22 killed in Iraq car bombing
Posted on: 27 Jan 2012
Baghdad: At least 22 people were killed and 35 others injured in a suicide car bombing that rocked Baghdad Friday, Xinhua reported.
An interior ministry official said the attack took place near a funeral site outside a hospital in the Iraqi capital's al-Zafraniya district.
The toll could rise as many of the injured were in serious condition, the official said.
No one has claimed responsibility for the bombing
ബാഗ്ദാദ്: ബാഗ്ദാദില്‍ ഒരു ആസ്പത്രിക്ക് സമീപം വിലാപയാത്രയെ ലക്ഷ്യമിട്ട് നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്.
സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ആസ്പത്രിക്ക് സമീപത്തു വച്ചു പൊട്ടിക്കുകയായിരുന്നു. ഷിയാ മുസ്ലീങ്ങള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് അല്‍ ഖ്വായ്ദ മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ആക്രമണം. ഇറാഖില്‍ സമീപകാലത്തുണ്ടായ ഏറ്റവും ശക്തമായ ആക്രമണങ്ങളില്‍ ഒന്നാണിത്.
ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ കിഴക്കന്‍ ബാഗ്ദാദിലെ സഫ്രനായിയ ആസ്പത്രിക്ക് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ചത്തെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതഹേങ്ങളും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നീങ്ങുമ്പോഴായിരുന്നു സ്‌ഫോടനം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായി.
ഈ സമയം വിലാപയാത്രയ്ക്കു നേരെ ആക്രമണമുണ്ടാകാതിരിക്കാന്‍ ആകാശത്ത് ഹെലികോപ്റ്ററുകള്‍ റോന്തു ചുറ്റുന്നുണ്ടായിരുന്നു.
റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ മുഹമ്മദ് അല്‍ മാലിക്കിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങളാണ് വിലാപയാത്രയായി കൊണ്ടുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. യാര്‍മുക്കില്‍ വച്ചാണ് ഇവരെ അക്രമികള്‍ തിങ്കളാഴ്ച വെടിവച്ചു കൊന്നത്.
No comments:
Post a Comment
please make the cooments and share