Wednesday 28 December 2011

ഒളിഞ്ഞുനോട്ടത്തിനുള്ള ശിക്ഷ

http://kerugmas.blogspot.com/2011/12/blog-post_2424.html
ചൈനയുടെ തലസ്‌ഥാനമായ ബീജിങിലാണു സംഭവം. കഴിഞ്ഞ 23ന്‌ രാത്രി ഫോഷന്‍ സിറ്റിയില്‍ ഒരു വിജനമായ റോഡ്‌. റോഡില്‍ ഒരു കാര്‍ ഒറ്റയ്‌ക്കു കിടക്കുന്നു. അതുവഴി കടന്നുപോയ ഒരു സംഘം ചെറുപ്പക്കാരില്‍ ഒരാള്‍ കാറില്‍ 'എന്തോ' നടക്കുന്നു എന്നു സംശയം തോന്നി. അടുത്തുള്ള ഫാക്‌ടറിയിലെ ജോലി കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു ഇവര്‍. കക്ഷി മറ്റുള്ളവരെയും കൂട്ടി കാറിനുള്ളിലേക്ക്‌ ഒളിഞ്ഞുനോക്കി. കാറിനുള്ളില്‍ ഒരു ചെറുപ്പക്കാരന്‍ രണ്ടു വേശ്യകളുമായി ശൃംഗരിക്കുന്ന രംഗം ആറു യുവാക്കളും കണ്ടുരസിച്ചു.

എന്നാല്‍ കാറിനുള്ളില്‍ ഇരുന്ന ജിയാങ്‌ എന്നയാള്‍ക്ക്‌ അപകടം മണത്തു. കാറിനു പുറത്ത്‌ കുറേ ചെറുപ്പക്കാര്‍ നില്‍ക്കുന്ന കാര്യം ജിയാങിന്റെ ശ്രദ്ധയില്‍പെട്ടു. അവര്‍ കാറിന്റെ ഗ്ലാസില്‍ മുട്ടിയതോടെ ജിയാങ്‌ പുറത്തിറങ്ങി. 

പുറത്തിറങ്ങിയ ഇയാള്‍ ഇവരുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. രംഗം വഷളാകുമെന്നു കണ്ട്‌ ഒടുവില്‍ യുവാക്കള്‍ പിന്‍മാറി. എന്നാല്‍ ജിയാങ്‌ വിട്ടുകൊടുക്കാന്‍ തയാറായില്ല. പിറകേ ചെന്ന്‌ യുവാക്കളുടെ നേതാവിനെ കുത്തിവീഴ്‌ത്തി. തടയാന്‍ വന്ന മറ്റു മൂന്നുപേരെ നന്നായി കൈകാര്യം ചെയ്‌തശേഷമാണ്‌ ജിയാങ്‌ മടങ്ങിയത്‌. ആരും കാണുന്നില്ല എന്നുറപ്പു വരുത്തിയാണ്‌ ഒരാളെ കുത്തിമലര്‍ത്തിയത്‌. പക്ഷെ കാലക്കേട്‌ കാമറയുടെ രൂപത്തില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. പോലിസുകാര്‍ നിരത്തില്‍ സ്‌ഥാപിച്ചിരുന്ന ഒളികാമറയില്‍ ഈ രംഗങ്ങള്‍ നന്നായി പതിഞ്ഞിരുന്നു. എന്തായാലും ബീജിംഗ്‌ പോലിസ്‌ ഈ മുപ്പത്തിരണ്ടുകാരനെ ഉടന്‍തന്നെ അറസ്‌റ്റ് ചെയ്‌ത് കൊലക്കുറ്റത്തിനു കേസെടുത്തു. പോലിസുകാര്‍ പെരുമാറിയപ്പോള്‍ വള്ളിപുള്ളി തെറ്റാതെ സംഭവങ്ങളെല്ലാം ഇയാള്‍ തുറന്നുപറഞ്ഞു. 

No comments:

Post a Comment

please make the cooments and share