Thursday, 22 December 2011

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി സ്വയം അപ്‌ഡേറ്റ് ആകും

http://kerugmas.blogspot.com/2011/12/blog-post_2162.html2012 ജനവരി മുതല്‍ വെബ്ബ് ബ്രൗസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തനിയെ അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്ന് മൈക്രോസോഫ്ട് പ്രസ്താവിച്ചു. വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നടപടി.

ഓസ്‌ട്രേലിയ മുതല്‍ ബ്രസീല്‍ വരെയുള്ള രാജ്യങ്ങളിലെ വിന്‍ഡോസ് എക്‌സ്പി, വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7 ഉപയോക്താക്കള്‍ക്ക് ഇനി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അധികശ്രമം വേണ്ടിവരില്ലെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റ് പറയുന്നു. വിന്‍ഡോസിലെ ഓട്ടോമാറ്റിക് അപ്‌ഡേറ്റ്‌സ് ഓണാക്കിയിട്ടാലേ എക്‌സ്‌പ്ലോറര്‍ സ്വയം അപ്‌ഡേറ്റ് ആകൂ.

വെബ്ബ് ബ്രൗസറുകള്‍ പോലെ സമയത്ത് അപ്‌ഡേറ്റ് ചെയ്യാത്ത സോഫ്ട്‌വേറുകളെ ലാക്കാക്കിയാണ് ദുഷ്ടപ്രോഗ്രാമുകളിലേറെയും പടച്ചുവിടുന്നത്. അതിനാല്‍ ഓട്ടോമാറ്റിക് അപ്‌ഡേറ്റുകള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണെന്ന് മൈക്രോസോഫ്ട് ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

ഗൂഗിള്‍ ക്രോമിന്റെയും മോസില്ല ഫയര്‍ഫോക്‌സിന്റെയും കാര്യത്തിലെന്നപോലെ, നിശബ്ദമായ അപ്‌ഡേറ്റിങ് ആയിരിക്കും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലും നടക്കുക. അലോസരമുണ്ടാക്കുന്ന സന്ദേശങ്ങളോ വിന്‍ഡോകളോ പ്രത്യക്ഷപ്പെടില്ല. യൂസര്‍ ഉപയോഗിക്കുന്നത് ബ്രൗസറിന്റെ ഏറ്റവും പുതിയ വേര്‍ഷനാണെന്ന് ഉറപ്പാക്കുക വഴി, ഇന്റര്‍നെറ്റ് സുരക്ഷ കൂടുതല്‍ ശക്തമാകും.

സമയത്ത് അപ്‌ഡേറ്റ് ചെയ്യപ്പെടാത്ത സോഫ്ട്‌വേറുകളെ മുന്നില്‍കണ്ടാണ് ദുഷ്ടപ്രോഗ്രാമുകളില്‍ നല്ലൊരു ഭാഗവും സൃഷ്ടിക്കപ്പെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയ മൈക്രോസോഫ്ട് സെക്യൂരിറ്റി ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

വെബ്ബ് വിശകലന കമ്പനിയായ സ്റ്റാറ്റ്കൗണ്ടറിന്റെ ഏറ്റവും പുതിയ പഠനം പറയുന്നത് മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ആഗോള ബ്രൗസര്‍ വിപണിയില്‍ 40.63 ശതമാനവുമായി മുന്നില്‍ നില്‍ക്കുന്നുവെന്നാണ്. 25.7 ശതമാനവുമായി ക്രോമും 25.23 ശതമാനവുമായി ഫയര്‍ഫോക്‌സുമാണ് പിന്നിലുള്ളത്

Internet Explorer will update automatically



REDMOND SOFTWARE FLOGGER Microsoft has promised that users of its Internet Explorer (IE) web browser will be treated to behind the scenes updates and upgrades as a reward.

"Everyone benefits from an up-to-date browser," said Ryan Gavin, general manager of Internet Explorer business and marketing.

"We are sharing our plan to automatically upgrade Windows customers to the latest version of Internet Explorer available for their PC. This is an important step in helping to move the Web forward."

The feature will be turned on for users in Australia and Brazil, if they have automatic updating turned on, and Gavin added that the rollout will be slow and measured.

The good news is that this is a security feature, and the firm suggests that IE will operate like a self-repairing pair of trousers.

"The Web overall is better - and safer - when more people run the most up-to-date browser. Our goal is to make sure that Windows customers have the most up-to-date and safest browsing experience possible, with the best protections against malicious software such as malware," added Gavin.

"For consumers, the safety benefits are one of the key reasons that the industry has been moving towards automatic updates as the norm. We want to make updating to the best protection possible as fast and simple as we can for Windows customers."

You can opt out if you like, but the message is that the more up to date you are the more secure you remain. µ

Source: The Inquirer (http://s.tt/14TNs)

No comments:

Post a Comment

please make the cooments and share