Sunday, 19 October 2014

സ്‌നേഹം നഷ്ടമാകുമ്പോള്‍


പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍


സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിന് പ്രചുര പ്രചരണം നേടിയ നൂറ്റാണ്ടിലാണ് നാം. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമൊക്കെ ആശയ വിനിമയത്തിനായി മാറ്റി നിര്‍ത്തുവാന്‍ കഴിയാത്ത വിധം അത് നിത്യജീവിതത്തിന്റെ ഭാഗമായി മാറി. അതിവേഗത്തില്‍ ഏവര്‍ക്കും ആശയ വിനിമയം നടക്കാവുന്ന തരത്തില്‍ ഭൂലോകത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരും വിധം  സ്മാര്‍ട്ട് ഫോണുകളിലെ ഇന്റര്‍നെറ്റ് സൗകര്യത്തിന് വിഷയമല്ലാതായിരിക്കുന്നു. നാം എപ്പോഴൊക്കെ ഔട്ട് ഓഫ് കവറേജ് ഏരിയ ആകുന്നുണ്ടോ അപ്പോഴൊക്കെ ''ഈ ലോകത്തു'' നിന്ന് ബന്ധം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോകുന്നു എന്നാണ് പുതിയ ലോകക്രമം പറഞ്ഞുതരുന്നത്. വര്‍ത്തമാനകാലത്തെ സോഷ്യല്‍ മീഡിയ ഫേസ് ബുക്കും, ട്വിറ്ററും, യൂ ട്യൂബും, ബ്ലോഗുമെല്ലാം ചേര്‍ന്ന സ്വന്തം പ്രസാധനാലയങ്ങളാണ്. എല്ലാ പൗരന്മാരും മാധ്യമപ്രവര്‍ത്തകരായാണ് സോഷ്യല്‍ മീഡിയ കാണുന്നത്. ഒരാള്‍ക്ക്  താല്‍പര്യമുള്ള ഏത് വാര്‍ത്തയും വിഡിയോയും ലോകത്തോട് പറയാന്‍ മറ്റാരുടെയും അനുവാദമോ എഡിറ്റിംഗോ ആവശ്യമില്ല. മാധ്യമങ്ങളുടെ പക്ഷം ചേരലില്ലാത്ത കൃത്യവും വസ്തുനിഷ്ഠവുമായ വാര്‍ത്തകളും ചിത്രങ്ങളും കൈമാറാന്‍ സോഷ്യല്‍ മീഡിയകള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. അതുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങള്‍ക്കു പോലും സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവരുന്ന നേര്‍കാഴ്ചകള്‍ അവഗണിക്കാന്‍ സാധിക്കാത്ത വിധം പ്രസക്തവും ശക്തവുമായിത്തീരുന്നത്. ജനങ്ങളില്‍ നിന്ന് ജനങ്ങളിലേക്കാണ് സോഷ്യല്‍ മീഡിയ ആശയ കൈമാറ്റം നടത്തുന്നത്. ഇങ്ങനെ സംഭവിക്കുമ്പോള്‍ മാധ്യമങ്ങളുടെ പക്ഷം ചേരലും വെട്ടിമാറ്റലും അപഹാസ്യമായിത്തീരുന്നു. വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങള്‍ വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുമ്പോള്‍ ജനങ്ങള്‍ അവരുടെ ഫോണിലും മറ്റും പകര്‍ത്തിയെടുത്ത യഥാര്‍ഥ ദൃശ്യങ്ങളെ പ്രസിദ്ധികരിക്കുമ്പോള്‍ അതിനെ എങ്ങനെ തള്ളിക്കളയാന്‍ സാധിക്കും? അതുകൊണ്ട് വര്‍ത്തമാന കാലത്ത്  ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിക്കുന്നത്. യേശു ക്രിസതുവിന്റെ പുനരാഗമനത്തെക്കുറിച്ച് ബൈബിള്‍ പറയുന്നു. പാപിയായ മനുഷ്യനു വേണ്ടി രണ്ടായിരത്തിലധികം വര്‍ഷങ്ങള്ഡക്ക് മുമ്പ് ഭൂജാതനായ ക്രിസ്തു സകല മനുഷ്യരുടെയും പാപത്തിന്റെ പരിഹാരത്തിനു വേണ്ടി കാല്‍വറി മല മുകളില്‍ മരിച്ചു. അദ്ദേഹം പറഞ്ഞിരുന്നതുപോലെ മൂന്നാം നള്‍ ഉയിര്‍ത്തെഴുന്നേല്ക്കുകയും സ്വര്‍ഗ്ഗത്തിലേക്ക് കരേറി പോകുകയും ചെയ്തു. ഇനി പാപം കൂടാതെ തന്നെ കാത്തിരിക്കുന്നവരെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ചേര്‍ക്കാന്‍ യേശുക്രിസ്തു പ്രത്യക്ഷനാകും എന്നും ബൈബിള്‍ പറയുന്നു. ക്രിസ്തുവിന്റെ പുനരാഗമനം കഴിയുമ്പോള്‍ വിശുദ്ധ വേദപുസ്തകത്തിലെ വെളിപ്പാട് പുസ്തകത്തില്‍  പറയുന്നതു പോലെ എഴുന്നേല്ക്കുന്ന രണ്ട് സാക്ഷികളെ ലോകം മുഴുവന്‍ കാണും എന്ന് പറയുന്നു. അവര്‍ പ്രസംഗിക്കുന്നതും, 1260 ദിവസം കഴിയുമ്പോള്‍ ആഴത്തില്‍ നിന്നും കയറി വരുന്ന മൃഗം അവരോട് പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും. അവരുടെ കര്‍ത്താവ് കൊല്ലപ്പെട്ടതും ആത്മീകമായി സോദോം എന്നും മിസ്രയിം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വിഥിയില്‍ അവരുടെ ശവം കിടക്കും. സകല വംശക്കാരും, ഭാഷക്കാരും, ജാതിക്കാരും, ഗോത്രക്കാരും അവരുടെ ശവം മൂന്നരം ദിവസം കാണും (വെളിപ്പാട് 11:8,9). ഒരു കാലത്ത് അപ്രാപ്യമെന്നു തോന്നിയത് ഇന്ന് പ്രയാസകരമല്ലാതായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയാ വഴി ലോകത്തിന്റെ ഏതൊരു ഭാഗത്ത് നടക്കുന്ന സംഭവങ്ങളും ലോകം മുഴുവന്‍ കാണുവാന്‍ സാധിക്കുന്ന വിധത്തിലേക്ക് എത്തി നില്ക്കുന്നത് വേദപുസ്തക പ്രവചനത്തിന്റെ നിവൃത്തിയാണ്. ഈ ലോകം മുഴുവന്‍ അടക്കിഭരിക്കുന്ന ഒരു ലോക ഭരണാധികാരി രംഗത്തു വരുവാന്‍ സമയമായിരിക്കുന്നു.
ഫേസ്ബുക്ക് ഒരാള്‍ക്കൂട്ടമാണ് 80 കോടി ആളുകളാണ് ഫേസ്ബുക്കിന്റെ ശക്തി. സെക്കന്റില്‍ ലക്ഷം പേര്‍ സന്ദര്‍ശിക്കുന്ന വേദിയാണ് ഫേസ്ബുക്ക്. ഒരു മിനുട്ടില്‍ അറുപത് ലക്ഷം പേര്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്ത് തങ്ങളുടെ 'കൂട്ടുകാരു'മായി ആശയ വിനിമയം നടത്തുന്നു. അവിടെ ലൈക്കടിക്കുന്നവരുടെ എണ്ണമാകട്ടെ മിനുട്ടില്‍ മൂന്ന് ലക്ഷവും. മൈക്രോ ബ്‌ളോഗിംഗ് സൈറ്റായ ട്വിറ്ററില്‍ വന്ന് നിറയുന്ന ട്വീറ്റുകളുടെ എണ്ണം മിനുട്ടില്‍ ഒരു ലക്ഷത്തില്‍ അധികമാണ് പോലും. മാത്രവുമല്ല ഓരോ മിനുട്ടിലും ചുരുങ്ങിയത് 32 പേരെങ്കിലും ട്വിറ്ററില്‍ പുതുതായി വന്നുചേരുകയും ചെയ്യുന്നു. ഫോട്ടോ ഷെയറിംഗ് സൈറ്റായ ഫ്‌ളിക്കറില്‍ മിനുട്ടില്‍ വന്നുനിറയുന്ന ഫോട്ടോകളുടെ എണ്ണം മൂവായിരത്തില്‍ അധികമാണ്. അപ്ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോകള്‍ കാണാനെത്തുന്ന പ്രേക്ഷകരുടെ എണ്ണം രണ്ടു കോടിയിലധികമാണ്. ഇമെയില്‍ വിലാസം വഴി ഓരോ മിനുട്ടിലും രണ്ടു കോടി മെയിലുകളാണ് കൈമാറിക്കൊണ്ടിരിക്കുന്നത്. വിക്കിപീഡിയയില്‍ മിനുട്ടില്‍ ആറു പേജുകളെങ്കിലും പുതുതായി ചേര്‍ക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇകൊമേഴ്‌സ് സൈറ്റായ 'ആമസോണ്‍' മിനുട്ടില്‍ 4230 രൂപയുടെ കച്ചവടം നടത്തുമ്പോള്‍ ഐ ഫോണ്‍, ബ്‌ളാക്ക് ബെറി, ആന്‍േഡ്രായിഡ് ഫോണുകളുടെ അമ്പതിനായിരം ആപ്‌ളിക്കേഷനുകളാണ് മിനുട്ടില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. എന്തിനേറെ മിനുട്ടില്‍ ആറര ലക്ഷം ജി.ബി ഡാറ്റ നെറ്റിലൂടെ ഇടതടവില്ലാതെ പ്രവഹിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് കണക്ക്. ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സൈറ്റായ യൂ ട്യൂബില്‍ നാനൂറ് കോടി വീഡിയോകള്‍ കാണുന്നുവെന്നാണ് റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി നല്‍കുന്ന വിവരം. സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ 43.29 ശതമാനം പേരും ഫെയ്‌സ്ബുക്കില്ലാതെ ജീവിക്കാന്‍ പോലുമാകില്ലെന്ന നിലപാടുകാരാണ്. പ്രമുഖ ടെക്‌നോളജി ന്യൂസ് സൈറ്റായ മാഷബിള്‍ 120 രാജ്യങ്ങളില്‍ നിന്നുള്ള 4700 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം പറയുന്നത്. 2014ലെ സര്‍വ്വെ പ്രകാരം സോഷ്യല്‍ മീഡിയാ ഉപയോക്താക്കളില്‍ 55.54 ശതമാനവും പുരുഷന്‍മാരും 44.46 ശതമാനം സ്ത്രീകളുമാണ്. 18നും 29നും ഇടയില്‍ പ്രായമുള്ളവരാണ് സോഷ്യല്‍ മീഡിയകളില്‍ സജീവം. സോഷ്യല്‍ മീഡിയയുടെ മൊത്തം ഉപയോക്താക്കളില്‍ 51.56 ശതമാനവും ഈ പ്രായക്കാരാണ്. 28.64 ശതമാനം ഉപയോക്താക്കള്‍ 30നും 44 വയസ്സിനുമിടയില്‍ പ്രായമുള്ളവരും 9.54 ശതമാനം പേര്‍ 45നും 60നും ഇടയില്‍ പ്രായമുള്ളവരുമാണ്. 8.92 ശതമാനം യൂസര്‍മാരും പ്രായപൂര്‍ത്തിയാകാത്തവരാണ്. 60ന് മുകളില്‍ പ്രായമുള്ള 1.34 ശതമാനം പേര്‍ മാത്രമെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സജീവമായുള്ളൂ. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന സ്ഥാനം ഫെയ്‌സ്ബുക്കിന് തന്നെയാണ്.
സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ നവീന മാധ്യമങ്ങള്‍, എല്ലാ സാങ്കേതിക വിദ്യകളെയും പോലെ നന്മകള്‍ക്കൊപ്പം ചതിക്കുഴികളുടെയും ഒരു സങ്കേതമായി മാറിയിരിക്കുന്നു. എല്ലാതരം അതിരുകളെയും കെട്ടുപാടുകളെയും മാറ്റി വച്ചു സുഹൃത്ത് വലയത്തിന്റെ അനന്ത വിഹായസിലേക്ക് പറക്കാന്‍ അവസരം ഒരുക്കിയ ഈ നവ മാധ്യമങ്ങളെ ലോക യുവത്വം ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതിന്റെ അലകളില്‍ മുല്ലപ്പൂ വിപ്ലവങ്ങള്‍ ഉണ്ടായി, സര്‍ക്കാരുകള്‍ തകര്‍ന്നു വീണു. സോഷ്യല്‍ മീഡിയയ്ക്ക് വിലങ്ങിടാന്‍ എല്ലായിടത്തും മുറവിളി ഉയര്‍ന്നു. ഏവരും പതുക്കെ മനസിലാക്കി തുടങ്ങി സൈബര്‍ ലോകം വെള്ളിതളികയില്‍ വച്ചുനീട്ടിയത് ഇരുതല മൂര്‍ച്ചയുള്ള വാളായിരുന്നു എന്ന യാഥാര്‍ഥ്യം. ആശയവിനിമയം കൂടുതല്‍ സുതാര്യമായ തലത്തിലേക്ക് ഉയര്‍ത്തുകയും അതിനൊപ്പം ലോകമെമ്പാടും പടര്‍ന്നുകിടക്കുന്ന ഈ മാര്‍ക്കറ്റില്‍ എളുപ്പത്തില്‍ സംവദിക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു സോഷ്യല്‍ മീഡിയ. എന്നാല്‍ ഇന്ന് അത് പൂര്‍ണമായി മാറി ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുന്നു. നമ്മള്‍ എങ്ങനെ മറ്റൊരാളോട് സംവദിക്കുന്നു എന്നതില്‍ ഉപരിയായി നമ്മളുടെ ദൈനംദിന സംഭാഷണങ്ങളെ പോലും മാറ്റുന്ന തലത്തിലേക്ക് മാറിയിരിക്കുന്നു സോഷ്യല്‍ മീഡിയ. മനുഷ്യന്‍ സാമൂഹിക ജീവിയില്‍ നിന്ന് മാറി സോഷ്യല്‍ മീഡിയ ജീവികളായി മാറുന്നു. മനുഷ്യന്റെ ഭൗതിക സൗകര്യങ്ങളിന്ന് ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നു. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് നവസാങ്കേതികരംഗങ്ങളില്‍ കഴിഞ്ഞ  വര്‍ഷങ്ങള്‍ള്ളില്‍ മാത്രമുണ്ടായിട്ടുള്ളത്. ആര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മൊബൈലും, ഇന്റര്‍നെറ്റും മാറിയത് വളരെയടുത്താണ്. മലയാളിക്ക് വാര്‍ത്ത കാണാന്‍ ഒന്നോ രണ്ടോ ചാനലുണ്ടായിരുന്നതിന്ന് പതിനഞ്ചിലധിക വളര്‍ച്ചയാണ്. ഭൂമിയുടെ ഉറവിടവും, ഭൂമിക്ക് പുറത്തെ സാധ്യതകളും മറ്റും തേടിയുള്ള അന്വേഷണങ്ങള്‍ മനുഷ്യനെ ശൂന്യാകാശത്തും, ചന്ദ്രനിലും, ചൊവ്വയിലുമെല്ലാം എത്തിച്ചിരിക്കുന്നു. വ്യാപര വിനിമയങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും, ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ വഴിയും ആകുമ്പോള്‍ അതും വിശുദ്ധ ബൈബിളില്‍ പറയുന്ന പ്രവചന നിവര്‍ത്തിയാണ്.
എങ്ങും തിന്മയും അനീതിയും അക്രമവും  തിങ്ങി നിറഞ്ഞു നില്‍ക്കുന്ന മലീമസമായ ഒരു ചുറ്റുപാടില്‍ ആണ് ഇന്ന് മനുഷ്യന്‍ ജീവിക്കുന്നത്.  മനുഷ്യത്വം സംരക്ഷിക്കുന്ന ഒരുത്തമ മനുഷ്യനായി ഏവരും മാറണം.  ജീവിത ലക്ഷ്യമെന്ത് എന്നറിയാതെ തെരുവോരങ്ങളിലൂടെ തിന്മകള്‍ ആസ്വദിച്ച് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു സമൂഹം. സ്വന്ത കാര്യ മാത്രമാണ് അവര്‍ക്ക് വലുത്.  എല്ലാം ഉണ്ടെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ മനുഷ്യ ജീവിതത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുന്നു. സ്‌നേഹം, കരുണ, ദയ എല്ലാം എവിടെയോ പോയ്മറഞ്ഞു കഴിഞ്ഞു. സ്വാര്‍ത്ഥതയാണിന്ന് എവിടെയും. 2 തിമോഥെയോസ് 3 : 1 മുതല്‍ 7 വരെ അന്ത്യ കാലത്ത് ദുര്‍ഘടസമയങ്ങള്‍ വരും എന്നറിക.മനുഷ്യര്‍ സ്വസ്‌നേഹികളും, ദ്രവ്യാഗ്രഹികളും, വമ്പുപറയുന്നവരും,അഹങ്കാരികളും, ദൂഷ്‌കന്മാരും, അമ്മയപ്പന്മാരെ അനുസരികാത്തവരും, നന്ദികെട്ടവരും അശുദ്ധരും, വാത്സല്യം ഇല്ലാത്തവരും, ഇണങ്ങാത്തവരും, ഏഷണികാരും,അജിതേന്ത്രിയന്മാരും, ഉഗ്രന്മാരും, സല്‍ഗുണദ്വേഷികളും, ദ്രോഹികളും, ധാര്‍ഷ്ടിയകാരും ,നിഗളികളുമായി, ദൈവപ്രിയമില്ലാതെ,ഭോഗപ്രിയര്‍ ആയി മാറു എന്നു പറയുന്നു.  യോഹന്നാന്‍ 3:16 ഇങ്ങനെ: 'തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു. അര്‍ഥം ലളിതമാണ്. ഈ മുഴുവന്‍ ലോകത്തെയും ദൈവം സ്‌നേഹിച്ചു. ഈ ലോകത്തെ മനുഷ്യര്‍ നിരാശയിലും അസന്തുഷ്ടിയിലും നശിച്ചുപോകാതെ ഈ ലോകത്തെ വീണ്ടെടുക്കാനായി ദൈവം തന്റെ പുത്രനായ യേശുവിനെ ഈ ലോകത്തിലേക്ക് അയച്ചു. യേശുവിന്റെ ജീവിത മണ്ഡലം ഈ ലോകം മുഴുവനും ആയിരുന്നു.
  ദൈവം ഈ ലോകത്തെ സ്‌നേഹിച്ചതുപോലെ നാമും നമ്മുടെ സഹജീവിയെ സ്‌നേഹിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു.  നാം നമ്മുടെ സഹജീവിക്ക് സ്‌നേഹവും ജീവനും നല്‍കാന്‍  പരാജയപ്പെട്ടാല്‍ ആ ലോകം വീണ്ടെടുക്കപ്പെടാതെ പോകും. ബൈബിളില്‍ കാണുന്ന ദൈവം സ്‌നേഹമാകുന്നു. അവന്‍ മനുഷ്യരോട് തന്റെ ദയയും കരുണയും എല്ലാം കാണിക്കുന്നു എങ്കിലും അതിലെല്ലാം മീതെയാണ് അവന്റെ സ്‌നേഹം. 'നിത്യസ്‌നേഹം കൊണ്ട് ഞാന്‍ നിന്നെ സ്‌നേഹിച്ചിരിക്കുന്നു' എന്നാണ്  ദൈവം മനുഷ്യനോട് പറയുന്നത്. നാം ദൈവത്തോട് ശത്രുക്കള്‍ ആയിരിക്കുമ്പോള്‍ തന്നെ അവന്‍ നമ്മെ യേശുക്രിസ്തു മുഖാന്തരം സ്‌നേഹിച്ചു നമ്മെ വീണ്ടെടുത്തു' എന്നും ബൈബിള്‍ പറയുന്നു. അതുകൊണ്ട് പ്രിയപ്പെട്ടവരേ, നിങ്ങളോടുള്ള ദൈവത്തിന്റെ സ്‌നേഹം തള്ളിക്കളയാതെ നിങ്ങളെ സ്‌നേഹിച്ചു നിങ്ങള്‍ക്ക് വേണ്ടി ക്രൂശില്‍ സ്വയം യാഗമായി തീര്‍ന്ന യേശുക്രിസ്തുവിന്റെ ചാരത്തേക്ക്  വരിക. നിങ്ങളുടെ പാപങ്ങള്‍ എത്ര കടുംചുവപ്പായിരുന്നാലും അവനത് ഹിമം പോലെ വെളുപ്പിച്ചു തരും. 'നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു' എന്നാണ് ബൈബിള്‍ പറയുന്നത്. ആകയാല്‍ ദൈവത്തിന്റെ സ്‌നേഹം അനുഭവിച്ചറിയാന്‍ യേശുക്രിസ്തുവിന്റെ സന്നിധിയിലേക്ക് കടന്നു വന്നു യേശുവിനോടു പാപങ്ങള്‍ ഏറ്റുപറഞ്ഞ് യേശുവിനെ നിങ്ങളുടെ ജീവിതത്തിന്റെ കര്‍ത്താവായി സ്വീകരിക്കൂക… വരുവാനുള്ള ന്യായവിധിയില്‍ നിന്നും നിത്യ നരകത്തില്‍ നിന്നും രക്ഷ നേടി നിത്യജീവനെ പ്രാപിക്കു.

നുരയുന്ന ലഹരിയും പതിയിരിക്കുന്ന അപകടങ്ങളും

 പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍

ഒടുങ്ങാത്ത ആസക്തിയില്‍ നിന്നുവളവാകുന്ന സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥയും മരണകാരണമായേക്കാവുന്ന അനാരോഗ്യവുമാണ് മദ്യത്തെ സാമൂഹിക വിപത്തായി ഏവരും കരുതുന്നത്. ഏതു കാലത്തും മനുഷ്യന്‍ മദ്യത്തെയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ലഹരിയോ ഇഷ്ടപ്പെട്ടിരുന്നതായി കാണാം. എന്താണ് അതിന്റെ ദൂഷ്യഫലങ്ങള്‍ എന്ന് ചിന്തച്ചിട്ടുണ്ടോ. കൊല്ലം ജില്ലയിലെ തലവൂര്‍ മഞ്ഞക്കാലയില്‍ വീട്ടില്‍ സുക്ഷിച്ചു വെച്ച മദ്യം കഴിച്ച് എട്ടുവയസുകാരന്‍ മരിച്ച സംഭവം മലയാളി മനസാക്ഷിയെ തെല്ലൊന്നുമല്ല  ഞെട്ടിച്ചത്. അച്ഛന്‍ ഉപയോഗിച്ച് ബാക്കി വെച്ച മദ്യം വീട്ടിലാരുമില്ലാത്ത സമയത്ത് കുട്ടി എടുത്ത് കുടിക്കുകയും ഛര്‍ദ്ദിച്ച് അവശനായി മരിക്കുകയുമായിരുന്നു.ഇത് ഒരു ഉദാഹരണം മാത്രം. ആല്‍ക്കഹോള്‍ ചേര്‍ന്ന പാനീയങ്ങളെയാണ് പൊതുവെ മദ്യം എന്നു പറയുന്നത്. മദ്യത്തിലെ ചേരുവകളല്ല, മനുഷ്യനെ ലഹരിയിലാക്കുന്ന അതിന്റെ ഗുണവിശേഷമാണ് ആ പേരിന്നാധാരം. ലോകത്തില്‍ പലതരം മദ്യങ്ങളുണ്ട്. അവയെല്ലാം വ്യത്യസ്തങ്ങളായ വസ്തുവകകള്‍ ചേര്‍ത്താണ് ഉണ്ടാകുന്നതെങ്കിലും എല്ലാറ്റിലേയും പൊതുവായ ഘടകം ആല്‍ക്കഹോളാണ്. മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാര്‍ഥമാണ് ആല്‍ക്കഹോള്‍. 
ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യര്‍ മദ്യപിച്ചു തുടങ്ങിയിരുന്നു. 9000 വര്‍ഷം മുമ്പ് തന്നെ ചൈനക്കാര്‍ നെല്ലും തേനും പഴങ്ങളും ഒക്കെ പുളിപ്പിച്ച് മദ്യമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു.  അതുകൊണ്ടു തന്നെ മനുഷ്യന്‍ ഉള്ള കാലം മുതല്‍ തന്നെ തുടങ്ങിയതാണ് മദ്യപാന ശീലവും.കേരളീയരുടെ വര്‍ദ്ധിച്ചു വരുന്ന മദ്യാസക്തിക്ക് തടയിടാനും പത്ത് വര്‍ഷം കൊണ്ട് പടിപടിയായി മദ്യനിരോധനം നടപ്പില്‍ വരുത്താനും കേരളാ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. അതു വളരെ നല്ല കാര്യമാണ്
 ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ മദ്യനിരോധനം നടപ്പാക്കിയത് ബി സി 2200 കാലഘട്ടത്തില്‍, ചൈനയിലെ സിയാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ 'യു' ചക്രവര്‍ത്തിയാണ്. എന്നാല്‍ ഇദ്ദേഹത്തിന്റെ മരണശേഷം ഇദ്ദേഹത്തിന്റെ മകന്‍ തന്നെ ഈ നിരോധനം എടുത്തുകളഞ്ഞതായി പറയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും മദ്യ നിരോധനം നടപ്പാക്കുകയുണ്ടായി. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും തികഞ്ഞ പരാജയമായിരുന്നു എന്ന് മാത്രമല്ല, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന ആശയം വളരെ നല്ല ഒരു കാര്യമാണ്. എന്നാല്‍ അത് ഒറ്റയടിക്ക് നടപ്പിലാക്കാന്‍ ശ്രമിക്കാതെ ഘട്ടംഘട്ടമായി നടപ്പിലാക്കുകയും അതിനോടൊപ്പം തന്നെ അതിനെ മറികടക്കുന്ന കള്ളവാറ്റ്, രഹസ്യ വില്‍പ്പന തുടങ്ങിയ സാമൂഹികതിന്മകള്‍ പൂര്‍ണ്ണമായും ഇല്ലാതെയാക്കുകയും ചെയ്താല്‍ അതായിരിക്കും ഏറ്റവും നല്ല മാര്‍ഗ്ഗം.
മദ്യാസക്തി കുറയ്ക്കാതെയുള്ള മദ്യനിരോധനം സാമൂഹ്യവിപത്തിന് കാരണമാകും. മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തെക്കാള്‍ എത്രയോ വലിയ നഷ്ടമാണ് മറ്റ് രീതിയിലുണ്ടാകുന്നത്. വാഹനാപകടങ്ങളിലൂടെയും, രോഗങ്ങളിലൂടെയും, കുടുംബജീവിതം തകരുന്നതും അങ്ങനെ സാമൂഹിക രംഗത്ത് വളരയധികം നഷ്ടമാണുണ്ടാകുന്നത്. ഒരുവഴിക്ക് കിട്ടുന്ന വരുമാനം മറ്റൊരു വഴിക്ക് പോകുകയാണ്. രാജ്യത്തെ നിലവിലെ മദ്യ ഉപഭോഗം 670 കോടി ലിറ്ററാണ്. ബിയര്‍, വൈന്‍, സ്പിരിറ്റ് ഉള്‍പ്പെടെയുള്ള മദ്യവിപണയില്‍ നിന്നുള്ള വരുമാനം 2015ല്‍ 1.4 ലക്ഷം കോടി രൂപയാകും. നിലവില്‍ 50,700 കോടി രൂപയാണ് മദ്യത്തിന്റെ വാര്‍ഷിക വരുമാനം.  ആഭ്യന്തര മദ്യ വിപണിയെ ആധാരമാക്കിയാണ് പഠനം നടത്തിയത്. മധ്യവര്‍ഗത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയില്‍ മദ്യപരുടെ എണ്ണം വര്‍ധിക്കാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. നഗരവത്കരണം മൂലമുണ്ടായ സാമൂഹിക പരിവര്‍ത്തനം മദ്യത്തിന്റെ ഉപയോഗം വര്‍ധിപ്പിച്ചു. അന്താരാഷട്ര വ്യാപാര നയത്തില്‍ വരുത്തിയ ഇളവുകള്‍ വിദേശമദ്യങ്ങളുടെ പ്രിയ കേന്ദ്രമായി ഇന്ത്യയെ മാറ്റി. കൗമാരപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും മദ്യത്തിന് അടിമകളാകുകയാണ്. വന്‍ തോതിലുള്ള സാമ്പത്തിക വരുമാനം, മാതാപിതാക്കളുടെ ശ്രദ്ധക്കുറവ്, മാറുന്ന സാമൂഹിക വ്യവസ്ഥിതികള്‍, പല തരത്തിലുള്ള സമ്മര്‍ദങ്ങള്‍ എന്നിവ മദ്യപാനം വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ 16 ശതമാനവും ഉപയോഗിക്കുന്നത് കേരളീയരാണ്. 14 ശതമാനവുമായി പഞ്ചാബാണ് രണ്ടാം സ്ഥാനത്ത്.
 കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ഷാവര്‍ഷങ്ങളില്‍ കൂടി വരുന്നതായാണ് കാണുന്നത്. ഇതനുസരിച്ച് മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിനു ലഭിക്കുന്ന വരുമാനവും ഉയരുന്നു. 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ 6,700 കോടി രൂപയുടെ മദ്യം വില്‍പ്പനനടത്തിയതായി കണക്കുകള്‍ പറയുന്നു.20113-2014 സാമ്പത്തിക വര്‍ഷത്തില്‍ മദ്യവില്‍പ്പന 7,860.12 കോടി രൂപയായിരുന്നു.സാമ്പത്തിക വര്‍ഷത്തില്‍ കേരള സ്‌റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ 6352.56 കോടി രൂപ സര്‍ക്കാരിലേക്ക് വിവിധ തരത്തിലുള്ള നികുതികളായി നല്‍കിയിട്ടുണ്ട്.
മദ്യപാനത്തിന്റെ ശാരീരിക പ്രത്യാഘാതങ്ങള്‍
മദ്യം കരളിനെ നശിപ്പിക്കുന്ന ഒന്നാണെന്ന് നിരവധി പഠനങ്ങളില്‍ നിന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലിവര്‍ സിറോസിസ്' എന്ന രോഗത്തിനു മുന്‍പ് മദ്യപാനം നിര്‍ത്തിയാല്‍ കരള്‍ രോഗം ശമിച്ചേക്കും. എന്നാല്‍ 'സിറോസിസ്' വന്നുകഴിഞ്ഞാല്‍ മദ്യം നിര്‍ത്തിയാലും കാര്യമായ ഫലം ഉണ്ടാകണമെന്നില്ല. രോഗി രക്തം ഛര്‍ദ്ദിക്കുകയും മരണത്തോടടുക്കുകയും ചെയ്യും. മദ്യം 'പാന്‍ക്രിയാസ് ഗ്രന്ഥിയെ ബാധിക്കുകയും മാരകമായ പാന്‍ക്രിയാറ്റെറ്റിസ്  എന്നരോഗം ഉണ്ടാക്കുകയും ചെയ്യുന്നു. മരണ സാധ്യത വളരെകൂടിയ ഒരവസ്ഥയാണിത്. മദ്യപാനം മസ്തിഷ്‌ക്കത്തെ ബാധിക്കുമ്പോള്‍ ഓര്‍മകള്‍ നശിച്ചുതുടങ്ങുന്നു. നാഡീ ഞരമ്പുകളേയും മദ്യം പ്രതികൂലമായി ബാധിക്കുന്നു.
മദ്യം സൃഷ്ടിക്കുന്ന മാനസിക രോഗങ്ങള്‍
ലോകാരോഗ്യ സംഘടനയുടെ നിര്‍വചനമനുസരിച്ച് താഴെപ്പറയുന്ന ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ അവ മദ്യത്തെ ആശ്രയിക്കുന്ന രോഗത്തിന്റെ സൂചനകളാണ്.
1. മദ്യം എങ്ങനെയെങ്കിലും കഴിക്കണം എന്ന തരത്തിലുള്ള ആസക്തി. കയ്യില്‍ പണമില്ലെങ്കിലും കടം വാങ്ങി കുടിക്കുന്നത് ഈ ആസക്തി മൂലമാണ്.
2. തുടക്കത്തില്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ അളവ് കഴിച്ചുപോകുക, ജോലി, െ്രെഡവിങ് മുതലായവയെ മദ്യം ബാധിക്കുക, മദ്യത്തിന്റെ ലഹരിയില്‍ നിന്ന് ഉണരാന്‍ കൂടുതല്‍ സമയമെടുക്കുക.
3. കഴിക്കുന്ന അളവ് കാലക്രമേണ വര്‍ധിച്ചു വരുന്നത് അപകടകരമാണ്. മുന്‍പ് കഴിച്ചിരുന്ന അളവ് ശരീരത്തില്‍ ഏല്‍ക്കാതെ വരുന്നതു കൊണ്ടാണിത്. ചിലര്‍ അവരുടെ'കപ്പാസിറ്റി' യെക്കുറിച്ച് വീമ്പ് പറയുന്നത് കേള്‍ക്കാറുണ്ട്. കൂടുതല്‍ കപ്പാസിറ്റി എന്ന് പറയുന്നത് യഥാര്‍ഥത്തില്‍ കരള്‍ കൂടുതല്‍ വേഗത്തില്‍ ദ്രവിച്ചുകൊണ്ടിരിക്കുന്നതിനെയാണ്.
4. മദ്യം സമയത്തിന് ശരീരത്തില്‍ ചെല്ലാതാകുമ്പോള്‍ വിറയല്‍ അനുഭവപ്പെടുക, ഉറക്കമില്ലായ്മ, വിശ്രമിക്കാന്‍ സാധിക്കാതെ വരുക, പരാക്രമം തോന്നുക എന്നിവയും ചിലപ്പോള്‍ അനുഭവപ്പെട്ടേക്കാം. ചിലരില്‍ ചുഴലി അഥവാ അപസ്മാരം കണ്ടേക്കാം. മറ്റുചിലര്‍ പരിസരബോധം മറന്ന് പരസ്പരം ബന്ധമില്ലാതെ പിച്ചുംപേയും പറഞ്ഞേക്കാം. ഡിലീറിയം ട്രെമന്‍സ് എന്ന അപകടകരമായ അവസ്ഥയാണിത്. ഉടനെ ചികിത്സിച്ചില്ലെങ്കില്‍ ഇതുബാധിക്കുന്ന 20 ശതമാനം പേര്‍ മരണമടയുന്നു. യഥാര്‍ഥ കാരണം  മദ്യപാനമായിരുന്നെന്ന് ആരും അറിയാറുമില്ല.
5. ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് മദ്യത്തിന് പുറകെ പോവുക
6. മദ്യം ശരീരത്തിന് വ്യക്തമായ ദോഷങ്ങളുണ്ടാക്കും എന്ന അറിവ് ഉണ്ടായിരിക്കുമ്പോഴും കുടി നിര്‍ത്താന്‍ സാധിക്കാതെ വരുക.
മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ മദ്യ ആശ്രിതത്ത്വ രോഗത്തിന്റെ (അഹരീവീഹ ഉലുലിറലിരല ഉശീെൃറലൃ) ലക്ഷണങ്ങളാണെങ്കില്‍ മദ്യപാനം കൊണ്ടുണ്ടാകുന്ന മാനസിക രോഗങ്ങള്‍ മനസ്സിന് ലഘുവായ രീതിയില്‍ ആഹ്ലാദകരമായ ഒരവസ്ഥ സമ്മാനിക്കുമെങ്കിലും കുടിക്കുന്ന അളവും ദിവസങ്ങളുടെ എണ്ണവും കൂടുമ്പോള്‍ അത് വിഷാദത്തിലേക്ക് വഴുതി വീഴുന്നു. സ്ഥിരം കുടിക്കുന്നവരുടെ മാനസികാവസ്ഥ വിഷാദത്തിന്റെതാണ്. കുടിക്കാതെ വേറെ നിവൃത്തിയില്ലായെന്നും തോന്നുന്നതുകൊണ്ട് അവര്‍ കുടിച്ചു പോകുന്നതാണ്. അമിതമായി കുടിച്ചതിനുശേഷം പിറ്റേദിവസം രാവിലെ മുതല്‍ അനുഭവപ്പെടുന്ന 'ഹാങ്ങോവര്‍ ഇഫക്ട് അതി ദയനീയവും വളരെയേറെ അസ്വസ്ഥകള്‍ നിറഞ്ഞതുമാണ്. ഇത്രയും വേണ്ടായിരുന്നു എന്നു പലരും പശ്ചാത്തപിക്കുന്നു. മസ്തിഷ്‌ക്കത്തിലെ 'ന്യൂക്ലിയസ് അക്യുമ്പന്‍സ്'എന്ന ഭാഗത്തിന്റെ പ്രവര്‍ത്തനം കൊണ്ടാണ് മദ്യത്തോട് ആസക്തിയുണ്ടാകുന്നത്.
മദ്യവും സാമൂഹികതിന്മകളും
മദ്യം മാത്രമായി അക്രമത്തിനു കാരണമാകാറില്ല. മദ്യപിക്കുന്ന എല്ലാവരും അക്രമം കാണിക്കാറില്ലല്ലോ. എന്നാല്‍ മുന്‍പേ അക്രമവാസനയുള്ളവരില്‍ മദ്യംകൊടിയ അക്രമങ്ങള്‍ക്ക് തിരികൊളുത്തിയേക്കും. സ്‌കിസോഫ്രീനിയ, മാനിയ എന്നീ മാനസിക രോഗങ്ങള്‍ പിടിപെട്ടവരില്‍ ഭൂരിഭാഗം പേരും അക്രമങ്ങള്‍ കാണിക്കാറില്ല. മാനസിക രോഗം പിടിപെട്ടവരെല്ലാം അക്രമകാരികളാണെന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ വ്യാപകമായി കാണാം. യഥാര്‍ഥത്തില്‍ മദ്യംചെല്ലുമ്പോഴാണ് ഈ അസുഖങ്ങള്‍ അക്രമസ്വഭാവമുള്ളവയായി മാറുന്നത്. സമൂഹവിരുദ്ധ വ്യക്തിവൈകല്യമുള്ളവരിലും മദ്യം അക്രമത്തിനു കാരണമാകുന്നു.
നിയമങ്ങളും സാമൂഹികമര്യാദകളും മനുഷ്യര്‍ പാലിക്കുന്നത് സ്വന്തം മനഃസാക്ഷിയുടേയോ മറ്റു പലതിന്റെയോ സമ്മര്‍ദം കൊണ്ടാണ്. മദ്യം ഈ സമ്മര്‍ദത്തെ മുക്കിക്കളയുന്നു. അതോടെ അക്രമം വിളയാടുന്നു. കുടുംബകലഹമാണ് മദ്യംമൂലമുണ്ടാകുന്ന മറ്റൊരു സാമൂഹിക വിപത്ത്. മദ്യപന്മാരായ ഭര്‍ത്താക്കന്മാരുടെ അവഗണനയും പീഡനങ്ങളും അനുഭവിക്കുന്ന സ്ത്രീകളുടെ ദുരിതങ്ങള്‍ വിവരണാതീതമാണ്. മദ്യപാനം കൊണ്ടുണ്ടാകുന്ന സാമ്പത്തികകെടുതികള്‍ മാത്രമല്ല മദ്യപനായ ഭര്‍ത്താവിന്റെ മര്‍ദനവും ഒരുസ്ത്രീയുടെ ജീവിതം നരകതുല്യമാക്കുന്നു. ഒടുവില്‍ ഇതേ ഭര്‍ത്താവ് മദ്യപാനം കൊണ്ട് രോഗശയ്യയിലാവുമ്പോള്‍ ശുശ്രൂഷിക്കുന്ന ജോലിയും ഇവര്‍ ഏറ്റെടുക്കുന്നു.
മദ്യപിച്ചുകൊണ്ടുള്ള െ്രെഡവിങ് ആണ് പല റോഡപകടങ്ങള്‍ക്കും കാരണം. വേഗത്തെ കൃത്യമായി നിര്‍ണയിക്കാനോ ന്യായമായ തീരുമാനങ്ങള്‍ എടുക്കാനോ മദ്യത്തിന്റെ ലഹരിയുടെ സാന്നിധ്യത്തില്‍ അസാധ്യമാണ്. ഇതിന് പുറമേ മദ്യത്തിന് അടിപ്പെടുന്ന ഒരാള്‍ സമൂഹത്തിന്റെ മുന്‍പില്‍ പരിഹാസ്യ കഥാപാത്രമാകുന്നു. ആരും അയാളെ ബഹുമാനിക്കുകയില്ല. അയാള്‍ എത്ര സമ്പന്നനായാലും. എത്ര ഉന്നതനായാലും. അമിത മദ്യപാനം മൂലം അയാളുടെ വ്യക്തിത്വത്തിന് അപചയംസംഭവിക്കുന്നു. ചുരുക്കത്തില്‍ അമിത മദ്യപാനം മനുഷ്യന്റെ എല്ലാ നന്മകളെയും തല്ലിക്കെടുത്തുകമാത്രമല്ല സമൂഹത്തെ കൊടിയ തിന്മകളിലേക്ക് അത് തള്ളിവിടുകയും ചെയ്യുന്നു.മദ്യപാനമടക്കമുള്ള ലഹരി ഉപയോഗത്തെ ഒരു ദുശ്ശീലമായാണ് സമൂഹം കാണുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ദുശ്ശീലത്തേക്കാളുപരി ഇതൊരു രോഗമാണ്. ആദ്യം തമാശക്കും മറ്റുള്ളവര്‍ക്ക് ചങ്ങാത്തം കൊടുക്കാനും വേണ്ടി ഒരു വ്യക്തി തുടങ്ങുന്ന ലഹരി ഉപയോഗശീലങ്ങള്‍ പല സന്ദര്‍ഭങ്ങളിലൂടെ തുടരുകയും പിന്നീട് മോചനമില്ലാത്തവിധം അതിന് അടിമയാകുകയും ചെയ്യുന്നു. തുടര്‍ച്ചയായ മദ്യപാനവും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യക്തിയുടെ മാനസികശാരീരിക അവസ്ഥയെ രോഗാതുരമാക്കുന്നതോടെ ആ വ്യക്തി കുടുംബത്തിലും വ്യക്തിബന്ധങ്ങളിലും തൊഴിലിടങ്ങളിലും പ്രശ്‌നക്കാരനായി മാറുന്നു. തുടര്‍ന്ന് മുഴുക്കുടിയനെന്നോ മയക്കുമരുന്നുകളുടെ അടിമയെന്നോ മുദ്രകുത്തപ്പെട്ട് സമൂഹത്തിനും കുടുംബത്തിനും ഭാരമായിത്തീരുന്നു.
മദ്യവും ബൈബിളും
മദ്യപിക്കുന്നവരെ സമൂഹം അവജ്ഞയോടെ വീക്ഷിച്ചിരുന്ന കാലം കഴിഞ്ഞുപോയി. വിശേഷാവസരങ്ങളിലെങ്കിലും അല്പം മദ്യപിക്കാത്തവരെ സമൂഹം പുച്ഛത്തോടെ വീക്ഷിക്കുന്ന അവസ്ഥയില്‍ ആധുനിക സമൂഹം എത്തിനില്‍ക്കുന്നു. അതു നിമിത്തം ക്രിസ്തുവിന്റെ സാക്ഷികളായ നമുക്കുപോലും മദ്യപാനത്തെ ഒരു പാപമായി കണക്കാക്കുവാന്‍ കഴിയുന്നുണ്ടോ? മദ്യത്തിന്റെ ലഹരിവരുത്തിവയ്ക്കുന്ന തിന്മകളെക്കുറിച്ച് തിരുവചനം നല്‍കുന്ന താക്കീതുകള്‍ നമ്മള്‍ പോലും വിസ്മരിച്ചുകളയുന്നു. ദൈവകൃപ പ്രാപിച്ചവനും ദൈവത്തോടുകൂടെ നടന്നവനുമായ നോഹ തന്റെ പുത്രനായ ഹാമിനെ ശപിക്കാന്‍ ഇടയായത് തന്റെ മുന്തിരിത്തോട്ടത്തിലെ വീഞ്ഞുകുടിച്ച് ലഹരിപിടിച്ചതിനാലായിരുന്നു (ഉല്പത്തി 9: 2126). ലോത്ത് തന്റെ പുത്രിമാരെ തിരിച്ചറിയാന്‍ കഴിയാതെ അവരുമായി പാപം ചെയ്ത് അവരുടെ പുത്രന്മാരായ മോവാബ്,ബെന്‍, അമി, എന്നിവര്‍ക്ക് പിതാവായിത്തീര്‍ന്നത് വീഞ്ഞിന്റെ ലഹരി നിമിത്തമായിരുന്നു (ഉല്പത്തി 19:3038). അബ്ശലോമിന്റെ സഹോദരിയായ താമാറിനെ മാനഭംഗപ്പെടുത്തിയ അമ്‌നോനെ അബ്ശലോമിന്റെ അനുയായികള്‍ കൊന്നത് അവന്‍ വീഞ്ഞു കുടിച്ച് ഉന്മത്തനായപ്പോഴായിരുന്നു (2 ശമുവേല്‍ 13:2829). അഹശ്വേരോശ് രാജാവിന്റെ പത്‌നിയായിരുന്ന വസ്തിരാജ്ഞിയെ ഉപേക്ഷിക്കുവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും അയാള്‍ വീഞ്ഞിന് അടിമപ്പെട്ടപ്പോള്‍ ആയിരുന്നു (എസ്‌തേര്‍ 1:9).ബൈബിളില്‍  മദ്യം കഴിക്കരുതെന്ന് കല്‍പിച്ചിരിക്കുന്നു.  വീഞ്ഞ് സൃഷ്ടിക്കുന്ന ലഹരിയെക്കുറിച്ചും അതിന്റെ പരിണത ഫലങ്ങളെക്കുറിച്ചും ശലോമോന്‍ വിശദീകരിക്കുന്നത് എന്നെന്നും പ്രസക്തമാണ്. തുടങ്ങുമ്പോള്‍ നിരുപദ്രവകാരിയെപ്പോലെ ആസ്വാദ്യത നല്‍കുകയും ഉപഭോഗം കൂടുന്തോറും ഉന്മാദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന വീഞ്ഞ് വരുത്തുന്ന വിനകളെക്കുറിച്ച്  നമുക്ക് സദൃശ്യവാക്യം 23-ാം അദ്ധ്യായത്തില്‍ കാണാം. 'ആര്‍ക്ക് കഷ്ടം? ആര്‍ക്ക് സങ്കടം? ആര്‍ക്ക് കലഹം? ആര്‍ക്ക് അനാവശ്യമായ മുറിവുകള്‍? ആര്‍ക്ക് കണ്‍ചുവപ്പ്? വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിച്ചുനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നെ! വീഞ്ഞ് ചുവന്ന പാത്രത്തില്‍ തിളങ്ങുന്നതും അത് രസമായി ഇറക്കുന്നതും നീ നോക്കരുത് ഒടുവില്‍ അത് സര്‍പ്പത്തെപ്പോലെ കടിക്കും. അണലിയെപ്പോലെ കൊത്തും.'സുബോധത്തെ മറിച്ചു കളയുന്ന ലഹരി പരസ്ത്രീകളെ നോക്കുവാനും വക്രതയോടെ പെരുമാറാനും പ്രേരണ നല്‍കുക മാത്രമല്ല ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലുള്ള പെരുമാറ്റം കൊണ്ട് നേരിടേണ്ടിവരുന്ന ശാരീരിക പീഡകളെക്കുറിച്ച് മനസ്സിലാക്കുവാന്‍ കഴിയാത്തവിധം ലഹരി മനുഷ്യശരീരത്തെ മരവിപ്പിച്ചു കളയുന്നു. സ്വയം മദ്യപിക്കുന്നതു മാത്രമല്ല മറ്റുള്ളവരെ മദ്യപിക്കുവാന്‍ പ്രേരിപ്പിക്കുന്നതും പാപമാണെന്ന് ഹബക്കുക് പ്രവാചകന്‍ ഉദ്‌ബോധിപ്പിക്കുന്നു (ഹബ : 215) 'മദ്യപന്മാര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല' എന്ന് അപ്പോസ്‌തോലനായ പൗലോസ് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു (1 കൊരി. 6:10) ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നു. സ്‌നേഹവാനായ ദൈവം ഈ ലോകത്തിലുള്ളവരെല്ലാം കര്‍ത്താവായ യേശുക്രിസ്തുവിലൂടെ ലഭ്യമാകുന്ന രക്ഷയെ സ്വായത്തമാക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനാണ് അവിടുന്ന് കാല്‍വറി ക്രൂശില്‍ രക്തം ചിന്തി പരമയാഗമായി തീര്‍ന്ന്. ഈ ലോകത്തിന്റെ ജഡാഭിലാഷങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാതെ. നിത്യതയ്ക്കു വേണ്ടി സ്വര്‍ഗ്ഗരാജ്യത്തിനു വേണ്ടി ഒരുങ്ങുവാന്‍ നമുക്ക് കഴിയണം. അതാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുസ്ഥിതി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. നാളെയുടെ വാഗ്ദാനങ്ങളായ നമ്മള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ ഒരു ലഹരിവിമുക്ത സമൂഹം കെട്ടിപ്പെടുക്കുന്നതിന് ലഹരിയുടെ മാസ്മരികതയില്‍ നിന്നകലാം. ഇതിന്റെ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കാനും ഈ മഹാവിപത്തിനെതിരെ പ്രതികരിക്കാനും തയ്യാറാകാം.



Friday, 17 October 2014

സമയമാം രഥത്തിന്റെ പാട്ടുകാരന്‍ വോള്‍ബ്രിച്ച് നാഗേല്‍

സമയമാം രഥത്തിന്റെ പാട്ടുകാരന്‍ വോള്‍ബ്രിച്ച് നാഗേല്‍

ക്രിയേറ്റഡ് ബൈ പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍
കെ.എസ്. സേതുമാധവന്റെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ 'അരനാഴികനേരം' എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. പ്രേംനസീര്‍ അടക്കമുള്ള ഒന്നാംനിര താരങ്ങളെയെല്ലാം നിഷ്പ്രഭമാക്കിയ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ (നടന്‍ സായ് കുമാറിന്റെ പിതാവ് ) 'കുഞ്ഞോനാച്ചന്‍' എന്ന കഥാപാത്രമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഈ ചിത്രത്തില്‍ പി. ലീലയും മാധുരിയും ചേര്‍ന്ന ആലപിച്ച പ്രശസ്തമായ ഗാനമാണ് 'സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു... ചില ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആരാധനയുടെ ഭാഗവുമാണ് ഇന്നീ ഗാനം. പ്രിയപ്പെട്ടവരുടെ മരണസമയത്ത് ഏറെ ആശ്വാസം നല്‍കുന്ന ഗാനം. ജീവിതത്തിന്റെ നശ്വരതയും ഒപ്പം മരണാനന്തര ജീവിതത്തിലേക്കുള്ള പ്രതീക്ഷയും തുറക്കുന്ന വരികള്‍.
വയലാര്‍-ദേവരാജന്‍ ടീമിന്റെ പേരിലാണ് ഈ ഗാനത്തിന്റെ ക്രെഡ
റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തനി മലയാളത്തിലുളള ഇത്ര ഭാവതീവ്രമായ ഈ ഗാനം ഒരു വിദേശി എഴുതിയതാണ് എന്നറിഞ്ഞാലോ....? അതേ, വോള്‍ബ്രിച്ച് നാഗേല്‍ എന്ന ജര്‍മന്‍ മിഷനറി കേരളത്തില്‍ വന്നു മലയാളം പഠിച്ചു നമ്മുടെ ഭാഷയില്‍ എഴുതിയ മധുരമായ അനേകം ഭക്തിഗാനങ്ങളില്‍ ഒന്നാണ് 'സമയമാം രഥത്തില്‍...' തികച്ചും അവിശ്വസനീയം!
1893ല്‍ കേരളത്തില്‍ മതപ്രചാരണത്തിനായി എത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകള്‍ കുന്നംകുളവും കണ്ണൂരുമായിരുന്നു. ഈ സ്ഥലങ്ങളിലേക്കും യാത്ര ചെയ്തിരുന്നതു കാളവണ്ടിയിലായിരുന്നു. ദീര്‍ഘമായ ഈ കാളവണ്ടി യാത്രയ്ക്കിടയ്ക്കാണ് അദ്ദേഹം മലയാള ഭക്തിഗാനങ്ങള്‍ രചിച്ചത്.
കുന്നംകുളത്തുനിന്നു കണ്ണൂരിലേക്കുള്ള കാളവണ്ടി യാത്രയിലെ ഒരു രാത്രിയിലാണ് 'സമയമാം രഥത്തില്‍...' പിറന്നത്. വിരസമായ ഒരു കാളവണ്ടി യാത്രയില്‍ ഉണര്‍ന്ന ജീവിതയാത്രയെപ്പറ്റിയുള്ള തത്വചിന്തകള്‍ അദ്ദേഹം കവിതയാക്കി. അതു തലമുറകളെ ഇന്നും ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നു. നാല്‍പതു വരിയോളം വരുന്ന നാഗേലിന്റെ കവിതയില്‍ നിന്നു സിനിമയുടെ സാഹചര്യത്തിനു ചേരുന്ന ഏതാനും വരികള്‍ മാത്രം വയലാര്‍ തിരഞ്ഞെടുക്കുകയായിരുന്നു. സിനിമാ ഗാനത്തിന് ഇണങ്ങുന്ന വിധത്തിലുള്ള ചെറിയ ചില മാറ്റങ്ങളും വരുത്തി.
എന്‍ സ്വദേശം കാണ്‍മതിന് ബദ്ധപ്പെട്ടോടീടുന്നു എന്നു നാഗേല്‍ എഴുതിയത് എന്‍ സ്വദേശം കാണ്‍മതിന്നായ് ഞാന്‍ തനിയെ പോകുന്നു എന്നു വയലാര്‍ മാറ്റി.
അങ്ങനെ കവിതയുടെ അത്മാവിനെ പരുക്കേല്‍പിക്കാതെ ചില്ലറ കൈവയ്പുകള്‍ മാത്രം. സിനിമയുടെ രേഖകളില്‍ വയലാറിന്റെ പേരിലാണ് ഇൌ ഗാനമെങ്കിലും ഇതിന്റെ ക്രെഡിറ്റ് ഒരിക്കലും വയലാര്‍ അവകാശപ്പെട്ടിട്ടില്ല. തന്നെ വളരെ ആകര്‍ഷിച്ച ഈ ക്രിസ്ത്യന്‍ ഭക്തിഗാനം ചെറിയ ചില മാറ്റങ്ങളോടെ സിനമയില്‍ ഉപയോഗിച്ചു എന്നാണു വയലാര്‍ ഇതേപ്പറ്റി അഭിപ്രായപ്പെട്ടിട്ടുള്ളത്.
ഈ ഗാനത്തിന്റെ ഈണം ദേവരാജന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അതിനും ഉടമസ്ഥന്‍ നഗേല്‍ തന്നെയാണ്. ഒരു ഇംഗ്ലിഷ് പ്രണയഗാനത്തിന്റെ ചുവടുപിടിച്ച് അദ്ദേഹം നല്‍കിയ ഇൌണത്തില്‍ സിനിമാഗാനത്തിനുവേണ്ട ചില മെച്ചപ്പെടുത്തലുകള്‍ മാത്രമേ ദേവരാജന്‍ വരുത്തിയിട്ടുള്ളൂ.
കേരളത്തില്‍ വന്നു മലയാളം പഠിച്ച് ഇവിടുത്തെ െ്രെകസ്തവ സഭയ്ക്കായി മലയാളത്തില്‍ നൂറു കണക്കിനു ഗാനങ്ങള്‍ രചിച്ച നാഗേല്‍ സായ്പിന്റെ വരികള്‍ പല ഭക്തിഗാനങ്ങളിലും വേഷംമാറി കടന്നു കൂടിയിട്ടുണ്ട്. വയലാറിനെപ്പോലെ അന്തസ്സുള്ളവര്‍ അതു നാഗേലിന്റേതാണെന്നു തുറന്നുപറയുമ്പോള്‍ മറ്റു ചിലര്‍ അതു തങ്ങളുടേതാണെന്ന് ഇന്നും മേനി നടിക്കുന്നു.
പുരോഗമന ചിന്താഗതിക്കാരനായിരുന്നു നാഗേല്‍. കുന്നംകുളത്തെ നിക്കോള്‍സണ്‍ സ്‌കൂളിലെ ഇംഗിഷ് അധ്യാപികയായിരുന്ന ആംഗോ ഇന്ത്യന്‍ മലയാളി ഹാരിയറ്റ് സബീന മിഷലിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. പിന്നീട് അണ്‍ഡിനോമിനേഷന്‍ ക്രിസ്ത്യന്‍ സെക്ട് പേരില്‍ സഭ സ്ഥാപിച്ചു. നാഗേല്‍ സ്ഥാപിച്ച സഭ ഇന്നുബ്രദറണ്‍ ചര്‍ച്ചുകളില്‍ പെടുന്നു.
തൃശൂരിലെ റഹബോത്ത് അനാഥശാല, സ്‌കൂള്‍, ഇരിങ്ങാലക്കുടയിലെ ബെഥസ്ദ ബോയ്‌സ് ഹോം തുടങ്ങിയവ ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. 1898ല്‍ കുന്നംകുളത്തു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചപ്പോള്‍ നാഗേല്‍ സഹായവുമായി ഓടിയെത്തി. പലയിടത്തും ആളുകള്‍ മരിച്ചു വീഴുകയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പോലും ആളില്ലാത്ത ഭീകരാവസ്ഥയുമായിരുന്നു.
അക്കാലത്ത് ആളുകള്‍ക്ക് ആശ്വാസമേകാന്‍ രചിച്ചതായിരുന്നു 'സമയമാം രഥത്തില്‍...' എന്ന പ്രശസ്ത ഗാനം. പ്രത്യാശ ഗാനമെന്ന നിലയിലാണ് ഇത് എഴുതിയതെങ്കിലും 'അരനാഴികനേരം' എന്ന സിനിമയില്‍ ഉള്‍പ്പെട്ടതോടെ ചരമഗീതമായി മാറുകയായിരുന്നു. 1914ല്‍ ഇംഗണ്ടിലേക്കു പോയ അദ്ദേഹം ഒന്നാംലോക മഹായുദ്ധത്തിനിടെ അവിടെ പെട്ടുപോയി. മക്കളെ ഇംഗണ്ടിലെ സുഹൃത്തിനെ ഏല്‍പിച്ചു ജര്‍മനിയിലേക്കു നാഗേല്‍ പലായനം ചെയ്തു.
കേരളത്തില്‍ കഴിഞ്ഞിരുന്ന ഭാര്യയേയും മക്കളേയും കാണാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും യുദ്ധം അതിനു തടസ്സമായി. ഇതിനിടെ രോഗബാധിതനായ അദ്ദേഹം രോഗക്കിടക്കിയില്‍നിന്നു 1917 ജനുവരിയില്‍ പറവൂരിലെ മാത്തുണ്ണി മാസ്റ്റര്‍ക്കു ഒരു കത്തെഴുതി. അതില്‍ പറയുന്നു: 'ഇന്ത്യയിലുളള നിങ്ങളാണ് എന്റെ അപൂര്‍വ നിധി. അതുകൊണ്ട് എന്റെ ഹൃദയവും അവിടെയാണിരിക്കുന്നത്.
എന്റെ പ്രിയപ്പെട്ട ഇന്ത്യയിലെത്തി ഇന്ത്യക്കാര്‍ക്കുവേണ്ടി മരിക്കണമെന്നാണ് എന്റെ ആഗ്രഹം...' പക്ഷേ, ആ ആഗ്രഹം സാധിക്കാനായില്ല. 1921മേയ് 12ന് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ പേരക്കുട്ടി പോളിന്‍മണ്‍സ് മുത്തച്ഛന്റെ വേരുകള്‍ തേടി 2009 മാര്‍ച്ചില്‍ കുന്നംകുളത്തെത്തിയിരുന്നു. നഗേല്‍ രചിച്ച ഗാനങ്ങളുടെ ഗാനസന്ധ്യ ഒരുക്കിയാണ് അദ്ദേഹത്തിന്റെ പേരക്കുട്ടിയെ കുന്നംകുളത്തുകാര്‍ വരവേറ്റത്
കടപ്പാട്: ഫെയ്‌സ് ബുക്ക്


മദ്യനിരോധനം പ്രായോഗികമോ?

മദ്യനിരോധനം പ്രായോഗികമോ?
പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍

ആല്‍ക്കഹോള്‍ ചേര്‍ന്ന പാനീയങ്ങളെയാണ് പൊതുവെ മദ്യം എന്നു പറയുന്നത്. മദ്യത്തിലെ ചേരുവകളല്ല, മനുഷ്യനെ ലഹരിയിലാക്കുന്ന അതിന്റെ ഗുണവിശേഷമാണ് ആ പേരിന്നാധാരം. ലോകത്തില്‍ പലതരം മദ്യങ്ങളുണ്ട്. അവയെല്ലാം വ്യത്യസ്തങ്ങളായ വസ്തുവകകള്‍ ചേര്‍ത്താണ് ഉണ്ടാകുന്നതെങ്കിലും എല്ലാറ്റിലേയും പൊതുവായ ഘടകം ആല്‍ക്കഹോളാണ്. മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാര്‍ഥമാണ് ആല്‍ക്കഹോള്‍. ആല്‍ക്കഹോള്‍ പലവിധമുണ്ടെങ്കിലും എല്ലാതരവും കുടിക്കാന്‍ പറ്റുന്നതല്ല.
മദ്യത്തിന്റെ ചരിത്രം
ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യര്‍ മദ്യപിച്ചു തുടങ്ങിയിരുന്നു. ഭാരതീയപുരാണങ്ങളിലെ ദേവന്മാര്‍ സേവിച്ചിരുന്നത് സോമരസം എന്ന മദ്യമായിരുന്നു എന്ന് പുരാണ കഥകളില്‍ പറയുന്നു. ഗ്രീക്കുകാര്‍ക്ക് വീഞ്ഞിന്റെ ദേവന്‍ തന്നെയുണ്ട് ബാക്കസ് അഥവാ ഡയണീഷ്യസ്. 9000 വര്‍ഷം മുമ്പ് തന്നെ ചൈനക്കാര്‍ നെല്ലും തേനും പഴങ്ങളും ഒക്കെ പുളിപ്പിച്ച് മദ്യമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു. ബൈബിളില്‍ ജലം പ്രളയം കഴിഞ്ഞ് പെട്ടകത്തില്‍ നിന്ന് പുറത്തിറങ്ങിയ നോഹ മുന്തിരി തോട്ടം നട്ടുണ്ടാക്കി അവന്‍ അതിലെ വീഞ്ഞു കുടിച്ച് ലഹരിപിടിച്ച് കൂടാരത്തില്‍ കിടന്നതായി വേദപുസ്തകം പറയുന്നു. ലഭ്യമായ മദ്യത്തിന്റെ ഏറ്റവും പഴയ ചരിത്രമാണിത്. ഏതു കാലത്തും മനുഷ്യന്‍ മദ്യത്തെയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ലഹരിയോ ഇഷ്ടപ്പെട്ടിരുന്നതായി കാണാം. അതുകൊണ്ടു തന്നെ മനുഷ്യന്‍ ഉള്ള കാലം മുതല്‍ തന്നെ തുടങ്ങിയതാണ് മദ്യപാന ശീലവും.കേരളീയരുടെ വര്‍ദ്ധിച്ചു വരുന്ന മദ്യാസക്തിക്ക് തടയിടാനും പത്ത് വര്‍ഷം കൊണ്ട് പടിപടിയായി മദ്യനിരോധനം നടപ്പില്‍ വരുത്താനും കേരളാ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
മദ്യ നിരോധനം ചരിത്രത്തില്‍
 ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ മദ്യനിരോധനം നടപ്പാക്കിയത് ബി സി 2200 കാലഘട്ടത്തില്‍, ചൈനയിലെ സിയാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ 'യു' ചക്രവര്‍ത്തിയാണ്. എന്നാല്‍ ഇദ്ദേഹത്തിന്റെ മരണശേഷം ഇദ്ദേഹത്തിന്റെ മകന്‍ തന്നെ ഈ നിരോധനം എടുത്തുകളഞ്ഞതായി പറയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും മദ്യ നിരോധനം നടപ്പാക്കുകയുണ്ടായി. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും തികഞ്ഞ പരാജയമായിരുന്നു എന്ന് മാത്രമല്ല, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
സ്‌കാന്റിനേവിയന്‍ രാജ്യങ്ങളായ ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ തുടങ്ങിയ സ്ഥലങ്ങളില്‍ പലപ്പോഴും മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എങ്കിലും പൂര്‍ണ്ണ നിരോധനം ഫലപ്രാപ്തിയിലെത്തിയില്ല എന്നത് തന്നെയാണ് സത്യം. നികുതി വര്‍ദ്ധിപ്പിക്കുന്നത് പോലെയുള്ള ചില നിയന്ത്രണങ്ങള്‍ നടപ്പാക്കാനും ഉത്പാദനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും മാത്രമേ കഴിഞ്ഞിട്ടുള്ളൂ. സ്വീഡന്‍ പോലെയുള്ള രാജ്യങ്ങളില്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉത്പാദനം പൂര്‍ണ്ണമായും സര്‍ക്കാരിന്റെ കുത്തകയാണ്. ലോകപ്രശസ്തമായ അബ്‌സോല്യൂട്ട് വോഡ്ക സ്വീഡനില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.കാനഡയില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ തുടങ്ങിയതാണ്. 1898ല്‍ നിരോധനത്തെ 51.3% പേര്‍ വോട്ടെടുപ്പിലൂടെ പിന്തുണച്ചു. മിക്കവാറും എല്ലാ പ്രവിശ്യയിലും ഇങ്ങനെ നേരിയ ഭൂരിപക്ഷം നിരോധനത്തിന് ലഭിച്ചെങ്കിലും ക്യുബെക് പ്രവിശ്യയിലെ 81.2% പേരും നിരോധനത്തെ എതിര്‍ക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ഫെഡറല്‍ തലത്തില്‍ ഈ നിയമം പാസാക്കുന്നതില്‍ നിന്നും അന്നത്തെ പ്രധാനമന്ത്രി വില്‍ഫ്രഡ് ലോറിയറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പിന്മാറുകയാണ് ഉണ്ടായത്. പിന്നീട് പല പ്രവിശ്യകളും പ്രാദേശികമായി നിരോധനം നടപ്പിലാക്കി.1918ല്‍ ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ചു പാസ്സാക്കിയ വാര്‍ മെഷേഴ്‌സ് ആക്റ്റ് രാജ്യത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കിയെങ്കിലും പിന്നീട് ഇത് പിന്‍വലിച്ചു. പ്രാദേശികമായ നിരോധന നിയമങ്ങളും ഘട്ടംഘട്ടമായി പിന്‍വലിക്കേണ്ടി വന്നു. എല്ലാ മദ്യനിരോധന നിയമങ്ങളുടെയും ചാലകശക്തിയായി പ്രവര്‍ത്തിച്ചത് മതാധിഷ്ടിത സംഘടനകള്‍ പ്രധാനമായും പ്രൊട്ടസ്റ്റന്റ് സഭകള്‍ ആണ്. മദ്യത്തെ നിയന്ത്രിക്കുകയല്ലാതെ നിരോധിക്കാന്‍ സാധ്യമല്ല എന്ന തിരിച്ചറിവാണ് മേല്‍പ്പറഞ്ഞ സര്‍ക്കാരുകളെ നിരോധനത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിതരാക്കിയത്.
 മദ്യനിരോധനം ഏറ്റവും ദോഷകരമായ രീതിയില്‍ ബാധിക്കുകയും അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു നിരോധനം പൂര്‍ണ്ണമായും പിന്‍വലിക്കുകയും ചെയ്ത ഒരു രാജ്യമാണ് അമേരിക്കന്‍ ഐക്യനാടുകള്‍. നമ്മുടെ നാട്ടിലെ പോലെ മദ്യവിരുദ്ധസമിതി പോലെ അവിടുത്തെ പ്രൊട്ടസ്റ്റന്റ് സഭകളുടെ പിന്തുണയില്‍ പ്രവര്‍ത്തിച്ചിരുന്ന ആന്റി സലൂണ്‍ ലീഗ് എന്ന സംഘടനയാണ് 1920ലെ പതിനെട്ടാം ഭരണഘടനാ ഭേദഗതിവഴി നിരോധനം നടപ്പിലാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. 1917ഡിസംബര്‍ 18നു തുടങ്ങിയ ശ്രമങ്ങള്‍ 1919ഒക്ടോബര്‍ 28നു വിജയത്തിലെത്തി. പ്രസിഡന്റ് വുഡ്രോ വിത്സണ്‍ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് നാഷണല്‍ പ്രൊഹിബിഷന്‍ ആക്റ്റ് പാസാക്കി. ഈ നിയമം പില്‍ക്കാലത്ത് വോള്‍സ്‌റ്റെഡ് ആക്റ്റ് (ആന്‍ഡ്രൂ വോള്‍സ്‌റ്റെഡ് ആയിരുന്നു അന്നത്തെ ഹൗസ് ജുഡിഷ്യറി കമ്മിറ്റിയുടെ ചെയര്‍മാന്‍) എന്നാണു അറിയപ്പെട്ടത്. ഈ നിയമപ്രകാരം മദ്യം (0.5 %ത്തില്‍ കൂടുതല്‍ വീര്യമുള്ളത്) ഉണ്ടാക്കുന്നതും കൊടുക്കുന്നതും കുടിക്കുന്നതും എല്ലാം നിരോധിക്കപ്പെട്ടു.
എന്നാല്‍ അതിനു വളരെ വലിയ വിലയാണ് സര്‍ക്കാരിന് കൊടുക്കേണ്ടി വന്നത്. മദ്യത്തിന്റെ നിയമവിരുദ്ധമായ ഉത്പാദനവും വിതരണവും നടത്താന്‍ മാഫിയ സംഘങ്ങള്‍ ഉണ്ടാകുകയും അവര്‍ ശക്തി പ്രാപിക്കുകയും ചെയ്തു. അവരില്‍ പലരും പല പ്രവിശ്യകളും സമാന്തര സര്‍ക്കാരിനെപ്പോലെ നിയന്ത്രിക്കാന്‍ തുടങ്ങി. ഒമാഹയിലെ (നെബ്രാസ്‌ക) ടോം ഡെന്നിസനേപ്പോലെയും ഷിക്കാഗോയിലെ അല്‍ കാപ്പോണിനെപ്പോലെയുമുള്ള അധോലോകനേതാക്കള്‍ രാഷ്ട്രീയം നിയന്ത്രിക്കാന്‍ തുടങ്ങി. ഗ്യാങ് വാറുകള്‍, കൂട്ടക്കൊലകള്‍ എന്നിവ നിത്യസംഭവങ്ങളായി മാറി. ഒരേസമയം അധോലോക സംഘങ്ങളുടെ അഴിഞ്ഞാട്ടത്തില്‍ ജനങ്ങള്‍ വലയുകയും മദ്യത്തിന്റെ ലഭ്യതയ്ക്ക് വേണ്ടി ഇതേ ജനങ്ങള്‍ ഭാഗികമായി അവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രത്യേക സാമൂഹികാവസ്ഥ സംജാതമാകും ഇന്ത്യയില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനങ്ങള്‍ ഗുജറാത്ത്, നാഗാലാന്റ് എന്നിവയാണ്. മണിപ്പൂരിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപിലും മദ്യനിരോധനം നിലവിലുണ്ട്. ഇതില്‍ ഗുജറാത്തില്‍ മദ്യനിരോധനം നടപ്പിലാക്കിയത് 1961ലാണ്.  നിയമവിരുദ്ധമായി നടക്കുന്ന മദ്യ ഉപഭോഗം കണക്കിലെടുത്താല്‍ സര്‍ക്കാരിന് ലഭിക്കേണ്ട 3000 കോടി രൂപയുടെ നികുതിയാണ് ഓരോ വര്‍ഷവും നഷ്ടം. ക്രമസമാധാനപാലനത്തിന് അധികമായി ചെലവഴിക്കേണ്ട തുക വേറെയും.  നാഗലാന്റിലെ സ്ഥിതിയും വ്യത്യസ്തമല്ല. ക്രിസ്ത്യന്‍ പ്രൊട്ടസ്റ്റന്റ് സഭകളുടെ സ്വാധീനം മൂലം 1989ല്‍ നിരോധനം നടപ്പാക്കിയ നാഗാലാന്‍ഡില്‍ പേരിനു മാത്രമേ നിരോധനമുള്ളൂ. എല്ലാ ഹോട്ടലുകളിലും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ലഭ്യമാണ്. സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കിട്ടുന്ന വിവരങ്ങള്‍ ഇവയൊക്കെയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ യാതൊരു തരത്തിലുള്ള പഠനങ്ങളും നടത്താതെ സമ്പൂര്‍ണ്ണ മദ്യനിരോധനം എന്നൊക്കെ സര്‍ക്കാര്‍ അവകാശപ്പെടുന്നത് പരിഹാസ്യമാണ്.
 കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം അത്ര എളുപ്പമുള്ള വിഷയം ആണെന്ന് എനിക്ക് തോന്നുന്നില്ല. ശ്രീ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചാരായനിരോധനം ഏര്‍പ്പെടുത്തിയ സമയത്തായിരുന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളവാറ്റ് ഉല്‍പ്പാദിപ്പിക്കപ്പെട്ടതും വില്‍പ്പന നടന്നതും. ഒരു നിയമം കൊണ്ട് വരിക എന്നതല്ല, അത് എത്രത്തോളം വിജയകരമാക്കുവാന്‍ കഴിയും എന്നതാണ് ആദ്യം ചിന്തിക്കേണ്ടത്. നിയമങ്ങള്‍ക്കു യാതൊരു പഞ്ഞവുമില്ലാത്ത നമ്മുടെ നാട്ടില്‍ നിയമങ്ങളേക്കാള്‍ കൂടുതല്‍ നിയമം ലംഘിക്കുവാനുള്ള പഴുതുകള്‍ ആണ് സുലഭം. അത് കൊണ്ട് തന്നെ ആ പഴുതുകള്‍ അടക്കുകയാണ് ആദ്യം വേണ്ടത്. സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന ആശയം വളരെ നല്ല ഒരു കാര്യമാണ്. എന്നാല്‍ അത് ഒറ്റയടിക്ക് നടപ്പിലാക്കാന്‍ ശ്രമിക്കാതെ ഘട്ടംഘട്ടമായി നടപ്പിലാക്കുകയും അതിനോടൊപ്പം തന്നെ അതിനെ മറികടക്കുന്ന കള്ളവാറ്റ്, രഹസ്യ വില്‍പ്പന തുടങ്ങിയ സാമൂഹികതിന്മകള്‍ പൂര്‍ണ്ണമായും ഇല്ലാതെയാക്കുകയും ചെയ്താല്‍ അതായിരിക്കും ഏറ്റവും നല്ല മാര്‍ഗ്ഗം എന്നാണ് എന്റെ അഭിപ്രായം.
മദ്യാസക്തി കുറയ്ക്കാതെയുള്ള മദ്യനിരോധനം സാമൂഹ്യവിപത്തിന് കാരണമാകും. മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തെക്കാള്‍ എത്രയോ വലിയ നഷ്ടമാണ് മറ്റ് രീതിയിലുണ്ടാകുന്നത്. വാഹനാപകടങ്ങളിലൂടെയും, രോഗങ്ങളിലൂടെയും, കുടുംബജീവിതം തകരുന്നതും അങ്ങനെ സാമൂഹിക രംഗത്ത് വളരയധികം നഷ്ടമാണുണ്ടാകുന്നത്. ഒരുവഴിക്ക് കിട്ടുന്ന വരുമാനം മറ്റൊരു വഴിക്ക് പോകുകയാണ്. രാജ്യത്തെ നിലവിലെ മദ്യ ഉപഭോഗം 670 കോടി ലിറ്ററാണ്. ബിയര്‍, വൈന്‍, സ്പിരിറ്റ് ഉള്‍പ്പെടെയുള്ള മദ്യവിപണയില്‍ നിന്നുള്ള വരുമാനം 2015ല്‍ 1.4 ലക്ഷം കോടി രൂപയാകും. നിലവില്‍ 50,700 കോടി രൂപയാണ് മദ്യത്തിന്റെ വാര്‍ഷിക വരുമാനം.  ആഭ്യന്തര മദ്യ വിപണിയെ ആധാരമാക്കിയാണ് പഠനം നടത്തിയത്. മധ്യവര്‍ഗത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയില്‍ മദ്യപരുടെ എണ്ണം വര്‍ധിക്കാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. നഗരവത്കരണം മൂലമുണ്ടായ സാമൂഹിക പരിവര്‍ത്തനം മദ്യത്തിന്റെ ഉപയോഗം വര്‍ധിപ്പിച്ചു. അന്താരാഷട്ര വ്യാപാര നയത്തില്‍ വരുത്തിയ ഇളവുകള്‍ വിദേശമദ്യങ്ങളുടെ പ്രിയ കേന്ദ്രമായി ഇന്ത്യയെ മാറ്റി. കൗമാരപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും മദ്യത്തിന് അടിമകളാകുകയാണ്. വന്‍ തോതിലുള്ള സാമ്പത്തിക വരുമാനം, മാതാപിതാക്കളുടെ ശ്രദ്ധക്കുറവ്, മാറുന്ന സാമൂഹിക വ്യവസ്ഥിതികള്‍, പല തരത്തിലുള്ള സമ്മര്‍ദങ്ങള്‍ എന്നിവ മദ്യപാനം വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ 16 ശതമാനവും ഉപയോഗിക്കുന്നത് കേരളീയരാണ്. 14 ശതമാനവുമായി പഞ്ചാബാണ് രണ്ടാം സ്ഥാനത്ത്.
 കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ഷാവര്‍ഷങ്ങളില്‍ കൂടി വരുന്നതായാണ് കാണുന്നത്. ഇതനുസരിച്ച് മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിനു ലഭിക്കുന്ന വരുമാനവും ഉയരുന്നു. 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ 6,700 കോടി രൂപയുടെ മദ്യം വില്‍പ്പനനടത്തിയതായി കണക്കുകള്‍ പറയുന്നു.20113-2014 സാമ്പത്തിക വര്‍ഷത്തില്‍ മദ്യവില്‍പ്പന 7,860.12 കോടി രൂപയായിരുന്നു.സാമ്പത്തിക വര്‍ഷത്തില്‍ കേരള സ്‌റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ 6352.56 കോടി രൂപ സര്‍ക്കാരിലേക്ക് വിവിധ തരത്തിലുള്ള നികുതികളായി നല്‍കിയിട്ടുണ്ട്.
മദ്യവും ബൈബിളും
മദ്യപിക്കുന്നവരെ സമൂഹം അവജ്ഞയോടെ വീക്ഷിച്ചിരുന്ന കാലം കഴിഞ്ഞുപോയി. വിശേഷാവസരങ്ങളിലെങ്കിലും അല്പം മദ്യപിക്കാത്തവരെ സമൂഹം പുച്ഛത്തോടെ വീക്ഷിക്കുന്ന അവസ്ഥയില്‍ ആധുനിക സമൂഹം എത്തിനില്‍ക്കുന്നു. അതു നിമിത്തം ക്രിസ്തുവിന്റെ സാക്ഷികളായ നമുക്കുപോലും മദ്യപാനത്തെ ഒരു പാപമായി കണക്കാക്കുവാന്‍ കഴിയുന്നുണ്ടോ? മദ്യത്തിന്റെ ലഹരിവരുത്തിവയ്ക്കുന്ന തിന്മകളെക്കുറിച്ച് തിരുവചനം നല്‍കുന്ന താക്കീതുകള്‍ നമ്മള്‍ പോലും വിസ്മരിച്ചുകളയുന്നു. ദൈവകൃപ പ്രാപിച്ചവനും ദൈവത്തോടുകൂടെ നടന്നവനുമായ നോഹ തന്റെ പുത്രനായ ഹാമിനെ ശപിക്കാന്‍ ഇടയായത് തന്റെ മുന്തിരിത്തോട്ടത്തിലെ വീഞ്ഞുകുടിച്ച് ലഹരിപിടിച്ചതിനാലായിരുന്നു (ഉല്പത്തി 9: 2126). ലോത്ത് തന്റെ പുത്രിമാരെ തിരിച്ചറിയാന്‍ കഴിയാതെ അവരുമായി പാപം ചെയ്ത് അവരുടെ പുത്രന്മാരായ മോവാബ്,ബെന്‍, അമി, എന്നിവര്‍ക്ക് പിതാവായിത്തീര്‍ന്നത് വീഞ്ഞിന്റെ ലഹരി നിമിത്തമായിരുന്നു (ഉല്പത്തി 19:3038). അബ്ശലോമിന്റെ സഹോദരിയായ താമാറിനെ മാനഭംഗപ്പെടുത്തിയ അമ്‌നോനെ അബ്ശലോമിന്റെ അനുയായികള്‍ കൊന്നത് അവന്‍ വീഞ്ഞു കുടിച്ച് ഉന്മത്തനായപ്പോഴായിരുന്നു (2 ശമുവേല്‍ 13:2829). അഹശ്വേരോശ് രാജാവിന്റെ പത്‌നിയായിരുന്ന വസ്തിരാജ്ഞിയെ ഉപേക്ഷിക്കുവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും അയാള്‍ വീഞ്ഞിന് അടിമപ്പെട്ടപ്പോള്‍ ആയിരുന്നു (എസ്‌തേര്‍ 1:9).ബൈബിളില്‍  മദ്യം കഴിക്കരുതെന്ന് കല്‍പിച്ചിരിക്കുന്നു.  വീഞ്ഞ് സൃഷ്ടിക്കുന്ന ലഹരിയെക്കുറിച്ചും അതിന്റെ പരിണത ഫലങ്ങളെക്കുറിച്ചും ശലോമോന്‍ വിശദീകരിക്കുന്നത് എന്നെന്നും പ്രസക്തമാണ്. തുടങ്ങുമ്പോള്‍ നിരുപദ്രവകാരിയെപ്പോലെ ആസ്വാദ്യത നല്‍കുകയും ഉപഭോഗം കൂടുന്തോറും ഉന്മാദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന വീഞ്ഞ് വരുത്തുന്ന വിനകളെക്കുറിച്ച്  നമുക്ക് സദൃശ്യവാക്യം 23-ാം അദ്ധ്യായത്തില്‍ കാണാം. 'ആര്‍ക്ക് കഷ്ടം? ആര്‍ക്ക് സങ്കടം? ആര്‍ക്ക് കലഹം? ആര്‍ക്ക് അനാവശ്യമായ മുറിവുകള്‍? ആര്‍ക്ക് കണ്‍ചുവപ്പ്? വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിച്ചുനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നെ! വീഞ്ഞ് ചുവന്ന പാത്രത്തില്‍ തിളങ്ങുന്നതും അത് രസമായി ഇറക്കുന്നതും നീ നോക്കരുത് ഒടുവില്‍ അത് സര്‍പ്പത്തെപ്പോലെ കടിക്കും. അണലിയെപ്പോലെ കൊത്തും.'സുബോധത്തെ മറിച്ചു കളയുന്ന ലഹരി പരസ്ത്രീകളെ നോക്കുവാനും വക്രതയോടെ പെരുമാറാനും പ്രേരണ നല്‍കുക മാത്രമല്ല ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലുള്ള പെരുമാറ്റം കൊണ്ട് നേരിടേണ്ടിവരുന്ന ശാരീരിക പീഡകളെക്കുറിച്ച് മനസ്സിലാക്കുവാന്‍ കഴിയാത്തവിധം ലഹരി മനുഷ്യശരീരത്തെ മരവിപ്പിച്ചു കളയുന്നു. സ്വയം മദ്യപിക്കുന്നതു മാത്രമല്ല മറ്റുള്ളവരെ മദ്യപിക്കുവാന്‍ പ്രേരിപ്പിക്കുന്നതും പാപമാണെന്ന് ഹബക്കുക് പ്രവാചകന്‍ ഉദ്‌ബോധിപ്പിക്കുന്നു (ഹബ : 215) 'മദ്യപന്മാര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല' എന്ന് അപ്പോസ്‌തോലനായ പൌലോസ് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു (1 കൊരി. 6:10)സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുസ്ഥിതി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. നാളെയുടെ വാഗ്ദാനങ്ങളായ നമ്മള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ ഒരു ലഹരിവിമുക്ത സമൂഹം കെട്ടിപ്പെടുക്കുന്നതിന് ലഹരിയുടെ മാസ്മരികതയില്‍ നിന്നകലാം. ഇതിന്റെ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കാനും ഈ മഹാവിപത്തിനെതിരെ പ്രതികരിക്കാനും തയ്യാറാകാം.

ക്രിസ്തു നിന്ദ അപലപനീയം

ക്രിസ്തു നിന്ദ അപലപനീയം
പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍

യേശുക്രിസ്തുവും മഗ്ദലന മറിയവും തമ്മില്‍ വഴിവിട്ട ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് സിപിഐ മുഖമാസികയായ നവയുഗം. യേശു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റെന്ന പോഴത്തരം കാട്ടി കുഞ്ഞാടുകളെ വിഡ്ഢികളാക്കുന്നുവെന്നും മുഖമാസികയില്‍ പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമാസികയായ നവയുഗത്തിന്റെ സെപ്തംബര്‍ 15ന് ഇറങ്ങിയ പതിപ്പാണ് ഈ ലേഖനത്തിന് ആധാരം. പെസഹാനാളിലെ കുര്‍ബാന എന്ന പേരില്‍ ആര്‍ തുളസീദാസാണ് നവയുഗത്തില്‍ കഥയെഴുതിയിരിക്കുന്നത്. ക്രൈസ്ത വിശ്വാസത്തെ ഇല്ലായ്മചെയ്യുകയെന്ന ലക്ഷ്യം തന്നെയാണ് ഇതിനു പിന്നിലെന്ന്  വ്യക്തമാണ്.  ആദര്‍ശ പ്രബോധനത്തെയും അതുമൂലമുണ്ടാകുന്ന ആന്തരികപരിവര്‍ത്തനത്തെയും പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ സംവിധാനിക്കപ്പെട്ടതാണ് നവയുഗത്തിലെ ഈ കഥ.
കഥയിലെ കഥാപാത്രങ്ങളായ മറിയാമ്മയും കത്രീനയും തമ്മിലുള്ള സംഭാഷണത്തിലാണ് യേശു ക്രിസ്തുവിനെയും മഗ്ദലന മറിയത്തെയും പരാമര്‍ശിക്കുന്നത്. യേശുക്രിസ്തു മുള്‍ക്കിരീടം തലയില്‍ ചൂടി കുരിശും ചുമന്ന് അനേകമാളുകളുടെ മധ്യത്തിലൂടെ നടന്നു പോകവെ മഗ്ദലനമറിയം മാത്രം കരഞ്ഞതെന്തിനാണെന്ന് കത്രീനയ്ക്ക് സംശയം. ഇതിന് ഉത്തരവും കത്രീന  തന്നെ വ്യക്തമാക്കുന്നുണ്ട്, കര്‍ത്താവ് മഗ്ദലനമറിയത്തിന് പഴയതിന്  ബാക്കിയായി എന്തെങ്കിലും കൊടുക്കാന്‍ ഉണ്ടാവും, അത് കിട്ടാത്തതിനുള്ള സങ്കടമാവും അവളുടേതെന്നാണ് കത്രീന പറയുന്നത്.
കഥയുടെ മറ്റൊരു ഭാഗത്ത് യേശു ക്രിസ്തുവിനെ മാരകമായ രീതിയില്‍ ആക്രമിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. ഇപ്പോഴത്തെ ചില പള്ളി വികാരിമാരുടെ അതേ സ്വഭാവമായിരുന്നു കര്‍ത്താവിനെന്നാണ് പറയുന്നത്. കര്‍ത്താവിനെ ഇത്രനാള്‍ സേവിച്ചിട്ടും തന്തയില്ലാത്തരം കാട്ടിയെന്ന് മത്തായിയെന്ന കഥാപാത്രം കര്‍ത്താവിനോട് പറയുന്നു. യേശുക്രിസ്തു അത്താഴവിരുന്നിന് വിളമ്പിയത് വീഞ്ഞല്ല പട്ടച്ചാരായമാണ്. മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റെന്ന പോഴത്തരം കാട്ടി കുഞ്ഞാടുകളെ വിഡ്ഢികളാക്കുന്നുവെന്നും വിശ്വാസികളെ പറ്റിച്ച കര്‍ത്താവാണെന്നും കഥയില്‍ പരിഹസിക്കുന്നു.യേശുക്രിസ്തുവിനെ മഗ്ദലനമറിയത്തോട് അനഭിലഷണീയമായി, സ്വപ്നത്തിലാണെങ്കിലും ബന്ധിപ്പിച്ച് നോവലെഴുതിയ  പ്രസിദ്ധ ഗ്രീക്ക് നോവലിസ്റ്റ് നിക്കോസ് കസന്‍ദ്‌സാക്കീസ് ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനത്തെക്കുറിച്ച് എഴുതിയ അദ്ദേഹത്തിന്റെ ''ദ ലാസ്റ്റ് ടെംപ്‌റ്റേഷന്‍'' എന്ന നോവല്‍. കാസാന്‍ദ് സാക്കിസിനെ പോലെ സി. പി. ഐക്ക്  അവരുടെ ഈ കഥയെ ന്യായികരിക്കാന്‍ പല കാരണങ്ങള്‍ കാണുമായിരിക്കും. പലതും കാണുമെങ്കിലും അതു ശരിയായില്ലെന്ന് കരുതുന്നവനാണ് ഈ ലേഖകന്‍. ഇതുപോലുള്ള പരാമര്‍ശങ്ങള്‍ യേശുവിനെക്കുറിച്ചുണ്ടാവുന്നത് ആദ്യ തവണയൊന്നുമല്ല. കാലാകാലങ്ങളിലായി കിസ്തുവിനെ  നിന്ദിക്കുന്നത് ഒരു ശീലമായി മാറിക്കഴിഞ്ഞു. പി. എം ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകവും, ഡൗണ്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് എന്ന നോവലും ക്രിസ്തുവിനെ അപമാനിക്കുന്നതായിരുന്നു. കേരളത്തില്‍ വിഷ്ണു നാരയാണന്‍ നമ്പൂതിരിയുടെ ആദാമും ദൈവവും എന്ന കവിതയും, തായാട്ട് ശങ്കരന്റെ വിവേകാനന്ദ സാഹിതിയില്‍ നിന്ന് ഒരേട് എന്ന ലേഖനവും ക്രിസ്ത്യാനികള്‍ക്ക് എതിരായിരുന്നു. ഇസ്ലാമായ എം. എം അക്ബറിന്റെ ബൈബിളിന്റെ ദൈവീകത എന്ന ഗ്രന്ഥം ക്രിസ്തുവിനെ അവഹേളിക്കുന്നതാണ്. യേശു വിവാഹിതനായിരുന്നു എന്ന കഥയുമായി  ഹാര്‍ഡ് വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായ കരേന്‍ കിംഗ് രംഗത്തെത്തിയിരുന്നു.  യേശുവിന് ഭാര്യയും മക്കളും ഉണ്ടെന്ന കള്ള കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ പലതായി.ക്രിസ്തു വിവാഹിതനായിരുന്നുവെന്നും അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നുവെന്നും നേരത്തെത്തന്നെ വാദമുയര്‍ന്നിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച 'ഡാവിഞ്ചി കോഡ്' എന്ന പുസ്തകത്തില്‍ ഇത് പരസ്യമാക്കിയിരുന്നു. നമ്മള്‍ സംസ്‌കാര ഭദ്രമായി പെരുമാറുന്നതിനു കാരണം ലോകാചാര്യന്മാര്‍ നമ്മുടെ ജീവരക്തത്തില്‍ കലര്‍ത്തിയ ഉത്കൃഷ്ടങ്ങളായ ആശയങ്ങളാണ്. യേശുക്രിസ്തു ജീവിത വിശുദ്ധിയും ആധ്യാത്മിക വിശുദ്ധിയുമുള്ളവരായിരുന്നു. യേശുക്രിസ്തുവിന്റെ സ്വഭാവമാഹാത്മ്യം പുതിയ നിയമത്തില്‍ നിന്നു നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. ആ സ്വഭാവത്തെ വേണമെങ്കില്‍ വിമര്‍ശിക്കൂ. പക്ഷേ അദ്ദേഹത്തിന് ഇല്ലാതിരുന്ന ദോഷം ഉണ്ടായിരുന്നുവെന്നു വരുത്തി ഒരു പുതിയ യേശുക്രിസ്തുവിനെ സൃഷ്ടിക്കുന്നതു തെറ്റാണ്.
 ക്രിസ്തുവിനെതിരെ മാന്യവും വസ്തുനിഷ്ഠവുമായ വിമര്‍ശനങ്ങളുന്നയിക്കുന്നതിനു പകരം ക്രിസ്തുമത പ്രബോധനമെന്ന പേരില്‍ അദ്ദേഹത്തിനെതിരെ സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത പരാമര്‍ശങ്ങള്‍ നടത്തി സായൂജ്യമടയുന്ന വൈകൃതമനസ്സുകള്‍ വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ ക്രിസ്തുവിന്റെ അത്യുന്നതമായ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ എവിടെ നിന്നുണ്ടായാലും അപലപിക്കപ്പെടേണ്ടതാണ്. ഏവര്‍ക്കും ഇഷ്ടമുള്ള മതമനുസരിച്ച് ജീവിക്കുവാനും അത് പ്രചരിപ്പിക്കുവാനും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നു. മറ്റുള്ളവരെ ആക്ഷേപിച്ചും വിമര്‍ശിച്ചും പാര്‍ട്ടിവളര്‍ത്തുകയും അണികളെ സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്യുക എന്ന തന്ത്രത്തില്‍ നിന്നാണ് തുളസിദാസിന്റെ ഈ കഥയുടെ ഉത്ഭവം എന്ന് വേണം കരുതാന്‍. ന്യൂനപക്ഷങ്ങളെ പാടേ അവഗണിച്ച് ഭൂരിപക്ഷ പ്രീണനത്തിനുള്ള  ശ്രമമാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരെ പ്രീണിപ്പിക്കാനാണെങ്കിലും  ലക്ഷ്യവും മാര്‍ഗവും സംശുദ്ധമായിരിക്കണം. ദൈവവിശ്വാസവും അച്ചടക്കവും ഉയര്‍ന്ന മൂല്യബോധങ്ങളായി കാണാന്‍ കഴിയണം. പാര്‍ട്ടിനേതാക്കളുടെ ആജ്ഞയ്ക്കനുസരിച്ചു നീങ്ങുന്ന വികലാത്മാക്കളായി പ്രവര്‍ത്തകര്‍ മാറുന്നതിനേക്കാള്‍ പരിതാപകരമായി മറ്റൊന്നുമില്ല. നിശ്ചയദാര്‍ഢ്യവും സേവനോത്സുകതയും മുഖമുദ്രയാക്കി ഇന്നാട്ടിലെ െ്രെകസ്തവസഭ  പ്രവര്‍ത്തിച്ചതുകൊണ്ടാണ് കേരളത്തിലെ സാമൂഹിക, സാമ്പത്തീക, സാംസ്‌കാരിക, വിദ്യഭ്യാസ രംഗങ്ങളില്‍  അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത്. രാഷ്ട്രീയത്തിലെ സമുന്നത നേതാക്കളും സമ്മതിക്കുന്ന വസ്തുത ഇതായിരിക്കെ സത്യത്തിന്റെ മുഖം വികൃതമാക്കാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ മനഃസാക്ഷിയെ ഒന്നു വിലയിരുത്തട്ടെ. വിമര്‍ശിക്കാനുള്ള അവകാശത്തിന്റെയും ആവിഷ്‌കാര സ്വാത്യന്ത്ര്യത്തിന്റെയും ഭൂമികകളില്‍ നിന്നുകൊണ്ടുള്ള ക്രിസ്തു നിന്ദ ന്യായീകരിക്കുവാന്‍ ധൈഷണിക ആഴമില്ലാത്തവര്‍ക്കേ കഴിയു. ജനാധിപത്യം നല്‍കുന്ന സ്വാത്യന്ത്ര്യം അനിയന്ത്രിതമല്ല.  മതേതരാന്തരീക്ഷം തകര്‍ത്ത് വിദ്വേഷത്തിന്റെ കനലുകള്‍ പാകാന്‍ വേണ്ടി ബോധപൂര്‍വം കളവുപറയാനുള്ള സ്വാത്യന്ത്ര്യം ആധുനിക ജനാധിപത്യം അനുവദിക്കുന്നുണ്ടോ.?
മതമൈത്രിക്കു പേരുകേട്ട നമ്മുടെ കേരളം പോലും യേശുക്രിസ്തുവിനോടുള്ള വിരോധത്തെ സ്വാംശീകരിച്ചുതുടങ്ങുകയാണ്.  കേരളത്തിന്റെ മണ്ണും മനസ്സും ഇപ്പോള്‍  കുറേയൊക്കെ വിഷലിപ്തമായിത്തീര്‍ന്നിട്ടുണ്ടെന്നതാണ് സത്യം. കഥ, നോവല്‍, നാടകം, സിനിമ ഇവയൊക്കെയും ഭാവനാസൃഷ്ടികളാണ്. അതിന്റെ പിന്നണിയിലുള്ള ആളുകളുടെ ബൗദ്ധിക നിലവാരമനുസരിച്ചായിരിക്കും കലാമൂല്യമുള്ളതോ ഇല്ലാത്തതോ ആയ ഒരു സൃഷ്ടിയായി അത് പുറത്തു വരുന്നത്.  സമകാലീന ട്രെന്‍ഡിനനുസരിച്ചു അല്പം എരിവും പുളിയും മസാലകളും ചേര്‍ത്തു പാകപ്പെടുത്തിയവയാണ് കൂടുതലും. ബഹുഭൂരിപക്ഷംവരുന്ന പാര്‍ട്ടിപ്പാദസേവകര്‍ പോസ്റ്റര്‍ ഒട്ടിക്കുക, മതിലിലെഴുതുക, മുദ്രാവാക്യം വിളിക്കുക, ആളെക്കൂട്ടി സമ്മേളനങ്ങള്‍ വിജയിപ്പിക്കുക, തല്ലുംകൊല്ലും നടത്തുക, പ്രാദേശികതലങ്ങളില്‍ പാര്‍ട്ടിയുടെ അടിത്തറയുറപ്പിക്കാന്‍  അധികാരമേശയില്‍നിന്ന് എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങള്‍ പിടിക്കാന്‍ വായ്‌പൊളിച്ചിരിക്കുക തുടങ്ങിയവ ചെയ്ത് സംതൃപ്തിയടയേണ്ടവരാണ്. ഇന്ത്യയെപ്പോലുള്ള ഒരു രാഷ്ട്രത്തിന്റെ സാംസ്‌കാരികസമ്പന്നത നിലനിര്‍ത്തിക്കൊണ്ടുതന്നെ നാനാത്വത്തിലെ ഏകത്വം രാഷ്ട്രീയമായി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്.  മനുഷ്യന്റെ മതപരമായ കാര്യങ്ങളില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി കൈകടത്തുമ്പോള്‍ അത് അധികാരദുര്‍വിനിയോഗത്തിലേക്കു നയിക്കും. രാഷ്ട്രീയാധികാരം ഉപയോഗിച്ച് അതില്ലാത്ത പ്രതിയോഗികളെ  തകര്‍ക്കാന്‍ ശ്രമിക്കും. അതിന്റെ ചോരപുരണ്ട ചരിത്രത്തിന്റെ ഇന്നലെകളും ഇന്നുകളും നമുക്കുമുമ്പില്‍ നില്‍ക്കുകയാണ്.
മനുഷ്യാവകാശം, മനുഷ്യത്വത്തിന്റെ അനന്യത, പൊതുനന്മ, വ്യക്തിസ്വാതന്ത്ര്യം, ദീനദയാലുത്വം, പരോപകാര തല്പരത, പരസ്പരബഹുമാനം, സത്യസന്ധത, കഠിനാധ്വാനം എന്നിവ പാശ്ചാത്യനാടുകളിലും നമ്മുടെ നാട്ടിലും വേരൂന്നിയത് ക്രിസ്തീയതയുടെ വളക്കൂറുള്ള മണ്ണിലൂടെയാണ്. പിന്നീടത് രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വാംശീകരിച്ചു. മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ മതവിരുദ്ധരായ ചില നേതാക്കന്മാര്‍ തങ്ങളുടെ പ്രഭാഷണങ്ങളില്‍ ബൈബിള്‍ വചനങ്ങള്‍ ഉപയോഗിച്ചു കാണുന്നു. ദൈവവചനം അവര്‍ക്കു മതനിന്ദയ്ക്കുള്ള ആയുധമാണ്. മതബോധമില്ലാത്തവരും മതവിരുദ്ധരുമാണ് ദൈവവചനം ഉദ്ധരിക്കുന്നത്. ക്രിസ്തുമതത്തേയും ക്രിസ്തുവിനേയും ആളുകള്‍ നിന്ദിക്കുന്നതും അവഹേളിക്കുന്നതും എതിര്‍ക്കുന്നതും ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല. ഇതിന്റെ ആവിര്‍ഭാവ കാലം മുതല്‍ തന്നെ വെല്ലുവിളികളും വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. യേശുക്രിസ്തു ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ ഇത്തരം വെല്ലുവിളികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മദ്ധ്യേയാണ് അദ്ദേഹം പ്രബോധനം ചെയ്തത്.  പ്രിയരേ മുറിവേല്‍പ്പിക്കപ്പെടുന്ന വാക്കുകള്‍ നമുക്കെതിരെ ഉണ്ടാകുമ്പോള്‍ ഓര്‍ക്കുക, ക്രൂശീകരണം വരെ നമ്മെ ലോകത്തിനു നിന്ദിക്കാം, പഴിക്കാം, ദുഷിക്കാം, മുറിവേല്പ്പിക്കം, പക്ഷെ ഒരു ഉയര്‍ത്തെഴുന്നെല്പ് നമുക്കുണ്ട്. ക്രൂശില്‍ സകലവും അവസാനിച്ചു എന്ന സന്ദേശം പിശാചും അവന്റെ അനുയായികളും ആഘോഷിച്ചു, ശിഷ്യന്മാരെ ചിന്നി ചിതറിച്ചു, പക്ഷെ ഒരു ഉത്സവം മൂന്നാം ദിനം അരങ്ങേറി. ലോകത്തിന്റെ പാപത്തെ ചുമന്നോഴിച്ചു കൊണ്ട് ദൈവത്തിന്റെ കുഞ്ഞാട് ഉയിര്‍ത്തെഴുന്നേറ്റു. ക്രൂശികരിക്കുമ്പോള്‍ ക്രിസ്തുവിന്റെ പ്രാര്‍ത്ഥന പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കണമേ എന്നായിരുന്നു. അതാണ് ക്രൈസ്തവരുടെ മുഖമുദ്രയും.

ബലവനാകുമ്പോള്‍ നിഗളം

ബലവനാകുമ്പോള്‍ നിഗളം
പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍

യഹൂദാ ഭരിച്ച രാജാക്കന്മാരില്‍ പ്രബലനായിരുന്നു ഉസ്സിയാവ്. മറ്റുള്ള രാജാക്കന്മാരെക്കാള്‍ എല്ലാം യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്ത് വളരെ നല്ല തുടക്കം ആയിരുന്നു ഉസ്സിയാവിന്റെത്. യഹോവയിങ്കലുള്ള വിശ്വാസവും  എളിമയും ഉള്ള സ്ഥിരോല്‍സാഹിയായ രാജാവ്.  യുദ്ധത്തില്‍ നേടിയ വിജയങ്ങള്‍. ചുരുങ്ങിയ നാളുകള്‍കൊണ്ട്  ശക്തനായ രാജാവായി മാറി. പ്രബലനായപ്പോള്‍ അവന്റെ ഹൃദയം തന്റെ  നാശത്തിനായി നിഗളിച്ചു.(2ദിനവൃത്താന്തം 26:16). ദേവാലയത്തില്‍ പുരോഹിതന്മാര്‍ക്കു മാത്രം ചെയ്യാന്‍ അധികാരമുള്ള  ശുശ്രൂഷകള്‍ ചെയ്യുവാന്‍ ശ്രമിക്കുകയും  അസര്യാ പുരോഹിതന്റെ നേതൃത്വത്തില്‍ പുരോഹിതവൃന്ദം രാജാവിനെ ഇതില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും പരാജിതാരായി.  ഫലമോ ദൈവകോപം അവന്റെ മേല്‍ ഉണ്ടായി. തുടര്‍ന്ന്  കുഷ്ടരോഗിയായി ജീവിതകാലം മുഴുവന്‍ ഉസിയാവിന് പാളയത്തിന്  പുറത്ത് കഴിയേണ്ടി വന്നു.  പ്രതാപവാനായിരുന്ന രാജാവിന് വളരെ പരിതാപകരമായ നിലയില്‍  ലോകം വിട്ടു പോകേണ്ടി വന്നു.
മനുഷ്യരുടെ പൊതുവായ സ്വഭാവമാണ്  നേട്ടങ്ങളില്‍ നിഗളികളിക്കുക എന്നത്. നിഗളത്തിന് ഒരു പ്രത്യേകതയുണ്ട് മറ്റുള്ളവരുടെ നിഗളം ആളുകള്‍ വേഗത്തില്‍ തിരിച്ചറിയും. എന്നാല്‍ സ്വന്ത ഹൃദയത്തിലെ നിഗളം ആളുകളുടെ ദൃഷ്ടികള്‍ക്കു മറഞ്ഞിരിക്കും. നാം തനിയെ ഇരിക്കുമ്പോള്‍ വളരെ താഴ്മയുള്ള ആളാണെന്നു സ്വയം തോന്നാം. എന്നാല്‍ യഥാര്‍ഥത്തില്‍ നാം നിഗളമുള്ളവരാണോ എന്നുതിരിച്ചറിയാന്‍ കഴിയണം. അധികാരം ഒരോ വ്യക്തിക്കും മേല്‍ പരോക്ഷമായി ഇടപെടുകയും ഒരോരുത്തരേയും അവരറിയാതെ മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നു.
മനുഷ്യന്‍ എല്ലാഅര്‍ത്ഥത്തിലും ബലഹീനനാണ്. ദുര്‍ബലമാണ് അവന്റെ ശരീരം. അവന്‍ നേടിയെടുക്കുന്ന അറിവും വിദ്യയുമെല്ലാം പരിമിതമാണ്. ഈ വസ്തുതകളെല്ലാമുണ്ടായിരിക്കെ സൃഷ്ടികളില്‍ ദൈവികമായി നല്‍കപ്പെട്ട ഒരു വിശിഷ്ട സ്ഥാനം മനുഷ്യനുണ്ടെന്നത് സത്യവുമാണ്. വിശുദ്ധ വേദപുസ്തകത്തില്‍ മനുഷ്യന്റെ ബലഹീനതയെ തുറന്നുകാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം നിലയും വിലയും മനസിലാക്കിക്കൊണ്ട് വളരെ വിനീതനായിട്ടായിരിക്കണം അവന്‍ തന്റെ ജീവിതം മുമ്പോട്ടുനീക്കേണ്ടത്. എളിമയും ലാളിത്യവും നിറഞ്ഞ ജീവിതം വിജയത്തിലേക്കുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ്. നേര്‍വിപരീതങ്ങളായ അഹന്തയും ദുരഭിമാനവും അഹങ്കാരവും മനസില്‍വെച്ച് ജീവിക്കുന്നവന് അവസാനം പരാജയം രുചിക്കേണ്ടിവരും. ഇത് ഒരു സര്‍വാംഗീകൃത സത്യമായതിനാല്‍തന്നെ തെളിവുകള്‍ക്കും ഉദാഹരണങ്ങള്‍ക്കും പഞ്ഞമില്ല.
മനുഷ്യ ഹൃദയത്തെ ഗ്രസിക്കുന്ന അതിമാരകമായ രോഗമാണ് അഹങ്കാരമെന്ന രോഗം. അതുവഴി മനുഷ്യനില്‍ നിന്നും ആത്മാര്‍ത്ഥതയും  സല്‍സ്വഭാവങ്ങളും ഇല്ലാതകുന്നു. പകരം  അനുസരണക്കേടും ധിക്കാരവും ദുര്‍വാശിയും മനുഷ്യ മനസിലേക്ക് സന്നിവേശിക്കപ്പെടുന്നു. ഫലമോ പ്രവര്‍ത്തനങ്ങളിലൊന്നും വിജയം കാണാന്‍ സാധിക്കാതെ സ്വയം നശിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്നു.  ഇവിടെ ആവശ്യം മനുഷ്യന്‍ തന്റെ കഴിവുകേടുകള്‍ തിരിച്ചറിഞ്ഞ് തനിക്ക് സ്വന്തമായി ഒന്നിനും കഴിവില്ലെന്ന ബോധത്തോടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം  ദൈവഹിതം മാത്രമായിരിക്കുമെന്ന് കരുതി വളരെ താഴ്മയോടെ കാര്യങ്ങളെ സമീപിക്കുമ്പോള്‍ അതില്‍ സ്രഷ്ടാവിന്റെ  സഹായങ്ങളുണ്ടാവുകയും കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചതിലുമുപരി ശുഭപര്യവസായികമായിത്തീരുകയും ചെയ്യുന്നു.
ഏതുവിധേനയും അധികാരം നേടുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നതൊഴികെ മറ്റു യാതൊരു ലക്ഷ്യവുമില്ലാത്ത വ്യക്തികളായി ആരും മാറരുത്.  രാഷ്ട്രീയമായ കൈകടത്തലുകളും താല്പര്യങ്ങളും നിഷ്പക്ഷമല്ലാത്ത അസത്യമായിത്തീര്‍ന്നതിനു ചരിത്രമാണു സാക്ഷി.   മനുഷ്യനെ സര്‍വ തിന്മകളിലേക്കും നയിക്കുന്ന ദുഷ്ടശക്തിയായ പിശാച് അഹങ്കാരത്തിന്റെ ഫലമായാണ് വീണുപോയത്. സ്വയം ദൈവംചമഞ്ഞ് ഒരു ജനതയെ ഒന്നടങ്കം ദുരിതത്തിന്റെ കൈപ്പുനീരു കുടിപ്പിച്ച ഫറോവ അവസാനം  അഹന്തയുടെ ഫലം അനുഭവിച്ചുകൊണ്ട് ചെങ്കടലില്‍ മുങ്ങി താണു. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ജീവിതത്തില്‍ ഔന്നത്യവും ഉയര്‍ച്ചയും ആഗ്രഹിക്കുന്ന, ജീവിതം ഒരിക്കലും വിഫലമാകരുതെന്നാശിക്കുന്ന, കര്‍മഫലശ്രുതി കൊണ്ട് ജീവിതം അര്‍ത്ഥപൂര്‍ണമാക്കാന്‍ കൊതിക്കുന്ന ഏതൊരാളും ഇതംപ്രഥമമായി ചെയ്യേണ്ടത് ലാളിത്യത്തിലൂടെയും താഴ്മയിലൂടെയും ജീവിതചക്രം മുമ്പോട്ടു നയിക്കുക എന്നതാണ്.
യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളും അപ്പസ്‌തോലന്മാരുടെ ഉപദേശങ്ങളുമാണ് സഭയുടെ അടിത്തറ. യേശു ഭൂലോകജാതനായത് മനുഷ്യരെ വീണ്ടെടുക്കുന്നതിനും ദൈവരാജ്യം സ്ഥാപിക്കുവാനുമാണ്.  ദൈവരാജ്യമാകട്ടെ മറ്റു രാഷ്ട്രങ്ങളെപ്പോലെ അധികാരാധിഷ്ഠിതമല്ല. സുവിശേഷങ്ങളില്‍ പറയുന്നത്  ഒന്നാമനാകുവാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടേയും ദാസനാണ്. കര്‍ത്താവ് പീലാത്തോസിന്റെ മുമ്പില്‍ വച്ച്  പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. അതുകൊണ്ട് ഈ ലോകത്തില്‍ നിയമാധിഷ്ഠിതമായ ഒരു സാമ്രാജ്യം സ്ഥാപിക്കുകയായിരുന്നില്ല യേശുവിന്റെ ലക്ഷ്യം. എന്നാല്‍ ജനാധിപത്യം സഭയ്ക്ക് അന്യമല്ല. ഏകാധിപത്യം സഭയുടെ ഭരണക്രമം ആകണമെന്ന് യേശുവോ അപ്പോസ്തലന്മാരോ പറഞ്ഞിട്ടില്ല. സ്വേച്ഛാധിപത്യത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും  മുന്‍തൂക്കമുള്ള ഭരണ സംവിധാനത്തില്‍ ജനാധിപത്യത്തിന്റെ ധാര്‍മികമൂല്യങ്ങള്‍ക്കു വേരോടാനാവില്ല.  ജനാധിപത്യം ജനസമ്മിതിയുടെ പ്രകാശനമാണ് എന്ന പ്രാക്തന സത്യം  എടുത്തുമാറ്റപ്പെട്ടാല്‍ അവശേഷിക്കുന്നത് കിരാതത്വവും സ്വേച്ഛാധിപത്യവുമാണ് ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം എന്നു വേണമെങ്കില്‍ പറയാം.  ജനാധിപത്യം അതില്‍ത്തന്നെ ജനകീയമാണ്. ജനാധിപത്യത്തില്‍ സംഘടിത സമ്മര്‍ദസംഘങ്ങള്‍ പാടില്ല.
ചില  പ്രകൃതിനിയമങ്ങള്‍  നമുക്കു മാറ്റാനാവില്ല. ഉദാഹരണത്തിനു ഗുരുത്വാകര്‍ഷണ നിയമം. പൊക്കത്തില്‍ നിന്നു വീണാല്‍ ഭാരമുള്ള വസ്തുവായാലും വ്യക്തിയായാലും നിലംപതിക്കും. വീഴാതെ നില്‍ക്കുകയില്ല, മുകളിലേക്കുപോകുകയുമില്ല.നിയമം അറിയുന്നവരെ സംബന്ധിച്ചും അറിയാത്തവരെ സംബന്ധിച്ചും ഇത് ഒരേ പോലെയാണു പ്രവര്‍ത്തിക്കുന്നത്.
പ്രകൃതി നിയമങ്ങള്‍ പോലെയാണു ധാര്‍മിക നിയമങ്ങളും. ഇതും മാറ്റമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.  എന്നാല്‍ ഈ നിയമം അറിഞ്ഞാല്‍ നമുക്കു ജാഗ്രതപാലിക്കാമല്ലോ. മാത്രമല്ല ആ നിയമത്തിന്റെ ഗുണഫലം പ്രയോജനപ്പെടുത്തുകയും ചെയ്യാം. നിഗളവും താഴ്മയുമായി ബന്ധപ്പെട്ട ധാര്‍മിക നിയമവും തിരിച്ചറിയുന്നത് പ്രയോജനമാണ്. താണനിലത്തേ നീരോടൂ  എന്നും മറ്റും നമ്മുടെ നാടന്‍ചൊല്ലുകളില്‍ ഇതേ ആശയമാണ് സംഗ്രഹിച്ചു വച്ചിട്ടുള്ളത് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് എന്ന ചോദ്യം ഉയരാം. ഉത്തരം ഒന്നേയുള്ളു-തലച്ചോറിലെ അറിവു നമ്മെ രക്ഷിക്കുകയില്ല. അത് ഒരടി താഴേക്കിറങ്ങി ഹൃദയത്തിലേക്കു വരണം.
നിഗളം വീഴ്ചയ്ക്കു വഴിയൊരുക്കും എന്ന നിയമം വ്യക്തികളെക്കുറിച്ചു മാത്രമല്ല, സാമ്രാജ്യങ്ങള്‍, സ്ഥലങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയെ  സംബന്ധിച്ചും ശരിയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക്  മുന്‍പ് നസറേത്തില്‍ നിന്ന് യേശു ഗലീല നാട്ടിലെ കഫര്‍ന്നഹൂം, ബേദ്‌സെയ്ദ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രസംഗിച്ചുകൊണ്ടു നടന്നു.  പക്ഷേ ഗലീലയിലെ നസറേത്തില്‍ നിന്നും വന്ന തച്ചന്‍ നമ്മെ എന്തുപദേശിക്കാനാണ് എന്നായിരുന്നു ആ നാടുകളുടെ പൊതുവികാരം. നിഗളം അതിരു കടന്നപ്പോള്‍  യേശുക്രിസ്തു പറഞ്ഞു കഫര്‍ന്നഹൂമേ,ബേദ്‌സെയ്ദയേ നിനക്ക് ഹാ കഷ്ടം! സ്വര്‍ഗത്തോളം ഉയര്‍ന്നിരിക്കുന്ന  നീ പാതാളത്തോളം താണു പോകും. പിന്നീടുള്ള ചരിത്രം പറയുന്നത് ആ പട്ടണങ്ങള്‍ക്ക് അക്ഷരാര്‍ഥത്തില്‍ തന്നെ  ദുരന്തം ഉണ്ടായി. സാമ്രാജ്യങ്ങള്‍ക്കും ഇതു സംഭവിച്ചു. റോമന്‍ സാമ്രാജ്യത്തിന്റെ അപചയവും വീഴ്ചയും എന്ന ഗ്രന്ഥത്തില്‍ റോമന്‍ സാമ്രാജ്യത്തിന്റെ വീഴ്ചക്ക് കാരണം പുറമേ നിന്നുള്ള ഭീഷണിയുടെയോ യുദ്ധത്തിന്റെയോ ഫലമല്ല, മറിച്ച് അതിനുള്ളിലെ ആന്തരിക ജീര്‍ണതകൊണ്ടും അധികാരികളുടെ ധാര്‍ഷ്ട്യവും നിഗളവും കൊണ്ടും മാത്രം സംഭവിച്ചതാണ്.
നേട്ടങ്ങള്‍ നമ്മെ നിഗളിയാക്കാം. നേട്ടങ്ങളും അതേക്കുറിച്ചുള്ള മറ്റുള്ളവരുടെ പ്രശംസയും നമ്മുടെ തലയ്ക്കു പിടിക്കും. ബാബിലോണ്‍ സാമ്രാജ്യത്തിന്റെ അതിശക്തനായ ചക്രവര്‍ത്തിയായിരുന്നു നെബുഖദ്‌നേസര്‍. ലോകാദ്ഭുതങ്ങളിലൊന്നായ 'ആടുന്ന പൂന്തോട്ടം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു. കുതിരയെ പൂട്ടിയ രഥങ്ങള്‍ മുകളിലൂടെ ഓടിപ്പോകാന്‍ പാകത്തില്‍ വീതിയുള്ളതായിരുന്നു ബാബിലോണ്‍ നഗരത്തിനു ചുറ്റുമുള്ള കോട്ടമതില്‍ എന്നും ചരിത്രം പറയുന്നു. നഗരത്തില്‍ വെള്ളം എത്തിക്കാന്‍ അദ്ദേഹം ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ആധുനിക ജലസേചന സംവിധാനങ്ങളെ പ്രശംസനീയമായിരുന്നു. എന്നാല്‍ ഒരു നാള്‍ സ്വന്ത കൊട്ടാരത്തിന്റെ മട്ടുപാവില്‍ നിന്ന് കൊണ്ട് നെബുഖദ്‌നേസര്‍ അതെല്ലാം കണ്ട് സ്വയം അഹങ്കരിച്ച് ഇങ്ങനെ ഉരുവിട്ടു:'ഇതു ഞാന്‍ എന്റെ ധനമാഹാത്മ്യത്താല്‍ പ്രതാപമഹത്വത്തിനായി പണിത രമഹതിയാം ബാബിലോണ്‍ അല്ലയോ?. ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ നാവില്‍ ഇരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിനു സമചിത്തത നഷ്ടമായി. ഏഴുവര്‍ഷം അദ്ദേഹം വനത്തില്‍ കാട്ടുമൃഗങ്ങളോടൊപ്പം  ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നു. ഒടുവില്‍ ആര്‍ക്കും ഒന്നിനെച്ചൊല്ലിയും അഹങ്കരിക്കാനില്ലെന്ന തിരിച്ചറിവുണ്ടായപ്പോള്‍ നെബുഖദ്‌നേസറിനു സുബോധം വന്നു. തുടര്‍ന്ന് അദ്ദേഹം  രാജ്യത്തുള്ളവര്‍ക്കെല്ലാം തന്റെ അനുഭവം വിവരിച്ച് എഴുതിയ തുറന്ന കത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി: ലോകത്തെ എല്ലാ അധികാരങ്ങള്‍ക്കും മുകളില്‍ വാഴുന്നതു ദൈവം മാത്രം. തങ്ങളുടെ നേട്ടങ്ങളില്‍ നിഗളിച്ചു നടക്കുന്നവരെ അവിടുന്നു താഴ്ത്തുന്നു.
ഭൗതിക നേട്ടങ്ങള്‍ക്ക് നാം കൊടുക്കുന്ന വിലയേ ഉള്ളു. നമ്മുടെ നേട്ടങ്ങള്‍ മറ്റൊരാളെ സംബന്ധിച്ചിടത്തോളം വിലയില്ലാത്തതാണെന്നു വരാം. അതുപോലെ  നേട്ടങ്ങളെക്കുറിച്ചുള്ള  എല്ലാ നിഗളവും അപ്രസക്തമാകുന്ന ഒരു സന്ദര്‍ഭമുണ്ട്. അത് അനിവാര്യമായ  മരണത്തെ അഭിമുഖീകരിക്കുമ്പോഴാണ്.  മരണം ഒരു യാഥാര്‍ഥ്യമായിരിക്കുന്നിടത്തോളം മനുഷ്യനു നിഗളിക്കാന്‍ ഒന്നുമില്ല. സത്യത്തില്‍ മരണം, ജീവിതത്തിന്റെ നിസ്സാരത, നേടിയെന്നു കരുതുന്ന കാര്യങ്ങളുടെ വ്യര്‍ഥത എന്നിവയെക്കുറിച്ചു യാഥാര്‍ഥ്യബോധത്തില്‍ അധിഷ്ഠിതമായ കാഴ്ചപ്പാടുള്ള ഒരുവനെ സംബന്ധിച്ചിടത്തോളം എപ്പോഴും താഴ്മയിലല്ലേ നില്‍ക്കാനാവൂ? പക്ഷേ ഇന്നത്തെ ലോകത്തിന്റെ  തലതിരിഞ്ഞ മൂല്യബോധം താഴ്മയെ ദൗര്‍ബല്യമായി കാണുകയും നിഗളത്തെ സമൂഹം ഇന്ന് അഭിനന്ദിക്കുകയും ചെയ്യുന്നു.
രണ്ടായിരം വര്‍ഷം മുന്‍പ് ഒരു യേശുക്രിസ്തു എല്ലാവരും തന്നില്‍ നിന്ന് ഒരേയൊരു കാര്യം പഠിക്കാന്‍ ആവശ്യപ്പെട്ടു-അതു മറ്റൊന്നുമല്ല, താഴ്മയാണ്. 'ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവനാകയാല്‍ എന്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിന്‍. എന്നാല്‍ ...നിങ്ങള്‍ ആശ്വാസം കണ്ടെത്തും. നിഗളം എപ്പോഴും അശാന്തിയാണ്, താഴ്മയാണ് ആശ്വാസം.

അന്യമാകുന്ന ബൈബിള്‍ കോളേജുകള്‍

അന്യമാകുന്ന ബൈബിള്‍ കോളേജുകള്‍
പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍

ഏതൊരു സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സഭയുടെയും ഭാവി നിര്‍ണ്ണയിക്കപ്പെടുന്നത് ലഭ്യമാകുന്ന പരിശീലനത്തിനനുസരിച്ചാണ്. അതുകൊണ്ട് സഭയുടെ സമഗ്രമായ വളര്‍ച്ചയെക്കുറിച്ചും ഭാവിയെക്കുറിച്ചും ഉത്തരവാദിത്വബോധത്തോടെ ചിന്തിക്കുന്ന ഏതൊരാള്‍ക്കും വേദവിദ്യഭ്യാസത്തെ അവഗണിക്കാനാവില്ല. ഇന്ന് ഭൂമിയിലുള്ള ഏതൊരു ബൈബിള്‍ കോളേജും ചെയ്യുന്നത് ഒരോ വിദ്യാര്‍ത്ഥിയേയും ബൈബിളില്‍ അധിഷ്ടിതമായ പാഠപദ്ധകളിളെ പഠിപ്പിച്ച് അവരെ സഭാശുശ്രൂഷയ്ക്കും, സുവിശേഷ വേലയ്ക്കും ആവശ്യമായ വേദാഭ്യസനം നല്‍കി പ്രാഥമിക ശുശ്രൂഷയ്ക്ക് പര്യപാത്മാക്കുക എന്നതാണ്.
 പെന്തക്കോസ്ത് ഉണര്‍വ്വിനെ തുടര്‍ന്ന് ലോകരാജ്യങ്ങളിലെങ്ങും പ്രകടമായ മാറ്റങ്ങള്‍ വെളിവായി വന്നു. ഉണര്‍വ്വിന്റെ അഗ്നിജ്വാല ആളിപ്പടര്‍ത്തുവാന്‍ സഹായകമായ നിലയില്‍ ഏവരും പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. അറിഞ്ഞ സത്യം പരമാവധി ആളുകളുടെ അടുക്കല്‍ എത്തിക്കുവാന്‍ ഉള്ള ശ്രമത്തിന്റെ ഫലമായി ആളുകള്‍ സുവിശേഷ വേല ചെയ്തു തുടങ്ങി. അപ്പോള്‍ പരിചിതരായ ആളുകളുടെ അഭാവം ബോധ്യപ്പെട്ട ക്രൈസ്തവ നേതാക്കന്മാര്‍ സുവിശേഷകര്‍ക്ക് പരിശീലനം നല്‍കി കൊടുക്കേണ്ടതിനെപ്പറ്റി ബോധവന്മാരായി തീര്‍ന്നു. അങ്ങനെയാണ് ലോകരാജ്യങ്ങളില്‍ ബൈബിള്‍ കോളേജുകളുടെ ആരംഭം.1882-ല്‍ നൂറ്റാണ്ടില്‍ എ. ബി. സിംപ്‌സണാല്‍ ആരംഭിക്കപ്പെട്ട ന്യാക്ക് കോളേജാണ് ബൈബിള്‍ കോളേജുകളില്‍ ആദ്യത്തേത്. 1873-ല്‍ ഡി. എല്‍ മൂഡി ഇംഗ്ലണ്ടില്‍ സുവിശേഷയോഗം നടത്തുമ്പോള്‍ ഡോക്ടര്‍ എച്ച്. ഗ്രാറ്റണ്‍ ഗിന്നസിനെ കണ്ടുമുട്ടി. അതിനെതുടര്‍ന്ന് ഡി. എല്‍ മൂഡി 1887-ല്‍ മൂഡി ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.  പെന്തക്കോസ്തിന്റെ ഏറ്റവും വലിയ ഉണര്‍വ്വിന് കാരണമായത് അമേരിക്കയിലെ അസൂസാ സ്ട്രീറ്റില്‍ ചാള്‍സ് പര്‍ഹാം എന്ന വ്യക്തി നടത്തിയ ബഥേല്‍ ബൈബിള്‍ കോളേജാണ്. ആ ബൈബിള്‍ സ്‌കൂളില്‍ വേദാഭ്യസനം നടത്തിയിരുന്ന വേദവിദ്യാര്‍ത്ഥികള്‍ ചാള്‍സ് നല്‍കിയ അസൈമെന്റായിരുന്നു അപ്പോസ്‌തോല പ്രവൃത്തികളുടെ പുസ്ത പഠനം. അങ്ങനെ അഭ്യസിക്കുവാന്‍ തുടങ്ങിയവര്‍ പരിശുദ്ധാത്മാവിനെക്കുറിച്ചും, അന്യഭാഷയെക്കുറിച്ചും, കൃപാവരങ്ങളെക്കുറിച്ചും മനസ്സിലാക്കി അവര്‍ക്ക് അത് ലഭ്യമാകുവാന്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. അതിനെ തുടര്‍ന്ന് 1901 ജനുവരി 1-ാം തീയതി ആഗ്നസ് ഓസ്മാന്‍ എന്ന പെണ്‍കുട്ടി പരിശുദ്ധാത്മാവില്‍ നിറഞ്ഞ് ചൈനീസ് ഭാഷയില്‍ ദൈവത്തെ ആരാധിച്ചു. പെന്തക്കോസ്തില്‍ ദിനത്തില്‍ മര്‍ക്കോസിന്റെ മാളിക മുറിയില്‍ പകര്‍ന്ന് പരിശുദ്ധാത്മാവ് പിന്മഴയുടെ കാലത്ത് ലോകമെങ്ങും ആഞ്ഞടിക്കുവാന്‍ തുടങ്ങി.
ഉണര്‍വ്വിന്റെ ജ്വാലകള്‍ പടര്‍ന്ന കേരളത്തിലും സുവിശേഷഘോഷണത്തിനായി ബൈബിള്‍ കോളേജുകള്‍ ആരംഭിച്ചു. എന്താണ് ബൈബിള്‍ കോളേജിന്റെ ആവശ്യകത സുവിശേഷ വേലയില്‍ വ്യപൃതരാവുന്ന ഒരുവന്റെ ബുദ്ധിപരവും, ധാര്‍മ്മികവും ഭൗതികവും ആത്മീയവുമായ മേഖലകളിലെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് അവരെ ഉത്തരവാദിത്വബോധമുള്ള വരും, ക്രിസ്തീയ സ്വാതന്ത്ര്യം ശരിയായി വിനിയോഗിക്കാന്‍ പ്രാപ്തിയുള്ളവരും സമൂഹവുമായി ഫലപ്രദവും ക്രിയാത്മകവുമായി സംവദിക്കാന്‍ കഴിവുള്ളവരുമായി വളര്‍ത്തുക എന്നതാണ്. ഈ ലക്ഷ്യം നിറവേറ്റുന്നതില്‍ കേരളത്തിലെ െ്രെകസ്തവസമൂഹം എന്നും പ്രതിജ്ഞാബദ്ധമായിരുന്നു. കേരളത്തിന്റെ നവോത്ഥാനത്തിന് നാഴികക്കല്ലുകളായി വര്‍ത്തിച്ചത് െ്രെകസ്തവമിഷനറിമാര്‍ ആരംഭിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളും, വേദപാഠശാലകളുമാണ്. 1803ല്‍ തിരുവിതാംകൂറില്‍ ആദ്യത്തെ ക്രിസ്ത്യന്‍ മിഷണറി സ്‌കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസമേഖലയില്‍ അന്നുവരെ നിലനിന്നിരുന്ന സമ്പ്രദായങ്ങളെ തകിടം മറിക്കുന്ന യഥാര്‍ത്ഥ സാമൂഹിക വിപ്ലവമാണ് ക്രിസ്ത്യന്‍ വിദ്യാലയങ്ങളുടെ ആഗമനത്തോടെ കേരളത്തില്‍ സംഭവിച്ചത്. സവര്‍ണ്ണര്‍ക്കു മാത്രമേ വിദ്യ അഭ്യസിക്കുവാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. ചാതുര്‍വര്‍ണ്ണ്യം നിലനിന്ന കേരളത്തില്‍ ജാതിപരമായ ഉച്ചനീചത്വങ്ങളും അയിത്താചാരവുംമൂലം സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന താഴ്ന്ന ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. െ്രെകസ്തവമിഷനറിമാര്‍ ആരംഭിച്ച സ്‌കൂളുകളില്‍ ജാതിവ്യവസ്ഥ അംഗീകരിച്ചിരുന്നില്ല. സവര്‍ണ്ണന്റെയും അവര്‍ണ്ണന്റെയും കുട്ടികളെ ഒരേ ബെഞ്ചിലിരുത്തി മനുഷ്യസാഹോദര്യത്തിന്റെ ബാലപാഠങ്ങള്‍ ഈ നാട്ടില്‍ ആദ്യമായി പഠിപ്പിച്ച ക്രിസ്ത്യന്‍ പള്ളിക്കൂടങ്ങളാണ് കേരളത്തില്‍നിന്ന് ജാതിവ്യവസ്ഥിതിയെ തകര്‍ത്തെറിഞ്ഞ പ്രധാനശക്തി. മിഷനറിമാര്‍ തുടങ്ങിയ സ്‌കൂളുകളില്‍ ഇംഗ്ലീഷും കണക്കും തുന്നല്‍വിദ്യയും ആരോഗ്യപരിപാലനവും പാഠവിഷയങ്ങളായി.
1980 ശേഷമുള്ള കേരളാ പെന്തക്കോസ്ത് ചരിത്രം പരിശോധിച്ചാല്‍ കേരളത്തിലെങ്ങും അനേകം ബൈബിള്‍ കോളേജുകള്‍ ഉദയം ചെയ്തു. എല്ലാ ബൈബിള്‍ കോളേജുകളിലും ആവശ്യത്തിന് വിദ്യാര്‍ത്ഥികള്‍ വേദഭ്യാസനത്തിനായി ഉണ്ടായിരുന്നു. കഴിഞ്ഞ ചില വര്‍ഷങ്ങളായി കേരളത്തിലെ ബൈബിള്‍ കോളേജുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പഠിക്കാന്‍ മതിയായ വിദ്യാര്‍ത്ഥികളില്ല എന്നതാണ് വര്‍ത്തമാനകാല പെന്തെക്കോസ്ത് സഭ നേരിടുന്ന പ്രശ്‌നം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും കുട്ടികള്‍ ചേക്കേറുന്നുണ്ടെങ്കിലും കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കുറയുന്നത് പെന്തെക്കോസ്ത് സഭയ്ക്ക് ഭാവിയില്‍ രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ചില വര്‍ഷങ്ങള്‍ കൂടെ ഈ നില തുടര്‍ന്നാല്‍ കേരളത്തിലെ പെന്തെക്കോസ്ത് സഭകളില്‍ ദൈവശാസ്ത്ര വിദ്യാഭ്യാസമില്ലാത്തവരും ശിഷ്യത്വ പരിശീലനം ലഭിക്കാത്തവരുമായ വിശ്വാസികള്‍ ശുശ്രൂഷകരുടെ റോളില്‍ പ്രവര്‍ത്തിക്കേണ്ടി വരുമെന്ന അഭ്യൂഹങ്ങളും ഉയരുന്നു. ജോലി എല്ലാവര്‍ക്കും എല്ലാവര്‍ക്കും ജോലി എന്നു തുടങ്ങിയുള്ള പരസ്യങ്ങളും അതിനനുസൃതമായ ഉന്നത വരുമാനമുള്ള ജോലി സാധ്യതകളുമാണ് യുവജനങ്ങളെ ദൈവിക ശുശ്രൂഷകളില്‍ നിന്ന് അകറ്റുന്നത് എന്നാണ് പൊതുവെയുള്ള സംസാരം. നാം രണ്ട് നമുക്ക് രണ്ട് എന്ന മുദ്രവാക്യത്തിന്റെ ഫലമായി ദേശിയ ജനസംഖ്യാ നീയന്ത്രണത്തിന്റെ അടിസ്ഥാന തത്വവും നമ്മുടെ പല കുടുംബങ്ങളിലും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നില്ല. മാത്രവുമല്ല കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നിലവിലെ കുടുംബാസൂത്രണ പദ്ധതി മൂലം ഒരു വീട്ടില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമാണുള്ളത്. അവരെ ഉന്നത വിദ്യാഭ്യാസത്തിനയക്കുന്ന കാര്യങ്ങളെപ്പറ്റിയാണ് മാതാപിതാക്കള്‍ ചിന്തിക്കുന്നത്. ഉന്നത വിദ്യഭ്യാസം മക്കള്‍ക്ക് ലഭ്യമാക്കുന്നവര്‍. നല്ല ഒരു ഉദ്യോഗം തങ്ങളുടെ മക്കള്‍ക്ക് ലഭിക്കണമെന്നാണ് എല്ലാ രക്ഷകര്‍ത്താക്കളും ആഗ്രഹിക്കുക.
അതുകൊണ്ട് തന്നെ ഉള്ള മക്കളെ സുവിശേഷ വേലയ്ക്ക് അയക്കുന്നതിനോ മക്കള്‍ക്ക് സുവിശേഷ വേല ചെയ്യുന്നതിനോ താല്പര്യമില്ലാതായി.  വളരെ അപകടകരമായ അവസ്ഥയിലേക്കാണ് നാം പോകുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കര്‍ത്താവിന്റെ വരവ് ഇനിയും ഒരു 20 വര്‍ഷം കൂടി താമസിച്ചാല്‍ ഇന്നുള്ള പല സഭകള്‍ക്കും പാസ്റ്റര്‍ ഇല്ലാതെയാകും.  ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം നാം അനുഭവിക്കണം. ക്രിസ്തുവിലുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നമുക്ക് സ്വായത്തമാക്കാന്‍ കര്‍ത്താവിനു നമ്മെ പൂര്‍ണ്ണമായി ഏല്‍പ്പിച്ചു കൊടുക്കണം, കര്‍ത്താവിന്റെ ശിഷ്യരായിത്തീരുക. ഒരു ശിഷ്യന്റെ കടമയാണ് സുവിശേഷ ഘോഷണം.  സുവിശേഷം അറിയിക്കുക എന്നുള്ള ക്രിസ്തുവിന്റെ കഷ്ടത സന്തോഷത്തോടെ സഹിക്കുന്ന  നശിച്ചു പോകുന്ന ആത്മാക്കളെക്കുറിച്ചുള്ള ആത്മഭാരം. വേലക്കാര്‍ ഇന്നു ധാരാളം ഉണ്ട്. എന്നാല്‍ കര്‍ത്താവിന്റെ നുകത്തിന്‍ കീഴില്‍, തരിശു നിലങ്ങള്‍ ഉഴുതു മറിച്ച്, കുനിഞ്ഞിരുന്നു അതിലെ കട്ട ഉടച്ചു, പരിശുദ്ധാത്മാവ് എന്ന നദിയില്‍ നിന്ന് ഒരു ചെറിയ ചാല് കീറി ഈ തരിശു നിലമൊന്നു നനയ്ക്കുവാന്‍, അതിലെ കട്ടകള്‍ ഒന്ന് കുതിരുവാന്‍, അങ്ങനെ ഒരാത്മാവെങ്കിലും ക്രിസ്തുവിന്റെ രാജ്യത്തിനു അവകാശി ആയിതീരണ എന്ന വാഞ്ചയുള്ള,  വേലക്കാരെയാണ് ദൈവത്തിനു ഇന്നാവശ്യം. അങ്ങനെ തരിശു നിലങ്ങളെ നമുക്ക് ഒരുക്കിയെടുക്കാം – സുവിശേഷമെന്ന  വിത്ത് വിതക്കാം – കര്‍ത്താവ് അത് വളരുമാറാക്കട്ടെ. നമ്മളുടെ സമയം, ശക്തി, ധനം ഇതെല്ലാം കര്‍ത്താവിന് സമര്‍പ്പിക്കുക. നമ്മുടെ അര്‍പ്പണം ഒരു ഉദ്യോഗമല്ല; ഒരു പദവിയും, സന്തോഷവും, ഒരു സ്‌തോത്രവുമാണ്. എവിടെയാണ് നമ്മള്‍ കര്‍ത്താവിന്റെ വേല ചെയ്യേണ്ടത് എന്ന് കര്‍ത്താവിനോട് ചോദിക്കുക. കൊയ്ത്ത് വളരെയുണ്ട് സത്യം, വേലക്കാരോ ചുരുക്കം. അതുകൊണ്ട് കൊയ്ത്തിനായി വേലക്കാരെ അയക്കേണ്ടതിന് കൊയ്ത്തിന്റെ യജമാനനോട് യാചിക്കുക. തത്രപ്പെട്ടും ശാഠ്യത്തോടുമല്ല, ദൈവത്തിന്റെ നടത്തിപ്പിനായി സമര്‍പ്പിച്ച് അവിടുത്തെ ഇഷ്ടംപോലെ വേല ചെയ്യുക.


നന്നായി വസ്ത്രധാരണം ചെയ്യുന്നത് എന്തുകൊണ്ട്?


 വസ്ത്രധാരണം എങ്ങനെയുള്ളതാണെന്ന് വസ്ത്രധാരണത്തിനും ചമയത്തിനും ഞങ്ങള്‍ ഇത്ര ശ്രദ്ധ നല്‍കുന്നത് എന്തുകൊണ്ടാണ്?
ഞങ്ങളുടെ ദൈവത്തെ ആദരിക്കുന്നതിനായി. കാഴ്ചയ്ക്ക് എങ്ങനെയാണെന്നു നോക്കിയല്ല ദൈവം നമ്മളെ വിലയിരുത്തുന്നത് എന്നതു ശരിയാണ്. (1 ശമൂവേല്‍ 16:7) എന്നിരുന്നാലും, ആരാധനയ്ക്കായി കൂടിവരുമ്പോള്‍ ദൈവത്തോടും സഹാരാധകരോടും ആദരവു കാണിക്കാന്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് സഭായോഗങ്ങള്‍ക്കു വരുമ്പോള്‍ നന്നായി വസ്ത്രധാരണം ചെയ്യുന്നത്.  കോടതിയില്‍ ഒരു ന്യായാധിപന്റെ മുമ്പാകെ ഹാജരാകേണ്ട സാഹചര്യം  വന്നാല്‍ അദ്ദേഹത്തിന്റെ  സ്ഥാനത്തെ ആദരിക്കുന്നതുകൊണ്ടുതന്നെ, അലസമോ മാന്യമല്ലാത്തതോ ആയ വസ്ത്രം ധരിച്ചുകൊണ്ട് ഒരിക്കലും  അവിടെ ചെല്ലില്ല. അതുപോലെ, 'സര്‍വ്വഭൂമിക്കും ന്യായാധിപതിയായ' യഹോവയാം ദൈവത്തോടും അവന്റെ  ആരാധനയ്ക്കായി കൂടിവരുന്ന സ്ഥലത്തോടും ഉള്ള ആദരവ് വസ്ത്രധാരണത്തിന്റെ  കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്താന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു.—ഉല്പത്തി 18:25.
ഞങ്ങളെ നയിക്കുന്ന മൂല്യങ്ങള്‍ക്ക് തെളിവുനല്‍കാനായി. 'വിനയത്തോടും സുബോധത്തോടുംകൂടെ' വസ്ത്രധാരണം ചെയ്യാന്‍ ക്രിസ്ത്യാനികളെ ബൈബിള്‍ പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊഥെയൊസ് 2:9, 10) 'വിനയത്തോടെ' വസ്ത്രം ധരിക്കുക എന്നാല്‍ എന്താണ് അര്‍ഥം? പകിട്ടേറിയതോ മറ്റുള്ളവരില്‍ അനുചിതമായ വികാരങ്ങള്‍ ഉണര്‍ത്തുന്നതോ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോ ആയ വേഷം ധരിച്ചുകൊണ്ട് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാതിരിക്കുക എന്നാണ്. 'സുബോധത്തോടെ' വസ്ത്രധാരണം ചെയ്യുക എന്നതിന്റെ  അര്‍ഥമോ? അലസമോ അതിരുകടന്നതോ ആയ വേഷവിധാനങ്ങള്‍ക്കു പകരം മാന്യമായി വസ്ത്രം ധരിക്കുക എന്നാണ്. മേല്‍പ്പറഞ്ഞ തത്ത്വങ്ങള്‍ അനുസരിച്ചുകൊണ്ടുതന്നെ സ്വന്തം അഭിരുചിക്ക് ഇണങ്ങുന്ന വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ നമുക്കു തിരഞ്ഞെടുക്കാനാകും. ഈ വിധത്തിലുള്ള മാന്യമായ വസ്ത്രധാരണം, നമ്മുടെ 'രക്ഷകനായ ദൈവത്തിന്റെ  പ്രബോധനത്തെ അലങ്കരിക്കുകയും' അവനു മഹത്ത്വം കരേറ്റുകയും ചെയ്യും. (തീത്തൊസ് 2:10; 1 പത്രോസ് 2:12) യോഗങ്ങള്‍ക്ക് ഞങ്ങള്‍ ഇങ്ങനെ നന്നായി വസ്ത്രധാരണം ചെയ്തു വരുന്നത് യഹോവയുടെ സത്യാരാധനയെ മറ്റുള്ളവര്‍ മതിപ്പോടെ വീക്ഷിക്കാന്‍ ഇടയാക്കുന്നു.
ഏതു തരത്തിലുള്ള വസ്ത്രം ധരിക്കുമെന്ന ചിന്ത യോഗങ്ങള്‍ക്കു വരുന്നതില്‍നിന്ന് നിങ്ങളെ പിന്തിരിപ്പിക്കരുത്. നമ്മുടെ വസ്ത്രങ്ങള്‍ വിലകൂടിയതോ മോടിയേറിയതോ ആയിരിക്കണമെന്നില്ല; മാന്യവും വൃത്തിയുള്ളതും ആയിരുന്നാല്‍ മതി.
ആരാധനയ്ക്കു കൂടിവരുമ്പോള്‍ മാന്യമായി വസ്ത്രധാരണം ചെയ്യേണ്ടത് എന്തുകൊണ്ട്?
വസ്ത്രധാരണത്തിന്റെ യും ചമയത്തിന്റെ യും കാര്യത്തില്‍ നമ്മളെ നയിക്കേണ്ട തത്ത്വങ്ങള്‍ ഏവ?
ലെഗ്ഗിന്‍സിനെച്ചൊല്ലി  വിവാദം
മാന്യമായ വസ്ത്രം ധരിക്കാതെ സമൂഹത്തില്‍ നിന്ന് മാന്യത ലഭിക്കും എന്ന് കരുതരുത്.സ്ത്രീകളുടെ വസ്ത്രധാരണ രീതി അവര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുവെന്ന ആക്ഷേപം വളരെക്കാലമായി ഉയരുന്നതാണ്. ഇതിലെ ശരി തെറ്റുകള്‍ തര്‍ക്കവിഷയമായി നില്‍ക്കുമ്പോള്‍ തന്നെ അടുത്തകാലത്ത് സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായ ഒരു വസ്ത്രധാരണ രീതിയെ പറ്റി സോഷ്യല്‍ മീഡിയയില്‍ വിവാദം കൊഴുക്കുകയാണ്. സ്ത്രീകള്‍ ചുരിദാറിനോടോപ്പവും, മറ്റ് വസ്ത്രങ്ങളോടോപ്പവും ഉപയോഗിക്കുന്ന 'ലെഗ്ഗിന്‍സ്' എന്ന വസ്ത്രത്തെ ചൊല്ലിയാണ് വിവാദം. കഴിഞ്ഞ ജൂണില്‍ കലാകൗമുദി വാരികയില്‍ വന്ന ലക്ഷ്മിബായ് തമ്പുരാട്ടിയുടെ 'ലെഗ്ഗിന്‍സ് മദമിളകിയ പെണ്ണുങ്ങള്‍' എന്ന ലേഖനത്തെ പിന്തുടര്‍ന്നാണ് ഇപ്പോഴത്തെ വിവാദം.
ലെഗ്ഗിന്‍സ് ധരിക്കുന്നത്തിലൂടെ നമ്മുടെ പെണ്‍കുട്ടികള്‍ മാന്യതയും നഗ്‌നതയും തിരിച്ചറിയാതെ പോകുന്നു. ലെഗ്ഗിന്‍സ് ധരിച്ച സ്ത്രീകള്‍ അരയ്ക്ക് താഴെ നഗ്‌നരായി നടക്കുകയാണ് എന്നും ലേഖനം ആരോപിക്കുന്നു. ഒരടിവസ്ത്രം മാത്രമിട്ട് തെരുവില്‍ അലഞ്ഞുതിരിയുന്ന കേരളീയ സ്ത്രീകളുടെ കൂസലില്ലായ്മ തന്നെ അത്ഭുതപ്പെടുത്തുന്നതായും, ലെഗ്ഗിന്‍സ് ധരിക്കുന്ന സ്ത്രീകള്‍ സ്വയം പ്രദര്‍ശിപ്പിക്കുന്ന നീലചിത്രങ്ങളായി മാറുന്നതായും ലക്ഷ്മി ബായ് തമ്പുരാട്ടി പറയുന്നു.
എമ്മി അവാര്‍ഡ് നേടിയ അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ പട്രീഷ്യ ഫീല്‍ഡ് ആണ് എഴുപതുകളുടെ അവസാനം ആധൂനിക ലെഗ്ഗിന്‍സ് രൂപ കല്‍പ്പന ചെയ്തത്. അവര്‍ സെക്‌സ് ആന്റ് സിറ്റി എന്ന സിനിമയുടെ വസ്ത്രാലങ്കാര വിദഗ്ദയായിരുന്നു. സമ്പൂര്‍ണ്ണ ലൈംഗീക വസ്ത്രം എന്ന ഉദ്ദേശത്തോടെ പാശ്ചാത്യ വിപണിയിലെത്തിയ ഈ ലെഗ്ഗിന്‍സ് ഇന്നെങ്ങനെ നമ്മുടെ നാട്ടിലെ യൂത്ത് ട്രെന്റിയായി മാറി എന്നത് അദ്ഭുതമാണെന്നും  ലെഗ്ഗിന്‍സ് ഒരു അടിവസ്ത്രമാണെന്നും ഇത് പലരും ധരിച്ചു കാണുമ്പോള്‍ അറപ്പും വെറുപ്പും തോന്നാറുണ്ട്, ഈ സാധനം ധരിച്ചു പോകുന്ന സ്ത്രീകളെ ആള്‍ക്കാര്‍ ആര്‍ത്തിയോടെ നോക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെന്നും, വന്നു വന്നു കിടപ്പ് മുറിയില്‍ ഇടുന്ന വസ്ത്രം പോലും ഫാഷന്‍ എന്ന പേരില്‍ റോഡില്‍ ഇറങ്ങുന്ന അവസ്ഥയാണ് ഉള്ളതെന്നും ലെഗ്ഗിന്‍സിനെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നു. അടിവസ്ത്രമിട്ട് നിരത്തില്‍ നഗ്‌നതാപ്രദര്‍ശനം നടത്തുകയാണ്  ശരീരത്തിന്റെ ആഴവും പരപ്പും നാട്ടുക്കാരെ കാണിക്കാന്‍ തുനിഞ്ഞിറങ്ങിയ ലെഗ്ഗിന്‍സ് സ്‌നേഹികളെ 'തുണി ഉടുത്ത് നടക്കു'... എന്ന് ലെഗ്ഗിന്‍സ് വിരുദ്ധര്‍ ആഹ്വാനം ചെയ്യുന്നുമുണ്ട്. ചുരിദാറിന്റെ സ്ലിറ്റിനെതിരെയും ഇവര്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
അതേസമയം മാന്യമായ വസ്ത്രധാരണം സ്ത്രീയുടെ മാന്യതയുടെ ചെറിയൊരു ഭാഗം മാത്രമാണ്.. അല്ലാതെ അവളുടെ വസ്ത്രധാരണം ഒരിക്കലും അവളെ, പുരുഷന്മാരുടെ ആക്രമണത്തില്‍ നിന്നും രക്ഷ നല്‍കുന്നില്ല.... കാരണം അവള്‍ ഒരു സ്ത്രീയാണെന്നത് തന്നെ... രംഗത്തെത്തിയവര്‍ പറയുന്നു.
എന്നാല്‍ മാന്യമായി വസ്ത്രം ധരിക്കണം എന്ന് സ്ത്രീയോടുള്ള പുരുഷന്റെ നിര്‍ദേശം നമ്മുടെ സമൂഹം ഈ പറയുന്ന അത്രയൊന്നും പുരോഗമിച്ചിട്ടില്ല എന്ന് മനസ്സിലാക്കണം. ഇപ്പോഴും ഒരു പെണ്‍കുട്ടി ശരീരവടിവുകള്‍ തുറന്നു കാണിക്കുന്ന വസ്ത്രം ധരിച്ചു നിരത്തിലൂടെ നടന്നാല്‍ അവളെ പിന്തുടരുന്നത് പുരുഷന്റെ ആസക്തി നിറഞ്ഞ കണ്ണുകള്‍ മാത്രമല്ല, ദേഷ്യത്തോടെയും പുച്ഛത്തോടെയും ഉള്ള സ്ത്രീകളുടെ നോട്ടം കൂടിയാണ്. സ്വന്തം മകള്‍ അത്ര ഫാഷനബിള്‍ ആയി വസ്ത്രം ധരിക്കേണ്ട എന്ന് വാദിക്കുന്നത് അമ്മമാരാണ്. ഇതൊന്നും പെണ്‍കുട്ടിയെ കാലാകാലം അടിമയാക്കി വെക്കാനുള്ള ത്വര കൊണ്ടൊന്നും അല്ല. മറിച്ച് മനസ്സാക്ഷി മരവിച്ച ചെന്നായ്ക്കളുടെ കണ്ണില്‍ അവള്‍ പതിയാന്‍ അവളുടെ വസ്ത്രധാരണം ഒരു കാരണമാകരുത് എന്ന ചിന്ത കൊണ്ടാകാം ഇങ്ങനെ പറയുന്നതെന്നും അവര്‍ പറയുന്നു.
നമ്മുടെ സംസ്‌ക്കാരവും വേഷവും
കേരളം മുന്നേറ്റത്തിന്റെ പാതയിലാണ്. വിദ്യാഭ്യാസമേഖലയിലും ശാസ്ത്ര സാങ്കേതിക രംഗത്തും അത്ഭുതകരമായ മാറ്റങ്ങളാണ് നിത്യേനയെന്നോണം സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാക്ഷരതയുടെ കാര്യത്തിലും മറ്റ് സംസ്ഥാനത്തെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്. തൊഴിലെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സാമാന്യം ഭേദപ്പെട്ട കൂലിയും കേരളത്തിലുണ്ട്. എന്നിട്ടും ഇവിടുത്തെ ജനങ്ങള്‍ അസംപ്തൃതരാണ്.
പണത്തോടും ആഡംബരത്തോടുമൊക്കെയുള്ള അമിതമായ മോഹം മനുഷ്യരെ അഴിമതിയിലേക്കും മോഹഭംഗങ്ങളിലേക്കും കൂപ്പുകുത്തിച്ചുകൊണ്ടിരിക്കുകയാണ്. വേഷത്തിലും ഭാവത്തിലും അടിമുടി പരിഷ്‌ക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ മനസ്സുകള്‍ വളരെ ഇടുങ്ങിയതാണല്ലോ എന്ന് അവരുമായി ഇടപഴകുമ്പോള്‍ നിരാശ തോന്നാറുണ്ട്.
കാലത്തിനനുസരിച്ച് കോലംകെട്ടണമെന്നാണ് പഴഞ്ചൊല്ലെങ്കിലും ആധുനികതയുടെ പേരില്‍ കോമാളി വേഷം കെട്ടുന്നവര്‍ ആണായാലും പെണ്ണായാലും കാണികള്‍ക്ക് പഴഞ്ചൊല്ലിലെ പതിരുകളാണ്. വസ്ത്രധാരണം അവരവരുടെ വ്യക്തിപരമായ കാര്യമാണ്, മൗലികാവകാശമാണ്. അഭിപ്രായസ്വാതന്ത്ര്യമുള്ളപോലെ ഏതൊരുവ്യക്തിക്കും അവനവന്റെ ഇഷ്ടത്തിനൊത്ത് വേഷം ധരിക്കുവാനുളള സ്വാതന്ത്ര്യവുമുണ്ട് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് അരോചകമല്ലാത്ത വേഷം ധരിക്കുക എന്നത് നമ്മുടെ നാട്ടില്‍ പണ്ടുമുതലേ മാന്യതയുടെയും സംസ്‌ക്കാരത്തിന്റെയും അടയാളമായിട്ടാണ് കാണാറുള്ളത്. ഇന്നും അതെ.
ഒരാളെ ഒറ്റ നോട്ടത്തില്‍ വിലയിരുത്തുന്നത് വേഷവിധാനത്തിലൂടെയാണ്. മറ്റുള്ളവരെ തൃപ്തിപ്പെടുത്താനാണ് വേഷം ധരിക്കുന്നത് എന്നല്ല ഇതിനര്‍ത്ഥം. സ്ത്രീകള്‍ അണിഞ്ഞൊരുങ്ങുന്നത് പുരുഷന്‍മാരെ ആകര്‍ഷിക്കാനും വശീകരിക്കാനുമാണെന്ന ചിന്താഗതി പണ്ടുമുതലേ നമ്മുടെ നാട്ടില്‍ നിലവിലുള്ളതാണ്. അത് തിരുത്തിക്കുറിക്കാന്‍ ഇന്നും നമുക്ക് സാധിച്ചിട്ടില്ല. വസ്ത്രധാരണം വ്യക്തിത്വത്തിന്റെ പ്രകടനം കൂടിയാണ്. മാന്യമായ വേഷം ഏതൊരാളുടേയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നതില്‍ എതിരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല. അവര്‍ക്കിണങ്ങുന്ന, നഗ്‌നത പ്രകടിപ്പിക്കാത്ത വേഷമാണ് മാന്യമായ വേഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അതതുനാടുകളിലെ കാലാവസ്ഥയ്ക്കനുയോജ്യമായ വേഷവിധാനങ്ങളാണ് പണ്ടുമുതലേ ലോകമെമ്പാടും നിലവിലുള്ളത്. കാലാനുചിതമായ മാറ്റങ്ങളുണ്ടാവുക സ്വാഭാവികം. കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായ വേഷമാണ് മലയാളികള്‍ ധരിച്ചിരുന്നത്. വിഭിന്ന മതക്കാരെ വേഷത്തിലൂടെ തിരിച്ചറിയാന്‍ സാധിച്ചിരുന്നു. ഒറ്റമുണ്ടും റൗക്കയുമായിരുന്നു കേരളത്തിലെ ഉന്നതജാതിക്കാരായ ഹിന്ദുസ്ത്രീകളുടെ വേഷം.
ഞങ്ങളുടെ നാട്ടില്‍ അന്ന് കൃസ്ത്യാനികള്‍ ഇല്ലാത്തതുകൊണ്ട് അവരുടെ വേഷത്തെക്കുറിച്ച് എനിയ്ക്ക് വലിയ പിടിപാടില്ല. അക്കാലത്ത് സ്ത്രീകള്‍ അധികമായി പുറത്തിറങ്ങുന്ന പതിവുണ്ടായിരുന്നില്ല. കല്ല്യാണത്തിനായാലും മരണവീട്ടിലായാലും സ്ത്രീകള്‍ക്ക് പ്രത്യേക ഇടങ്ങളുയണ്ടായിരുന്നതുകൊണ്ട് പുരുഷന്‍മാരുമായി അധികം ഇടപെടാനുള്ള അവസരം അവര്‍ക്കുണ്ടായിരുന്നില്ല.
ഇന്ന് സ്ഥിതി മാറി. ഒരാളുടെ വരുമാനം കൊണ്ട് കുടുംബംപുലര്‍ത്താന്‍ നിവൃത്തിയില്ലാതായപ്പോള്‍ സ്ത്രീകള്‍ക്കും കൂട്ടത്തോടെ പുറംലോകത്തേക്കിറങ്ങേണ്ടിവന്നു. പുരുഷന്‍മാര്‍ പ്രവര്ത്തിക്കുന്ന എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാണ്. അതുകൊണ്ടുതന്നെ പുരുഷന്‍മാരെപ്പോലെ സ്ത്രീക്കും രാത്രികാലങ്ങളിലും അസമയങ്ങളിലും പുറത്തിറങ്ങേണ്ടിവരുന്നു. പരമ്പരാഗതവേഷം ഇതിനു തടസ്സമായതിനാല്‍ സാരിയും ചുരിദാറും പോലുള്ള സൗകര്യപ്രദമായ വേഷങ്ങള്‍ കേരളത്തിലെ സ്ത്രീകള്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചത്.
ഇന്നത്തെ തലമുറ സ്വന്തം പൈതൃകത്തെ പുറംകാലുകൊണ്ട് തട്ടിമാറ്റി മറുനാടന്‍ സംസ്‌ക്കാരത്തെ വാരിപ്പുണരാനുള്ള ബദ്ധപ്പാടിലാണ്. ആഗോളവത്ക്കരണവും ഉദാരവല്‍ക്കരണവും ഇതിന് ആക്കം കൂട്ടുകയും ചെയ്തു. വികസിതരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ചന്തയാണ് ഭാരതം. അതിനുവേണ്ടിയാണ് ദൃശ്യമാധ്യമങ്ങളിലൂടെ ആഗോളവത്ക്കരണത്തിന്റെ മൂല്യങ്ങള്‍ അവര്‍ നാടുനീളെ പ്രചരിപ്പിക്കുന്നത്. ഇത്തരക്കാര്‍ ഫാഷന്‍ ഷോകളും സൗന്ദര്യമത്സരങ്ങളും നടത്തുന്നത് നമ്മുടെ നാടിനെ ഉദ്ധരിക്കാനല്ല. മറിച്ച് അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുവാനാണ്.
ഇതുമനസ്സിലാക്കാതെ നമ്മുടെ പെണ്‍കുട്ടികള്‍ പലപ്പോഴും ചതിയിലകപ്പെട്ടു പോകുന്നു. ആഡംബരഭ്രമം പല പെണ്‍കുട്ടികളെയും ജീവിതം തന്നെ താറുമാറാക്കുന്നു. ഡിസൈനര്‍ വസ്ത്രത്തിനും ആഡംബരവസ്തുക്കള്‍ക്കും മൊബൈല്‍ ഫോണിനും വേണ്ടി ശരീരം വില്‍ക്കാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികളും അവരെ അതിന് പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളും ഇന്ന് കേരളത്തിലുണ്ട് എന്നത് അതിശയോക്തിയല്ല. സ്വന്തം ശരീരം വില്‍പ്പനച്ചരക്കാണെന്ന് വിളിച്ചോതുന്ന തരത്തിലുള്ള വേഷം മാന്യതയുടെയും ആധുനികതയുടെയും അടയാളമാണെന്ന് വാദിക്കുന്നവരോട് യോജിക്കാന്‍ എനിയ്ക്ക് സാധിക്കുന്നില്ല.
സ്വന്തം നഗ്‌നത വെളിപ്പെടുത്താതെയുള്ള വസ്ത്രധാരണമാണ് മാന്യമായ വേഷമെന്ന് ഞാന്‍ പറയുമ്പോള്‍ എന്നെ ആരെങ്കിലും പഴഞ്ചനെന്ന് മുദ്രകുത്തുന്നതിലും എനിയ്ക്ക് വിയോജിപ്പില്ല. ഞാന്‍ യാഥാസ്ഥിതിക വാദിയായതുകൊണ്ടാണ് സാരികൊണ്ട് തലമറിക്കുന്നതെന്ന് ഞാന്‍ കേള്‍ക്കേയും അല്ലാതെയും പലരും അഭിപ്രായം പറയുന്നത് എന്റെ ശ്രദ്ധയില്‍ പെടാറുണ്ടെങ്കിലും കേട്ടതായി നടിക്കാറില്ല. സാഹിത്യ സെമിനാറുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ എന്റെ വേഷവും അഭിപ്രായവും തമ്മില്‍ ചേരില്ലെന്ന് കളിയായും കാര്യമായും പറയാറുമുണ്ട്. ഇതിനൊന്നും ഞാന്‍ മറുപടി പറയാറില്ല. കാരണം വസ്ത്രം ഒരാളുടെ സ്വകാര്യതയുടെ ഭാഗമാണെന്നതുപോലെ ശീലം കൂടിയാണ്.
ഞാനെന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. അല്ലാതെ സമൂഹമോ സമുദായമോ അല്ല. ഈയടുത്തകാലത്ത് ഒരു മരണവീട്ടില്‍ വെച്ച് എന്നെ ശാസിക്കാനും തിരുത്താനും അധികാരമുള്ള ഗുരുസ്ഥാനീയനായ ഒരു വ്യക്തി എന്റെ വേഷത്തെക്കുറിച്ച്  അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിനൊരു വിശദീകരണം നല്‍കണമെന്ന് എനിയ്ക്ക് തോന്നി. എങ്കിലും ആ സന്ദര്‍ഭം അതിന് യോജിച്ചതല്ലാത്തതുകൊണ്ട് വെറുതെ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. മതത്തിന്റെയോ സമുദായത്തിന്റെയോ അടയാളമായിട്ടല്ല ഞാന്‍ ദേഹം മറയുന്ന വിധം സാരി തലയോടെ പുതയ്ക്കാന്‍ തുടങ്ങിയത്.
അറുപതുകളുടെ അവസാനത്തോടെയാണെന്നു തോന്നുന്നു ഉത്തരേന്ത്യന്‍ വേഷമായ സല്‍വാര്‍ കമ്മീസ് കേരളത്തിലും പ്രചരിച്ചത്. പാവാടയേക്കാള്‍ ശരീരം നന്നായി മറയ്ക്കുന്നതുകൊണ്ടാവാം  പെണ്‍കുട്ടികള്‍ പാവാടയ്ക്കു പകരം സല്‍വാര്‍ കമ്മീസ് ധരിച്ചുതുടങ്ങിയത്.
ക്രിസ്തീയ വസ്ത്രധാരണം
ഇന്നത്തെ വസ്ത്രധാരണത്തെക്കുറിച്ച് വിലയിരുത്തിയാല്‍ പലപ്പോഴും മാന്യതയുടെ അതിര്‍ലംഘിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു സ്ത്രീജന മാസിക നടത്തിയ സര്‍വ്വേയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ആധുനിക വസ്ത്രധാരണത്തിന് വലിയ പങ്കുള്ളതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. പലപ്പോഴും മറ്റുള്ളവരുടെ വികാരത്തെ ഉണര്‍ത്തുന്ന വസ്ത്രധാരണം മാന്യതയുടെ ലംഘനമാണ്. ശരീരം മറക്കപ്പെടുക എന്ന ധര്‍മ്മം ഇവിടെ ഇല്ലാതാക്കപ്പെടുന്നു. ഇത്തരത്തിലുള്ള അനാരോഗ്യപരമായ പ്രവണതകള്‍ അംഗീകാരത്തെക്കാള്‍ ഉപരി വ്യക്തിവൈകല്യമാണ് പ്രകടമാക്കുന്നത്. നല്ലതും മാന്യവുമായി വസ്ത്രം ധരിക്കുക എന്നത് ഒരു വ്യക്തിയുടെ  സ്വഭാവത്തെ സൂചിപ്പിക്കുന്നു. ശരീരം പ്രദര്‍ശിപ്പിക്കുന്ന വര്‍ദ്ധിച്ചു വരുന്ന ഈ പ്രവണതയെ എക്‌സിബിഷനിസം എന്ന മാനസിക വൈകല്യമായി മനഃശാസ്ത്രം പരാമര്‍ശിക്കുന്നു.
വസ്ത്രധാരണത്തിലെ വികലമായ  അനുകരണങ്ങള്‍ 
 പഴയ കാലത്തേക്കാള്‍ ഇന്നത്തെ  വസ്ത്രരീതി അനുദിനം വെത്യസ്തപ്പെട്ടുകൊണ്ടിരിക്കുന്നു. പുത്തന്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാനും അത് അനുകരിക്കുവാനും ഇന്നത്തെ യുവത്വം വെമ്പല്‍ കൊള്ളുന്നു.  അറിഞ്ഞോ അറിയാതെയോ  ഈ അനുകരണം അപകടകരമായ ജീവിതസാഹചര്യങ്ങളിലെക്കാണ്  ഇന്നത്തെ തലമുറയെ കൊണ്ടെത്തിക്കുന്നത്. മുണ്ടും ജുബയും സാരിയും ആധുനിക വസ്ത്രങ്ങളായ ജീന്‍സിനും ടി ഷര്‍റ്റിനും ചുരിധാറിനും  വഴിമാറി. സ്ലിവ് ലെസ്സ്  വസ്ത്രങ്ങള്‍ യുവത്വത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.
 ലെഗ്ഗിന്‍സ്  പോലുള്ള വസ്ത്രങ്ങള്‍ ഇന്ന്  സ്ത്രീകള്‍ക്ക് മാന്യതയെക്കാള്‍ കൂടുതല്‍ അപമാനമാണ് ഉണ്ടാക്കുന്നത്. തണുപ്പില്‍ നിന്നും രക്ഷ നേടുവാന്‍ വിവിധ രാജ്യങ്ങളില്‍ അടിവസ്ത്രമായി ഉപയോഗിക്കുന്ന ലെഗ്ഗിന്‍സ്സണ്  ഇന്ന് സ്ത്രീകള്‍ പുറം വസ്ത്രമായി ധരിക്കുന്നത് .ശരീരവടിവ്  വെളിവാക്കുന്ന വസ്ത്രങ്ങള്‍ ഇന്നത്തെ പുത്തന്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. ശരീരം പുറമേ കാണാതക്ക രീതിയില്‍ നേരിയ  വസ്ത്രം ധരിക്കുന്നതും ഇന്ന് ഫാഷന്‍ ആയി മാറിയിരിക്കുന്നു. ജീന്‍സ്സ് ഉപയോഗിക്കുന്ന   യുവജനങ്ങള്‍ ഇപ്പോള്‍ ഊരിപോകുന്ന രീതിയിലാണ് ധരിക്കുന്നത്.  ഈ വസ്ത്രധാരണത്തിലൂടെ പുറകുവശം മുഴുവനും പ്രദര്‍ശന വസ്തു ആക്കപ്പെടുകയാണ് ചെയ്യുന്നത് .ആരാധനായോഗങ്ങളില്‍ പോലും വികലമായ വസ്ത്രധാരണം ഇന്ന് സ്ഥിരം കാഴ്ചയാണ്. കൊച്ചു കുഞ്ഞുങ്ങള്‍ പോലും ഇത്തരത്തിലുള്ള വസ്ത്രധാരണത്തിന് അടിമകളായി മാറുന്നു. സിനിമയിലും സീരിയലുകളിലും നടി നടന്‍മാര്‍ ധരിക്കുന്ന വസ്ത്രധാരണം അനുകരിക്കപ്പെടുന്നത് അപകടകരമാണ് എന്ന് ഇന്നത്തെ തലമുറ വിസ്മരിച്ച്  പോകുന്നു. ആഡംബര  കാറില്‍ സുരക്ഷിതമായി യാത്ര ചെയ്യുന്ന അവര്‍ക്ക് ഏതു തരത്തിലുള്ള വസ്ത്രവും ധരിക്കാം. എന്നാല്‍  ഒരു സാധരണ പെണ്‍കുട്ടിക്ക്  ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട്  നമ്മുടെ പൊതു നിരത്തുകളിലോ സാധാരണ ബസ്സുകളിലോ സുരക്ഷിതമായി യാത്ര ചെയ്യുവാന്‍  കഴിയില്ല. മാന്യമായി വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന ഈ സമൂഹത്തില്‍ വികലമായ വസ്ത്രധാരണം എത്ര വലിയ അപകടം വിളിച്ചു വരുത്തുന്നു എന്ന് ഓര്‍ക്കുന്നത് നല്ലതാണ്. എതു വസ്ത്രമാണ് മാന്യം എന്ന്  ചോദിക്കുന്നവരുണ്ട് .  സ്വന്തം ശരീരത്തെ മറ്റുള്ളവരുടെ മുന്പില്‍ പ്രദര്‍ശിപ്പിക്കാത്ത ഏതു വസ്ത്രവും മാന്യമാണ് . ഏതു വസ്ത്രമായാലും മാന്യമായി ഉപയോഗിക്കുവാന്‍ കഴിഞ്ഞാല്‍ അത് ശരീരത്തെ സംരക്ഷിക്കും. ഓരോ സംസ്‌കാരത്തിനും യോജിക്കുന്ന വസ്ത്രധാരണമാണ്  അഭിലക്ഷണീയം. ചുരിദാര്‍ ഒരു കാലത്ത് മാന്യമായ വസ്ത്രമായിരുന്നു. എന്നാല്‍ ഇന്ന്  വലിപ്പവും നീളവും തുണിയും കുറഞ്ഞ്  വികലമായി മാറി.
യാഥാര്‍ത്ഥ്യം മനസിലാക്കുക 
 സ്ത്രീയും പുരുഷനും ഒരുപോലെ വസ്ത്രധാരണത്തില്‍ മാന്യത പുലര്‍ത്തി മറ്റുള്ളവരെ തെറ്റായ ചിന്തകളിലേക്കും പ്രവര്‍ത്തികളിലേക്കും കൊണ്ടെത്തിക്കാതെ ജീവിതം പരിപാവനമായി കാത്തുസൂക്ഷിക്കേണ്ടതാണ്. മറ്റുള്ളവരെ ആകര്‍ഷിക്കുകയല്ല വസ്ത്രധാരണം കൊണ്ട് ലക്ഷ്യമാക്കെണ്ടത്  മറിച്ച് സ്വയം ശരീരത്തെ  സംരക്ഷിക്കുക എന്നതാണ് . ഏതു ഫാഷനും അനുകരിക്കുവാന്‍ താല്പര്യപ്പെടുന്ന മക്കളെ മാന്യമായ വസ്ത്രധാരണത്തിന്റെ ആവശ്യകതയും തെറ്റായ വസ്ത്രധാരണത്തിന്റെ അപകടത്തെ കുറിച്ച്  ബോധ്യപ്പെടുത്തെണ്ടത് മാതാപിതാക്കളുടെ ധാര്‍മിക ഉത്തരവാദിവുമാണ് . അത് അവഗണിച്ചാല്‍ അപകടകരമായ ജീവിതസാഹചര്യത്തെ നമ്മുടെ തലമുറ നേരിടേണ്ടിവരും. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലയ്ക്കാണ്  കേട് . മറ്റുള്ളവരുടെ വസ്ത്രധാരണരീതി അനുകരിക്കുവാന്‍ ശ്രമിക്കരുത് . 'അവര്‍ അങ്ങനെ നടക്കുന്നതുകൊണ്ട് എനിക്കും അങ്ങനെയാകാം' എന്ന കാഴ്ചപ്പാട് തെറ്റാണ്. ആത്മികതയ്ക്കും വിശുദ്ധിക്കും ധാര്‍മ്മികതയ്ക്കും അനുസൃതമായി ജീവിക്കുക എന്നതാണ് ഒരു വ്യക്തിയെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നത്.വിനയത്തോടുകൂടിയ വസ്ത്രധാരണവും ചമയവും
ഒരു വ്യക്തിയുടെ വസ്ത്രധാരണം, ചമയം, ശുചിത്വശീലങ്ങള്‍ എന്നിവയില്‍നിന്ന് അയാളെ നയിക്കുന്നത് ഏത് ആത്മാവാണെന്നു മിക്കപ്പോഴും മനസ്സിലാക്കാം. പല രാജ്യങ്ങളിലും വസ്ത്രധാരണത്തിന്റെ നിലവാരം തീര്‍ത്തും അധഃപതിച്ചിരിക്കുകയാണ്. ഈ പോക്കുപോയാല്‍ വേശ്യകളെ തിരിച്ചറിയിക്കുന്ന വസ്ത്രങ്ങള്‍ ഇല്ലെന്നാകും എന്ന് ഒരു ടെലിവിഷന്‍ കമന്റേറ്റര്‍ പറയുകയുണ്ടായി. കൗമാരത്തിലേക്കു കാലെടുത്തുവെച്ചിട്ടില്ലാത്ത പെണ്‍കുട്ടികള്‍പോലും, 'കൂടുതല്‍ നഗ്‌നത, കുറച്ചു മാന്യത' എന്ന അവസ്ഥയിലേക്ക് തരംതാണിരിക്കുകയാണെന്ന് ഒരു പത്രം റിപ്പോര്‍ട്ടുചെയ്തു. മത്സരാത്മാവ് നിഴലിക്കുന്ന, അന്തസ്സും ആത്മാഭിമാനവും തൊട്ടുതീണ്ടിയിട്ടില്ലാത്ത, അലസമായ വസ്ത്രധാരണം ഇന്നൊരു ഫാഷനായിക്കൊണ്ടിരിക്കുകയാണ്.
ദൈവഭക്തിക്ക് യോജിച്ചവിധം'
  നാം വൃത്തിയും വെടിപ്പുമുള്ള, നന്നായി ഇണങ്ങുന്ന, സന്ദര്‍ഭോചിതമായ വസ്ത്രം ധരിക്കാനാണ് ആഗ്രഹിക്കുന്നത്. നമ്മുടെ വസ്ത്രധാരണവും ചമയവും എല്ലായ്‌പോഴും 'വിനയവും സുബോധവും' പ്രതിഫലിപ്പിക്കുന്നതായിരിക്കണം. അതോടൊപ്പം 'സത്പ്രവൃത്തികള്‍' കൂടെയാകുമ്പോള്‍ 'ദൈവഭക്തിക്ക് യോജിച്ചവിധം' നടക്കാന്‍ സകലര്‍ക്കും—സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും—കഴിയും. നമ്മിലേക്കുതന്നെ ശ്രദ്ധയാകര്‍ഷിക്കുക എന്നതല്ല, 'ദൈവസ്‌നേഹത്തില്‍ നമ്മെത്തന്നെ കാത്തുകൊള്ളുക' എന്നതാണ് നമ്മുടെ ലക്ഷ്യം. (1 തിമൊഥെയൊസ് 2:9, 10; യൂദാ 21) അതെ, 'ദൈവസന്നിധിയില്‍ വിലയേറിയ, ആന്തരികമനുഷ്യനാകുന്ന' അലങ്കാരമണിയാനാണ് നാം ആഗ്രഹിക്കുന്നത്.—1 പത്രോസ് 3:3, 4.
 നമ്മുടെ വസ്ത്രധാരണരീതിയും ചമയവും മറ്റുള്ളവര്‍ സത്യാരാധനയെ വീക്ഷിക്കുന്ന വിധത്തെ സ്വാധീനിക്കുമെന്ന കാര്യവും മനസ്സില്‍പ്പിടിക്കണം. ധാര്‍മികമായ തലത്തില്‍ ഉപയോഗിക്കുമ്പോള്‍, 'വിനയം' എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന് ഭക്തി, ആദരവ്, മറ്റുള്ളവരുടെ വികാരങ്ങളോടും അഭിപ്രായങ്ങളോടുമുള്ള പരിഗണന എന്നീ അര്‍ഥങ്ങളാണുള്ളത്. അതുകൊണ്ട്, മറ്റുള്ളവരുടെ മനസ്സാക്ഷിയെപ്രതി നമ്മുടെ അവകാശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. സര്‍വോപരി, 'സകലവും ദൈവത്തിന്റെ  മഹത്ത്വത്തിനായി' ചെയ്തുകൊണ്ട് അവന്റെ  ജനത്തിനും ബഹുമതി കരേറ്റാനും ദൈവശുശ്രൂഷകരാണെന്നു തെളിയിക്കാനും നാം ആഗ്രഹിക്കുന്നു.—1 കൊരിന്ത്യര്‍ 4:9; 10:31; 2 കൊരിന്ത്യര്‍ 6:3, 4; 7:1.
  വസ്ത്രധാരണം, ചമയം, ശുചിത്വം എന്നീ കാര്യങ്ങള്‍ക്ക് ഏറെ ശ്രദ്ധ നല്‍കേണ്ടതുണ്ട്. നിങ്ങളോടുതന്നെ ചോദിക്കുക: 'എന്റെ  വസ്ത്രധാരണവും ചമയവും ശുചിത്വശീലങ്ങളും എങ്ങനെയുള്ളതാണ്? അവ മറ്റുള്ളവര്‍ക്ക് അസ്വസ്ഥത ഉളവാക്കുമോ, എന്നിലേക്ക് അനാവശ്യ ശ്രദ്ധക്ഷണിക്കുന്നതാണോ? ഇക്കാര്യങ്ങളില്‍ എനിക്കുള്ള അവകാശങ്ങള്‍ക്ക്, സഭയില്‍ സേവനപദവികള്‍ക്കായി യോഗ്യതപ്രാപിക്കുന്നതിനെക്കാള്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടോ ഞാന്‍?'—സങ്കീര്‍ത്തനം 68:6; ഫിലിപ്പിയര്‍ 4:5; 1 പത്രോസ് 5:6.
 ഒരു ക്രിസ്ത്യാനിയുടെ വസ്ത്രധാരണം, ചമയം, ശുചിത്വശീലങ്ങള്‍ എന്നിവ സംബന്ധിച്ച ഒരു നീണ്ട നിയമാവലി ബൈബിള്‍ നല്‍കുന്നില്ല. തിരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തിനോ ചിന്താപ്രാപ്തിക്കോ കൂച്ചുവിലങ്ങിടാന്‍  ആഗ്രഹമില്ല. നാം ബൈബിള്‍തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നവരും 'ശരിയും തെറ്റും തിരിച്ചറിയാന്‍ തക്കവിധം ഉപയോഗത്താല്‍ . . . വിവേചനാപ്രാപ്തിയെ പരിശീലിപ്പിച്ചിരിക്കുന്ന'വരുമായ പക്വതയുള്ള വ്യക്തികളായിത്തീരാനാണ് അവന്‍ ആഗ്രഹിക്കുന്നത്. (എബ്രായര്‍ 5:14) എല്ലാറ്റിനുമുപരി, നാം ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്‌നേഹത്താല്‍ നയിക്കപ്പെടുന്നവര്‍ ആയിരിക്കാന്‍ അവന്‍ പ്രതീക്ഷിക്കുന്നു. (മര്‍ക്കോസ് 12:30, 31 വായിക്കുക.) ഈ പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വസ്ത്രധാരണത്തിലും ചമയത്തിലും വൈവിധ്യം പുലര്‍ത്താന്‍ നിരവധി അവസരങ്ങളുണ്ട്. നാനാവര്‍ണങ്ങളില്‍ വസ്ത്രം ധരിച്ച, സന്തോഷഭരിതരായ യഹോവയുടെ ജനത്തിനിടയില്‍ ഇതിനുള്ള തെളിവുകള്‍ കാണാനാകും—അവര്‍ ലോകത്തിന്റെ ഏതു കോണിലാണെങ്കിലും.പിന്നീട് ദൈവം സീയോനിലെ സ്ത്രീകളോട് ചിലത് പറയുന്നു. അവിടെയുള്ള രക്ഷിക്കപ്പെടാത്ത സ്ത്രീകളോടല്ല ''സീയോന്‍പുത്രി'' മാരോടാണ് പറയുന്നത്. യെശ. 3:1626വരെയുള്ള വാക്യങ്ങള്‍ എല്ലാ ചെറുപ്പക്കാരായ സഹോദരിമാരും ഒരു മുന്നറിയിപ്പായി വായിച്ചിരിക്കണം. ഇവിടെ ദൈവം പറയുന്നത് ഇങ്ങനെയുള്ള സ്ത്രീകളെ താന്‍ ന്യായം വിധിക്കുമെന്നാണ്. ''നിഗളിച്ച് തലയുയര്‍ത്തി വശീകരണ കടാക്ഷം ചൊരിയുകയും കുഴഞ്ഞാടി നടക്കുകയും കാല്‍ചിലമ്പൊച്ച കേള്‍പ്പി ക്കുകയും ചെയ്യുന്നവരെ''. ആ ദിവസത്തില്‍ യഹോവ അവരുടെ കാല്‍ചിലമ്പ്, നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവിണി, തലപ്പാവ്, കാല്‍തള, പട്ടുകച്ച, പരിമളപ്പെട്ടി, ഏലസ്സ്, മോതിരം, മൂക്കുത്തി, ഉത്സവ വസ്ത്രം, മേലാട, ശാല്‍വാ, ചെറുസഞ്ചി, ദര്‍പ്പണം, ക്ഷോമപടം, കല്ലാവ്, മൂടുപടം എന്നിവ നീക്കി കളയും.
സ്ത്രീകളുടെ അലങ്കാരം സംബന്ധിച്ച് ഇത്ര വിശദമായി ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുമോ? തീര്‍ച്ചയായും ദൈവം അത് ചെയ്യും. തന്റെ പുത്രമാര്‍ എങ്ങനെ വസ്ത്രധാരണം നടത്തുന്നു എന്നതില്‍ ദൈവത്തിന് താല്‍പ്പര്യമുണ്ട്. ക്രിസ്തീയ സ്ത്രീകള്‍ എപ്പോഴും പുരുഷന്മാരെ പ്രലോഭിപ്പി ക്കാത്തവണ്ണം ശാലീനതയോടെ വസ്ത്രം ധരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. വിവേകത്തോടെ വസ്ത്ര ധാരണം ചെയ്യണമെന്നാണ് പരിശുദ്ധാത്മാവ് സ്ത്രീകളെ പ്രബോധിപ്പിക്കുന്നത്. അവര്‍ തങ്ങളെ തന്നെ അലങ്കരിക്കേത് പിന്നിയ മുടികൊണ്ടോ ആഭരണങ്ങള്‍ കൊണ്ടോ വില യേറിയ വസ്ത്രം കൊണ്ടോ അല്ല, അവരുടെ കരുണ നിറഞ്ഞ സല്‍പ്രവൃത്തികള്‍ കൊണ്ടായിരിക്കണം (1തിമോ.2:9,10). യെശയ്യാവിന്റെ കാലത്തെ സ്ത്രീകള്‍ ഇത്തരത്തിലുള്ള കഠിനവാക്കുകള്‍ കേട്ട് എത്രമാത്രം കോപിച്ചിരിക്കാം എന്ന് നമുക്ക് ഭാവനയില്‍ കാണാം. അവര്‍ അവനെ വെറുത്ത് അവനെ കൊല്ലുവാന്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ ഉത്സാഹിപ്പിച്ചിരിക്കാം. പ്രവാചകന്മാര്‍ സാധാരണ പ്രസംഗകരില്‍ നിന്നും വ്യത്യസ്ഥരാണ്. അവരുടെ സന്ദേശം ഒരുപക്ഷേ സഭയിലെ ധനികര്‍ക്കും സ്ത്രീകള്‍ക്കും ദേഷ്യമുണ്ടാക്കുന്നതാണെങ്കിലും ദൈവം അവരുടെ ഹൃദയത്തില്‍ ഇട്ടു കൊടുക്കുന്നതാണ് അവര്‍ സംസാരിക്കുന്നത്. ഇതിനാലാണ് അങ്ങനെയുള്ള പ്രവാചകന്മാര്‍ ഒരിക്കലും ജനപ്രിയരാകാത്തത്. .പിന്നീട് ദൈവം സീയോനിലെ സ്ത്രീകളോട് ചിലത് പറയുന്നു. അവിടെയുള്ള രക്ഷിക്കപ്പെടാത്ത സ്ത്രീകളോടല്ല ''സീയോന്‍പുത്രി'' മാരോടാണ് പറയുന്നത്. യെശ. 3:1626വരെയുള്ള വാക്യങ്ങള്‍ എല്ലാ ചെറുപ്പക്കാരായ സഹോദരിമാരും ഒരു മുന്നറിയിപ്പായി വായിച്ചിരിക്കണം. ഇവിടെ ദൈവം പറയുന്നത് ഇങ്ങനെയുള്ള സ്ത്രീകളെ താന്‍ ന്യായം വിധിക്കുമെന്നാണ്. ''നിഗളിച്ച് തലയുയര്‍ത്തി വശീകരണ കടാക്ഷം ചൊരിയുകയും കുഴഞ്ഞാടി നടക്കുകയും കാല്‍ചിലമ്പൊച്ച കേള്‍പ്പി ക്കുകയും ചെയ്യുന്നവരെ''. ആ ദിവസത്തില്‍ യഹോവ അവരുടെ കാല്‍ചിലമ്പ്, നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവിണി, തലപ്പാവ്, കാല്‍തള, പട്ടുകച്ച, പരിമളപ്പെട്ടി, ഏലസ്സ്, മോതിരം, മൂക്കുത്തി, ഉത്സവ വസ്ത്രം, മേലാട, ശാല്‍വാ, ചെറുസഞ്ചി, ദര്‍പ്പണം, ക്ഷോമപടം, കല്ലാവ്, മൂടുപടം എന്നിവ നീക്കി കളയും.
സ്ത്രീകളുടെ അലങ്കാരം സംബന്ധിച്ച് ഇത്ര വിശദമായി ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുമോ? തീര്‍ച്ചയായും ദൈവം അത് ചെയ്യും. തന്റെ പുത്രമാര്‍ എങ്ങനെ വസ്ത്രധാരണം നടത്തുന്നു എന്നതില്‍ ദൈവത്തിന് താല്‍പ്പര്യമുണ്ട്. ക്രിസ്തീയ സ്ത്രീകള്‍ എപ്പോഴും പുരുഷന്മാരെ പ്രലോഭിപ്പി ക്കാത്തവണ്ണം ശാലീനതയോടെ വസ്ത്രം ധരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. വിവേകത്തോടെ വസ്ത്ര ധാരണം ചെയ്യണമെന്നാണ് പരിശുദ്ധാത്മാവ് സ്ത്രീകളെ പ്രബോധിപ്പിക്കുന്നത്. അവര്‍ തങ്ങളെ തന്നെ അലങ്കരിക്കേത് പിന്നിയ മുടികൊണ്ടോ ആഭരണങ്ങള്‍ കൊണ്ടോ വില യേറിയ വസ്ത്രം കൊണ്ടോ അല്ല, അവരുടെ കരുണ നിറഞ്ഞ സല്‍പ്രവൃത്തികള്‍ കൊണ്ടായിരിക്കണം (1തിമോ.2:9,10). യെശയ്യാവിന്റെ കാലത്തെ സ്ത്രീകള്‍ ഇത്തരത്തിലുള്ള കഠിനവാക്കുകള്‍ കേട്ട് എത്രമാത്രം കോപിച്ചിരിക്കാം എന്ന് നമുക്ക് ഭാവനയില്‍ കാണാം. അവര്‍ അവനെ വെറുത്ത് അവനെ കൊല്ലുവാന്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ ഉത്സാഹിപ്പിച്ചിരിക്കാം. പ്രവാചകന്മാര്‍ സാധാരണ പ്രസംഗകരില്‍ നിന്നും വ്യത്യസ്ഥരാണ്. അവരുടെ സന്ദേശം ഒരുപക്ഷേ സഭയിലെ ധനികര്‍ക്കും സ്ത്രീകള്‍ക്കും ദേഷ്യമുണ്ടാക്കുന്നതാണെങ്കിലും ദൈവം അവരുടെ ഹൃദയത്തില്‍ ഇട്ടു കൊടുക്കുന്നതാണ് അവര്‍ സംസാരിക്കുന്നത്. ഇതിനാലാണ് അങ്ങനെയുള്ള പ്രവാചകന്മാര്‍ ഒരിക്കലും ജനപ്രിയരാകാത്തത്. .പഴയ നിയമത്തില്‍, വിശുദ്ധന്മാരുടെ വേഷത്തിലും വസ്ത്രധാരണത്തിലും വളരെ വൃത്തിയും മാന്യതയും കല്പിച്ചിരുന്നു. ആലയത്തില്‍ വരുമ്പോഴും പുറത്തു പോകുമ്പോഴും കഴിവതും കഴുത്തു മുതല്‍ പാദം വരെ മൂടുന്ന വസ്ത്രമാണ് അവര്‍ ധരിച്ചിരുന്നത്. സ്ത്രീകള്‍ തലയില്‍ മൂടുപടം ഇടുന്നതും നിര്‍ബന്ധമായിരുന്നു. ശുശ്രൂഷകര്‍ക്ക് ഇത്തരം നീളന്‍ കുപ്പായം ഉണ്ടായിരിക്കണമെന്ന് പഴയ നിയമത്തില്‍ പറയുന്നു.സെഖ. 3:13വരെ വായിക്കുമ്പോള്‍ ആലയത്തില്‍ വരുന്നവര്‍ വിശുദ്ധ വസ്ത്രം ധരിക്കണം. മുഷിഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് വരുവാന്‍ പാടില്ല എന്നു കാണാം. ഇവിടെ നാം പഴയ നിയമത്തെ മുഴുവന്‍ അനുകരിക്കണം എന്ന അര്‍ത്ഥമാക്കുന്നത്. പഴയ നിയമത്തിലെ അതേ ദൈവ സന്നിധിയിലേക്കാണ് നാമും കടന്നു വന്നിരിക്കുന്നത്. ആയതിനാല്‍ ദൈവം ആരെന്ന് അറിഞ്ഞ് അവന്റെ നാമത്തിന് തക്ക മഹത്വം കൊടുക്കണം. തിമോഥെയോസ് 2:9 ല്‍ പൗലോസ് എടുത്ത് പറയുന്നത് സ്ത്രീകള്‍ യോഗ്യമായ വസ്ത്രം ധരിച്ച് ലജ്ജാ ശീലത്തോടും സുബോധത്തോടും കൂടെ തങ്ങളെ അലങ്കരിക്കേണം എന്നാണ് 1 കൊരിന്ത്യര്‍ 11:4 ല്‍ സ്ത്രീ പ്രാര്‍ത്ഥിക്കുമ്പോള്‍ മൂടുപടം ഇട്ടിരിക്കണം എന്ന് പൗലോസ് നിര്‍ബന്ധമായും പറഞ്ഞിരിക്കുന്നു. എന്നാല്‍ ഇന്ന് ഇതെല്ലാം മാറിപ്പോയി. പലസഭകളിലും സ്ത്രീകള്‍ വരുന്നത് ശരീര പ്രദര്‍ശനത്തിനാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ സഭകളില്‍ ഇത് അധികം കാണുവാന്‍ കഴിയുന്നു. ഇറുകിപിടിച്ച പാന്റും ശരീരവുമായി ഒട്ടിച്ചേര്‍ന്ന വസ്ത്രധാരണവും കണ്ടാല്‍ കളറടിച്ച ഒരു നഗ്‌ന ശരീരം പോലെ തോന്നിക്കും. ശരീരം മുന്നോട്ടു തള്ളി തത്തിതത്തി ഒരു വരവുണ്ട്. ചിലതിന്റെ കഴുത്തില്‍ താലിയും കറുത്ത ചരടും, ചിറി ചുവപ്പിച്ചും, മുഖത്ത് കളര്‍ തേച്ചും മാച്ചു ചെയ്യുന്ന ബാഗ്, ക്യൂട്ടക്‌സ് പുരുഷനെപ്പോലെ മുടി കട്ടു ചെയ്തും..... നല്ല ശരീര പുഷ്ടിയുള്ള സ്ത്രീകള്‍ ഇത്തരം വികൃത വേഷധാരികളായി മുമ്പില്‍ കിടന്ന് കുഴഞ്ഞാടുകയും മറ്റും ചെയ്യുന്നു. ചില സഭകളില്‍ ഇത്തരം സ്ത്രീകളും പാസ്റ്ററും കൂടി ഒന്നിച്ച് സ്‌റ്റേജില്‍ കിടന്ന് കുഴഞ്ഞാടുന്നത് ഹോട്ടലിലെ ഡിസ്‌കോ ഡാന്‍സു കളിക്കുന്ന സ്ത്രീകള്‍ പോലും തോറ്റു പോകുന്ന രീതിയിലാണ്. ഇതൊക്കെ സാത്താന്യ ആരാധനയുടെ ഒരു പകര്‍പ്പാണ്. കുറഞ്ഞ പക്ഷം ഈ വികൃത ജീവികള്‍ നെഞ്ചും കക്ഷവും പുറകുഭാഗവുമെങ്കിലും ഒന്നു മറച്ചിരുന്നുവെങ്കില്‍ എത്ര മാന്യമാകുമായിരുന്നു. ദൈവ സന്നിധി പുരുഷന്മാരെ മദിപ്പിക്കാനുള്ള ശരീര പ്രദര്‍ശനവേദിയല്ല. പഴയ നിയമത്തിലായി രുന്നുവെങ്കില്‍ ഇവരുടെയൊക്കെ ശരീരത്തി ന്റെ ചില ഭാഗങ്ങളില്‍ ദൈവം ചൊറി പിടിപ്പിച്ചേനെ. ഒരിക്കല്‍ കോഴിക്കോട്ടു ഒരു സംഘടനയുടെ ജനറല്‍ കണ്‍വെന്‍ഷനിലെ ഐക്യ ആരാധനയില്‍ പൊട്ടു കുത്തി കഴുത്തിലും കൈയ്യിലും കറുത്ത ചരടും കെട്ടി ഒരു വികൃത രൂപിയായ സ്ത്രീ കര്‍തൃ മേശയില്‍ പങ്കാളിയായി. ഉടനെ എന്റെ ഭാര്യ എന്നെ വിളിച്ച് ഈ സ്ത്രീ കര്‍തൃമേശ എടുത്തു എന്നു പറഞ്ഞു. ഞാന്‍ ചെന്നു രഹസ്യമായി ആ സ്ത്രീയോടു ചോദിച്ചു, നിങ്ങള്‍ സ്‌നാനപ്പെട്ടതാണോയെന്ന്. സ്ത്രീ പറഞ്ഞു അതേ സ്‌നാനപ്പെട്ടതാണ്. ഞാന്‍ ചോദിച്ചു ഏത് സഭയിലാണ് ആരാധനയ്ക്ക് പോകുന്നത്. ഉടനെ പറഞ്ഞു ഞാന്‍ കോഴിക്കോട് ടൗണിലെ സഭയില്‍ അംഗമാണെന്ന്. ഞാന്‍ അത്ഭുതപ്പെട്ടു പോയി. പഴയനിയമ ത്തിലെങ്ങാനുമായിരു ന്നുവെങ്കില്‍ ഇത്തരക്കാരെ സ്‌നാനപ്പെടുത്തുകയും അവരുടെ ദശാംശം ചിരിച്ചുകൊണ്ട് വാങ്ങുകയും ചെയ്യുന്ന ശുശ്രൂഷകനെ കല്ലെറിഞ്ഞു കൊല്ലുവാനോ, കുഷ്ഠം പിടിപ്പിക്കുവാനോ ദൈവം കല്പിച്ചേനെ. കൃപായുഗമായതിനാല്‍ ദൈവം ചിലതിനു ദീര്‍ഘക്ഷമ കാണിക്കുന്നു.ഇന്ന് ആഭരണം ഊരിയ സ്ത്രീകളിലും ചില വൈകൃതങ്ങള്‍ കാണാം. ഇങ്ങനെയുള്ള ഒരു സഭയിലെ പാസ്റ്ററുടെ ഭാര്യ പറഞ്ഞത് തനിക്ക് 3000 രൂപയെങ്കിലും ഒരു മാസം ബ്യൂട്ടിപാര്‍ലറില്‍ ചെലവാകുന്നുണ്ട് എന്നാണ്. ചിലര്‍ കക്ഷം മാത്രം മറച്ചിരിക്കും. കൂടാതെ ബോയ്കട്ട്, വി കട്ട്, യു കട്ട് തുടങ്ങിയ മുടിയുടെ വേഷവും ലിപ്സ്റ്റിക്കും, ക്യൂട്ടക്‌സും, കണ്ണിലെ പുരികം മിക്കതും പറിച്ചു കളഞ്ഞിരിക്കും. ഒരിക്കല്‍ അറുപത്തേഴു വയസ്സു കഴിഞ്ഞ ഒരമ്മച്ചി എന്റെ അടുക്കല്‍ പ്രാര്‍ത്ഥിക്കാന്‍ വന്നു. എനിക്ക് അമ്മച്ചിയെ കണ്ടപ്പോള്‍ ചെറിയ ഒരു കുശുമ്പു തോന്നി. കാരണം ഇത്രപ്രായമായിട്ടും അമ്മച്ചിയുടെ ഒരു മുടി പോലും നരച്ചിട്ടില്ല അന്ന് നാല്പത്തെമ്പതുകാരനായ എന്റെ മുടി ആകെ നരച്ചിരിക്കുന്നു. ഏതായാലും ഞാന്‍ അമ്മച്ചിയുടെ തലയിലേക്ക് ശ്രദ്ധിച്ചു നോക്കി. അപ്പോഴാണ് മനസ്സിലായത് ഇതു മുഴുവന്‍ ഡൈചെയ്തു വച്ചിരിക്കുകയാണ്. ഉടനെ ഞാന്‍ പ്രായം ചോദിച്ചു 67 കഴിഞ്ഞു അമ്മച്ചി പറഞ്ഞു. 67 വയസ്സു കഴിഞ്ഞ അമ്മച്ചി സ്‌നാനപ്പെട്ട് ആഭരണവും ഊരി കളഞ്ഞിട്ട് ഇനി ആരെ കാണിക്കാനാണ് ഡൈ ചെയ്തിരിക്കുന്നതെന് എനിക്ക് മനസ്സിലായില്ല. ക്രിസ്തീയ സഹോദിമാരെ നിങ്ങള്‍ ഇവിടത്തെ മറ്റു വനിതകളെ ശ്രദ്ധിച്ചു നോക്കു. ഒരു ഹിന്ദു സ്ത്രീ രാവിലെ കുളിച്ച് മാന്യമായ വസ്ത്രം ധരിച്ച് ശരീരം നന്നായി മറച്ച് അമ്പലത്തില്‍ പോകുന്നു. സിക്കുകാരും ഗുജറാത്തികളും ചിലര്‍ വെള്ള വസ്ത്രം ധരിച്ച് യോഗ്യമായ വസ്ത്രധാരണം നടത്തി അവരുടെ ആരാധനാലയങ്ങളില്‍ കടന്നു വരുന്നു. 1 പത്രോസ്3:45 വാക്യങ്ങളും 1 തിമോഥെയോസ് 2:910 വാക്യങ്ങളും ശ്രദ്ധിച്ചു വായിക്കുക ദൈവമക്കള്‍ ജാതികളെ അനുകരിക്കരുത്. ദൈവത്തെ ആരാധിക്കാന്‍ വരുന്നവരുടെ വേഷവും വസ്ത്രധാരണവും മറ്റൊരാള്‍ക്കും ഇടര്‍ച്ചയാകരുത.് മറ്റുള്ളവരാല്‍ ആകര്‍ഷിക്കപ്പെടുവാനും അരുത്. മാന്യമായ വസ്ത്രം ധരിക്കണം. ദൈവജനം പാശ്ചാത്യസഭകളെ അല്ല അനുകരിക്കേണ്ടത്. ദൈവത്തേയും അവന്റെ വചനത്തേയുമാണ്. ദൈവസാന്നിധ്യം ഉള്ളയിടത്തു നാം എവിടെയും ചവിട്ടി നടക്കുന്ന ചെരിപ്പ് ഉപയോഗിക്കുവാന്‍പോലും ദൈവം ഇഷ്ടപ്പെടു ന്നില്ല. മൊശെയോട് ദൈവം പറഞ്ഞത,് നീ നില്ക്കുന്ന ഇടം വിശുദ്ധം ആകയാല്‍ നിന്റെ കാലിലെ ചെരിപ്പ് ഊരി കളയുക. മറ്റൊരു മതത്തിലും അവരുടെ ആരാധനാലയങ്ങളില്‍ ചെരിപ്പ് ധരിച്ചു കയറുവാന്‍ സമ്മതിക്കില്ല. എന്നാല്‍ ഇന്ന് ചില സഭകളില്‍ കാലില്‍ ചെരിപ്പും ഷൂസും ഇട്ട് കാലിന്മേല്‍ കാലും ചാരുകസേരയില്‍ പൊക്കിവച്ച് ആരാധിക്കുന്ന വരും ഉണ്ട്. ഇത് കണ്ട് ഞാന്‍ ലജ്ജിച്ചു പോയിട്ടുണ്ട്. മനുഷ്യന്‍ എത്രകോടികള്‍ സമ്പാദിച്ചാലും ഭയപ്പെടുവാനും ബഹുമാനിക്കുവാനും യോഗ്യന്‍ ദൈവം മാത്രമാണ്. ഭയത്തോടും വിറയലോടും കൂടി അവനെ നമസ്‌കരിക്കേണം. വിശുദ്ധ വസ്ത്ര ലങ്കാരത്തോടുകൂടി അവന്റെ ആലയത്തില്‍ വരണം. നിങ്ങളുടെ നീതി പരീശന്മാരുടേയും ശാസ്ത്രിമാരുടേയും നീതിയേക്കാള്‍ കവിയണം. അവര്‍ ദൈവ സന്നിധിയെ എത്രമാത്രം ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്തു വോ അതിനേക്കാള്‍ നമ്മുടെ നീതി കവിയണം. നാം ദൈവത്തിന്റ മന്ദിരം എന്ന് ബോധ്യമുണ്ടെങ്കില്‍ ദൈവേഷ്ടത്തിനു നമ്മെ ഏല്പിച്ചു കൊടുക്കണം.  സഭകളിലെ മാന്യത പെട്ടെന്നു തന്നെ മരണപ്പെടുന്നതായി നാം കാണുന്നു.
അവന്റെ മഹത്വത്തിനായുള്ള മാന്യത
''അവ്വണ്ണം തന്നെ സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാ ശീലത്തോടും... (1 തിമോ. 29).
''ശരീരത്തില്‍ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്ക് നാം അധികം മാനം അണിയിക്കുന്നു(1 കൊരി. 1:23).
വസ്ത്രം ധരിക്കുമ്പോള്‍ നമ്മോടുതന്നെ ചിലചോദ്യങ്ങള്‍ ചോദിക്കേണ്ടതായിട്ടുണ്ട്; നിങ്ങള്‍പുരുഷനോ സ്ത്രീയോ ആയിരുന്നാലും,
1.  ഇതു മാന്യമാണോ?
2.  ദൈവഭക്തിയെ പിന്തുടരുന്നവര്‍ക്ക് അനുയോജ്യമാണോ?
മാന്യത കാലഘട്ടങ്ങളിലൂടെ: 
തിരുവെഴുത്തുതാഴെപ്പറയുന്ന കാര്യങ്ങള്‍ നമ്മോട് പറയുന്നു:
  ആദിയില്‍
1) നഗ്‌നത വെളിവാകുന്നത് ലജ്ജാകരം: ഉല്പത്തി 3:710 അടിസ്ഥാനത്തില്‍, പാപത്തിന്റെ ഫലമായി കുറ്റബോധവും, തല്‍ഫലമായി ലജ്ജയുംലജ്ജക്ക് ഒരു മറവും ആവശ്യമാണെന്ന് നാം വായിക്കുന്നു. പാപത്തിനനന്തരം ആദാമും ഹൗവ്വയും അവര്‍ക്ക് തന്നെ ഒരു ആവരണം ഉണ്ടാക്കി.
 ''ഷഗോര'' എന്ന എബ്രായ പദത്തില്‍ നിന്നാണ് ''ആവരണം'' എന്ന പദം ഉണ്ടായത്, ഇതിന്റെ അര്‍ത്ഥം ശരീരത്തിന്റെ മദ്ധ്യഭാഗത്തെ ആവരണം ചെയ്യുന്ന വസ്ത്രം എന്നാണ്. ആവരണമില്ലായെങ്കില്‍ അവര്‍ക്ക് നഗ്‌നത അനുഭവപ്പെടുമായിരുന്നു.
2)  ആദാംഹൗവ്വമാര്‍ ഉണ്ടാക്കിയ ആവരണത്തില്‍ ദൈവത്തിന് പ്രസാദമില്ലായിരുന്നു: ദൈവം അവര്‍ക്ക് 'വസ്ത്രം' ഉണ്ടാക്കികൊടുത്തു (ഉല്‍പ. 3:21). ഈ പദത്തിന് സമാനമായ എബ്രായ പദം ''കെത്തോനൊത്ത്'' എന്നാണ്. ഇതിന്റെ അര്‍ത്ഥം മുട്ടിന് താഴെ വരെയോ, കാല്‍ക്കുഴക്ക് മുകളിലോ നില്‍ക്കുന്ന വസ്ത്രമെന്നാണ്.
 പൂര്‍വ്വപിതാക്കന്മാരുടെ കാലഘട്ടം
 ഏതെങ്കിലും തരത്തിലുളള ലിംഗ പ്രദര്‍ശനം നഗ്‌നതയായി കണക്കാക്കിയിരുന്നു (ഇയ്യോ. 22:6) : ഇവിടെ നഗ്‌നത വെളിപ്പെടുത്തുന്ന കാര്യത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ അര്‍ത്ഥം ഒരേ സമയത്ത് തന്നെ വസ്ത്രം ധരിച്ചിരിപ്പാനും നഗ്‌നരായിരിപ്പാനും കഴിയും എന്നതാണ്. പദത്തിന്റെ അര്‍ത്ഥം നേര്‍മ്മയുളള വസ്ത്രം ധരിക്കുന്നതിനെ സൂചിപ്പിക്കുന്നു.
 മോശയുടെ കാലഘട്ടം
 അരക്കെട്ടു മുതല്‍ തുടവരെ എത്തുന്ന അര വസ്ത്രങ്ങള്‍ പുരോഹിതന്മാര്‍ ധരിക്കണമായിരുന്നു (പുറ. 20:26): പുരോഹിതന്മാര്‍ യാഗപീഠത്തിന്റെ പടികള്‍ കയറുമ്പോള്‍ ആരാധനയ്ക്ക് വരുന്നവര്‍ നഗ്‌നത കാണുവാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് അവര്‍ അരക്കച്ചകള്‍ ധരിക്കണമായിരുന്നു.
 പ്രവാചകന്മാരുടെ കാലഘട്ടം
 ശരീരത്തിന്റെ രഹസ്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോ അതിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്നതോ ലജ്ജാകരം ആണ്. ദുഷ്ടന്മാരെ ലജ്ജിപ്പിക്കുന്ന ന്യായവിധി വിളിച്ചുവരുത്തുന്നതാണ് അപ്രകാരമുളള പ്രദര്‍ശനം.
 പുതിയ നിയമ കാലഘട്ടം
1)  ദൃശ്യമാകുവാന്‍ കഴിയാത്ത ഭാഗങ്ങള്‍ ആവരണം ചെയ്യണം: 1 കൊരിന്ത്യര്‍ 12:23,24 ഭാഗങ്ങളില്‍ പൗലോസ് ഇതിനെക്കുറിച്ച് പറയുന്നുണ്ട്.
2)  ജഡിക ആസക്തികള്‍ക്ക് അവസരം നാംകൊടുക്കരുത്:
മ)  തിരുവെഴുത്തില്‍ ഇതിനെ ശക്തമായി താക്കീത് ചെയ്തിരിക്കുന്നു (റോമ. 13:13,14).
യ)  ഹൃദയത്തില്‍ വ്യഭിചാരം ചെയ്യുന്നതിനെക്കുറിച്ച് യേശു മുന്നറിയിപ്പ് നല്‍കിയിരുന്നു (മത്താ. 5:28) 1 തിമഥി. 2:910 ല്‍ നിന്ന് മൂന്ന് പദങ്ങള്‍.
മാന്യമായ: യവനായ പദം ''കോസ്മിയസ്'' എന്നാണ് അര്‍ത്ഥം. ശരിയായി ക്രമീകരിച്ച, ക്രമീകൃതമായ എന്നാണ.് അതിന്റെ അര്‍ത്ഥം സാഹചര്യത്തിന് അനുയോജ്യമായും വൃത്തിയായും ഒരു വ്യക്തി വസ്ത്രം ധരിക്കണം.
ലജ്ജാശീലം: ''അയിഡോന്''  ബഹുമാനത്തിന്റെയും ലജ്ജാശീലത്തിന്റെയും അവബോധം എന്നാണ്. മാന്യതയില്ലാത്തതും ആദരസൂചകമല്ലാത്തതുമായ കാര്യങ്ങള്‍ കാണുമ്പോള്‍ ലജ്ഞാശീലമുളള വ്യക്തി അസ്വസ്ഥമാകുന്നു.
സുബോധം : ''സോഫ്രാസുന'' എന്നാല്‍ സുബോധമുളള വ്യക്തി എന്നാല്‍, ശരിയായ സ്വയ നിയന്ത്രണവും വിവേചനവുമുളള വ്യക്തി. അങ്ങനെയുള്ളവന്‍/ഉള്ളവള്‍ ചെയ്യുന്നതിലെല്ലാം മാന്യത പുലര്‍ത്തുന്നു.
മാന്യതയെ സംബന്ധിക്കുന്ന വസ്തുതകളും സ്വഭാവവും (1 പത്രോ. 3:16)
1.  മാന്യത ആഡംബരത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നു (വാക്യ. 3).
2. മാന്യത ആന്തരിക സ്വഭാവത്തിന് പ്രാധാന്യം നല്‍കുന്നു (വാക്യ. 4).
3.  മാന്യതയ്ക്ക് അനശ്വരമായ ഗുണങ്ങള്‍ ഉണ്ട് (വാക്യ. 4).
4.  മാന്യത ദൈവമുന്‍പാകെ വിലപ്പെട്ടതാണ് (വാക്യ.4).
5.  മാന്യതയ്ക്ക് ഒരു ബൈബിള്‍ പാരമ്പര്യമുണ്ട് (വാക്യ. 56).
6.  മാന്യതയ്ക്ക് സുവിശേഷീകരണ ശക്തിയുണ്ട് (വാക്യ. 1, 2).
മുന്‍പറഞ്ഞ ഭാഗത്തിലെ വാക്യം നാലില്‍, ഒരു സ്ത്രീയുടെ ആന്തരിക സൗന്ദര്യത്തെക്കുറിച്ച് ''സാവധാനതയും ഭക്തിയുമുളള ആത്മാവ്'' എന്ന് പത്രോസ് വിശദീകരിച്ചിരിക്കുന്നു. ഇതാണ് ഒരു സ്ത്രീയുടെ ശക്തിയുള്ള ഗുണമെന്നത്  അവളുടെ ശരിയായ സ്വഭാവം.
സദൃശ്യ : 31:30 ല്‍ നിന്നുള്ള ചിന്തകള്‍
''ലാവണ്യം വ്യാജവും, സൗന്ദര്യം വൃര്‍ത്ഥവുമാകുന്നു, യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും''.
ം  ബാഹ്യമായ സൗന്ദര്യം നൈമീഷികമാണ്.
ം  ആന്തരീക സൗന്ദര്യം നിത്യമാണ്.
ം മുന്‍പിലത്തേത് ലോകത്തിന് ആകര്‍ഷീണയമാണ്.
ം  പിന്നത്തേത് ദൈവത്തിന് പ്രസാദമാണ്.
മാന്യതയുടെ ലക്ഷ്യങ്ങള്‍
1.  നമ്മുടെ ലക്ഷ്യം ദൈവത്തെ മഹത്വപ്പെടുത്തുക എന്നതായിരിക്കണം. (1 കൊരി. 10:31). ''നിങ്ങള്‍ എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യുവിന്‍''.
2.  നാം ദൈവത്തെ പ്രസാദിപ്പിക്കണം (2 കൊരി. 5:9). ''അതുകൊണ്ട് അവനെ പ്രസാദിപ്പിക്കുക എന്നത് നമ്മുടെ ലക്ഷ്യമായിരിക്കണം''.
വേദപുസ്തക മൂല്യങ്ങളെ അനുരജ്ഞനപ്പെടുത്താതെ നിലവിലിരിക്കുന്ന പുത്തന്‍ തരംഗങ്ങള്‍ക്ക് യുക്തിസഹമായ അവസരമൊരുക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.
താഴെപ്പറയുന്നവ ചോദിച്ചും ഓര്‍മ്മിച്ചും കൊണ്ട്പിന്‍തുടരേണ്ട  നിയമങ്ങള്‍
1.  അതുപ്രദര്‍ശിപ്പിക്കുന്നതാണോ? എന്നത് കഴുത്തിന് താഴെമുതല്‍ മുട്ടിനോടോ കാല്‍ക്കുഴയ്‌ക്കോ താഴെ വരെ മറയ്ക്കുന്നതായിരുന്നു എന്ന് ഓര്‍ക്കുക. പിന്‍തുടരാന്‍ നല്ല നിയമം.
2.  അത് എടുത്തു കാണിക്കുന്നുണ്ടോ? വസ്ത്രം ധരിക്കുന്നത് ഏതെങ്കിലും പ്രത്യേക ശാരീരിക വസ്തുതകളെ എടുത്ത് കാണിക്കുന്നതിനോ അതിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്നതിനോ വേണ്ടിയാണോ?
3. അതു തീരെ ചെറുതാണോ? പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് സ്ത്രീകള്‍ക്കുള്ള പാവാടകള്‍ക്കും പുരുഷന്മാര്‍ക്കുള്ള നിക്കറിനും ബാധകമാണ്.
4.  അതു വളരെ ഇറുക്കമുള്ളതാണോ? പുരുഷന്മാരുടെ പാന്റ്‌സും ഇതില്‍ ഉള്‍പ്പെടും. ഇലാസ്റ്റിക് ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. വളരെ ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത്.
5.  അത് അധികം താണു പോയോ? നിങ്ങളുടെശരീരത്തിന്റെ പുറഭാഗം പ്രദര്‍ശിപ്പിക്കരുത്;പുക്കിള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. അടിവസ്ത്രങ്ങള്‍ പുറം വസ്ത്രങ്ങള്‍ ആയി മാറരുത്.
6. വെള്ള ധരിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെള്ള വസ്ത്രങ്ങള്‍ വളരെ സുതാര്യമാണ് അവ അടിവസ്ത്രങ്ങള്‍ പുറത്ത് കാണിക്കും. അങ്ങനെ ഒരിക്കലും ആകരുത്.
7.  നിങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കേണ്ടതിനായി വിലകൂടിയ വസ്ത്രങ്ങളും അനുബന്ധ വസ്തുക്കളും നിങ്ങള്‍ വാങ്ങിക്കുന്നുണ്ടോ?
8.  നിങ്ങള്‍ വസ്ത്രം ധരിച്ചിരിക്കുന്നത് കണ്ടിട്ട്അവിശ്വാസികളില്‍ നിന്ന് നിങ്ങളെ വ്യത്യസ്തനായി കാണാന്‍ കഴിയുമോ?
1961 ല്‍ സാന്റ്മറിയ തട്ടിക്കൊണ്ടുപോയപ്പോള്‍, കപ്പലില്‍ ഉണ്ടായിരുന്ന തീവ്രവാദികള്‍ക്ക് ആസക്തികള്‍ ഉണ്ടായിരിക്കാം എന്ന് ധരിച്ചുകൊണ്ട് ''വശീകരിക്കുന്ന വിധത്തിലുള്ള'' വസ്ത്രങ്ങള്‍ സ്ത്രീകള്‍ ഒഴിവാക്കി. അതായത് ചെറുവസ്ത്രങ്ങള്‍ ധരിക്കുന്നതും, നീളം കുറവായ മേല്‍ വസ്ത്രങ്ങളും കപ്പലിന്റെ നീന്തല്‍ക്കുളത്തില്‍ നീന്തുന്നതും അവര്‍ ഒഴിവാക്കി. ലോകത്തിന്റെ സ്ത്രീകള്‍ക്ക് ''ജഡാസക്തി'' പ്രചോദിപ്പിക്കുന്നത് എന്തെന്ന് അറിയാമെങ്കില്‍, ''ദൈവത്തിന്റെ പുത്രിമാര്‍ക്ക് എന്തുകൊണ്ട് അറിഞ്ഞുകൂടാ?''
നാന്‍സി ഡിമോന്‍ പറയുന്നു, ''പുരുഷ സ്പര്‍ശനം സ്ത്രീക്ക് എന്തായിരിക്കുന്നുവോ അതുപോലെയാണ്, ഒരു സ്ത്രീയുടെ ദര്‍ശനം പുരുഷനും ആയിരിക്കുന്നത്''.
ജഡമോഹം, കണ്‍മോഹം, ജീവനത്തിന്റെപ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവില്‍ നിന്നല്ല, ലോകത്തില്‍  നിന്നത്രേ ആകുന്നു (1 യോഹ 2:16). ''വേശ്യാ വസ്ത്രം നാം ധരിക്കരുത്'' (സദൃ. 7:10). ഒരു സ്ത്രീ ധരിക്കുന്ന വസ്ത്രം അവളുടെ മുഖത്തേക്കായിരിക്കണം ശ്രദ്ധ ആകര്‍ഷിക്കേണ്ടത്, അവളുടെ ശരീരത്തിലേക്ക് ആയിരിക്കരുത്. 'ചീ േല്‌ലി മ ഒശി'േ' എന്ന പുസ്തകത്തില്‍ ജോഷുവ ഹാരിസ് പറയുന്നത് ''ആകര്‍ഷണീയമായി വസ്ത്രം ധരിക്കുന്നതും ആകര്‍ഷിക്കേണ്ടതിന് വസ്ത്രം ധരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്''. നിങ്ങള്‍ ആത്മീകനാണെന്ന് ധരിപ്പിക്കേണ്ടതിന് വേണ്ടി നിങ്ങള്‍ ധരിക്കുന്നതിനെക്കുറിച്ച് അല്പംപോലും ശ്രദ്ധിക്കാതെയിരിക്കുന്നതും ശരിയായ പ്രവണതയല്ല. അത് അഹങ്കാരത്തിന്റെയും സ്വയനീതിയുടെയും മറ്റൊരു ഭാവമാണ്.
ആരോ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ''നിങ്ങളുടെ സ്വഭാവം ഒരു ചിത്രവും നിങ്ങളുടെ പ്രത്യേകത അതിന്റെ ഫ്രെയിമുമാണ്''. ഫ്രെയിം ചിത്രത്തിന് പൂരകമായിരിക്കണം, അതില്‍ നിന്ന് ശ്രദ്ധ തെറ്റിക്കുന്നതായിരിക്കരുത്.
എതിര്‍ ലിംഗത്തിലുള്ളവരെപോലെ വസ്ത്രം ധരിക്കുന്നത് തിരുവെഴുത്ത് വിലക്കുന്നു (ആവര്‍. 22:5). മരിച്ചവനുവേണ്ടി ശരീരത്തെ മുറിപ്പെടുത്തുകയോ പച്ചകുത്തുകയോ ചെയ്യരുത് (ലേവ്യ 19:28).
നമ്മുടെ ശരീരത്തെ തിളങ്ങുന്ന ആഭരണങ്ങള്‍ക്കൊണ്ടോ, ആഡംബര വസ്ത്രങ്ങളെക്കൊണ്ടോ അലങ്കരിക്കരുത്. യെശയ്യാവില്‍ പറയുന്നതുപോലെ, അങ്ങനെയുള്ള അലങ്കാരങ്ങള്‍ നേതാക്കന്മാരെ വശീകരിക്കുകയും രാജ്യം മുഴുവന്‍ അനുസരണക്കേടിലേക്ക് പോകുന്നതിനും ഇടയായി (യെശ. 3:1628).
ദൈവകേന്ദ്രീകൃത വ്യക്തിത്വമുണ്ടാക്കാന്‍ നാം ശ്രദ്ധിക്കണം. ക്രിസ്തീയ സ്വഭാവത്തിന്റെയും പക്വതയുടെയും പ്രധാനപ്പെട്ട ഒരു സൂചികയാണ് നമ്മുടെ പുറമെയുള്ള വേഷവിധാനം. മാന്യവും യോഗ്യവുമായ വസ്ത്രധാരണം ദൈവത്തോടും മറ്റുള്ളവരോടും നിങ്ങളോടുമുള്ള ആദരവിന്റെ പ്രതീകമാണ്.
പ്രാര്‍ത്ഥനയോടെ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
1.  എന്തുകൊണ്ട് ഞാനിത് വാങ്ങിക്കുകയും ധരിക്കുകയും ചെയ്യണം? ഇതിനോട് ''ഇല്ല'' എന്നു പറയുവാന്‍ ഞാന്‍ തയ്യാറാണോ?
2.  എന്റെ വേഷവിധാനം മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കുന്നു. എന്നിലേക്ക് അനാവശ്യ ശ്രദ്ധ കേന്ദ്രീകരിപ്പാന്‍ അതു മുഖാന്തിരമാകുമോ? ഞാനൊരു ശ്രദ്ധ തിരിക്കുന്ന ഘടകമോ അതിലും മോശമോ, ഒരു തടങ്കല്‍ പാറയോ ആകുമോ?
3.  എന്റെ പ്രത്യക്ഷത എന്നെക്കുറിച്ച് എന്താണ് പറയുന്നത്? എന്റെ മുന്‍ഗണനകള്‍ ഏവ? എന്റെ വസ്ത്രം, പാദരക്ഷ അനുബന്ധ ഘടകങ്ങള്‍ എന്നിവക്കായ് ഞാന്‍ എത്ര പണം ചെലവാക്കുന്നു?
4.  മറ്റുള്ളവര്‍ക്ക് ഞാന്‍ എന്തു മാതൃകയാണ് നല്‍കുന്നത്? നിങ്ങളുടെ വസ്ത്രധാരണം വഴിനിങ്ങള്‍ ഒരു മാതൃകയാണോ? പ്രത്യേകിച്ച് നിങ്ങളേക്കാള്‍ ഇളപ്പമുള്ളവര്‍ക്ക്?
1 കൊരി. 6:1920 വരെ ശ്രദ്ധിക്കുക
സാത്താന്‍ സഭക്കാര്‍ പറയുന്നു ''നീ ആഗ്രഹിക്കുന്നത് എല്ലാം ചെയ്യുക എന്നതാണ് മുഴുവന്‍ നിയമവും'' 60 കളുടെ ആശയം ''നിന്റേതുമാത്രം ചെയ്യുക'' സ്ത്രീജന പക്ഷവാദികളുടെ ആശയം ''ഇത് എന്റെ ശരീരം, എനിക്ക് ഇഷ്ടമുള്ളതെല്ലാം ഞാന്‍ ചെയ്യും''. ആധുനിക സുവിശേഷ വിഹിതക്കാരുടെ ആശയം, ''ഇത് എന്റെ സ്വാതന്ത്ര്യമാണ്, ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം ഞാന്‍ ചെയ്യും''.  എന്നാല്‍ തിരുവെഴുത്ത് പറയുന്നു, ''പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്ന് നിങ്ങള്‍ അറിയുന്നില്ലയോ''.
നമ്മുടെ മഹത്വത്തിനായുള്ള മാന്യത
ചുവന്ന അങ്കിയും മുള്ളുകൊണ്ടുള്ള കിരീടവും ക്രിസ്തുവിനെ ധരിപ്പിച്ചു, അതുമൂലം നാം അവന്റെ നീതി ധരിച്ചു (മര്‍ക്കോ.15:17). ക്രൂശിന്മേല്‍ അവന്‍ വിവസ്ത്രനായി, അനാവരണം ചെയ്യപ്പെട്ടു, പ്രദര്‍ശിക്കപ്പെട്ടു, അതുമൂലം നമ്മുടെ പാപം നീക്കി (ലൂക്കോ. 23:34). ദൈവം തന്റെ പുത്രനെ പാപം ധരിപ്പിച്ചു, തല്‍ഫലമായി നാം അവന്റെ നീതി ധരിച്ചു. ദൈവം തന്റെ പുത്രന്റെ മഹത്വം ഉരിഞ്ഞുകളഞ്ഞതുകൊണ്ട് ദൈവമക്കളുടെ മഹത്വത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നാം എത്തപ്പെട്ടു.
എന്നെ ധരിപ്പിക്കുന്നതിനായി ക്രിസ്തു രക്തം വിലയായി നല്‍കി. ക്രിസ്തുവിന്റെ നീതി എന്തുമറച്ചു, ആ നീതി ജനം ശ്രദ്ധിക്കുന്നതിനായി ആഗ്രഹിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ നാം വേഷവിധാനം ചെയ്യേണ്ടതാകുന്നു.
നമ്മുടെ മാന്യതയില്ലായ്മയ്ക്ക് സുവിശേഷമാണ് ആത്യന്തിക പരിഹാരം. നമ്മുടെ മാന്യതയ്ക്കുള്ള ആത്യന്തിക പരിഹാരവും അതുതന്നെയാണ്. ആയതുകൊണ്ട് എന്തുധരിക്കണമെന്ന് ചിന്തിച്ചുകൊണ്ട് നിങ്ങള്‍ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍, ഓര്‍ക്കുകനിങ്ങള്‍ ക്രിസ്തുവിനെയാണ് ധരിക്കുന്നത്. അതു മനോഹരമായി ചെയ്യുക. സുവിശേഷത്തെ ധരിക്കുക.
കടപ്പാട്: റിവൈവ് മാഗസിന്‍, മലയാള മനോരമ, മാതൃഭൂമി