Friday, 3 February 2012

അടുക്കള പണിക്കാരന് ബെസ്റ്റ് അക്കാഡമിക് അവാര്‍ഡ്‌

http://www.kerugmas.blogspot.in/2012/02/blog-post.html 
തിരുവല്ല: ക്ലാസുകട്ട് ചെയ്ത് സിനിമക്ക് പോകുകയും, കറങ്ങി നടക്കുകയും ചെയ്യുന്ന വിവേകമില്ലാകത്ത വിരുതന്മാര്‍ നമ്മുടെ കലാലയങ്ങളില്‍ സുലഭമാണ്. എന്നാല്‍ വേദപാഠം ശാലകളും ഇതില്‍ നിന്നും ഒട്ടും തന്നെ വ്യത്യസ്തമാകുന്നില്ലായെന്നാണ് സമീപകാല സംഭവങ്ങള്‍ ചൂണ്ടികാണിക്കുന്നത്. തിരുവല്ലയിലെ പ്രശസ്തമായ ഒരു വേദപഠനശാലയില്‍ ഇത്തരമൊരു സംഭവം അരങ്ങേറി. ബി.റ്റിഎച്ചിന് ചേര്‍ന്ന ഒരു വിരുതന്‍ വേദപുസ്തകം പഠിക്കേണ്ട സമയത്ത് അടുക്കളപ്പണി ചെയ്യുകയും അഡ്മിനിസ്‌ട്രേറ്ററുടെ പിണയാളായി നിന്ന് വേദ വിദ്യാര്‍ത്ഥികളെ ഭരിക്കയും ചെയ്തു. 3 വര്‍ഷവും ആരെകൊണ്ടും നല്ലൊരു വാക്ക് പറയിപ്പിക്കാത്ത ഈ നല്ല സുകുമാരന്‍ തന്നോടെതിര്‍ത്താല്‍ പണിയും അടിയും കൊടുക്കുമത്രെ. ഈ സുകുമൂലം വേദപഠനം പാതി വഴിയില്‍ ഉപേക്ഷിച്ച സാധുവിദ്യാര്‍ത്ഥികളും ഉണ്ട്. പഠിക്കുന്നത്  വേദപുസ്തകം കയ്യിലിരുപ്പ് ഒന്നാംതരം തെമ്മാടിത്തരം. ജോലി അടുക്കളപ്പണി, മൃഗപക്ഷിപരിപാലനം. ഗ്രാജുവേഷന്‍ ദിവസം സകലരേയും ഞെട്ടിച്ചുകൊണ്ട് ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ് അവാര്‍ഡും ഈ വിരുദന്‍ സ്വന്തമാക്കി. ഏഴാം ക്ലാസ്സും ഗുസ്തിയുമാണ് കൈമുതലെങ്കിലും അധികാരിയെ നമ്പിയാല്‍ നമ്പുന്നവന്‍ ഉജ്ജലനായിടും. അഹങ്കാരത്തിന് കൈയ്യും കാലും വെച്ചവനായാലും അധികാരിയെ വണങ്ങിനിന്നാല്‍ അവാര്‍ഡുകള്‍ പലതും കിട്ടും.

No comments:

Post a Comment

please make the cooments and share