Wednesday, 28 December 2011

എട്ട്‌ സീറ്റുമായി ഒരു തിയേറ്റര്‍!

http://kerugmas.blogspot.com/2011/12/blog-post_28.html
ലോകത്തിലെ ഏറ്റവും ചെറിയ തിയേറ്റര്‍ എവിടെയാണെന്ന്‌ അറിയുമോ? വ്യക്‌തമായ രേഖകള്‍ ഇല്ല എങ്കില്‍ കൂടി ഓസ്‌ട്രിയന്‍ നഗരമായ വില്ലാഷിലെ ക്രെംലോഫ്‌ തിയേറ്ററാണ്‌ ലോകത്തില്‍ ഏറ്റവും ചെറുതെന്ന്‌ കരുതപ്പെടുന്നത്‌.

ഇവിടെ അതിഥികള്‍ക്കായി എത്ര സീറ്റ്‌ ഉണ്ടെന്ന്‌ അറിയുമ്പോള്‍ തന്നെ തിയേറ്ററിന്റെ വലുപ്പത്തെ കുറിച്ച്‌ ഒരു ഏകദേശ ധാരണ ലഭിക്കും. മൊത്തം എട്ട്‌ സീറ്റാണിവിടെയുളളത്‌! എല്ലാവര്‍ക്കും മുന്‍ നിരയില്‍ തന്നെയിരുന്ന്‌ നാടകമായാലും ബാലേ ആയാലും ആസ്വദിക്കാം. 1.30 ചതുരശ്രമീറ്ററാണ്‌ തിയേറ്ററിന്റെ വലുപ്പം.

ഈ തിയേറ്ററില്‍ ടിക്കറ്റ്‌ ഇല്ല. സന്ദര്‍ശകര്‍ നാമമാത്രമായ സംഭാവന നല്‍കിയാല്‍ മതിയാവും. പൊതുജനങ്ങളുടെ കലാസ്വാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഒരു സംഘടന നല്‍കുന്ന ഗ്രാന്റിന്റെ ഊര്‍ജജത്തിലാണ്‌ തിയേറ്റര്‍ നടത്തിക്കൊണ്ടുപോകുന്നത്‌. 2009 മുതലാണ്‌ ക്രെംലോഫ്‌ പ്രവര്‍ത്തിച്ചു തുടങ്ങിയത്‌.

No comments:

Post a Comment

please make the cooments and share