റോം: യേശുദേവന്റെ തിരുപ്പിറവിദിനമായ ക്രിസ്മസ് വാണിജ്യവല്‍കരിക്കുന്നതിനെതിരെ പോപ് ബെനഡിക്റ്റ് പതിനാറാമന്‍ മുന്നറിയിപ്പ് നല്‍കി. ക്രിസ്മസിനോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പാതിരാകുര്‍ബാനയ്ക്കുശേഷം നല്‍കിയ സന്ദേശത്തിലാണ് മാര്‍പ്പാപ്പ തന്റെ ആശങ്ക വിശ്വാസികളുമായി പങ്കുവച്ചത്.
ക്രിസ്മസിന്റെ പുറംപകിട്ടിനപ്പുറത്ത് ബെത്ത്‌ലഹേമിലെ പുല്‍ത്തൊട്ടിയില്‍ പിറന്ന ബാലന്റെ ജീവിതസന്ദേശം ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ ശ്രമിക്കണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
ലോകത്തെ ഭീതിയിലാഴ്ത്തിയ സംഘര്‍ഷങ്ങള്‍ക്ക് അറുതിയുണ്ടാകണമെന്ന് പറഞ്ഞ മാര്‍പ്പാപ്പ പട്ടിണിയിലും കഷ്ടപ്പാടിലും ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെട്ടു.
ബെത്‌ലഹേമില്‍ ജറുസലേമിലെ ലാറ്റിന്‍ പുരോഹിതനായ ഫുവാദ് ത്വാലാണ് പാതിരാ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയത്. സിറിയ, ഈജിപ്ത്, ഇറാക്ക്, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ സമാധാനം പുലരട്ടേയെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു
No comments:
Post a Comment
please make the cooments and share