Friday 16 December 2011

ഫാഷന്‍ പള്ളിക്ക് പുറത്ത് മതിയെന്ന് സഭകള്‍

http://kerugmas.blogspot.com/fashion2011/12/blog-post_16.htmlകോട്ടയം: സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്ന ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് ദേവാലയങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ക്രൈസ്തവ സഭകള്‍. വസ്ത്രത്തിന്റെ കാര്യത്തില്‍ താരതമ്യേന ഉദാര സമീപനമാണ് ക്രൈസ്തവ സഭകള്‍ പുലര്‍ത്തിയിരുന്നത്. സ്ഥിതി മോശമാകാന്‍ തുടങ്ങിയതാണ് സഭകളുടെ മനം മാറ്റത്തിന് കാരണം. 
ആദ്യം നിയന്ത്രണത്തിനാണ് ശ്രമിച്ചത്. ദേവാലയത്തില്‍ വരുമ്പോള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് ഉപദേശിക്കുകയും പലതവണ സഭാ പ്രസിദ്ധീകരണങ്ങളിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. പക്ഷേ, ഫാഷന്‍ ജ്വരം തലയ്ക്കുപിടിച്ചവര്‍ ഉപദേശം ചെവിക്കൊണ്ടില്ല. ശരീരഭാഗങ്ങള്‍ മുഴച്ചുനില്ക്കും വിധം ഇറുകിപിടിച്ച വസ്ത്രങ്ങള്‍ ധരിച്ചവരുടെയും മറച്ചുവയ്‌ക്കേണ്ടത് പുറത്തു കാണുംവിധം നേര്‍ത്ത വസ്ത്രങ്ങള്‍ ധരിച്ചവരുടെയും എണ്ണം വര്‍ദ്ധിച്ചുവരികയായിരുന്നു. ഇക്കാര്യം വൈദികര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണം പോരാ. വിലക്കു തന്നെ വേണമെന്ന ചിന്തയ്ക്ക് കാരണം ഇതാണ്. 
വിശ്വാസികളെ ബോധവത്ക്കരിക്കുന്നതിന് ഇടവക വികാരിമാരെ തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. 15നും 35നും മദ്ധ്യേ പ്രായമുള്ളവര്‍ ലോ വെയ്സ്റ്റ് ട്രൗസറുകളും പ്രകോപനപരമായ ചിത്രങ്ങള്‍ ഉള്ള ടീഷര്‍ട്ടുകളും വനിതകള്‍ ഇറുകിപ്പിടിച്ചിരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും ഷോര്‍ട്‌സുകളും തീരെ കനം കുറഞ്ഞ വസ്ത്രങ്ങളും ഉപയോഗിക്കരുതെന്നാണ് ഇത് സംബന്ധിച്ച് വികാരിമാര്‍ ഉപദേശിക്കുന്നത്. ഇടയലേഖനം ഇറക്കാനുള്ള ആലോചനയിലാണ് വിവിധ സഭാ നേതൃത്വങ്ങള്‍.

No comments:

Post a Comment

please make the cooments and share