Wednesday, 21 December 2011

ചിദംബരത്തിനെതിരേ പ്രതിഷേധം: പി.ടി. തോമസിന്‌ താക്കീത്‌


ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരേ പ്ലക്കാര്‍ഡ്‌ കാട്ടിയതിന്‌ ഇടുക്കി എം.പി: പി.ടി. തോമസിനെ ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാര്‍ താക്കീതു ചെയ്‌തു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്‌ അനുകൂലമായ പരമാര്‍ശം നടത്തിയതിന്റെ പേരിലാണ്‌ രണ്ടാം ദിവസവും പ്രതിഷേധവുമായി പി.ടി. തോമസ്‌ രംഗത്തിറങ്ങിയത്‌. ചിദംബരം അഭിഭാഷകനായിരിക്കെ കക്ഷിയായിരുന്ന ഹോട്ടലുടമയ്‌ക്ക് എതിരായ കേസ്‌ എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരില്‍ ലോക്‌സഭ പ്രക്ഷുബ്‌ധമായിരിക്കുമ്പോഴാണ്‌ പ്ലക്കാര്‍ഡുമായി പി.ടി. തോമസ്‌ എഴുന്നേറ്റത്‌. ചിദംബത്തിനെതിരേ ബി.ജെ.പി. അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കവേ പ്രതിഷേധമുയര്‍ത്തിയ കോണ്‍ഗ്രസ്‌ എം.പി. ശ്രദ്ധാകേന്ദ്രമായി.

തമിഴ്‌നാട്ടില്‍നിന്നുളള യു.പി.എ. ഘടകകക്ഷികള്‍ ചിദംബരത്തെ അനുകൂലിച്ച്‌ ബഹളമുണ്ടാക്കുന്നതിന്നിടയിലും 'പാളയത്തിലെ പട'യെ കണ്ട്‌ സ്‌പീക്കറുടെ മുഖം ചുവന്നു. 'ചിദംബരം നീതി പാലിക്കുക'എന്നെഴുതിയ പ്ലക്കാര്‍ഡ്‌ ആണ്‌ തോമസ്‌ ഉയര്‍ത്തിയത്‌. സഭയില്‍ പ്ലക്കാര്‍ഡ്‌ ഉയര്‍ത്താന്‍ പാടില്ലെന്നു സ്‌പീക്കര്‍ ചൂണ്ടിക്കാട്ടിയതോടെ അദ്ദേഹം സീറ്റിലിരുന്നു.

No comments:

Post a Comment

please make the cooments and share