Wednesday 21 December 2011

എം.ഡി.എം.കെയുടെ ഉപരോധം: അതിര്‍ത്തികള്‍ സ്‌തംഭിച്ചു; വൈകോ അറസ്‌റ്റില്‍

കുമളി/കൊല്ലം/തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ എം.ഡി.എം.കെയുടെ അതിര്‍ത്തികളിലെ ഉപരോധം ആരംഭിച്ചു. രാവിലെ 10 മണിയോടെ ഉപരോധം ആരംഭിച്ചു. രാത്രി എട്ടുവരെയാണ്‌ ഉപരോധം. ഉപരോധത്തെ തുടര്‍ന്ന്‌ ഇടുക്കി ജില്ലയിലെ എല്ലാ അതിര്‍ത്തികളും അടച്ചു. വാഹനഗതാഗതം പൂര്‍ണമായും സ്‌തംഭിച്ചു. തേനി,കുമളി റോഡ്‌ ഉപരോധത്തിന്‌ എംഡിഎംകെ നേതാവ്‌ വൈകോ ആണ്‌ നേതൃത്വം നല്‍കുന്നത്‌. നിരോധനാജ്‌ഞ ലംഘിച്ചതിന്‌ വൈകോയെയും പി.നെടുമാരനെയും കമ്പം ഉത്തമപാളയത്ത്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. ഒപ്പം അഞ്ഞൂമറാളം പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.

മുല്ലപ്പെരിയാറിനു മേലുള്ള തമിഴനാടിന്റെ അവകാശം വിട്ടുകൊടുക്കില്ലെന്ന്‌ ഉപരോധത്തിന്‌ മുന്നോടിയായി വൈകോ മാധ്യമങ്ങളോട്‌ പറഞ്ഞു. കേരളത്തിനും കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുമെതിരെ പ്രകോപന പരമായാണ്‌ വൈകോ സംസാരിച്ചത്‌. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ക്കാന്‍ കേരളം ഗൂഡാലോചന നടത്തുന്നുണ്ട്‌. അതിനാലാണ്‌ കേന്ദ്രസേനയെ വിന്യസിക്കാണമെന്ന്‌ ആവശ്യപ്പെടുന്നത്‌. കേരളത്തെ അനുകൂലിക്കുന്ന നിലപാട്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്‌. മുല്ലപ്പെരിയാറിന്‌ അപകട സാധ്യതയില്ല. ഇടുക്കി ഡാമില്‍ വെളളം കുറവായതിനാലാണ്‌ മുല്ലപ്പെരിയാര്‍ പൊളിക്കണമെന്ന്‌ കേരളം ആവശ്യപ്പെടുന്നത്‌. അണക്കെട്ടിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ ലക്ഷക്കണക്കിന്‌ ആളുകളെ സംഘടിപ്പിച്ച്‌ അവിടേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്നും വൈകോ പറഞ്ഞു. മുല്ലപ്പെരിയാര്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അത്‌ ഇന്ത്യയുടെ ഐക്യത്തേയും അഖണ്ഡതയേയും ബാധിക്കുമെന്നും വൈകോ മുന്നറിയിപ്പ്‌ നല്‍കി.

കേരള, തമിഴ്‌നാട്‌ അതിര്‍ത്തിയായ തിരുവനന്തപുരം കളിയിക്കാവിളയില്‍ പോലീസ്‌ വിന്യാസം ശക്‌തമാക്കി. കളിയിക്കാവിള അതിര്‍ത്തി അടച്ചു. അതിര്‍ത്തിയിലേക്ക് മാര്‍ച്ച നടത്തിയ ആയിരത്തോളം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ ഇടിച്ചക്കപ്ലാമൂട്‌ വഴി തിരിച്ചുവിടുകയാണ്‌. കന്യാകുമാരി, തിരുവനന്തപുരം റൂറല്‍ എസ്‌.പിമാരുടെ നേതൃത്വത്തില്‍ അതീവ ജാഗ്രത പാലിക്കുന്നുണ്ട്‌. ഉപരോധത്തെ തുടര്‍ന്ന്‌ കൊല്ലം- ചെങ്കോട്ട ദേശീയപാതയില്‍ ഗതാഗതം സ്‌തംഭിച്ചു. പുളിയറിയിലേക്ക്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്താന്‍ സാധ്യതുള്ളതിനാല്‍ വന്‍പോലീസ്‌ സംഘത്തെ വിന്യസിച്ചിട്ടുണ്ട്‌. അക്രമസാധ്യതുള്ളതിനാല്‍ കേരള രജിസ്‌ട്രേഷനിലുള്

No comments:

Post a Comment

please make the cooments and share