http://kerugmas.blogspot.in/2012/02/blog-post_5304.html
സെപ്റ്റംബര്‍ ഒന്നിന് പാസ്റ്റര്‍ പി. ജെ. ജെയിംസും പാസ്റ്റര്‍ ജോസഫ് റ്റി.സാമും അധികാരം ഏല്ക്കും
സെപ്റ്റംബര്‍ ഒന്നിന് പാസ്റ്റര്‍ പി. ജെ. ജെയിംസും പാസ്റ്റര്‍ ജോസഫ് റ്റി.സാമും അധികാരം ഏല്ക്കും
തിരുവല്ല: നാലു വര്‍ഷത്തെ സഭാ ഭരണത്തിനൊടുവില്‍ ദൈവസഭാ കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം.കുഞ്ഞപ്പി ഓവര്‍സിയര്‍ സ്ഥാനം ഒഴിയുന്നു. ജനറല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പ് നിമിത്തം ആണ് അദ്ദേഹത്തിന് ഓവര്‍സിയര്‍ സ്ഥാനം ഒഴിയേണ്ടിവരുന്നത്. എഡ്യുക്കേഷഷന്‍ ഡയറക്ടറായ പാസ്റ്റര്‍ പി.ജെ ജയിംസ് സെപ്റ്റംബര്‍ ഒന്നിന് ദൈവസഭയുടെ പുതിയ ഓവര്‍സിയറായി ചാര്‍ജെടുക്കും. എറണാകുളം ജില്ലയില്‍ മൂവാറ്റാപുഴ, പുളിന്താനത്ത്, പൂഞ്ചിറക്കുഴിയില്‍ വീട്ടില്‍ പരേതനായ ജോയാക്കിമിന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യഭ്യസാനന്തരം കേരളത്തിലും തമിഴ്‌നാട്ടിലും, മഹരാഷ്ട്രയിലുമായി ഉപരി പഠനം പൂര്‍ത്തികരിച്ചു. സെക്യുലര്‍ എം.എയും, വേദശാസ്ത്രപരമായി ബി.ഡിയും നേടി. 1969 മുതല്‍ സഭാ ശുശ്രൂഷയിലായിരുന്നു. 1972 മുതല്‍ 1979 വരെ മദ്രാസിലുള്ള ഐ.സി.എഫ് ചര്‍ച്ചിന്റെ ജൂണിയര്‍ പാസ്റ്ററായിരുന്നു. 1980 മുതല്‍ 2002 വരെ മുളക്കുഴ മൗണ്ട് സയോന്‍ ബൈബിള്‍ കോളേജില്‍ രജിസ്ട്രാറായും, തുടര്‍ന്ന് ദൈവസഭയുടെ എഡ്യുക്കേഷന്‍ ഡയറക്ടാറായും സേവനമനുഷ്ടിച്ചു. കേരളത്തില്‍ കഞ്ഞിക്കുഴി, കോട്ടയം, തിരുവല്ല സ്‌റ്റേഡിയം എന്നിവടങ്ങളില്‍ സഭാ ശുശ്രൂഷയിലും, അടുര്‍ ഡിസ്ട്രിക്ട് പാസ്റ്ററായും സേവനം ചെയ്തു. ഭാര്യ ആനി മക്കള്‍ ക്രിസ്റ്റ, ക്രിസന്‍, ക്രിസ്റ്റിന്‍,
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ ഓവര്‍സിയര്‍ തിരഞ്ഞെടുപ്പ് 17 ന് നടന്നു നിലവിലുള്ള ഓവര്‍സിയര്‍ റവ.കെ.സി.ജോണ്‍ മുഖ്യ വരണാധികാരിയായി വിപുലമായ കമ്മറ്റി ഇതിന് നേതൃത്വം കൊടുത്തു. പ്രധനമായും നാല് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. പാസ്റ്റര്‍ ജോസഫ്.റ്റി. സാമും. പാസ്റ്റര്‍ മാത്യു ജോര്‍ജ്ജും. പാസ്റ്റര്‍ വി. ജോര്‍ജ്ജും. പാസ്റ്റര്‍ എം. എ. തോമസ്കുട്ടിയും. അവരില്‍ നിന്നും പാസ്റ്റര്‍ ജോസഫ്് റ്റി.സാം ഓവര്‍സിയറായി തിരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റര്‍ ജോസഫ്.റ്റി.സാം ഇടുക്കി ജില്ലയില്‍ പീരൂമേട്, തെക്കെപ്പള്ളിയില്‍ മുക്കാഞ്ഞിരം ദൈവസഭയുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ കെ.സി.ജോസഫിന്റെയും, മറിയാമ്മയുടെയും മൂത്തമകനായി ജനിച്ചു. സ്കൂള്‍ കോളേജ് വിദ്യഭ്യാസാനന്തരം മുളക്കുഴ മൗണ്ട് സയോണ്‍ ബൈബിള്‍ കോളേജില്‍ ചേര്‍ന്ന് ദൈവ വചനം അഭ്യസിച്ചു. അനന്തരം ദൈവസഭയോട് അനുബന്ധമായി നോര്‍ത്ത് ഇന്‍ഡ്യയില്‍ ദൈവവേലയില്‍ ആയിരിക്കുകയും 1992 ല്‍ കേരളത്തിലേക്ക് മടങ്ങി എത്തുകയും ചെയ്തു.
ലോക്കല്‍ പാസ്റ്റര്‍, ഡിസ്ട്രിക്ട് പാസ്റ്റര്‍, കൗണ്‍സില്‍ അംഗം, യൂത്ത് ഡയറക്ടര്‍, ഇവാഞ്ചലിസം ഡയറക്ടര്‍, ഗവേണിംഗ് ബോഡി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ദൈവസഭയുടെ എജ്യുക്കേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.ഭാര്യ: സാറാമ്മ. മക്കള്‍: സാലിമോള്‍, ഷെല്ലി മോള്‍.
No comments:
Post a Comment
please make the cooments and share