തിരുവനന്തപുരം: ഭൂചലനത്തെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയം സംഭവിച്ചുവോ എന്ന് പരിശോധിക്കാനെത്തിയ സാങ്കേതിക വിദഗ്ധരുടെ സമീപനത്തില്‍ പ്രതിഷേധിച്ച് കേരളം ഉന്നതാധികാര സമിതിക്ക് പരാതി നല്‍കും. ഹരീഷ് സാല്‍വെ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. മുല്ലപ്പെരിയാര്‍ വിഷയം പരിഗണിക്കുന്ന സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ട സി.ഡി തട്ടേയും ഡി.കെ മേത്തയും കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കേരളം പരാതിയില്‍ ഉന്നയിക്കും. കേരളത്തിന്റെ ജലവിഭവ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതും പരാതിക്കൊപ്പം നല്‍കും.
ഡാമിന്റെ നിയന്ത്രണം കൈയാളുന്ന തമിഴ്‌നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നതുമാത്രം അംഗീകരിക്കുകയും കേരളത്തിലെ ഉദ്യോഗസ്ഥരെ അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്ന് സംഘം വിലക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സാങ്കേതിക വിദഗ്ധരുടെ പരിശോധന കേരളം ബഹിഷ്‌കരിച്ചിരുന്നു.
ഡിസംബര്‍ 24ന് രാവിലെ 10 മണിയോടെ തേക്കടിയില്‍ നിന്ന് ബോട്ടില്‍ മുല്ലപ്പെരിയാറിലെത്തിയ ഉന്നതാധികാര സമിതിയിലെ അംഗങ്ങളായ ഡോ. സി.ഡി. തട്ടേ, വി.കെ. മേത്ത എന്നിവര്‍, അണക്കെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ച സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനിയര്‍ പി. ലതികയോട് സംസാരിക്കാന്‍ പാടില്ലെന്നു പറഞ്ഞ് അവഹേളിക്കുകയും വിലക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ തമിഴ്‌നാട് പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നതെല്ലാം അംഗീകരിച്ച് നീങ്ങുകയും ചെയ്തിരുന്നു. ഇതാണ് പരാതിയായി കേരളം ഉന്നയിക്കാന്‍ ഒരുങ്ങുന്നത്

No comments:
Post a Comment
please make the cooments and share