Saturday 10 December 2011

കള്ള് കുടിപ്പിക്കുന്നു ക്രിസ്തു ! കള്ള സാക്ഷ്യത്തിന്റെ രാത്രി

ക്രിസ്തുമസും ന്യൂ ഇയറും വരവായ്. ഇനി നാട്ടിലെ മദ്യശാലകള്‍ക്കെല്ലാം കൊയ്ത്തിന്റെ കാലം. ചാലക്കുടിക്കാര്‍ ഈ പ്രാവശ്യവും കേരളത്തില്‍ ചരിത്രം സൃഷ്ടിക്കുമോ നമ്മള്‍ക്ക് കാത്തിരിക്കാം. അലങ്കാര വിളക്കുകളും, വിവിധ തരം കേക്കുകളും, ആശംസ കാര്‍ഡുകളും കമ്പോളം കീഴടക്കി തുടങ്ങി. ക്ലബ്ബുകളും വിവിധ ക്രൈസ്തവസഭാ സംഘടനകളും കരോള്‍ സര്‍വ്വീസുകള്‍ നടത്താന്‍ തയ്യാറായ് കൊണ്ടിരിക്കുന്നു. ആഘോഷങ്ങള്‍ നാട്ടീല്‍ ആഭിരമിക്കവേ സഭകളും പിന്നില്‍ പോവുന്നില്ല. നാട്ടിലെ കള്ള് കുടിയന്മാര്‍ക്ക് വേണ്ടി യേശു ജനിക്കുവാന്‍ പോകുന്നു. എന്തു ചെയ്യാം യേശുവിന്റെ പേരില്‍ ലോകം മുഴുവനും കുപ്പി പൊട്ടിക്കുവാന്‍ തയ്യറാവുകയാണ്. പെന്തക്കോസ്തുകാര്‍ക്ക് പിന്നെ യേശു ജനിക്കന്നതൊന്നും വലിയ കാര്യമൊന്നുമല്ല. നമ്മള്‍ ഈ കളി എത്ര കണ്ടതാ. എത്ര വട്ടം മാനസാന്തരപ്പെട്ടതാ. കൂട്ടുകാര്‍ക്കൊപ്പം കരോള്‍ പോകാനും ഒരു ചെറു നക്ഷത്രം തൂക്കാനും സണ്ടേസ്ക്കുളിലെയും യുവജന പ്രസ്ഥാനത്തിലെയും അംഗങ്ങള്‍ക്ക് താല്‍പര്യമാണ്. കഷ്ടം പപ്പാമാരും, മമ്മിമാരും സമ്മതിക്കില്ല. ആ വിഷമം നമ്മള്‍ക്ക് കേക്ക് തിന്ന് തീര്‍ക്കാം. യേശുവിന്റെ ജനനം ലോകം ആഘോഷിക്കട്ടെ. നമ്മള്‍ക്ക് പുതുവര്‍ഷപിറവി അടിച്ച് പൊളിക്കാം. ന്യൂ ഇയര്‍ മീറ്റിംഗിന് വേണ്ടിയുള്ള പിരിവുകള്‍ എത്തുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കേക്ക്, ബറോട്ട, കോഴി, പോത്ത് അങ്ങനെ നീളുന്നു പെന്തക്കോസ്തുകാരൂടെ മഹാസന്തോഷം. ഇനി സാക്ഷ്യങ്ങളുടെ പടക്കവും അമിട്ടും പൊട്ടിക്കാന്‍ പലരും തയ്യറായ് കൊണ്ടിരിക്കുന്നു."ദൈവമക്കളെ കഴിഞ്ഞ വര്‍ഷം നടത്തിയതോര്‍ത്താല്‍........ഹൊ!.......ഹൊ!.(ഞങ്ങള്‍ അങ്ങ് പേടിച്ചു പോയി).... സഭായോഗാനന്തരം വെല്ലുവിളി നടത്തുന്ന ഗോലിയാത്തുമാരും, സഭയില്‍ വഴക്ക് കൂടുന്ന ഉഗ്ര കീടങ്ങളും, കയ്യോങ്ങുകയും ഭീക്ഷണി മുഴക്കുകയും ചെയ്യുന്ന കള്ള പരിക്ഷകളും, പാസ്റ്ററെ മെക്കിട്ട് കേറുന്ന വഴക്കാളി വിശുദ്ധനും ഇനി മാനസാന്തരത്തിന്റെ കള്ള സാക്ഷ്യം പറഞ്ഞ് പുതിയ അങ്കത്തിനായി സമര്‍പ്പിക്കുന്ന രാത്രി. വ്യാജ സമര്‍പ്പണത്തിന്റെ കൂട്ട മണി മുഴക്കി പുതുവര്‍ഷത്തെ സ്വീകരിക്കമ്പോള്‍ വിശുദ്ധ സാക്ഷ്യത്തിന് സഭയും സാക്ഷ്യ വിരുദ്ധ ജീവിതത്തിന് സമൂഹവും സാക്ഷിയാവുന്നു.
ഈ കാലത്തിന്റെ ശേഷ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നന്മകള്‍ ധ്യാനിച്ച് നിശബ്ദ നിമഷങ്ങളെ കൈക്കൊള്ളാം. ഗതകാലത്തിന്റെ ഹൃദയ വിളക്കുകളിലെ ജ്വാലകളണയാതെ സൂക്ഷിക്കാം. നഷ്ട നിമിഷങ്ങളെയോര്‍ത്ത് ഉള്ള് പൊള്ളിക്കാം. ജീവ യുഗത്തിന്റെ സര്‍വ്വ നന്മകളെയും സ്വയത്തിലേക്കാവാഹിച്ച് യാത്ര തുടരാം.


http://kerugmas.blogspot.com/2011/12/blog-post_10.html

No comments:

Post a Comment

please make the cooments and share