കുഴിച്ചിട്ട പ്രവാചകന്‍?
12) യെഹോഹാനാന്റെ അറയില്‍ ചെന്ന് ഭക്ഷണം കഴിക്കാതെ രാപാര്‍ത്തത് ആര്‍?
13) ഉപായ ലേഖനങ്ങള്‍ എഴുതിയത് ആര്‍?
14) ലോത്തിനെ 'വലഞ്ഞുപോയ നീതിമാന്‍' എന്നു വിശേഷിപ്പിച്ചത് ആര്‍?
15) വിശുദ്ധന്മാരുടെ ഇടയില്‍ പേര്‍ പറകപോലും അരുതാത്ത കാര്യങ്ങള്‍ ഏവ?
16) സകല സമ്പാദ്യത്താലും നേടേണ്ടത് എന്ത്?
17) നിര്‍മ്മലയായിരിപ്പാന്‍ മനസ്സില്ലാത്ത നഗരം ഏത്?
18) നീതിമാന് ദോഷം നിരൂപിക്കുന്നത് ആര്‍?
19) പുതിയ നിയമത്തിലെ ഏക പ്രവചന ഗ്രന്ഥം ഏത്?
20) കൊയ്ത്തുകാരുടെ മുറവിളി ആരൂടെ ചെവിയില്‍ ആണ് എത്തിയത്?

ശരിയുത്തരം
 1.ക്രിസ്തു യേശു എന്ന കര്‍ത്താവ് (1 തിമോഥി 1:12), 2) ജിതമാനസന്‍ (സദൃ 16:32), 3.നദിഹയം (ഈയ്യോ 40:15), 4.കൃപാവരവും, വിളിയും (റോമ 11:29), 5.പൗലോസ് (1 തിമോഥി 4:4), 6. പന്തിരുവര്‍ (മര്‍ക്കോ 6:13), 7. യിസ്രയേല്‍ ഗൃഹം (രൂത്ത് 4:11), 8. ഫറവോന്‍ (പുറ 5:2), 9.ദാവിദ് (സങ്കി 40:9), 10.ന്യായാധിപസഭയുടെ മുമ്പില്‍ (മത്താ 5:22), 11.യിരെമ്യാവ് (43:9), 12.എസ്രാ (എസ്രാ 10:6), 13.ഹാമാന്‍ (എസ്ഥേര്‍ 8:5), 14.പത്രോസ് (2പത്രോസ് 2:8),15.ദുര്‍ന്നടപ്പ്, അശുദ്ധി, അത്യാഗ്രഹം (എഫേ 5:3),16.വിവേകം (സദൃ 4:7), 17. യെരുശലേം (യിര്യ 13:27), 18.ദുഷ്ടന്‍ (സങ്കി 37:12), 19).വെളിപ്പാട് (വെളി 22:19), 20.സൈന്യങ്ങളുടെ കര്‍ത്താവിന്റെ (യാക്കോ 5:4)
സുപ്പര്‍ ബൈബിള്‍ ക്വിസ്സ്
1.സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്ന ജീവന്റെ അപ്പം ?
2.ധാന്യവും, വീഞ്ഞുമുള്ള ദേശത്ത് തനിച്ചു വസിക്കുന്നത് ആര്‍ ?
3. സ്വപ്‌ന വ്യഖ്യാനം ആര്‍ക്കുള്ളതാണ് ?
4.യോഹന്നാന്‍ സ്‌നാപകന്‍ എത്ര അടയാളങ്ങള്‍ ചെയ്തു ?
5.ഏഴുപ്രാവശ്യം വീണാലും എഴുന്നേല്‍ക്കുന്നത് ആര്‍ ?
6. യേശുവിന്റെ അടുക്കല്‍ ശീമോന്‍ പത്രോസിനെ കൊണ്ടു വന്നത് ആര്‍ ?
7.യഹോവയുടെ നാമത്തെ ഭയപ്പെടുന്നത് ജ്ഞാനം ആകുന്നു എന്നു പറഞ്ഞ പ്രവാചകന്‍ ?
8.കുശവന്റെ മണ്‍പാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നത് ആരെ ?
9.'മരിപ്പിക്കയും, ജീവിപ്പിക്കയുംചെയ്യേണ്ടതിന് ഞാന്‍ ദൈവമോ' എന്ന്ആര് ആരോട് പറഞ്ഞു?
10.ഏതു പ്രവാചകനോട് ആണ് ദൈവം ഒരു പരസ്യപ്പലക ഉണ്ടാക്കുവാന്‍ ആവശ്യപ്പെട്ടത് ?
11. ഹിമകാലത്ത് ഗുഹയില്‍ കടന്നു ചെന്ന് സിംഹത്തെ കൊന്ന വ്യക്തി ?
12. തന്റെ ജ്ഞാനത്താല്‍ പട്ടണത്തെ രക്ഷിച്ചത് ആര്‍ ?
13. ഭൂമിയില്‍ പാപങ്ങളെ മോചിപ്പിക്കുവാന്‍ അധികാരം ഉള്ളത് ആര്‍ക്ക് ?
14. മാഗോര്‍ മിസ്സാബീബ് എന്ന് യഹോവ വിളിച്ച പുരോഹിതന്‍ ?
15. യേശുവിനെ കാണിച്ചുകൊടുക്കുവാന്‍ യൂദാ ഇസ്‌ക്കര്യോത്തിനെ തോന്നിപ്പിച്ചതാര് ?
16. യിസ്രയേല്‍ ജനത്തിനു കനാന്‍ ദേശത്ത് അതിരുകള്‍ തീരുമാനിച്ചത് ആര് ?
17. ജാതികളുടെ സകല രാജാക്കന്മാരും ഒട്ടൊഴിയാതെ മഹത്വത്തോടെ കിടന്നുറങ്ങുന്നത് എവിടെ ?
18. യഹോവ യോസഫിന്റെ നിമിത്തം അനുഗ്രഹിച്ച് വീട് എത് ?
19. 'ദൈവപുത്രനായ ക്രിസ്തു നീ തന്നെ' എന്നു യേശുവിനോടു പറഞ്ഞതാര്?
20.സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധി്കാരവും നല്‍കപ്പെട്ടതാര്‍ക്ക് ?

ശരിയുത്തരം
1) യേശു (യോഹ 6:5), 2) യാക്കോബിന്റെ ഉറവ് (ആവര്‍ 33:28), 3) ദൈവത്തിന് (ഉല്പ 40:8), 4) ഒന്നും ചെയ്തിട്ടില്ല (യോഹ 10:41), 5) നീതിമാന്‍ (സദൃ 24:16), 6) അന്ത്രയോസ് (യോഹ 1:42),7) മീഖാ (മീഖാ 6:9), 8) സീയോന്റെ വിശിഷ്ടപുത്രന്മാരെ, (വിലാപ 4:2)9) യിസ്രയേല്‍ രാജാവ് നയമാനോട് (2രാജ 5:7), 10) യെശയ്യാവ് (യെശയ്യ 8:1) 11) ബെനയാവ് (2ശമു 23:20) 12) സാധുവായൊരു ജ്ഞാനി (സഭാ 9:15) 13) മനുഷ്യപുത്രന്‍ (ലൂക്കോ 5:24) 14) പശ്ഹൂര്‍ (യിരമ്യ 20:3) 15) പിശാച് (യോഹ 13:2) 16) യഹോവ (സംഖ്യ 34:1) 17) താന്താന്റെ ഭവനത്തില്‍ (യെശയ്യ 14:18) 18) മിസ്രയീമ്യന്റെ വീട് (ഉല്പ 39:5) 19) മാര്‍ത്ത (യോഹ 11:27) 20) യേശുവിന് (മത്താ 28:18)

സുപ്പര്‍ ബൈബിള്‍ ക്വിസ്സ്
1) ന്യായപ്രമാണത്തിന്റെ അവസാനം ആര്‍ ?
2) അബ്രഹാം ദൈവത്തിന്റെ സ്‌നേഹിതന്‍ എന്ന് രേഖപ്പെടുത്തിയ പ്രവാചകന്‍ ?
3) യവകൊയ്ത്തിന്റെ ആരംഭത്തില്‍ ബേത്‌ലഹേമില്‍ എത്തിയ രണ്ടു പേര്‍ ?
4) കര്‍ത്താവിന്റെ വൃതന്മാരെ നാലു ദിക്കില്‍ നിന്നും കൂട്ടിച്ചേര്‍ക്കുന്നത് ആര്‍ ?
5) 'ദുഷ്ടത ദുഷ്ടനില്‍ നിന്ന് പുറപ്പെടുന്നു'' എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ച രാജാവ് ആര്‍ ?
6) ക്രിസ്തുവിനെക്കുറിച്ച് എഴുതിയിരിക്കുന്ന പുസ്തകങ്ങള്‍ ഏതെല്ലാം ?
7)ദൈവസന്നിധിയില്‍ ചെയ്ത കല്പന ഓര്‍ത്തിട്ട് ആരുടെ കല്പന പ്രമാണിച്ചു കൊള്ളണം?
8) ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ട് ഗോത്രങ്ങള്‍ക്കും ലേഖനം എഴുതിയത് ആര്‍ ?
9) ബന്ധനങ്ങള്‍ മുറുകിപ്പോകാതെയിരിക്കേണ്ടതിന് ആര്‍ ആകരുത് ?
10) അന്ധകാരത്തില്‍ മിണ്ടാതെയാകുന്നത് ആര്‍ ?
11) വിശ്വാസിയായ അബ്രഹാമിനോടുക്കൂടെ അനുഗ്രഹിക്കപ്പെടുന്നത് ആര്‍ ?
12) ' അവന്‍ വിശ്വസ്തനായിരുന്നതുകൊണ്ട് ഒരു തെറ്റും കുറ്റവും അവനില്‍ കണ്ടെത്തിയില്ല'' ആര്‍ ?
13) മൂഢനു താന്‍ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന് അവനോട് എങ്ങനെ ഉത്തരം പറയേണം ?
14) പക്ഷപാതവും, കപടവും ഇല്ലാത്ത ജ്ഞാനം എവിടെ നിന്ന് വരുന്നു ?
15) ' യഹൂദാ ഗൃഹം സകലജാതികളെയും പോലെയത്രെ'' എന്നു പറയുന്നത് ആരെല്ലാം ?
16) 'യഹോവ സിംഹാസനത്തില്‍ ഇരിക്കുന്നതും സ്വര്‍ഗ്ഗത്തിലെ സൈന്യം എല്ലാം അവന്റെ വലത്തും ഇടത്തും നില്‍ക്കുന്നതും ഞാന്‍ കണ്ടു' ഈ കാഴ്ച കണ്ടത് ആര്‍ ?
17) മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദം ആരായിരുന്നു?
18) ' ഭക്തന്‍ മരിക്കുമ്പോലെ ഞാന്‍ മരിക്കട്ടെ'' ഇത് ആരുടെ ആഗ്രഹം ആയിരുന്നു ?
19) ദൈവത്തിന്റെ ദൂതന്മാര്‍ എവിടെ വെച്ചാണ് യാക്കോബിനെ എതിരേറ്റത് ?
20) സമാധാനത്തിന്റെ ദൈവം മരിച്ചവരുടെ ഇടയില്‍ നിന്ന് മടക്കി വരുത്തിയത് ആരെ ?

ശരിയുത്തരം
1. ക്രിസ്തു (റോമര്‍ 10:4),2. യെശയ്യാവ്  (യെശ.41:19), 3. നവോമി, രൂത്ത് (രൂത്ത് 1:20), 4. ദൂതന്മാര്‍ (മത്താ.24:31), 5. ദാവീദ് (1 ശമു.24:13),6.മോശയുടെ ന്യായപ്രമാണം, പ്രവാചക പുസ്തകങ്ങള്‍, സങ്കീര്‍ത്തനങ്ങള്‍ (ലൂക്കോസ് 24:44) 7. രാജാവിന്റെ (വിലാ 8:2) 8. യാക്കോബ് (യാക്കോ.1:1), 9. ദുഷ്ടരാകരുത്. 10. ദുഷ്ടന്മാര്‍ (2ശമു.2:9) 11. വിശ്വാസികള്‍ (ഗലാ.3:9), 12. ദാനിയേല്‍ (ദാനി.6:6), 13.  ഭോഷത്വത്തിന് തക്കവണ്ണം (സദൃ.26:5), 14. ഉയരത്തില്‍ നിന്ന് (യാക്കോ.3:17), 15. മോവാബ്, സേയീര് (യെഹ.25:8), 16. മീഖായാവ് (2ദിന.18:18), 17. യോഹന്നാന്‍ സ്‌നാപകന്‍ (മത്ത.3:3), 18. ബിലയാം (സംഖ്യ23:10), 19. മഹനയിം (ഉല്പ.32:1), 20. കര്‍ത്താവായ യേശുവിനെ (എബ്രാ.13:20)

സുപ്പര്‍ ബൈബിള്‍ ക്വിസ്സ്
1) 'മടുത്തുപോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കേണം'' എന്നു പറഞ്ഞത് ആര്‍ ?
2) ജ്ഞാനിയുടെ ബുദ്ധി അവന്റെ ഏതു ഭാഗത്ത് ഇരിക്കുന്നു ?
3) യഹോവയുടെ ഒട്ടകങ്ങള്‍ക്ക് കിടപ്പാടമാക്കുന്നത് ആരെ?
4) വിശ്വാസത്തില്‍ നിന്നും ഉത്ഭവിക്കാത്തത് എല്ലാം എന്താണ് ?
5) ആദിയില്‍ യഹോവയുടെ നാമം വിളിച്ചിരുന്ന സ്ഥലം ഏത് ?
6) 'സ്വര്‍ണ്ണ നഗരം'' എന്നു പറയുന്ന നഗരം ഏത് ?
7) സമ്പത്തുള്ളവര്‍ക്ക് കടപ്പാന്‍ പ്രയാസമുള്ള രാജ്യം ?
8) കൈ തൊടാതെ പെട്ടെന്നു മറിഞ്ഞു പോയ പട്ടണം ?
9) സൊദോം, ഗോമേറ എന്നിവയപ്പോലെ ആയിത്തീരും എന്ന് പറയപ്പെട്ട രാജ്യങ്ങള്‍ ?
10)പെസഹ കഴിഞ്ഞ് ഒലിവുമലയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന യേശുവിനെ ശക്തിപ്പെടുത്തിയത് ആര്‍ ?
11)''നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന് യഹോവയെ അന്വേഷിപ്പിന്‍''എന്ന് ആഹ്വാനം ചെയ്തത് ആര്‍
12) മണ്ണിന്‍മേല്‍ അധികാരം ഉള്ളവന്‍ ആര്‍ ?
13) രാത്രിയില്‍ ഉപവസിച്ച രാജാവ് ആര്‍ ?
14) ശൗലിനെ അപ്പോസ്‌തോലന്മാരുടെ അടുക്കല്‍ കൊണ്ടു വന്നത് ആര് ?
15) അറിവു വര്‍ദ്ധിപ്പിക്കുന്നവന്‍ ഏതും കൂടി വര്‍ദ്ധിപ്പിക്കുന്നു?
16) ന്യായത്തിനും, പൂര്‍ണ്ണ നീതിക്കും ഭംഗം വരുത്താത് എന്ത് ?
17) താന്താന്റെ പാപത്തിന് താന്താന്‍ അനുഭവിക്കേണ്ടത് എന്ത് ?
18) '' ശബ്ബത്തില്‍ നന്മചെയ്യുന്നത് വിഹിതം തന്നെ'' എന്നു പറഞ്ഞത് ആര്‍ ?
19) ദൈവത്തിന്റെ കോപത്തിന്റെ കോല്‍ എന്നു വിശേഷിപ്പിക്കുന്നത് ആരെ ?
20) പീലാത്തോസിന്റെ മുമ്പില്‍ നല്ല സ്വീകാരം കഴിച്ചവര്‍ ആര്‍ ?
ശരിയുത്തരം
1)യേശു (ലൂക്കോ 18:1), 2) വലത്തു ഭാഗത്ത് (വിലാ 10:2), 3)രബ്ബ (യെഹസ് 25:5), 4) പാപം(റോമ 14:23),5) ശീലോവ് (യിരമ്യ 7:12), 6) ബാബേല്‍ (യെശ 14:4),7) ദൈവരാജ്യം (ലൂക്കോ 18:24), 8) സൊദോം (വിലാ 4:6), 9) മോവാബ്, അമ്മോന്‍ (സെഫന്യ 2:9), 10) സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതന്‍ (ലൂക്കോ 22:43), 11) ആമോസ്(ആമോ 5:6), 12) കുശവന്‍ (റോമ 9:21), 13) ദാര്യവേശ് (ദാനി 6:18), 14) ബര്‍ന്നബാസ് (അപ്പോ 9:27), 15) ദുഖം (വിലാ 1:18), 16) സര്‍വ്വശക്തന്‍ (ഈയ്യോ 37:23), 17) മരണ ശിക്ഷ (ആവര്‍ 24:16), 18) യേശു(മത്താ 12:12), 19) അശൂരിനെ (യെശ 10:5), 20) ക്രിസ്തു യേശു (1തിമോ 6:14)

സുപ്പര്‍ ബൈബിള്‍ ക്വിസ്സ്
1) വഴിയും, സത്യവും, ജീവനും ആര്‍ ?
2)' അതിവേഗത്തില്‍ ഒന്നും പറയരുത്'' എന്ന് പറഞ്ഞത് ആര്‍ ?
3) സഹതാപം വിട്ടുകളകയും, ദേഷ്യം സദാകാലം വെച്ചു കൊള്‍കയും ചെയ്തത് ആര്‍ ?
4)''നന്മ ചെയ്‌വാന്‍ പഠിപ്പിന്‍'' എന്ന് ആഹ്വാനം ചെയ്ത പ്രവാചകന്‍ ?
5)'' എന്റെ കാല്‍ പേടമാന്‍ കാല്‍ പോലെയാക്കുന്ന'' എന്ന് പറഞ്ഞ പ്രവാചകന്‍ ?
6) ആരുടെ മനസ്സിലാണ് തന്റെ സഹോദരന്മാരെ ചെന്ന് കാണേണം എന്നു തോന്നിയത് ?
7) യിസ്രയേല്‍ മക്കളെ മരുഭൂമിയില്‍ അനുഗമിച്ച പാറ ആരായിരുന്നു ?
8) ആരെ കണ്ടിട്ടാണ് ഹെരോദാവ് അത്യന്തം സന്തോഷിച്ചത് ?
9) തന്റെ തലമുറയില്‍ ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്ത ആള്‍ ?
10) യേശുവിന്റെ നാമത്തില്‍ അയക്കപ്പെട്ട കാര്യസ്ഥന്‍ ?
11) ദൈവത്തോട് ശത്രുത്വം എന്ത് ?
12) ശിഷ്യന്മാര്‍ക്ക് അപ്പോസ്‌തോലന്മാര്‍ എന്നു വിളിച്ചത് ആര്‍ ?
13) ഏതു പ്രവാചകന്റെ കാലത്താണ് ഭൂകമ്പം ഉണ്ടായത് ?
14'പ്രവാചകന് തന്റെ പിതൃദേശത്ത് ബഹുമാനം ഇല്ല'' എന്നു പറഞ്ഞത് ആര്‍ ?
15)'' നിഗളിച്ചു നടക്കുന്നവരെ താഴ്ത്തുവാന്‍ ദൈവം പ്രാപ്തന്‍'' എന്നു പറഞ്ഞ രാജാവ് ?
16''പാപം ചെയ്യുന്ന ദേഹി മരിക്കും'' എന്ന് പഴയനിയമത്തില്‍ എവിടെ രേഖപ്പെടുത്തിയിരിക്കുന്നു?
17) യോഹന്നാന്റെ പേര്‍ എഴുത്തു പലകയില്‍ എഴുതിയത് ആര്‍ ?
18) സ്വയം നശിപ്പിക്കുന്ന അധരം ഉള്ളവന്‍ ആര്‍ ?
19) ആരോടാണ് വേഗത്തില്‍ ഇണങ്ങേണ്ടത് ?
20) പരിശുദ്ധനും, നീതിമാനുമായവന്‍ ആര്‍ ?
ശരിയുത്തരം
1)യേശു (യോഹ 14:6), 2) സഭാപ്രസംഗി (സഭാ 5:2), 3) എദോം (ആമോ 1:11), 4) യെശയ്യാവ് (യെശ 1:17), 5) ഹബ്ബക്കുക്ക് (ഹബ്ബ 3:19), 6) മോശ (അപ്പോ 7:23), 7) ക്രിസ്തു (1കൊരി 10:4,5), 8) യേശുവിനെ (ലൂക്കോ 23:8), 9) ദാവിദ് (അപ്പോ 13:36), 10) പരിശുദ്ധാത്മാവ് (യോഹ 14:26), 11) ജഡത്തിന്റെ ചിന്ത (റോമ 8:7), 12) യേശു (ലൂക്കോ 6:13), 13) ആമോസ് (ആമോ1:1), 14) യേശു (യോഹ 4:44), 15) നെബുഖദ്‌നേസര്‍ ( ദാനി 4:37), 16) യെഹസ്‌ക്കേല്‍ (യെഹസ് 18:4,20), 17) സെഖര്യാവ് (ലൂക്കോ 1:63), 18) മൂഡന്‍ (സഭാപ്ര 10:12), 19)പ്രതിയോഗി (മത്താ 5:25), 20) യേശു (അപ്പോ 3:14)

സുപ്പര്‍ ബൈബിള്‍ ക്വിസ്സ്
1) സാക്ഷാല്‍ മുന്തിരിവള്ളി ആരാണ് ?
2) ദൈവാലയ കര്‍മ്മങ്ങള്‍ നടത്തുന്നവര്‍ എന്തുകൊണ്ട് ഉപജീവിക്കണം ?
3)ക്രിസ്തു മാര്‍ഗ്ഗം സംബന്ധിച്ച് സൂഷ്മമായ അറിവുണ്ടായിരുന്ന ദേശാധിപതി ആരാണ്?
4) സകല സത്യത്തിലും വഴി നടത്തുന്നത് ആരാണ് ?
5) ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം എന്നു വരെ ആയിരുന്നു ?
6) അപ്പോസ്‌തോലന്മാരില്‍ ആദ്യം രക്തസാക്ഷി ആയ വ്യക്തി?
7) നന്ദികെട്ടവരോടും, ദുഷ്ടന്മാരോടും ദയാലുവായവന്‍ ആര്‍ ?
8) യോഹന്നാന്‍ സ്‌നാപകനു ശേഷം ആദ്യമായി മാനസാന്തരം പ്രസംഗിച്ചത് ആര്‍?
9) 'യരുശലേം ദേവാലയത്തിന്റെ കല്ലുപോലും ശേഷിക്കാതെ ഇടിഞ്ഞു പോകും'' എന്നു പറഞ്ഞത് ആര്‍?
10) ചൂളപോലെ കത്തുന്ന ദിവസത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ആര്‍?
11) മഹാ ഗര്‍വ്വിയായവന്‍ ആര്‍?
12) വെള്ളരിതോട്ടത്തിലെ തൂണിനോട് ഉപമിച്ചിരിക്കുന്നത് എന്ത്?
13) തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാന്‍ പ്രായമാകുന്നതു വരെ തൈരും തേനും കൊണ്ട് ഉപജീവിക്കുന്നവന്‍ ആര്‍?
14) ആരുടെ ഹൃദയമാണ് കാലത്തെയും, ന്യായത്തെയും വിവേചിക്കുന്നത് ?
15) സ്വര്‍ഗ്ഗരാജ്യത്തിന്റെ മര്‍മ്മങ്ങളെ അറിവാന്‍ വരം ലഭിച്ചവര്‍ ആര്‍?
16) പരിശുദ്ധാത്മാവ് നിറഞ്ഞ് സ്വര്‍ഗ്ഗത്തിലേക്ക് ഉറ്റു നോക്കിയവര്‍ ആര്‍?
17) യോഹന്നാന്റെ ദൂതന്മാര്‍ പോയശേഷം യേശു പുരുഷാരത്തോട് ആരെക്കുറിച്ചാണ് പറഞ്ഞു തുടങ്ങിയത്?
18) ആരു തിരിച്ചറിയുന്നില്ലെങ്കിലും ആത്മാവില്‍ മര്‍മ്മങ്ങളെ സംസാരിക്കുന്നത് ആര്‍?
19) ' ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു തന്നെ'' എന്നു പറഞ്ഞത് ആര്‍?
20) ലോകത്തെ ജയിച്ചവന്‍ ആര്‍?
ശരിയുത്തരം
1) യേശു (യോഹ.15:1), 2)ദൈവാലയം കൊണ്ട് (1കൊരി.9:13), 3) ഫേലിക്‌സ് (പ്രവ.24:22), 4) സത്യത്തിന്റെ ആത്മാവ് (യോഹ.12:2), 5) യോഹന്നാന്‍ സ്‌നാപകന്‍ വരെ (മത്തായി 11:13), 6) യാക്കോബ് (പ്രവ.12:2) 7) അത്യുന്നതന്‍ (ലൂക്കോ.6:35), 8) യേശു (മര്‍ക്കോ.1:14), 9) യേശു (മത്താ.24:2), 10) മലാഖി (മലാഖി 4:1), 11) മോവാബ് (യെശ.16:6) 12)ജാതികളുടെ മിഥ്യാമൂര്‍ത്തി (യിര.10:5)13) ഇമ്മാനുവേല്‍ (യെശ.7:6)14) ജ്ഞാനിയുടെ (സഭാ.8:5)15) യേശുവിന്റെ ശിഷ്യന്മാര്‍ക്ക് (മത്താ.13:11), 16) സ്‌തേഫാനോസ് (പ്രവ.7:55), 17) യോഹന്നാനെക്കുറിച്ച് (ലൂക്കോ.7:24), 18) അന്യഭാഷയില്‍ സംസാരിക്കുന്നവര്‍ (1കൊരി.14:12), 19) പൗലോസ് ( 1തിമൊ.4:4), 20) യേശു. (യോഹ.16:33)

സുപ്പര്‍ ബൈബിള്‍ ക്വിസ്സ്
1) നാം രക്ഷിക്കപ്പെടുവാനുള്ള ഏക നാമം ?
2) യെരുശലേം നഗരത്തെ കണ്ട് കരഞ്ഞത് ആര്‍ ?
3) 10- ദിവസം പരിക്ഷിക്കപ്പെട്ടവര്‍ ആരെല്ലാം ?
4) ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ യഹോവ ഉടച്ചു കളഞ്ഞത് ആരെ ?
5) മഴ കൊണ്ടു വരുന്ന കാറ്റ് ?
6) കഷ്ടപ്പാടിന്റെ ആധിക്യം കൊണ്ട് ഉണ്ടാകുന്നത് എന്ത് ?
7) യഹോവ കോപത്തില്‍ മേഘം കൊണ്ട് മറച്ചത് ആരെ ?
8) യഹോവ ജാതികളുടെ ഇടയില്‍ അല്പമാക്കിയത് ആരെ ?
9) സോപത്രൊസിന്റെ പിതാവ് ആര്‍ ?
10) സല്‍ഗുണ പൂര്‍ണ്ണന്‍ ആര്‍ ?
11) 'മുന്തിരിതോട്ടം ഉണ്ടാക്കി അതിന്റെ ഫലം തിന്നാതിരിക്കുന്നവന്‍ ആര്‍ '' ഈ ചോദ്യം ചോദിച്ച ആള്‍ ?
12) വെള്ളരിതോട്ടത്തിലെ തൂണിനോട് ഉപമിച്ചിരിക്കുന്നത് എന്ത്?
13) തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാന്‍ പ്രായമാകുന്നതു വരെ തൈരും തേനും കൊണ്ട് ഉപജീവിക്കുന്നവന്‍ ആര്‍?
12) അബ്രഹാമിന് തേജോമയനായ ദൈവം ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലം ?
13) ദൂതനോട് പൊരുതി ജയിച്ചവന്‍ ആര്‍ ?
14) കൂടാരപ്പണി ചെയ്ത അപ്പോസ്‌തോലന്‍ ?
15) ദോഷവും വ്യഭിചാരവുമുള്ള തലമുറ തിരയുന്നത് എന്ത് ?
16) നീതിയുടെ വചനത്തില്‍ പരിചയമില്ലാത്തവന്‍ ആര്‍ ?
17) സമാഗമന കൂടാരത്തിലെ വിശുദ്ധ ഉപകരണങ്ങള്‍ ചുമക്കേണ്ടത് ആര്‍ ആയിരുന്നു ?
18) ദൈവരാജ്യം കാണുവാന്‍ എന്തു ചെയ്യണം ?
19) മനുഷ്യര്‍ നമ്മുടെ നല്ല പ്രവര്‍ത്തികളെ കാണുമ്പോള്‍ എന്തു ചെയ്യും ?
20) യേശുവിന്റെ വരവിന്റെ നാളും നാഴികയും സംബന്ധിച്ച് അറിയുന്നത് ആര്‍ ?

ശരിയുത്തരം
1)  യേശുക്രിസ്തു (അപ്പോ. പ്രവ.4:12), 2) യേശു (ലൂക്കോ.19:41), 3) ദാനിയേല്‍, ഹനന്യാവ്, മിശായേല്‍, അസര്യാവ് (ദാനി.1:6, 12), 4) മോവാബിന് ( യിര്യ 48:38), 5) വടതിക്കാറ്റ് (സദൃ.25:23) 6) സ്വപ്‌നം (സഭാ 5:3) 7) സീയോന്‍ പുത്രിയെ (വിലാ.2:1) 8) ഏദോമിന് (ഓബ.2, 1:2)) 9) ബെരോവയിലെ പുറോസ് (പ്രവ.20:4) 10) പിതാവ് (മത്തായി 5:48) 11) പൗലോസ് (1കൊരി.9:7)  12) മെസോപ്പോത്താമ്യ (അപ്പോ. പ്രവ.7:2) 13) യാക്കോബ് (ഹോശേയ 12:4) 14) പൗലോസ് (അപ്പോ. പ്രവ.18:4) 15) അടയാളം (മത്താ.16:4)1 6) പാല്‍ കുടിക്കുന്നവന്‍ (എബ്രാ.5:13) 17) കെഹാത്യര്‍ (സംഖ്യ.4:15) 18) പുതുതായി ജനിക്കണം (യോഹ.3:3) 19) സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ മഹത്വപ്പെടുത്തും (മത്താ.5:16) 20) പിതാവ് (മത്തായി 24:26)
സുപ്പര്‍ ബൈബിള്‍ ക്വിസ്സ്
1) സര്‍വ്വത്തിനും മീതെ ദൈവമായി എന്നന്നേക്കും വാഴ്ത്തപ്പെട്ടവന്‍ ?
2) മറുരൂപ മലയില്‍ വെച്ച് യേശുവിന്റെ മുഖത്തിന് എന്തു സംഭവിച്ചു ?
3) കയീന്‍ കൊല്ലപ്പെടാതിരിക്കുവാന്‍ ദൈവം അവന് എങ്ങന് സംരക്ഷണം നല്‍കി ?
4) ഭോഷ്‌ക്ക് പറയുന്നത് ആര്‍?
5) പിതാവായ ദൈവം മാനിക്കുന്നത് ആരെ ?
6) ഐഹീകമല്ലാത്ത രാജ്യം ഏത് ?
7) യേശു നീതിമാനെന്ന് പിലാത്തോസിനെ അറിയിച്ചത് ആര് ?
8) യോഹന്നാന്റെ സുവിശേഷത്തില്‍ യേശു പറഞ്ഞ ഉപമകള്‍ എത്ര എണ്ണം ഉണ്ട് ?
9) വചനം സംബന്ധിച്ചു ന്യായാധിപതി ആയിരിക്കുമ്പോള്‍ എനിക്ക് മനസ്സില്ല എന്ന് പറഞ്ഞത് ആര്‍ ?
10) യേശുക്രിസ്തുവിനെ മഹാ ദൈവം എന്ന് വിളിച്ചത് ആര്‍ ?
11) യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉള്ളത് ആര്‍ക്ക് ?
12) ഇരിമ്പു മെതി വണ്ടികൊണ്ട് മെതിക്കപ്പെട്ട ദേശം ?
13) ദൈവവചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവ് വന്നതെവിടെ വച്ച് ?
14) ''യാതൊരുത്തന്റെ മേലും വേഗത്തില്‍ കൈവെയ്ക്കരുത്'' എന്നു പറഞ്ഞത് ആര്‍ ?
15) പുനരുത്ഥാനവും, ആത്മാവും, ദൂതന്മാരും ഇല്ല എന്നു പറയുന്നവര്‍ ആര്‍?
17) പാപത്തിന്റെയും, മരണത്തിന്റെയും പ്രമാണത്തില്‍ നിന്ന് ക്രിസ്തുവേശുവില്‍ സ്വാതന്ത്യം വരുത്തിയിരിക്കുന്ന പ്രമാണ് ഏത് ?
18) മടങ്ങി വരവിന്റെ സമയം അനുസരിക്കുന്ന പക്ഷികള്‍ ഏതെല്ലാം ?
19) സഹോദരന്മാരെ ഉറപ്പിക്കുവാന്‍ യേശു ആരെയാണ് ഭരമേല്പ്പിച്ചത് ?
20) ആടുകളുടെ വലിയ ഇടയന്‍ ആര് ?

ശരിയുത്തരങ്ങള്‍
1) ക്രിസ്തു (റോമര്‍ 9:5), 2) സൂര്യനെപ്പോലെ ശോഭിച്ചു (മത്താ 17:2), 3) അടയാളം വെച്ചു (ഉല്പ 4:15), 4) പിശാച് (യോഹ 8:44), 5) യേശുവിനെ ശുശ്രൂഷിക്കുന്നവനെ ( യോഹ 12:26),  6) യേശുവിന്റെ രാജ്യം (യോഹ 18:36), 7) പീലാത്തോസിന്റെ ഭാര്യ (മത്ത 27:19), 8) ഒന്നും ഇല്ല, 9)ഗല്ലിയോന്‍ (അപ്പോസ് 18:12,15), 10) പൗലോസ് (തീത്തോ 2:12), 11) യേശുവിന് (യോഹ 5:36), 12) ഗിലയാദ് (ആമോസ് 1:3), 13) കൈസര്യ (അപ്പോസ് 10:1,44), 14) പൗലോസ് (1തിമോ 5:22), 15) സദൂക്യര്‍ (അപ്പോസ് 23:8), 17) ജീവന്റെ ആത്മാവിന്റെ പ്രമാണം (റോമ 8:2), 18) കുറുപ്രാവ്, മീവല്‍ പക്ഷി (യിരമ്യ 8:7), 19) ശീമോന്‍ പത്രോസിനെ (ലൂക്കോ 22:31,32), 20) കര്‍ത്താവായ യേശു (എബ്ര 13:20)

സുപ്പര്‍ ബൈബിള്‍ ക്വിസ്സ്
1) ദ്രവത്വം കാണാതിരുന്നവന്‍ ആര്‍ ?
2) അബ്രഹാം ദൈവത്തോട് അപേക്ഷിച്ചപ്പോള്‍ സൗഖ്യം ലഭിച്ച രാജാവ് ആര്‍ ?
3) പിതാവിനെ വിട്ട് യേശുവിനെ അനുഗമിച്ച സഹോദരന്മാര്‍ ആരാണ് ?
4) കാര്യം ആരായുന്നത് മഹത്വമായിരിക്കുന്നത് ആര്‍ക്ക് ?
5) യഹോവ സേയിര്‍ പര്‍വ്വതം അവകാശമായി കൊടുത്തത് ആര്‍ക്ക് ?
6) ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍ ഉണ്ടായത് എവിടെ ?
7) ജീവപര്യന്തം യിസ്രയേലിന് ന്യായപാലനം ചെയ്ത പ്രവാചകന്‍ ?
8) എല്ലാ വാക്യങ്ങളും ഒരു പോലെ അവസാനിക്കുന്ന സങ്കീര്‍ത്തനം ഏത് ?
9) യെരിഹോ പട്ടണം വീണ്ടും പണിതത് ആര്‍ ?
10) ജീവനുള്ളവര്‍ക്കു വേണ്ടി അപേക്ഷിക്കുവാന്‍ പാടില്ലാത്തത് ആരോട് ?
11) യഹോവ തക്ക സമയത്ത് പെയ്യിക്കുന്ന മഴ എങ്ങിനെയുള്ളത് ആയിരിക്കും ?
12) അന്ത്യോക്ക്യയില്‍ യവനന്മാരോട് ആദ്യമായി യേശുക്രിസ്തുവിനെക്കുറിച്ച് സുവിശേഷം അറിയിച്ചവര്‍ ?
13) എല്ലാവരും നിങ്കല്‍ ഇടറിയാലും ഞാന്‍ ഒരു നാളും ഇടറുകയില്ല എന്ന് യേശുവിനോട് ഉത്തരം പറഞ്ഞത് ആര്‍ ?
14) മൂല പദാര്‍ത്ഥങ്ങള്‍ കത്തിയഴിയും എന്ന് പ്രവചിച്ച അപ്പോസ്‌തോലന്‍ ?
15) സത്യ വേദപുസ്തകത്തിലെ ഏറ്റവും ചെറിയ വാക്യം ?
16) വിശ്വാസത്തിനു വേണ്ടി പോരാടേണ്ടതിന് പ്രബോധിപ്പിച്ചവന്‍ ആര്‍ ?
17) വരവു ചിലവു കാര്യത്തില്‍ പൗലോസിനോട് കൂട്ടായ്മ കാണിച്ചത് ആര്‍ ?
18) ചിതറി പാര്‍ക്കുന്ന പന്ത്രണ്ട് ഗോത്രങ്ങള്‍ക്ക് ലേഖനം എഴുതിയത് ആര്‍ ?
19) പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്ന സേനാപതി ?
20) എത്ര എഴുതിയാലും ലോകത്തില്‍ ഒതുങ്ങാത്ത പുസ്തകം ആരേക്കുറിച്ചുള്ളതാണ് ?

ശരിയുത്തരം

1. ക്രിസ്തു (അപ്പൊ.പ്രവ.13:37)
2. അബീമേലെക് (ഉല്പ.20:17)
3. യാക്കോബ്, യോഹന്നാന്‍ (മത്താ 4:21,22)
4. രാജാക്കന്മാര്‍ക്ക് (സദൃ.25:2)
5. ഏശാവിന് (ആവ.2:5)
6. രൂബേന്റെ നീര്‍ച്ചാലുകള്‍ക്കരികെ (ന്യായ.5:15)
7. ശമുവേല്‍ (1ശമു.7:15)
8. സങ്കീ.136
9. ഹിയേല്‍ (1രാജ.16:34)
10. മരിച്ചവരോട് (യെശ.8:20)
11. അനുഗ്രഹകരമായ മഴ ആയിരിക്കും (യെഹ.34:26)
12. കുപ്രോസുകാരും, കുറേനക്കാരും (അപ്പൊ.11:20)
13. പത്രോസ് (മത്താ.26:33)
14. പത്രോസ് (2പത്രോ.3:10)
15. മോഷ്ടിക്കരുത് (പുറ.20:15)
16. യൂദാ (യൂദാ. 3)
17. ഫിലിപ്പയ സഭ(ഫിലി.4:15)
18. യാക്കോബ് (യാക്കോബ് 1:1)
19. നയമാന്‍ (2രാജ.5:1)
20. യേശു ക്രിസ്തു (യോഹ.21:25)

ബൈബിള്‍ ക്വിസ്സ്

1) എദെനില്‍ നിന്ന് പുറപ്പെടുന്ന നദികള്‍ എത്ര?
2) പരാക്രമശാലിയെങ്കിലും കുഷ്ഠരോഗിയായിരുന്ന അരാമ്യ സേനാധിപതി?
3) ദാസിയുടെ മകന്‍ സ്വതന്ത്രയുടെ മകനോടു കൂടെ പങ്കിടാത്തത് എന്ത്?
4) ജ്ഞാനിയായ പുരുഷന്‍ ബലവാനാകുന്നു. എന്നാല്‍ ബലം വര്‍ദ്ധിപ്പിക്കുന്നതാര്?
5) ഒരു മനുഷ്യന്‍ വല്ല തെറ്റിലും അകപ്പെട്ടുപ്പോയെങ്കില്‍ ആത്മീകരായവര്‍ അങ്ങെനെയുള്ളവരെ എങ്ങനെ യഥാസ്ഥാനപ്പെടുത്തണം?
6) നാം ദൈവത്തിന്റെ കൈപ്പണി ആയി സല്‍പ്രവൃത്തികള്‍ക്കായിട്ട് ആരില്‍ സൃഷ്ടിക്കപ്പെട്ടവരാണ്?
7) നാവെന്ന ------ നീ ഗുപ്തനാകും, നാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല?
8) യഹോവയുടെ വായില്‍ നിന്നുള്ള വചനം പ്രസ്താവിച്ച യിരമ്യാപ്രവാചകന്റെ മുമ്പില്‍ തന്നെത്താന്‍ താഴ്ത്താതെ ഇരുന്ന രാജാവ്?
9) മോശ ഉണ്ടാക്കിയ താമ്രസര്‍പ്പത്തെ ഉടച്ചുകളഞ്ഞ രാജാവ്?
10) സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിന്‍ അവന്‍ തന്നെ നിങ്ങളുടെ----- നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ?
1. ~ഒരു നദി  (ഉത്പത്തി 2:10), 2. നയമാന്‍ (2 രാജ. 5:1), 3. അവകാശം (ഗലാ.4:30), 4. പരിജ്ഞാനമുള്ളവന്‍ (സദൃ.24:5), 5. സൗമ്യതയുടെ ആത്മാവില്‍ (ഗലാ.6:1), 6. ക്രിസ്തുയേശുവില്‍ (എഫെ.2:10), 7. ചമ്മട്ടി (ഇയ്യോ.5:21), 8. സിദെക്യാവ് (2 ദിന 36:12), 9. ഹിസ്‌കിയാവ് ( 2 രാജ 18:4), 10. ഭയവും (യെശ.8:13)

ബൈബിള്‍ ക്വിസ്സ്


1) പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നത് എന്ത്
2) നിങ്ങള്‍ ആരൂടെ മക്കള്‍ ആകേണ്ടതിന് വെളിച്ചം ഉള്ളേടത്തോളും വെളിച്ചത്തില്‍ വിശ്വസിക്കേണ്ടത് ?
3) ഞാന്‍ നിങ്ങളെ മിസ്രയീം ദേശത്തു നിന്നു പുറപ്പെടുവിച്ചു, അമോര്യന്റെ ദേശത്തെ കൈവശമാക്കേണ്ടതിനു നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയില്‍ കൂടി നടത്തി എന്നു പ്രവചിച്ച പ്രവാചകന്‍ ?
4) മെരോദക്ക്- ബലദാന്‍ എന്ന ബാബേല്‍ രാജാവ് എഴുത്തും സമ്മാനവും കൊടുത്തയച്ചത് ആര്‍ക്ക് ?
5) ഒരുത്തന്‍ പ്രസംഗിക്കുന്നു എങ്കില്‍ ദൈവത്തിന്റെ അരുളപ്പാട് പ്രസ്താവിക്കുന്നു എന്ന പോലെയും ഒരുത്തന്‍ ശുശ്രൂഷിക്കുന്നു എങ്കില്‍ ദൈവം നല്‍കുന്ന ഏതിന് ഒത്തവണ്ണവും ആകണം ?
6) സഹോദരന്മാരെ, നിങ്ങള്‍ പഠിച്ച ഉപദേശത്തിനു വിപരീതമായ------, ഇടര്‍ച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ച് കൊള്ളേണം എന്ന് പൗലോസ് പ്രബോധിപ്പിക്കുന്നു ?
7) ദേശത്തെയൊക്കെയും നശിപ്പിപ്പാന്‍ ദൂരദേശത്തു നിന്നും ആകാശത്തിന്റെ അറ്റത്തു നിന്നും യഹോവയും അവന്റെ ------ ആയുധങ്ങളും വരുന്നു ?
8) നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും, ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നെ എങ്ങിനെ യോഗ്യരായി എണ്ണണം ?
10) നിങ്ങളുടെ വിശ്വാസം എന്ന യാഗം അര്‍പ്പിക്കുന്ന ശുശ്രൂഷയില്‍ എന്റെ രക്തം ഒഴിക്കേണ്ടി വന്നാലും ഞാന്‍ സന്തോഷിക്കും എന്ന് പൗലോസ് ഏതു സഭയോടാണ് പറഞ്ഞത് ?
1. സ്‌നേഹം (1പത്രോസ് 4:8) 2. വെളിച്ചത്തിന്റെ  (യോഹ.12:36) 3. ആമോസ് (ആമോസ് 2:10) 4.ഹിസ്‌ക്കിയാവിന് (യെശ.39:1) 5.പ്രാപ്തിക്ക് (1പത്രോസ് 4:11) 6.ദ്വന്ദപക്ഷങ്ങളെയും (റോമര്‍ 16:17) 7. കോപത്തിന്റെ (യെശ.13:5) 8. ഇരട്ടി മാനത്തിന് (1തിമൊ.5:17) 9. ഫിലിപ്യ (ഫിലി.2:17) 10. കിര്യത്ത് അര്‍ബ്ബ (ഉല്പ 23:2)1 comment:

please make the cooments and share