Wednesday, 21 December 2011

മുല്ലപ്പെരിയാര്‍: ഇരു സംസ്‌ഥാനങ്ങളും സംയമനം പാലിക്കണമെന്ന്‌ സോണിയ

ന്യുഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളവും തമിഴ്‌നാടും സംയമനം പാലിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി. പ്രശ്‌നപരിഹാരത്തിന്‌ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നുണ്ട്‌. ഇരു സംസ്‌ഥാനങ്ങളുമായുളള ബന്ധം ശിഥിലമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇരുഭാഗവും അക്രമത്തിന്റെ പാതയിലേക്ക്‌ നീങ്ങരുതെന്നും സോണിയ ഗാന്ധി പറഞ്ഞു. പ്രശ്‌നത്തില്‍ ഇടപടണമെന്ന്‌ ആവശ്യപ്പെട്ട്‌ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുളള എം.പിമാരോടാണ്‌ സോണിയ ഇക്കാര്യം വ്യക്‌തമാക്കിയത്‌. പി.ടി തോമസ്‌, ആന്റോ ആന്റണി, ജോസ്‌ കെ. മാണി, കെ. സി വേണുഗോപാല്‍, കെ. പി ധനപാലന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ഇതുസംബന്ധിച്ച നിര്‍ദ്ദേശം സോണിയ തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എം.പിമാര്‍ക്കും നല്‍കി. രാവിലെ നടന്ന കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷമാണ്‌ സോണിയയുടെ ഇടപെടല്‍.

No comments:

Post a Comment

please make the cooments and share