http://kerugmas.blogspot.com/2011/12/blog-post_4987.html
ന്യൂഡല്‍ഹി: സംവരണം സംബന്ധിച്ച ബഹളങ്ങള്‍ക്കിടെ പുതിയ ലോക്പാല്‍ ബില്ല് സഭയില്‍ അവതരിപ്പിച്ചു. ലോക്പാല്‍ സമിതിയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടൊയാണ് ലോക്‌സഭയില്‍ ഏറെനേരം നീണ്ടുനിന്ന ബഹളം അവസാനിച്ചത്. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഉച്ചകഴിഞ്ഞ് ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയോഗമാണ് സമിതിയില്‍ ന്യൂനപക്ഷ സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ലോക്പാല്‍ കരടിന്റെ പകര്‍പ്പ് സഭയില്‍ വിതരണം ചെയ്ത ഉടനെ, ബില്ലില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 50ശതമാനം സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവാണ് ആദ്യം രംഗത്തെത്തിയത്. ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് ലോക്പാല്‍ സമിതിയില്‍നിന്ന് ന്യൂനപക്ഷ വിഭാഗങ്ങള്‍ പുറത്തായതെന്ന് ലാലു പ്രസാദ് യാദവ് ആരോപിച്ചു.
സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും പ്രതിപക്ഷവും അദ്ദേഹത്തൊടൊപ്പം ആവശ്യം ഉന്നയിച്ചതോടെയാണ് സഭ ബഹളമയമായത്. തുടര്‍ന്ന് മൂന്നരവരെ സഭ നിര്‍ത്തിവെക്കുകയായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്.
സംവരണം ഏര്‍പ്പെടുത്താമെന്നറിയിച്ചതോടെ അതിനെതിരെ ബി.ജെ.പി രംഗത്തുവന്നു. ന്യൂനപക്ഷസംവരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുഷമ സ്വരാജ് ആരോപിച്ചു. നിയമം ഭരണഘടനാ ലംഘനമാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്ന് പ്രണബ് മുഖര്‍ജിയും വ്യക്തമാക്കിയതോടെയാണ് സഭ ശാന്തമായത്.

No comments:
Post a Comment
please make the cooments and share