Sunday, 11 December 2011

കേരള വനിതാ കോഡ് ബില്ലിലെ വ്യവസ്ഥകള്‍ അധാര്‍മ്മീകംസ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനെന്ന പേരു പറഞ്ഞ് ജനസംഖ്യാ നീയന്ത്രണത്തിനായ് തയ്യാറാക്കുന്ന വുമണ്‍സ് കോഡ് ബില്ല് മനുഷ്യത്വത്തിനെതിരായ ഒന്നാണ്. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷ്യനായ സമിതി ഗവണ്‍മെന്റിന് സമര്‍പ്പിച്ച കരട് ബില്ലിലെ വ്യവസ്ഥകള്‍ ജനാതിപത്യ വിരുദ്ധവും പൗര സ്വാതന്ത്രത്തിനെതിരെയുള്ള കടന്നു കയറ്റുവുമാണ്. ബില്ലിന്റെ ആദ്യ അദ്ധ്യായത്തില്‍ ആണ് വിവാദമായ ശുപാര്‍ശകള്‍ അടങ്ങിയിരിക്കുന്നത്. കുടുംബത്തില്‍ രണ്ടു കുട്ടികളെന്ന വ്യവസ്ഥ സംസ്ഥാനത്തിന്റെ പൊതു കുടുംബ നയമായി അംഗികരിക്കണം. രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉളള ദമ്പതികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിക്ഷേധിക്കണം. രണ്ടു കുട്ടികളെന്ന വ്യവസ്ഥ ലംഘിക്കുവാന്‍ പ്രേരിപ്പിക്കുകയോ, കൂടുതല്‍ കുട്ടികള്‍ വേണമെന്ന് പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സമുദായങ്ങള്‍ എന്നിവരെ ശിക്ഷാ നടപടിക്ക് വിധേയരാക്കുക, നിയമങ്ങള്‍ക്ക് അനുസൃതമായി സുരക്ഷിതമായ ഗര്‍ഭഛിദ്രം അനുവദിക്കണം തുടങ്ങിയതാണ് ബില്ലിലെ വ്യവസ്ഥകള്‍. ഗര്‍ഭ നിരോധനത്തിനുളള മാര്‍ഗ്ഗങ്ങള്‍ വിവാഹ വേളയില്‍ തന്നെ സൗജ്യന്യമായി ലഭ്യമാക്കണമെന്നും. വിവാഹമോചനം കുടുംബ കോടതിക്ക് പുറത്ത് ഇരു കൂട്ടരുടെയും സമ്മതത്തോടെ ഒത്തു തീര്‍പ്പാക്കാവാന്‍ മാര്യേജ് ഓഫീസറെ നിയമിക്കുക തുടങ്ങിയതും ബില്ലിലെ വ്യവസ്ഥകളാണ്. തികച്ചും അധാര്‍മ്മീകമായ വ്യവസ്ഥകളാണ് ഇത്. ഭരണ ഘടന ഒരു പൗരന് നല്‍കി തരുന്ന സ്വാതന്ത്രം ഇല്ലാതാക്കുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ ആര്‍ക്കും അംഗികരിക്കുവാന്‍ കഴിയില്ല. കാരണം പാരതന്ത്രം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയനകം എന്നാണ് ആപ്ത വാക്യം.
ജനസംഖ്യ നിയന്ത്രണത്തിന്റെ ആവശ്യകത എന്താണ്? ഒരു കാലത്ത് നമുക്ക് രണ്ട് എന്നു പറഞ്ഞവര്‍ നാം ഒന്ന് നമുക്ക് ഒന്ന് എന്നായി മാറി. സമ്പന്ന രാജ്യങ്ങള്‍ ജനസംഖ്യ നിയന്ത്രിച്ചപ്പോഴും നിയന്ത്രണത്തിന് വിധേയരാകാതിരുന്ന ഇന്ത്യയും ചൈനയും പോലുളള രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനം ഈ ജനസംഖ്യാ വര്‍ദ്ധനവ് തന്നെയാണ്. ദാരിദ്രത്തിന്റെ കാരണം ജനസംഖ്യാ വര്‍ദ്ധനവ് ആണെങ്കില്‍ ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചൈന ദരിദ്ര രാജ്യമാണോ?. ലോകത്തില്‍ ഏറ്റവും ജനസംഖ്യ കുറവുള്ള ആഫ്രിക്കന്‍ രാജ്യങ്ങളെല്ലാം സമ്പന്നരാണോ? അല്ല എന്നതാണ് സത്യം. ചിലര്‍ വാദിച്ചേക്കാം എണ്ണത്തിലല്ല ഗുണത്തിലാണ് കാര്യമെന്ന്, എന്നാല്‍ ഒന്നോര്‍ക്കുക ഒരുവനോട് എതിര്‍ക്കുവാന്‍ ആയിരം പേര്‍ ഉള്ളത് തന്നെയാണ് നല്ലത്. ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ സംഭവിക്കുന്നത് അവര്‍ക്ക് ആഹരം, വസ്ത്രം, ജോലി, പാര്‍പ്പിടം എന്നിവ നല്‍കുവാനുള്ള അസൗകര്യമാണ് പ്രശ്‌നം, എന്നാല്‍ ഇതെല്ലാം ഈ രാജ്യത്ത് നടന്നു വരുന്നു കേരളത്തിലെ ആകെ ജനസംഖ്യ ഇന്ന് 3,18,38,619 ആണ്.
ദൈവസൃഷ്ടിയാണ് മനുഷ്യന്‍, ദൈവം അവരെ സൃഷ്ടിക്കുമ്പോള്‍ അവരെ അനുഗ്രഹിച്ചത് ""നിങ്ങള്‍ സന്താന പുഷ്ടിയുള്ളവരായി
പെരുകുവിന്‍'' എന്നാണ്. ദൈവം തരുന്ന അനുഗ്രഹം ആണ് നമ്മുടെ തലമുറകള്‍ ""മക്കള്‍ യഹോവ തരുന്ന അവകാശവും, ഉദരഫലം അവന്‍ തരുന്ന പ്രതിഫലവും തന്നെ. വീരന്റെ കയ്യിലെ അസ്ത്രങ്ങള്‍ എങ്ങനെയോ അങ്ങനെയാകുന്നു യൗവ്വനത്തിലെ മക്കള്‍. അവയെ കൊണ്ട് തന്റെ ആവനാഴിക നിറച്ചിരിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍'' (സങ്കി;127:3-5).
ഈ വ്യവസ്ഥിതികളോട് നമുക്ക് ഒരിക്കലും യോജിക്കുവാന്‍ കഴിയില്ല. കാരണം അത് ദൈവവചനത്തിനും പൗരസ്വാതന്ത്രത്തിനും എതിരാണ്. നീതിന്യായ വ്യവസ്ഥിതികള്‍ക്ക് കറപുരളുമ്പോള്‍ മുഖപക്ഷം
കൂടാതെ വിധികല്‍പ്പിക്കുന്ന ന്യായാസനത്തിന്റെ വെളിപ്പെടലിനായ് കാത്തിരിക്കാം.                                    

No comments:

Post a Comment

please make the cooments and share