Saturday, 10 December 2011

നിറങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍





ഭക്ഷണ വസ്തുക്കള്‍ ചന്തം കൂട്ടാനും, അവയോടുള്ള കൗതുകം വര്‍ദ്ധിപ്പിക്കാനും വേണ്ടി പലതരത്തിലുള്ള കൃത്രിമ നിറങ്ങള്‍ കലര്‍ത്താറുണ്ട്്. ഇവ ആരോഗ്യത്തിന് ഹാനീകരമല്ലെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഈ നിറങ്ങള്‍ ആരോഗ്യത്തിന് ഹാനീകരമാണ്. ചിലരില്‍ ഈ നിറങ്ങള്‍ അലര്‍ജിയുണ്ടാക്കുന്നു. ചിലരില്‍ പലതരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നു. പല ഇനങ്ങളില്‍പ്പെട്ട നിറങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇവ വിവിധ രോഗങ്ങളും, ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.
സാധാരണയായി ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന നിറങ്ങളെപ്പറ്റിയും അവ ഉണ്ടാക്കുന്ന അസുഖങ്ങളെപ്പറ്റിയുമാണിവിടെ വിശദീകരിക്കുന്നത്. വീട്ടമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണ്ട വിഷയമാണിത്. നിറങ്ങള്‍ ചേര്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ മായം ചേര്‍ക്കുന്നതിന് തുല്യമാണ്. ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന നിറങ്ങള്‍
1. പേറ്റന്റ് ബ്ലൂ
പലതരം മധൂര പലഹാരങ്ങള്‍, മിഠായികള്‍, ടിന്നിലാക്കിയ ഭക്ഷണ വസ്തുക്കള്‍ തുടങ്ങിയവയിലാണ് ഇത് കലര്‍ത്തുന്നത്.
ഇത്തരം മിഠായികളും മറ്റും കഴിച്ചാല്‍ പലര്‍ക്കും ആസ്ത്മായും ചൊറിച്ചിലും മറ്റും ഉണ്ടാകുന്നു. കൂടാതെ ശരീരത്തിലെ ഹോര്‍മോണുകള്‍ അമിതമായി പ്രവര്‍ത്തിക്കുന്നു.
2. ഇന്റിഗോ ബ്ലൂ
ബിസ്ക്കറ്റുകള്‍, സോസുകള്‍, സ്വീറ്റ്‌സ് തുടങ്ങയവയില്‍ ഈ നിറങ്ങള്‍ കലര്‍ത്തുന്നു. ഹോര്‍മോണുകളുടെ അമിത പ്രവര്‍ത്തനം, ചൊറിച്ചില്‍, ആസ്ത്മ എന്നീ അസ്വസ്ഥതകള്‍ ഇതുമുലം ഉ!ാകുന്നു.
3. കുനോലിന്‍ എല്ലോ
നാരങ്ങാപാനീയങ്ങള്‍, ഉണക്കമീന്‍, കേക്കുകള്‍ തുടങ്ങയവയില്‍ ഇവ ഉപയോഗിക്കുന്നു. ഇതിന്റെ ഫലമായി  ആസ്ത്മരോഗം ഉണ്ടാകാം.
ചിലരില്‍ ചൊറിച്ചിലും ഉണ്ടാകുന്നു.
4. സണ്‍സെറ്റ് എല്ലോ
സോസുകള്‍, ഡിസേര്‍ട്ടുകള്‍, പാക്കറ്റില്‍ വരുന്ന സൂപ്പുകള്‍, മധുര പാനീയങ്ങള്‍ എന്നിവയില്‍ ഈ നിറം കലര്‍ത്താറുണ്ട്
ഇത് കിഡ്‌നിക്ക് തകരാറുണ്ടാക്കുന്നു. കൂടാതെ പൊള്ളല്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നീ അവസ്ഥകളും സംഭവിക്കാം.
5. അമരാന്ത്
മധുരപാനീയങ്ങള്‍, ജാം, അച്ചാറുകള്‍, യോഗള്‍ട്ട്, ടിന്നിലടച്ച പഴങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്നു.
ജീന്‍നാശം, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് കാരണമായിത്തീരാം. ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിക്കുന്നു.
6.തരിത്രോമ്പിന്‍
പരിരക്ഷണം ചെയ്ത മാംസാഹാരങ്ങള്‍, കേക്കുകള്‍, ബിസ്ക്കറ്റുകള്‍, സോസേജുകള്‍, സൂപ്പുകള്‍, ഗ്ലേയ്‌സ്ഡ് ചെറികള്‍ തുടങ്ങയവയില്‍ ഉപയോഗിക്കുന്നു.
ഇവ ആസ്ത്മ, ചൊറിച്ചില്‍ എന്നീ അസുഖങ്ങള്‍ ഉ!ാക്കുന്നു. എലികളില്‍ പരീക്ഷിച്ചപ്പോള്‍ തൈറോയിഡ് ട്യൂമര്‍ ഉണ്ടാക്കി.
7. ബന്‍സോയേറ്റസ്
ശീതളപാനീയങ്ങള്‍, സ്ക്വാഷുകള്‍, പാല്‍കൊണ്ടുള്ള ഡിസേര്‍ട്ടുകള്‍, പിസ്സകള്‍ എന്നിവയില്‍ ഉപയോഗിക്കുന്നു.
ആസ്ത്മ, ശക്തിയായ തലവേദന, ചൊറിച്ചില്‍, ഹോര്‍മോണുകളുടെ ആമിത പ്രവര്‍ത്തനം എന്നിവ ഫലം.
8. ഗ്രീന്‍ കളര്‍
മധുരപാനീയങ്ങള്‍, ക്യാള്‍ഡ് പച്ചക്കറികള്‍, ബീയര്‍, മധുരപലഹാരങ്ങള്‍, സോസുകള്‍, ബ്രെഡ്‌കേക്കുകള്‍, …പാക്കറ്റുകള്‍ ഇത് ആസ്ത്മ, ചൊറിച്ചില്‍ എന്നിവയുണ്ടാകും.
9. കാരമല്‍സ്
ബീയര്‍, മധുരപലഹാരങ്ങള്‍, സോസുകള്‍ തുടങ്ങിയവയില്‍ ഉപയോ–ഗിക്കുന്നു. ഇതാകട്ടെ ശ്വേതാണുക്കളുടെ എണ്ണം കുറയ്ക്കുന്നു. വൈറ്റമിന്‍ ബി കുറയ്ക്കുന്നു.
10 സര്‍ഫൈറ്റ്‌സ്
ജാം, ഉണങ്ങിയ പഴങ്ങള്‍, ശീതളപാനീയങ്ങള്‍, സോസേജുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്നു.
ഇതുമൂലം ശരീരത്തിലെ തയാമിനിന്റെ അംശം കുറയുന്നു (വൈറ്റമിന്‍ ബി).
11. അനാറ്റോ
ബിസ്ക്കറ്റുകള്‍, കേക്കുകള്‍, കാപ്പി, ക്രീമുകള്‍ തുടങ്ങിയവയില്‍ ഇത് കലര്‍ത്താറുണ്ട് ഇതുമൂലം ചൊറിച്ചില്‍ ഉണ്ടാകാം.
12. നൈട്രേറ്റ്‌സ്
സോസേജുകള്‍, ബേക്കണ്‍, ഹാം, പിസ്സകള്‍, പോര്‍ക്ക്, ക്യാന്‍ഡ് ഇറച്ചി തുങ്ങിയവയില്‍ ചേര്‍ക്കുന്നു. ഇതുമൂലം ശരീരത്തില്‍ നൈട്രോസാമീന്‍ ഉണ്ടാവുകയും ഇത് ക്യാന്‍സര്‍ ഉ!ാകുവാന്‍ കാരണമാവുകയും ചെയ്യുന്നു.
ഓക്‌സിജന്‍ വഹിച്ചുകൊ!് പോകാനുള്ള രക്തത്തിന്റെ കഴിവ്കുറയ്ക്കുന്നു.
13. പൊട്ടാസ്യംബ്രോമേറ്റ്
ബ്രഡില്‍ ഇതുപ്രവര്‍ത്തിക്കുന്നു. ഇതുമൂലം വയറുവേദന, മനംപുരട്ടല്‍, വയറുളക്കം എന്നിവയണ്ടാകുന്നു. ധാന്യപ്പൊടികളിലെ വൈറ്റമിന്‍ ഇവയുടെ തോത് കുറയ്ക്കുന്നു.
14. സാക്കറിന്‍
മധുരപാനീയങ്ങളിലാണ് ഇത് സാധാരണയായി ചേര്‍ക്കുന്നത്.
ഇതുമൂലം മൂത്രസഞ്ചിയില്‍ ക്യാന്‍സാര്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്്
15. കേസരി പരിപ്പ്
ഇത് പരിപ്പുകള്‍, പയറു വര്‍ഗ്ഗങ്ങള്‍ തുങ്ങിയവയില്‍ ചേര്‍ക്കുന്നു. കൈകാലുകള്‍, സന്ധികള്‍ എന്നിവയില്‍ തളര്‍ച്ചയു!ാക്കി വാതരോഗത്തിന് അടിമയാക്കുന്നു.
16. ലസ്‌ക്രോമേറ്റ്
മഞ്ഞള്‍, മഞ്ഞള്‍പ്പൊടി എന്നിവയില്‍ കലര്‍ത്തുന്നു. ഇതുമൂലം ക്യാന്‍സാര്‍, ട്യൂമര്‍  എന്നിവയുണ്ടാവാം.
17. ഗ്യാലേറ്റുകള്‍
എണ്ണകള്‍, ചീയിംഗ്ഗം തുടങ്ങിയവയില്‍ ചേര്‍ക്കുന്നു. ഇതുമൂലം കരള്‍രോഗങ്ങള്‍ ഉണ്ടാകുന്നു.

No comments:

Post a Comment

please make the cooments and share