http://kerugmas.blogspot.com/2012/01/blog-post_16.html
എന്നാല്‍, കടുത്ത ഇസ്ലാമിക നിയമം നിലവിലുളള രാജ്യത്ത് അല്‍ ഷാഹ്രിയുടെ പരസ്യം മതനേതാക്കളുടെ അപ്രീതിക്ക് പാത്രമായത് സ്വാഭാവികം മാത്രം. മതനേതാക്കള്‍ കടുത്ത നിലപാടിലേക്ക് നീങ്ങിയതോടെ ഷാഹ്രി തന്റെ നിലപാടിന് വിശദീകരണം നല്‍കി, താന്‍ മകനെ വില്‍ക്കാനല്ല പരസ്യം നല്‍കിയത്. കടബാധ്യതകള്‍ ഏറി ആഹാരത്തിനും വസ്‌ത്രത്തിനുമായി ഇരക്കേണ്ട അവസ്‌ഥ വന്നപ്പോള്‍ അബ്‌ദുളള രാജാവിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് പരസ്യം നല്‍കിയത് എന്നും ഷാഹ്രി വ്യക്‌തമാക്കി. തന്റെ ഉപജീവന മാര്‍ഗ്ഗമായ വ്യാപാരം തകര്‍ന്നതോടെ ജീവിതം മുന്നോട്ട് നീക്കാന്‍ പല മാര്‍ഗ്ഗങ്ങളും നോക്കി. പ്രായം കൂടിയതിനാല്‍ തൊഴിലില്ലായ്‌മ വേതനം പോലും ലഭിച്ചില്ല എന്നും ഇയാള്‍ പറയുന്നു. എന്നാല്‍, സ്വന്തം മകനെ വില്‍ക്കാന്‍ വച്ച കുറ്റത്തെ ഇതൊന്നും ന്യായീകരിക്കില്ല എന്നാണ് മത നേതാക്കളുടെ പക്ഷം. |
No comments:
Post a Comment
please make the cooments and share