കുടുംബത്തിലെ അമ്മമാരാവും മിക്കവാറും ഈ ആചാരം അനുഷ്‌ഠിക്കുന്നത്. കത്തിയോ മറ്റേതെങ്കിലും മൂര്‍ച്ചയേറിയ ആയുധമോ ഉപയോഗിച്ച് വിരലിന്റെ മുകള്‍ ഭാഗം ഛേദിച്ചുകളയുകയാണ് ഒരു രീതി. വിരല്‍ ഛേദിക്കാനുദ്ദേശിക്കുന്ന സ്‌ഥലത്തിനു തൊട്ടു താഴെ നൂലോ മറ്റോ ഉപയോഗിച്ച് കെട്ടി മുറുക്കി അരമണിക്കൂറിന് ശേഷം മുറിച്ചു കളയുന്ന രീതിയുമുണ്ട്.
മരിച്ചവരെ പ്രീതിപ്പെടുത്താനായാണ് ഈ ആചാരം. മുറിച്ചു കളയുന്ന വിരല്‍ ഭാഗം പിന്നീട് പ്രത്യേക സ്‌ഥലത്തുവച്ച് സംസ്‌കരിക്കും. മുഖത്ത് ചെളിയും ചാരവും പൂശുന്നതാണ് വിരല്‍ മുറിക്കല്‍ കൂടാതെയുളള ഒരു ദുഃഖ പ്രകടനം.
ശിശുമരണം സംഭവിച്ച കുടുംബത്തിലും ഇത്തരമൊരു വിചിത്രമായ ആചാരം നടത്താറുണ്ട്. തുടരെ ശിശുമരണം സംഭവിച്ചശേഷം പിറക്കുന്ന കുഞ്ഞിന്റെ കൈവിരല്‍ അമ്മ കടിച്ചു തുപ്പുന്ന രീതിയാണിത്. ഇത്തരത്തില്‍ ചെയ്‌താല്‍ കുഞ്ഞിന് ദീര്‍ഘായുസ്സ് ലഭിക്കുമത്രെ! ഡാനി വര്‍ഗ്ഗത്തിന്റെ ആചാരങ്ങള്‍ വിചിത്രം എന്നല്ലാതെ എന്തു പറയാന്‍!
No comments:
Post a Comment
please make the cooments and share