Friday, 23 December 2011

വീണ്ടും മിസ്ഡ് കോള്‍ തട്ടിപ്പ്; ഇക്കുറി +23621

കോട്ടയം: വിദേശ നമ്പരുകളില്‍നിന്ന് മിസ്ഡ് കോള്‍ നല്‍കിയുള്ള തട്ടിപ്പ് വ്യാപകമാകുന്നു. +23222, +960 എന്നീ നമ്പരുകള്‍ക്ക് പിന്നാലെ +23621 എന്ന നമ്പരില്‍ നിന്നാണ് പുതിയ തട്ടിപ്പ്. ആഫ്രിക്കയിലെ ചെറു രാജ്യമായ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ ഐ.എസ്.ഡി. കോഡായ +236 ഉപയോഗിച്ചാണ് പുതിയ തട്ടിപ്പ്.

ആഫ്രിക്കന്‍ രാജ്യമായ സിയോലിയോണിന്റെയും മാലിദ്വീപിന്റെയും ഐ.എസ്.ഡി. കോഡായ +23222, +960 എന്നീ നമ്പരുകളില്‍ നേരത്തെ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്നു. ഈ നമ്പരുകളില്‍ നിന്ന് മിസ്ഡ് കോള്‍ ലഭിക്കുന്നവര്‍ തിരികെ വിളിക്കുമ്പോള്‍ മിനുട്ടിന് 100 രൂപവരെ നഷ്ടമാവുകയാണ്. റിങ് ചെയ്തശേഷം കോള്‍ കട്ടായാല്‍ അന്‍പത് രൂപയും നഷ്ടമാകും.

മറ്റ് രാജ്യങ്ങളിലെ ഐ.എസ്.ഡി. കോഡുപയോഗിച്ച് വേറെതെങ്കിലും രാജ്യത്ത് നിന്നായിരിക്കാം ഇത്തരം തട്ടിപ്പ് നടത്തുന്നതെന്ന് സംശയിക്കുന്നതായി സൈബര്‍ സെല്‍ അധികൃതര്‍ പറയുന്നു. പരിചയമില്ലാത്ത വിദേശ നമ്പരുകളിലേക്ക് തിരികെ വിളിക്കരുതെന്ന് സൈബര്‍ സെല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

No comments:

Post a Comment

please make the cooments and share