Sunday, 11 December 2011

പൂമാലയുടെ ഉപജ്ഞാതാക്കള്‍



ചിലര്‍ പുഷ്പങ്ങളെപ്പോലെയാണ്. വ്യക്തിത്വം, നേതൃഗുണം, ഇതര കഴിവുകള്‍, തുടങ്ങിയ വിവധതലങ്ങളില്‍ അവര്‍ പുഷ്പങ്ങളെപ്പോലെ ശോഭിക്കും. മറ്റുള്ളവരെ ആകര്‍ഷിക്കുക എന്നത് പുഷ്പങ്ങളും പുഷ്പങ്ങളെ ആസ്വദിക്കുക എന്നത് നമ്മുടെയും പൊതു സ്വഭാവമാണ്. ചിത്ര ശലഭങ്ങളെപ്പോലെ മറ്റുള്ളവര്‍ക്കിടയില്‍ ജനസമ്മിതി നേടി പാറി പറക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ പുറമേ ചിരിക്കുമെങ്കിലും കാടത്തരം ഉള്ളിലൊതുക്കുന്ന ഒരു വിഭാഗമാണ് കാട്ടു പൂക്കള്‍. ദുര്‍ഗന്ധം വമിപ്പിക്കുകയും വിഷലിപ്തമായ ഇതളുകളോട് കൂടി നില്‍ക്കുകയും ചെയ്യുന്ന ഇവര്‍ അപകടകാരികള്‍ ആണ്. മൃഗീയ മനസ്സുകള്‍ക്കു മേല്‍ നിര്‍വ്യാജ മനസ്സാക്ഷിയുടെ മൂടുപടമിട്ട മനുഷ്യര്‍. പലപ്പോഴും നാം ഇത്തരക്കാരുടെ കൊടും ക്രൂരതകള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഇരകള്‍ ആകറുണ്ട്. വിഷസര്‍പ്പങ്ങളെ ഉള്ളില്‍ വഹിക്കുന്ന പാമ്പിന്‍ കൂടുകള്‍ നമ്മള്‍ക്കിടയിലും സുലഭമാണ്. അറിയാതെ മനസ്സു തുറക്കുമ്പോള്‍, രഹസ്യങ്ങള്‍ പങ്കുവെയ്ക്കപ്പെടുമ്പോള്‍, നാം ആത്മാര്‍ത്ഥമായി സ്‌നേഹിക്കുമ്പോള്‍ അപ്പോള്‍ ചിരിച്ചു കൊണ്ട് കേള്‍ക്കുകയും പിന്നിട് തേജോവധം നടത്തുകയയും പാരപണിയുകയും ചെയ്യുന്ന നാഗങ്ങളുടെ ചീറ്റലുകള്‍ കൂടി വരികയാണ്.
നിങ്ങള്‍ ഒരു പൂവാണോ സൂക്ഷിക്കുക! നിങ്ങളറിയാതെ നിങ്ങളെ നുള്ളിയെടുക്കാനും ദളങ്ങള്‍ നുളളിയെടുക്കുവാനും പല കരങ്ങള്‍ കൊതിക്കുന്നു. തങ്ങള്‍ക്കാകാത്തത് മറ്റുളളവരെ കൊണ്ട് ചെയ്യിപ്പിക്കാനും മിടുക്കരായവര്‍ നമ്മുടെ മുന്നിലുണ്ട്. എഴുത്തിന്റെ ലോകത്തു നിന്ന് നുളളിക്കളയുവാനും തൂലികയുടെ മുനയൊടിക്കുവാനുമൊക്കെയായ് ഞങ്ങള്‍ക്കു നേരെയും പലതും വളഞ്ഞും, പുളഞ്ഞും , ഇഴഞ്ഞും വന്നിരുന്നു, ഇപ്പോഴും വരുന്നുണ്ട്. തേനിനെക്കാള്‍ മധുരമായ നാവുകൊണ്ട് വക്രത വകഞ്ഞ് കൂട്ടുകയും. അറുത്തെടുക്കയും സൂചികൊണ്ട് കുത്തിതുളക്കുകയും നൂലില്‍ കോര്‍ത്ത് പൂമാല പണിയുന്ന കരിവണ്ട് മനസ്സുകള്‍ക്ക് മുമ്പില്‍ ജാഗരൂകരായിരിക്കാം. പൂമാലയുടെ ഉപജ്ഞാതാക്കള്‍ അറുത്ത് കളയുവാനുള്ള തത്രപ്പാടിലാണ്. പക്ഷേ ഭയപ്പെടരുത് ഭീരുത്വത്തേക്കാള്‍ മികച്ചത് മരണമാണ്. സര്‍വ്വതിനും മുന്‍പില്‍ നട്ടെല്ലോടെ നില്‍ക്കുക, ഇതാണ് സത്യാന്വേഷിക്ക് പറയുവാനുള്ളത്. സമര്‍പ്പണം:""പൂക്കളായ് ജനിച്ച് പോയവര്‍ക്കായ്, അറുത്തു കളയലിനും നുളളലിനും ഇരകളായവര്‍ക്കായ്.

No comments:

Post a Comment

please make the cooments and share