Sunday 11 December 2011

മാറൂന്ന യുവത്വവും മാറാത്ത ക്രൈസ്തവ പ്രമാണം



ഭാവിയുടെ വാഗ്ദാനങ്ങളാണ് യൗവ്വനക്കാര്‍ ഒരു രാജ്യത്തിന്റെയൊ, സമൂഹത്തിന്റെയൊ, സഭയുടയൊ നിലനില്‍പ്പിന് യൗവ്വനക്കാരെ കൂടാതെ കഴിയില്ല എന്നതാണ് സത്യം. എന്നാല്‍ ഇന്ന് കാലം മാറി. ശാസ്ത്ര സാങ്കേതിക പാഞ്ചാജന്യം മുഴങ്ങുന്നു. നവയുഗ സൃഷ്ടിയുടെ വ്യഗ്രതയില്‍ ധാര്‍മ്മിക മൂല്യങ്ങളുടെ അനര്‍ഘ രത്‌നങ്ങള്‍ അവഗണനയുടെ അധമപാതളത്തിലുപേക്ഷിക്കുന്നു. ഭൗതിക നേട്ടങ്ങളുടെ മാസ്മരിക പ്രപഞ്ചത്തില്‍ പ്രവേശിക്കുന്ന ആധുനീക യുവതി യുവാക്കള്‍, ""എനിക്ക് പ്രധാന്യം എന്റെ നേട്ടം മാത്രം.'' കാലത്തിനനുസരിച്ച് മാറിയ ചെറുപ്പക്കാരെ ഇന്ന് എവിടെയും കാണാം, തീവണ്ടിയുടെ എ.സി കോച്ചില്‍ മടിയിലെ ലാപ്‌ടോപ്പിന്റെ ഫ്‌ളാറ്റ് സ്ക്രീനിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്ന യൗവ്വനക്കാര്‍. ഇന്നത്തെ ചെറുപ്പക്കാര്‍ കൂടുതല്‍ അംബീഷ്യസ് ആയി; പ്ലാനിംഗ് ഉള്ളവരുള്ളവരായി; കരിയര്‍ ഓറിയന്റഡ് ആയി എന്ന് നാം ഒരു വശത്ത് അഭിമാനിക്കുമ്പോഴും, ഇതിനൊരു മറുവശം കൂടിയുണ്ട്. കരിയര്‍ ലക്ഷ്യങ്ങള്‍ക്കും ആഡംബര ജീവിതത്തിനും പിന്നാലെയുള്ള കുതിപ്പില്‍, ഇന്നത്തെ ചെറുപ്പക്കാരില്‍ നല്ലൊരു വിഭാഗവും അവരെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരായി മാറി. പലരിലും തിരക്കുകള്‍ നിമിത്തം ദൈവത്തിനോ ആത്മീകതക്കു പോലും ജീവിതത്തില്‍ സ്ഥാനം ഇല്ലതായി മാറി."" എനിക്ക് എന്റെ മാത്രം കാര്യങ്ങള്‍ എന്റെ മാത്രം ലക്ഷ്യങ്ങള്‍, എന്റെ വിജയം'' ഇങ്ങനെ പോകുന്നു കാര്യങ്ങള്‍. കൃത്യമായ ആസൂത്രണത്തോടെ ജീവിതം നയിക്കുമ്പോള്‍ നമ്മുടെ യൗവ്വനക്കാര്‍ക്കിടയില്‍ ഗാഢമായ സൗഹൃദം ഇല്ലതാകുന്നു. അത് ദൈവത്തോടും മനുഷ്യരോടും ഒരു പോലെ. അതുനിമിത്തം സമ്മര്‍ദ്ദങ്ങളെ നേരിടുവാനുള്ള സഹന ശക്തി ഇല്ലാതായി.ഏതു മാര്‍ഗ്ഗവും സ്വീകരിച്ച് പണമുണ്ടാക്കണമെന്ന നിശ്ചയത്തില്‍ ഇന്നത്തെ യൗവ്വനക്കാരില്‍ പലരും സമൂഹത്തിന് ഇണങ്ങാത്തവരായി മാറി. മഹനായ ഏബ്രഹാം ലിങ്കണ്‍ പറഞ്ഞതു ""എല്ലാവരും ദീര്‍ഘകാലം ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ആരും വൃദ്ധരാകുവാന്‍ ആഗ്രഹിക്കുന്നില്ല'' (Every one desires to live long; but no one would be old)യുവത്വത്തിന്റെ ശക്തി ലോകത്തില്‍ ഉണ്ടാക്കിയുട്ടുള്ള മാറ്റങ്ങള്‍ വലുതാണ്. യൗവ്വനം എന്നത് ദുര്‍ബലതയുടെ ബാല്യത്തിനും അവശതയുടെ വാര്‍ദ്ധക്യത്തിനും ഇടയില്‍ ഉള്ള ഊര്‍ജ്ജസ്വലതയുടെ ഘട്ടമാണിത്. അതുകൊണ്ട് തന്നെ നല്ലതും ചീത്തയായതും ഏതും തിരഞ്ഞെടുക്കപ്പെടുവാനുള്ള സ്വാതന്ത്രവും അഭിവാഞ്ചയും ഉള്ള സമയം. ഇവിടെയാണ് ക്രൈസ്തവ യുവജനങ്ങള്‍ തിരിച്ചറിയപ്പെടെണ്ടതും ശരിയാ പാത തിരഞ്ഞെടുക്കേണ്ടതും. കഴുകന്മാര്‍ റാഞ്ചുവാന്‍ ഏറ്റവുമധികം സാധ്യതയുള്ള കാലമാണിത്.""നമ്മുടെ യുവത്വത്തിന് വേണ്ടിയുള്ള ഭാവിയെ പണിയുവാന്‍ നമുക്ക് കഴിയുകയില്ല, പക്ഷേ ഭാവിക്കു വേണ്ടിയുള്ള യൗവ്വനത്തെ പണിയുവാന്‍ നമുക്ക് കഴിയണം'' അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിന്‍ റുസ്‌വെല്‍റ്റിന്റെ വാക്കുകള്‍. ബാല്യം പ്രതിക്ഷതകളുടെയും വാര്‍ദ്ധ്യക്യം ഗതകാല സ്മരണകളുടെയുമാണ്. ""യുവത്വം സമ്പന്നനാകുവാനും ദരിദ്രരാകുവാനുമുള്ള ഏറ്റവും നല്ല സമയം കൂടിയാണ് (Youth is the best time to be rich;and the best time to be Poor)
ക്രൈസ്തവ സഭകളുടെ അടിസ്ഥാനവും മൂലക്കല്ലും ക്രിസ്തുവാണ്. സഭ ക്രിസ്തുവിന്റെ ശരീരവും (റോമ 12:5).  ആ ശരീരത്തിന്റെ ഒരു അവയവം ആണ് സഭയിലെ യുവജനങ്ങളും. എന്നാല്‍ ഇന്ന് ബഹുഭൂരിപക്ഷം വരുന്ന യുവജനങ്ങളും സഭയില്‍ നിന്നും ക്രിസ്തുവില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്നതാണ് കാണുവാന്‍ കഴിയുന്നത്. ഇന്നും നമ്മുടെ ക്രൈസ്ത മാര്‍ഗ്ഗം കാലകാലങ്ങളായി പിന്‍തുടര്‍ന്നു പോകുന്ന പ്രമാണങ്ങളും ആചാരങ്ങളും കാലത്തിനനുസരിച്ച് മാറുന്ന കോലം അല്ല നമ്മുടേത്. ശക്തമായ ഉപദേശവും ആയിരുന്നു നമ്മുടെ ശക്തി. എന്നാല്‍ ഇന്ന്, ഉപദേശത്തെ നേര്‍പ്പിച്ചും കൂര്‍പ്പിച്ചും പലതരത്തിലുളളതാക്കി മാറ്റി പഥ്യോപദേശവുമായി യാതൊരു ബന്ധവുമില്ലാത്ത വിധം ആയി മാറി. അത് നമ്മുടെ യുവജനങ്ങളെ വേദപുസ്തകത്തില്‍ നിന്നും ദൈവത്തില്‍ നിന്നും അകറ്റി. പുറത്തുള്ളവരോട് സുവിശേഷം അറിയിക്കുന്നതു പോലെ തന്നെ പ്രധാന്യമാണ് സഭക്കുള്ളിലെ യുവജനങ്ങളെയും ക്രിസ്തുവില്‍ തികഞ്ഞവരാക്കി നിര്‍ത്തുക എന്നുളളത്. സഭ ആത്മീകതയില്‍ നിന്ന് അകന്നു പോകുന്നത് വിശുദ്ധന്മാര്‍ക്ക് സഹിക്കുവാന്‍ കവിയുന്നതല്ല. യോഹന്നാന്‍ അപ്പോസ്‌തോലന്‍ പറയുന്നത് "" എന്റെ മക്കള്‍ സത്യത്തില്‍ നടക്കുന്നു എന്ന് കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കില്ല എന്നാണ്''. വേദ തിരു സത്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട യോസഫിനെയും തിമോഥിയോസിനെയു പോലെ ആധുനീക യുവത്വം ആകട്ടെ. യുവത്വം ഒരു തീ പോലെ ആണ്, അത് മുന്നോട്ട് നീങ്ങുന്നു, ആദ്യം തീപ്പോരി പോലെ, പിന്നിട് ഒരു ജ്വാലയായ് ഉയരുന്നു, അവസാനം ആളിക്കത്തി പ്രകാശമാനമാക്കുന്നു (Youth is like a fire; it crept forwarded a spark at first, growing into a flame; the brightening into a blaze)എന്നാല്‍ ഈ വേദ പഠനത്തിന് പ്രധാന്യം കൊടുക്കുന്ന സഭകള്‍ തുലോം കുറവാണ്. പൊരുളായ പുതിയ നിയമ സത്യങ്ങളെ നിഴലാക്കി മാറ്റുന്നതിനാണ് അധിക ശ്രദ്ധ. ആകയാല്‍ ഇന്ന് കാലത്തും ദൈവത്തോട് കരഞ്ഞു നിലവിളിച്ച് വാങ്ങിയ നമ്മുടെ തലമുറകള്‍ ദൈവ സന്നിധിയില്‍ നില നില്‍ക്കേണ്ടതിനും അവരെ ക്രിസ്തുവില്‍ തികഞ്ഞവരാക്കി മാറ്റേണ്ടതിനും യത്‌നിക്കാം.

No comments:

Post a Comment

please make the cooments and share