Friday 20 January 2012

പോലീസ് സ്‌റ്റേഷന്‍ അറവുശാല!‍



  
ഒരു പോലീസ് സ്‌റ്റേഷന്‍ മൂലം നേപ്പാള്‍ പോലീസിലെ ഉന്നതര്‍ ആകെ നാണംകെട്ട അവസ്ഥയിലാണ്. അതെന്താ ഒരു സ്‌റ്റേഷന്‍ കാരണം അത്ര നാണക്കേട് എന്നാവും കേള്‍ക്കുന്നവര്‍ ചിന്തിക്കുന്നത്. ഇവിടത്തെ ജൂനിയര്‍ ഓഫീസര്‍മാര്‍ അധിക വരുമാനത്തിനായി സ്‌റ്റേഷനെ അറവുശാലയാക്കി മാറ്റിയാല്‍ മുതിര്‍ന്ന ഓഫീസര്‍മാര്‍ക്ക് അപമാനഭാരം മൂലം തലയുയര്‍ത്തി നടക്കാന്‍ കഴിയുമോ?

തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ പ്രാന്തപ്രദേശത്തുളള ഒരു പോലീസ് സ്‌റ്റേഷനാണ് കശാപ്പുനടത്തി വാര്‍ത്തകളില്‍ സ്ഥാനംപിടിച്ചിരിക്കുന്നത്. ആടിനെയും മറ്റും അറക്കാനുളളപ്പോര്‍ നാട്ടുകാര്‍ നേരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരും. പോലീസുകാര്‍ അറവുകാരുടെ ജോലി ഭംഗിയായി നിര്‍വഹിച്ച ശേഷം അതിനുളള പ്രതിഫലം വാങ്ങി കീശയിലിടും! എന്തായാലും കൂടുതല്‍ പൈസ ഉണ്ടാക്കാനുളള പോലീസുകാരുടെ ശ്രമം അന്താരാഷ്ട്ര തലത്തില്‍ വരെ വാര്‍ത്തയായതോടെ മുതിര്‍ന്ന ഓഫീസര്‍മാര്‍ രംഗത്തിറങ്ങി, പത്തോളം ജൂനിയര്‍ ഓഫീസര്‍മാര്‍ക്ക് സ്ഥലംമാറ്റവും ലഭിച്ചു.

അതേസമയം, തങ്ങള്‍ വരുമാനത്തിനു വേണ്ടിയല്ല പൊതുജനസേവനത്തിന്റെ ഭാഗമായാണ് പകുതിസമയ അറവുകാരാവുന്നത് എന്നാണ് ജൂനിയര്‍ ഓഫീസര്‍മാര്‍ നല്‍കിയ വിശദീകരണം. സ്‌റ്റേഷന് ചുറ്റും ധാരാളം സ്ഥലമുളളതും ജലലഭ്യതയുളളതും കാരണമാണ് നാട്ടുകാര്‍ ഈ സ്ഥലം തെരഞ്ഞെടുക്കാന്‍ കാരണമെന്നും ഇവര്‍ വിശദീകരിക്കുന്നു.

No comments:

Post a Comment

please make the cooments and share