Friday, 9 December 2011

ക്രിസ്ത്യന്‍ മിഷനറിമാരുടെ തട്ടിപ്പ് നിര്‍ത്തലാക്കുവാന്‍ എന്ന പേരില്‍ 6,500 ബൈബിളുകള്‍ ഇറാന്‍ പിടിച്ചെടുത്തു


ഇറാന്‍:  ക്രിസ്ത്യാനിത്വത്തിന് എതിരായ ഇറാനിയന്‍ അധികാരികളുടെ ഏറ്റവും അവസാനം നടന്ന അടിച്ചമര്‍ത്തലാണ് ബൈബിളിന്റെ 6,500 കോപ്പികള്‍ പിടിച്ചെടുത്തുത്. തെറ്റായ പ്രചരണത്തിലൂടെ ഇറാനിയന്‍ യുവാക്കളെ ക്രിസ്ത്യന്‍ മിഷനറിമാര്‍ തെറ്റിക്കുന്നു എന്ന കാരണം പറഞ്ഞാണ്  സര്‍ക്കാര്‍ ബൈബിളുകള്‍ പിടിച്ചെടുത്തത്. ഇതിനെ കുറിച്ചുള്ള ചുരുക്കം വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇറാന്‍ പാര്‍ലമെന്റിന്റെ സോഷ്യല്‍ ഇഷ്യൂസ് കമ്മിറ്റി നിര്‍ദ്ദേശകനായ ഡോ. മജിദ് അബാരി, മിഷനറിമാര്‍ പണത്തിലൂടെയും പ്രചാരണത്തിലൂടെയും യുവാക്കളെ തട്ടിപ്പിനിരയാക്കുവാന്‍ ശ്രമിക്കുന്നതായി ഒരു സര്‍ക്കാര്‍ അഭിമുഖ സംഭാഷണത്തില്‍ മെഹര്‍ ന്യൂസ് ഏജസിയോട് പറഞ്ഞു. വോയ്‌സ് ഓഫ് മാര്‍ട്ടിയര്‍സ്‌ന്റെ അഭിപ്രായത്തില്‍ ഇറാനില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കി എങ്കിലും അടുത്ത വര്‍ഷങ്ങളില്‍ ക്രിസ്തു വിശ്വാസത്തിലേക്ക് വരുന്നവരുടെ എണ്ണം ഇസ്ലാമിക രാജ്യങ്ങളില്‍ വര്‍ദ്ധിച്ചതായി അറിയുന്നു. ഇസ്ലാമില്‍ നിന്നും മറ്റു മതങ്ങളിലേക്ക് മാറുന്നത് മതഭ്രംശമായി കണക്കാക്കപ്പെടുന്ന വലിയകുറ്റമാണ്, മത്രമല്ല മരണ ശിക്ഷവരെ ഈ കുറ്റത്തിന് ലഭിക്കാവുന്നതുമാണ

No comments:

Post a Comment

please make the cooments and share