എന്നാല്‍ ഒബാമ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫേസ്‌ബുക്ക് വിലക്ക് ആജീവനാന്തകാലത്തേക്ക് അല്ല. പതിനെട്ട് വയസ്സ് തികയുന്ന മുറയ്‌ക്ക് അവര്‍ക്ക് ഫേസ്‌ബുക്കില്‍ അക്കൗണ്ട് തുറക്കാം! മൂത്ത മകള്‍ മലിയയ്‌ക്ക് ഇപ്പോള്‍ 13 ഉം ഇളയവള്‍ സാഷയ്‌ക്ക് പത്തും വയസ്സേ ആയിട്ടുളളൂ. അതായത് അവര്‍ക്ക് ഫേസ്‌ബുക്കിന്റെ ഗുണദോഷങ്ങള്‍ അറിയണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.
കുടുംബകാര്യങ്ങള്‍ നമുക്ക് പരിചിതരല്ലാത്ത ആള്‍ക്കാരെ എന്തിന് അറിയിക്കണം. അത് അത്ര ബുദ്ധിയല്ല എന്നാണ് സാക്ഷാല്‍ ഒബാമ ഇതെ കുറിച്ച് പ്രതികരിച്ചത്. അതേസമയം ഒബാമയുടെ തെരഞ്ഞെടുപ്പ് ആഗ്രഹങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് 24 ദശലക്ഷം പേര്‍ ലൈക്ക് ചെയ്യുന്ന സ്വന്തം ഫേസ്‌ബുക്ക് അക്കൗണ്ടാണ് താനും! ഒബാമ സ്വന്തം അക്കൗണ്ടില്‍ അടുത്തിടെ ഒരു കുടുംബ ഫോട്ടോ കൂടി ചേര്‍ത്തിട്ടുമുണ്ട്. ഫോട്ടോ 71,000 പേര്‍ ലൈക്ക് ചെയ്‌തപ്പോള്‍ 11,000 പേര്‍ കമന്റിട്ടു!
No comments:
Post a Comment
please make the cooments and share