http://kerugmas.blogspot.in/2012/02/blog-post_03.htmlസഭാ നേതൃത്വത്തില്‍ നിന്നും നാം പ്രതീക്ഷിക്കുന്നത് എന്താണ്?. വഴക്കും വയ്യാവേലിയും ഇല്ലാത്ത വരുമാനമുള്ള സഭ, നേത്യരംഗത്തേക്കൊരു പ്രമോഷന്‍, ഒരു ഓര്‍ഡിനേഷന്‍ തുടങ്ങിയ കാര്യാധികള്‍ ശുശ്രൂ,ക സമൂഹം പ്രതീക്ഷിക്കുന്നു. എന്നാല്‍ സഭയുടെ നട്ടെല്ലായ വിശ്വാസി സമൂഹത്തിന് ഇക്കാര്യങ്ങളൊന്നും ബാധകമല്ല.ക്രിസ്തുവും അപ്പോസ്‌തോലന്മാരേയും പോലെ ഇന്ന് സഭയെ നയിക്കണം അത് മാത്രമാണഅ വിശ്വസികള്‍ നേതൃത്വത്തില്‍ നിന്നും ആഗ്രഹിക്കുന്നത്. തന്മൂലം നേതാക്കള്‍ പ്രവാചകന്മാരോ അത്ഭുത വര പ്രാപ്തരോ മറ്റിതര കൃപാ വര ശുശ്രൂഷകരോ ആണെങ്കില്‍ വിശ്വാസികള്‍ സംതൃപ്തരാണഅ. സഭയുടെ സമാമുഹ്യ രംഗത്തേ വേവലാധികള്‍ വിശ്വാസികള്‍ ദൈനിക്കുന്നില്ല. നേതൃരംഗത്തേ സംബന്ധിച്ച വിശ്വാസികളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഇങ്ങനെ നീളൂന്നു. എന്നാല്‍ മറുഭാഗത്ത് നേതൃരംഗം തൊതിക്കുന്നവരുടെ അഴിഞ്ഞാട്ടവും കൂത്താട്ടവുമാണ് നാം കാണുന്നത്. ആത്മീക നേതൃത്തിന്റെ മാനദണ്ഡങ്ങള്‍ മറന്ന മൂഡന്മാര്‍ സഭാ പരിപാലനത്തിന്റെ പവിത്രത കടച്ചു കീറിയ പേപ്പട്ടികളായ് മാറി.അങ്ങനെ ലോകമയത്വത്തിന്റെ നുരയും പതയും ഒഴുക്കി നേതൃരംഗത്തിരുന്ന് കുരയ്ക്കാനും മുറുമാനും കൗണ്‍സില്‍ നായ്ക്കള്‍ തയ്യാറായി. ഇവറ്റകളെ കല്ലെറിയേണ്ട സ്ഥാനത്ത് വോട്ടു ചെയ്യേണ്ടി വന്ന പൊതു സമൂത്തോട് സഹതാപം മാത്രം തോന്നുന്നു. കൂട്ടത്തില്‍ നിന്ന് വോട്ടു നേടുകയും വിജയശ്രീ ലാളിതനായ് മറുകണ്ടം ചാടുകയും ചെയ്ത മര്‍ക്കടനേയും ഉമ്മകൊടുത്ത് ഒറ്റികൊടുത്ത യൂദാസ് ഇസ്കരിയോത്താവിനേയും ഓര്‍ത്ത കുഞ്ഞപ്പി പാസ്റ്റര്‍ പൊട്ടിക്കരഞ്ഞു. ആ സഹതാപ തരംഗവും തലവേദനയായി. നിശ്ചല രാഷ്ട്രീയ കളികൊണ്ട് അമരത്തേറുന്ന പി. ജെ. ജെയിംസ് സാറിന്റെ രാഷ്ട്രീയ തന്ത്രം ഉഗ്രന്‍ അത്യുഗ്രന്‍ പ്രകടനമായി. ഏത് ലോക്കല്‍ സെക്രട്ടറിക്കും മന്ത്രിയാകാന്‍ പറ്റിയ ജെയിംസ് തന്ത്രം ഛോട്ടാ നേതാക്കന്മാര്‍ മാതൃകയാക്കിയാല്‍ നന്ന്.
കാളക്കുട്ടിയെ വാര്‍ത്ത് യിസ്രയേലിന്റെ ദൈവത്തിന്റെ നാമത്തില്‍ പ്രാര്‍ത്ഥന നടത്തിയ അഹരോന്റെ തന്ത്രം ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വെന്‍ഷനില്‍ സ്റ്റേറ്റ് കൗണ്‍സില്‍ കാട്ടി തന്നു. ആത്മീക ശുശ്രൂഷയുടെ പേരില്‍ രാഷ്ട്രീയ കളിയുടെ കാള പൂജ നന്നായ് നടന്നു. ഒരുവന്‍ പറയുന്നു ഞാന്‍ കുഞ്ഞപ്പി പക്ഷക്കാരന്‍. മറ്റൊരുവന്‍ പറയുന്നു ജെയിംസ് പക്ഷക്കാരന്‍. പക്ഷേ ക്രിസ്തുവിന്റെ പക്ഷത്ത് നില്‍ക്കുന്ന ഒരുവനേയും അവിടെ കണ്ടില്ല.
തരംതാണ കൃമികീടങ്ങള്‍ വ്യവഹരിക്കുമ്പോഴും സഭാരാഷ്ട്രീയത്തിലെ കാളദൈവാരാധന അരങ്ങേറിയപ്പോഴും ഒരു പ്രസംഗകനും അഥ് നിര്‍ത്തി ക്രിസ്തുവിന്റെ പക്ഷത്തേക്ക് മാറുവാന്‍ ആവശ്യപ്പെട്ടില്ല. യാഥാര്‍ത്ഥ്യം മറച്ച് വെച്ച ഊമക്കത്തും നട്ടെല്ലില്ലാത്ത കണ്‍വെന്‍ഷന്‍ പ്രസംഗത്തിനും ഒരേ മാര്‍ക്ക് നല്‍കാം. ""നിന്റെ പോരഴിയുന്നു. കെട്ട് പൊട്ടുന്നു.'' ഇങ്ങനെ പലതും പുലമ്പിയിട്ടുപോയ പ്രസംഗകരുടെ പ്രഹസന വാക്കുകള്‍ കേട്ട് സാത്താന്‍ പൊട്ടിച്ചിരിച്ചു. അത്തരമൊരു കോമഡിഷോയായിരുന്നു കണ്‍വെന്‍ഷന്‍ പ്രസംഗം. പുഴുകുത്തിന് മേല്‍ പരിമളം പൂശിയ പേടിതൊണ്ടന്‍മാരുടെ കണ്ഠപ്രക്ഷാളനം അടുത്തവര്‍ഷവും അവര്‍ക്ക് വേദികൊടുക്കും. സഭയെ പ്രത്യക്ഷത്തില്‍ രാഷ്ട്രീയ വത്ക്കരിക്കാന്‍ ശ്രമിച്ച അധികാര ഭോഗികളേ... വിശ്വാസസമൂഹത്തിന്റെ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും ദശാംശത്താല്‍ കൊഴുത്ത് തടിച്ച പോര് കാളകളെ ഈ കാട്ടിക്കുട്ടുന്ന പാതാള വിക്രിയകളോ? ആത്മീക ശുശ്രൂഷ ഇതോ ആത്മീക നേതൃത്വം.
ക്രിസ്റ്റി. പി.ജോണ്‍ പള്ളിക്കുന്ന്.
No comments:
Post a Comment
please make the cooments and share