Friday, 20 January 2012

മരിച്ചാലും ഫേസ്‌ബുക്കില്‍ കമന്റിടാം!

http://kerugmas.blogspot.com/2012/01/blog-post_257.html

   
അവസാന വാക്കുകള്‍ മരിക്കും മുമ്പേ തയാറാക്കാം, നിങ്ങള്‍ ഈ ലോകത്തോട്‌ വിടപറഞ്ഞശേഷം സുഹൃത്തുക്കളെയും ബന്ധുക്കളെയും അത്‌ അറിയിക്കാം! മരിച്ചു കഴിഞ്ഞ്‌ നിങ്ങളുടെ അവസാന സന്ദേശം മറ്റുളളവരെ അറിയിക്കാനായി ഒരു ഫേസ്‌ബുക്ക്‌ ആപ്ലിക്കേഷന്‍ തയ്യാറായി. 'ഇഫ്‌ ഐ ഡൈ' എന്ന പേരിലാണ്‌ പുതിയ പ്രോഗ്രാം പുറത്തിറങ്ങിയിരിക്കുന്നത്‌.

'ഇഫ്‌ ഐ ഡൈ' ഡൗണ്‍ലോഡ്‌ ചെയ്യുമ്പോള്‍ തന്നെ പ്രോഗ്രാം മൂന്ന്‌ ട്രസ്‌റ്റികളെ ചോദിക്കും. നിങ്ങളുടെ മരണവാര്‍ത്ത പോസ്‌റ്റ് ചെയ്യേണ്ടത്‌ ഇവരാണ്‌. ഇവരുടെ സ്‌ഥിരീകരണം ലഭിച്ചാലുടന്‍ നിങ്ങള്‍ മരണശേഷം പരസ്യമാക്കാന്‍ ഉദ്ദേശിച്ചു നല്‍കിയ പോസ്‌റ്റ് പബ്ലിഷ്‌ ചെയ്യും.

നിങ്ങള്‍ നല്‍കുന്ന സന്ദേശം, അത്‌ ജീവിതകാലം മുഴുവന്‍ ചുമന്ന്‌ നടന്ന ഒരു രഹസ്യമോ അല്ലെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ക്കുളള ഉപദേശമോ എന്തുമാവട്ടെ, പബ്ലിഷ്‌ ചെയ്യും മുമ്പ്‌ കമ്പനിക്ക്‌ പോലും അറിയാന്‍ സാധിക്കില്ല എന്നാണ്‌ അധികൃതര്‍ നല്‍കുന്ന ഉറപ്പ്‌. മരിച്ചു എന്ന്‌ ട്രസ്‌റ്റികള്‍ വ്യാജ മെയില്‍ അയച്ചാല്‍ അവസാന പോസ്‌റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന്‌ കരുതിയാലും തെറ്റി. ഇക്കാര്യം കാണിച്ച്‌ നിങ്ങളുടെ മെയില്‍ ഐഡിയിലേക്ക്‌ കമ്പനി ഒരു മെയില്‍ അയക്കും. അതിനുശേഷം മാത്രമേ അവസാന പോസ്‌റ്റ് പുറംലോകം കാണുകയുളളൂ.

വാര്‍ത്ത പുറത്തുവന്ന ഉടന്‍ 'ഇഫ്‌ ഐ ഡൈ' പ്രോഗ്രാമിന്‌ ആയിരക്കണക്കിന്‌ ഫാന്‍സ്‌ ഉണ്ടായി. എന്നാല്‍, മരണം എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ വയ്യാഞ്ഞിട്ടോ എന്തോ ആരും ഒന്ന്‌ പരീക്ഷിക്കാന്‍ മുതിര്‍ന്നില്ല!

No comments:

Post a Comment

please make the cooments and share