Tuesday, 20 December 2011

മിസൈല്‍ പവേര്‍ഡ്‌ കാര്‍!‍

വാഹനങ്ങള്‍ക്ക്‌ പുതുമ നല്‍കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌? വാഹനങ്ങള്‍ക്ക്‌ വേറിട്ട പരിവേഷം നല്‍കാന്‍ ഭ്രാന്തമായ പല പുതുക്കലുകള്‍ക്കും ആളുകള്‍ മുതിരാറുണ്ട്‌. പക്ഷേ, ഇന്ത്യാനപോളിസുകാരനായ പോള്‍ സ്‌റ്റെന്‍ഡര്‍ ചെയ്‌തമാതിരി ആരും വാഹനം ആള്‍ട്ടര്‍ ചെയ്യാന്‍ സാധ്യതയില്ല. പോള്‍ തന്റെ കാറിന്‌ വേഗത കൂട്ടുന്നതിനായി അതില്‍ ഒരു ക്രൂയിസ്‌ മിസൈല്‍ വച്ചുകെട്ടുകയാണ്‌ ചെയ്‌തത്‌! 

നാല്‍പ്പത്തിനാലുകാരനായ പോളും ഭാര്യ തെരേസയും തങ്ങളുടെ 1967 മോഡല്‍ ഷെവര്‍ലെ ഒരു ജറ്റ്‌ പവേര്‍ഡ്‌ കാറാക്കി മാറ്റുകയായിരുന്നു. ഇതിനായി, വാഹനങ്ങള്‍ക്ക്‌ അപൂര്‍വ രൂപഭേദങ്ങള്‍ നല്‍കുന്ന സ്വന്തം ടീമായ ഇന്‍ഡി ബോയ്‌സ് ഇന്‍കോര്‍പറേറ്റിന്റെ സഹായമാണ്‌ തേടിയത്‌. 

ഒരു ക്രൂയിസ്‌ മിസൈല്‍ എഞ്ചിന്‍ കാറിനു മുകളില്‍ വച്ചുകെട്ടിയാണ്‌ പോള്‍ ജെറ്റ്‌ പോലെ കാര്‍ പായിച്ചത്‌. ഇതിന്റെ ഫലമായി മണിക്കൂറില്‍ 100 മൈല്‍ വേഗത്തില്‍ പോലും ഓടിയിട്ടില്ലാത്ത കാര്‍ 300 മൈല്‍ വേഗത്തിലാണ്‌ പാഞ്ഞത്‌! എന്നാല്‍, തനിക്ക്‌ എവിടെ നിന്നാണ്‌ മിസൈല്‍ എഞ്ചിന്‍ ലഭിച്ചതെന്ന്‌ വെളിപ്പെടുത്താന്‍ പോള്‍ തയ്യാറായിട്ടില്ല.

No comments:

Post a Comment

please make the cooments and share