Friday 9 December 2011

വധശിക്ഷ റദ്ദാക്കിയ ഇറാനിയന്‍ പാസ്റ്റര്‍ തന്റെ വിശ്വാസം ത്യജിച്ചില്ലങ്കില്‍ വധശിക്ഷ നടപ്പിലാക്കുമെന്ന് കോടതി



ഇറാന്‍: റിലീജിയസ് റൈറ്റ്‌സ് ആക്റ്റിവിസ്റ്റ് പ്രകാരമുള്ള കോടതിവിധിയില്‍, മതഭ്രംശം മൂലം അറസ്റ്റിലായ പാസ്റ്റര്‍ തന്റെ വിശ്വാസം ത്യജിച്ചില്ല എങ്കില്‍ വധശിക്ഷ നടപ്പിലാക്കുമെന്ന് ഇറന്‍ സുപ്രീം കോടതി അറിയിച്ചു. ഇറാന്‍ വംശജനായ യൂസഫ് നടര്‍ഖാനി 2009ല്‍ അറസ്റ്റ് ചെയ്യപ്പെടുകയും കഴിഞ്ഞ വര്‍ഷം വധശിക്ഷ വിധിക്കുകയും ചെയ്തു. മുസ്ലീം മതത്തെ നിക്ഷേധിച്ചു എന്നും ക്രൈസ്തവ കുട്ടികളെ നിര്‍ബന്ധപൂര്‍വ്വമുള്ള ഇസ്ലാമിക  പഠിപ്പിക്കലിനെ എതിര്‍ത്തു എന്നും ആരോപിച്ചായിരുന്നു അറസ്റ്റിലായതും കഴിഞ്ഞ വര്‍ഷം വധശിക്ഷക്കു വിധിച്ചതും. പശ്ചാത്താപം ആവശ്യപ്പെട്ടു കൊണ്ടാണ് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയതും, കേസ് റഷ്ത്ത് കോടതിലേക്ക് തിരിച്ചയച്ചതും എന്ന് അഭിഭാഷന്‍ ദഡ്ക്കാ അറിയിച്ചു. ഇസ്ലാമിക ശരിയത്ത്  നിയമപ്രകാരം പശ്ചാത്താപം എന്നത് പാസ്റ്റര്‍ നടര്‍ഖാനി തന്റെ മത പരിവര്‍ത്തനം പരിത്യജിച്ച് മുസ്ലിം മതത്തിലേക്ക് മടങ്ങുക എന്നാതാണ്. ശിക്ഷ നടപ്പിലാക്കണമോ വേണ്ടയൊ എന്നത് തന്റെ വിശ്വാസം പരിത്യജിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് പറയുന്നു. വിശ്വാസം ത്യജിക്കാനായിരുന്നു എങ്കില്‍ അത് നേരത്തെ ആകേണ്ട പല സന്ദര്‍ഭങ്ങളും വന്നിട്ടുണ്ടെന്നും അദ്ദേഹം വിശ്വാസം ത്യജിക്കുക ഇല്ല എന്നും അദ്ദേഹത്തെ അറിയുന്നവര്‍ പറയുന്നു. റഷ്ത്തില്‍ നിന്നള്ള നടര്‍ഖാനി തന്റെ യൗവ്വന പ്രായത്തില്‍ കര്‍ത്താവിനെ സ്വീകരിക്കുകയും പിന്നീട് വളരെ ഊര്‍ജ്ജസ്വലതയുള്ള പാസ്റ്ററാവുകയും അനേക ഇസ്ലാമികള്‍ ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ ഇത് കാരണമാവുകയും ചെയ്തു

No comments:

Post a Comment

please make the cooments and share