Saturday, 10 December 2011

ലൈംഗിക പീഡനക്കേസ്: ബിഷപ്പിന് അവധി നല്‍കാന്‍ സിനഡ് തീരുമാനം

"സ്വവര്‍ഗ ലൈംഗിക പീഡനക്കേസില്‍" പ്രതിയായ ബിഷപ്പിനെ മലങ്കര മാര്‍ത്തോമ്മാ സഭ ചുമതലകളില്‍ നിന്നു നീക്കി. പുതിയ എപ്പിസ്‌കോപ്പമാര്‍ക്ക് കഴിഞ്ഞ ദിവസം ഭദ്രാസന ചുമതല നിശ്ചയിച്ചപ്പോഴാണ്, കോട്ടയം- കൊച്ചി ഭദ്രാസന ബിഷപ്പായ ഡോ.ഡോ.യുയാകീം മാര്‍ കുറിലോസിനെ മാറ്റിനിര്‍ത്തിയത്. അദ്ദേഹത്തിന് സെബാറ്റിക്കല്‍ അവധി നല്‍കിയെന്നാണ് സഭാ സിനഡിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതു മാറ്റിനിര്‍ത്തല്‍ തന്നെയാണെന്നു വിവരമുണ്ട്. ഡോ. മാത്യൂസ് മാര്‍ മക്കാറിയോസിനാണ് കോട്ടയം- കൊച്ചി ഭദ്രാസന ചുമതല. ഡോ. ജോസഫ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സഭാ സിനഡാണ് ചുമതലകള്‍ നിശ്ചയിച്ചത്. അടുത്തമാസം ഒന്നുമുതലാണ് തീരുമാനം നിലവില്‍ വരുന്നത്.
കേരളത്തിലെ ക്രൈസ്തവ സഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ബിഷപ്പ് ലൈംഗിക പീഡനക്കേസില്‍ പ്രതിയാകുന്നത്. കോടതി നിര്‍ദേശ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. പകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് കേസെടുക്കാന്‍ പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഡോ.ഡോ.യുയാകീം മാര്‍ കുറിലോസിനെതിരേ സ്വീകരിക്കേണ്ട നടപടി ചര്‍ച്ച ചെയ്യാന്‍ ജൂലൈ 28നു സഭാ സിനഡ് തിരുവല്ലയില്‍ യോഗം ചേര്‍ന്നിരുന്നു. തല്‍ക്കാലത്തേക്കു മാറ്റിനിര്‍ത്താന്‍ അന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
ബിഷപ്പ് തന്നെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന് റാന്നി ഇടത്തറ ചക്കിട്ടയില്‍ കുറുകെപതാലില്‍ വീ്ടില്‍ പി കെ സാംകുട്ടിയാണ് കോടതിയില്‍ പരാതി നല്‍കിയത്. മാര്‍ത്തോമ്മാ സഭയുടെ മൂന്നാറിലെ റിട്രീറ്റ് ഹോമിലെ ഓപ്പറേഷണല്‍ മാനേജരായിരുന്നു സാംകുട്ടി. മൂന്നാര്‍ റിട്രീറ്റ് ഹോം, മാരാമണ്‍ റിട്രീറ്റ് സെന്റര്‍, കോട്ടയം അരമന എന്നിവിങ്ങളില്‍വച്ചാണ് ബിഷപ്പ് തന്നെ പീഡനത്തിന് വിധേയമാക്കിയതെന്ന് സാംകുട്ടി ആരോപിക്കുന്നു. തുടര്‍ച്ചയായി ലൈംഗിക അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ താന്‍ വിസമ്മതിച്ചെന്നും അതോടെ തന്നെ തന്നെ ജോലിയില്‍ സ്ഥിരപ്പെടുത്താന്‍ തയ്യാറാകാതെ പ്രൊബേഷന്‍ കാലാവധി നീട്ടിയെന്നും പരാതിയില്‍ പറയുന്നു. പിന്നീ്ട് കുമളി മ്ലാമല എന്ന സ്ഥലത്തേയ്ക്ക് തന്നെ ക്ഷണിച്ചു. അവിടെ പോകാത്തതിനെത്തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ബിഷപ്പിന്റെ ലൈംഗിക പീഡനകഥ സഭാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, നടപടിയെടുക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. മാത്രമല്ല, ഭദ്രാസന ചുമതലകളില്‍ നിന്ന് അദ്ദേഹത്തെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തുകയും ചെയ്തു. സഭയ്ക്ക് മാനക്കേടുണ്ടാകാതിരിക്കാനാണ് സഭാനേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ സഭ അത് ഗൗനിക്കാതെ വീണ്ടും അതേ ബിഷപ്പിന് ഭദ്രാസനത്തിന്റെ ചുമതല നല്‍കി. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് പത്തനംതിട്ടയിലെ അഭിഭാഷകന്‍ മുഖേന നല്‍കിയ പരാതിയില്‍ സാംകുട്ടി ചൂണ്ടിക്കാട്ടി. 1672/ 2011 നമ്പരിലെ കേസില്‍ കേസെടുത്ത് അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശിച്ചത്. പാശ്ചാത്യരാജ്യങ്ങളില്‍ ്രൈകസ്തവസഭാ മേലധ്യക്ഷന്‍മാര്‍ക്കെതിരേ ലൈംഗിക പീഡന ആരോപണങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. എന്നാല്‍ ക്രൈസ്തവ സഭയ്ക്കും വിശ്വാസികള്‍ക്കും രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള കേരളത്തില്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ കോടതി ആവശ്യപ്പെടുന്നതും പൊലീസ് കേസെടുക്കുന്നതും ഇതാദ്യമാണ്. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തെ അതീവ ഗുരുതരമായിക്കണ്ട് നടപടിയെടുത്തത്. ബിഷപ്പിനെതിരേ നടപടിയൊഴിവാക്കാനും പരാതി ഒത്തുതീര്‍പ്പാക്കാനും മാര്‍ത്തോമ സഭാ നേതൃത്വം നേരത്തേ നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല.

No comments:

Post a Comment

please make the cooments and share