Sunday, 1 January 2012

PM shown black flags by Anna supporters outside Golden Temple അമൃത്സറില്‍ പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി

Amritsar:Prime Minister Manmohan Singh was shown black flags by anti-corruption crusader Anna Hazare's supporters as he came out of the Golden Temple here after offering prayers on the first day of the new year Sunday.

The protest by some Hazare supporters caught the security agencies completely off guard.

Though none of the protesters could reach anywhere near the prime minister, they were able to register their symbolic protest as they shouted pro-Anna Hazare and pro-Jan Lokpal bill slogans.

The incident took place just as Manmohan Singh and his wife Gursharan Kaur came out of the Sikh shrine after offering prayers.The prime minister started the first day of the new year by offering prayers at the holiest of Sikh shrines, Harmandar Sahib, popularly known as Golden Temple, early Sunday.

He reached the shrine complex at around 6.30 a.m. with his wife and remained at the shrine for over 75 minutes.

അമൃത്സര്‍: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അണ്ണാ ഹസാരെ അനുയായികള്‍ കരിങ്കൊടി കാണിച്ചു. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോഴാണ് ഹസാരെ അനുകൂലികള്‍ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചത്. ഈ സമയം മന്‍മോഹന്‍ സിങ്ങിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ഗുര്‍ചരണ്‍ കൗറുമുണ്ടായിരുന്നു.

'അഴിമതിക്കെതിരെ ഇന്ത്യ' എന്നെഴുതിയ ബാനറിന് കീഴില്‍ അണിനിരന്ന 35 ഓളം വരുന്ന അണ്ണാ അനുകൂലികള്‍ മന്‍മോഹന്‍ സിങ്ങും ഭാര്യയും ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് കരിങ്കൊടി കാണിച്ചത്. ലോക്പാല്‍ ബില്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച് അവര്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി.

സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് നാല് പേര്‍ വീതമടങ്ങുന്ന സംഘങ്ങളായി രാത്രി മുഴുവന്‍ ക്ഷേത്രത്തില്‍ തങ്ങിയ അണ്ണാ അനുകൂലികള്‍ പ്രധാനമന്ത്രി തിരിച്ചെത്തുന്ന സമയത്ത് പരസ്പരം മൊബൈലിലൂടെ ബന്ധപ്പെട്ട് സംഘം ചേരുകയും കിരങ്കൊടി കാണിക്കുകയുമായിരുന്നു. ജനലോക്പാലിന്റെ പ്രാധാന്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്ന് അണ്ണാ അനുയായിയായ ഹരീന്ദര്‍ സിങ് പറഞ്ഞു.

No comments:

Post a Comment

please make the cooments and share