ലണ്ടന്‍: ജോലി തേടി അലയുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പതിമൂന്നു ലക്ഷം രൂപ ശമ്പളത്തില്‍ ഒരു തോട്ടക്കാരനെ ആവശ്യമുണ്ട്. അതും രാജകീയമായ സുഖസൗകര്യങ്ങളോടെ കൊട്ടാരത്തില്‍ താമസിക്കുകയും ചെയ്യാം. ബ്രിട്ടീഷ് രാജ്‌ഞിയുടെ ബക്കിംഗ്‌ഹാം പാലസിലെ രാജകീയപൂന്തോട്ടത്തിലേക്കാണ് ഉദ്യാനപാലകനെ ആവശ്യമുള്ളതായി പരസ്യം നല്‍കിയിരിക്കുന്നത്.
ആഴ്‌ചയില്‍ 39 മണിക്കൂര്‍ ജോലി. മൂന്നു മാസത്തിനിടെ രണ്ടാം തവണയാണ് ഈ തസ്‌തികയിലേക്ക് പരസ്യം നല്‍കുന്നത്. ഇത്തവണ ശമ്പളഓഫര്‍ കൂട്ടിയിട്ടുമുണ്ട്. റോയല്‍ ഹൗസ്‌ഹോള്‍ഡ് വെബ്‌സൈറ്റിലാണ് 'സീനിയര്‍ ഗാര്‍ഡന'റെ ആവശ്യമുള്ളതായി പരസ്യമുള്ളത്. 15,570 പൗണ്ട് ശമ്പളമുണ്ടായിരുന്ന ഈ ജോലിക്ക് ഒഴിവുണ്ടായതിനെത്തുടര്‍ന്നാണ് 7.9 ശതമാനം വര്‍ധന വരുത്തി 17,000 പൗണ്ടായി ഉയര്‍ത്തിയതെന്ന് 'ദി ഡെയ്‌ലി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്‌തു. കൊട്ടാരത്തിലെ നാല് സാധാരണതോട്ടക്കാരുടെ സീനിയര്‍ ആയാണ് നിയമനം. വന്യജീവികളെപ്പറ്റിയുള്ള ഗവേഷണവും നടത്താന്‍ പ്രാപ്‌തിയുണ്ടായിരിക്കണം. സസ്യങ്ങളുടെ പരിപാലനത്തിലും നല്ല അറിവുണ്ടായിരിക്കണം. ഹോര്‍ട്ടി കള്‍ചറില്‍ ഔദ്യോഗിക ബിരുദമുണ്ടായിരിക്കണം. ഇതിനു പുറമേ ഈ മേഖലയില്‍ അനുഭവസമ്പത്തുമുളളവര്‍ക്ക് അപേക്ഷിക്കാമെന്നാണ് പരസ്യം നല്‍കിയിരിക്കുന്നത്.

No comments:
Post a Comment
please make the cooments and share