Friday 6 January 2012

ബൈബിള്‍ സര്‍വ്വേ

 
ബൈബിള്‍ സര്‍വ്വേ
സത്യവേദപുസ്തകം മലയാളം ബൈബിള്‍ നിത്യമായും ശാശ്വതമായും നിലനില്‍ക്കുന്ന അറിവന്റെ പുസ്തകം.
സത്യം= നിത്യമായും ശശ്വതമായും നിലനില്‍ക്കുന്ന വസ്തുതയ്ക്ക് സത്യം എന്നു പറയുന്നു.
വേദം= അറിവ് അഥവാ ജ്ഞാനം
ബൈബിള്‍= പുസ്തക സഞ്ചയം
TA Biblia എന്ന ഗ്രീക്ക് പദത്തില്‍ നിന്നുമാണ് അഥവാ റ്റാ ബിബ്‌ളിയ എന്ന ഗ്രീക്ക് പദങ്ങള്‍ക്കു തുല്യമായ ഇംഗ്ലീഷ് പദമാണ് The Bible
    ബൈബിളിലൂടെയാണ് സത്യദൈവത്തെ മനസ്സിലാക്കുന്നത്.
ഒരു ദൈവമുണ്ടോ? ഉണ്ടെങ്കില്‍ അത് ആരാണ്? മനുഷ്യന്റെ സൃഷ്ടിതാവ് ദൈവമാണോ? ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിതാവ് ദൈവമാണോ? മനുഷ്യന് ബുദ്ധിയും ആലോചനയും നല്‍കുന്നത് ദൈവമാണോ ആ ദൈവം മനുഷ്യന് തന്നെത്തന്നെ വെളുപ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് എങ്ങനെ, എവിടെ? ഇപ്രകാരമുള്ള ചോദ്യങ്ങളുടെ ശക്തവും, വ്യക്തവുമായ മറുപടിയാണ് വേദപുസ്തകം.
ദൈവം മനുഷ്യന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു. മനുഷ്യനോട് ദൈവം മനുഷ്യനില്‍ക്കൂടി തന്നെ സംസാരിക്കുന്നു. വാരമൊഴിയായി ദൈവം സംസാരിക്കുന്നു. അത് വരമൊഴിയായി നമുക്ക് ലഭിച്ചു അതാണ് ബൈബിള്‍.
ബൈബളിന്റെ ഗ്രന്ഥകാരന്‍ ഉടമസ്ഥന്‍  2 പത്രോസ് 1:21 വേദപുസ്തകത്തിന്റെ എഴുത്തുകാര്‍, മനുഷ്യരാണെങ്കിലും ഇതിന്റെ ഗ്രന്ഥകര്‍തൃത്വം ഗ്രന്ഥകാരന്‍ സര്‍ശവ്വക്തനായ ദൈവത്തിനാണ്.
ദൈവവചന വെളിപ്പാട്
മറ്റു നിലയില്‍ മനുഷ്യര്‍ക്കാര്‍ക്കും അറിയാന്‍ കഴിയാത്ത സത്യം വാമൊഴിയായോ, വരമൊഴിയായോ പകര്‍ന്നു കൊടുക്കുന്ന കര്‍മ്മമാണ് ദൈവവചന വെളിപ്പാട്. അത് ശ്രവണമായിട്ടാണ് നല്‍കുന്നത്. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ പത്തു കല്പനകളുടെ കാര്യത്തിലെന്നപോലെ എഴുതികൊടുത്തിട്ടുണ്ട്.ധപുറ:34:28, ആവ: 4:13, 5:22പ
ദൈവീക പ്രകാശനം
 ദൈവവുമായി യഥാര്‍ത്ഥ ബന്ധത്തില്‍ ജീവിക്കുന്നവര്‍ക്ക് ദൈവവചനം ഗ്രഹിക്കുവാന്‍ ദൈവത്മാവ് നല്‍കുന്ന പ്രേരണാശക്തിയാണ് ദൈവീക പ്രകാശനം. ദൈവീക പ്രകാശനം കൂടാതെ തിരുവചന സത്യങ്ങള്‍ ഗ്രഹിപ്പാന്‍ പ്രയാസമാണ്. 1 കൊരി: 2:10-14
വേദപുസ്തകത്തിന്റെ വിവിധ പേരുകള്‍
1)    ദൈവവചനം-സദൃ..30:5,6
2)    യഹോവയുടെ വചനം യശയ്യ 66:5,6
3)    ന്യായപ്രമാണം, യോശുവ 1:7,8
4)    ദൈവത്തിന്റെ അരുളപ്പാട്, റോമ.. 3:2
5)    യഹോവയുടെ അരുളപ്പാട്. യോഹ.. 7:1
6)    യഹോവയുടെ പുസ്തകം, യശയ്യ.. 34:16
7)    തിരുവെഴുത്ത്, ലൂക്കോ.. 24:27, യോഹ.. 5:39, 7:38, റോമ.. 15:4 2 തിമോ.. 3:16
8)    അഗ്നിപ്രമാണം, ആവ.. 33:2
9)    സത്യഗ്രന്ഥം-ദാനി.. 10:21, [Scripture of Truth]
10)    വിശുദ്ധരേഖ-റോമര്‍..1:1
അറിവിന്റെ പുസ്തകം
1.    ആകാശത്തെയും ഭൂമിയെയും കുറിച്ചുള്ള അറിവ്.
2.    മനുഷ്യന്റെ സൃഷ്ടാവിനെക്കുറിച്ചുള്ള അറിവ്.
3.    മനുഷ്യന്റെ വീഴ്ചയെക്കുറിച്ചുള്ള അറിവ്.
4.    സൂര്യചന്ദ്രാദികളെക്കുറിച്ചുള്ള അറിവ്.
5.    യിസ്രായിലിനെക്കുറിച്ചുള്ള അറിവ്.
6.    സകല ഭൂചര ജന്തുക്കളെക്കുറിച്ചുള്ള അറിവ്.
7.    രക്ഷിക്കപ്പെട്ട ദൈവമക്കളുടെ ഭാവികാലത്തെക്കുറിച്ചുള്ള അറിവ്.
8.    ലോകരാഷ്ട്രങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അറിവ്.
9.    ഭരണപരമായ വിഷയങ്ങളെക്കുറിച്ചുള്ള അറിവ്.
10.    ദൈവത്തെക്കുറച്ചും, ക്രിസ്തുവിനെക്കുറിച്ചും, പരിശുദ്ധാത്മാവിനെക്കുറിച്ചുമുള്ള അറിവ്.
11.    സ്വര്‍ഗ്ഗീയവാഴ്ചയെക്കുറിച്ചും, സഹസ്രാബ്ദ്ധങ്ങളെക്കുറിച്ചും, പുതുവാനഭൂമിയെക്കുറിച്ചുള്ള അറിവ്.
12.    ദുഷ്ടന്മാരുടെ ആത്മാക്കള്‍ ചെന്നെത്തുന്ന നരകത്തെക്കുറിച്ചുള്ള അറിവ്.
എഴുത്തുകാര്‍
BC.1513-ല്‍ മോശയുടെ കാലം മുതല്‍ AD.96-ല്‍ യോഹന്നാന്‍ അപ്പോസ്തലന്റെ കാലം വരെയുള്ള ദീര്‍ഘ വര്‍ഷങ്ങളില്‍, വിവിധ ഇടങ്ങളില്‍, വിവിധ നിലകളില്‍ ജീവിച്ചിരുന്ന രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍, രാജ്യതന്ത്രജ്ഞന്മാര്‍, പ്രവാചകന്മാര്‍, ഗായകന്മാര്‍, ശാസ്ത്രിമാര്‍, ചുങ്കക്കാര്‍, തത്വജ്ഞാനികള്‍, ഇടയന്മാര്‍, മുക്കുവന്മാര്‍, വൈദ്യന്മാര്‍, ആദിയായ വിവിധ നിലകളുള്ള നാല്‍പ്പതോളം ആളുകള്‍ ഇതിന്റെ എഴുത്തുകാരില്‍പ്പെടുന്നു. എങ്കിലും ഒരാള്‍ പറഞ്ഞുകൊടുത്തു ഒരാള്‍ എഴുതി എന്നു തോന്നത്തക്ക നിലയിലുള്ള യോജിപ്പ് ഇതിനുണ്ട്.
ബൈബിള്‍ ദൈവനിശ്വാസം 2 തിമൊ.. 3:16,17
ഉല്‍പ്പത്തി 2:7-ല്‍ യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിര്‍മ്മിച്ചിട്ട് അവന്റെ മൂക്കില്‍ ജീവശ്വാസം ഊതിധആൃലമവേലറപ അവന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു എന്ന് വായ്ക്കുന്നു. അതുപോലെ 2 തിമൊ.. 3:16. എല്ലാ തിരവെഴുത്തും ദൈവശാസീയം അഥവാ ദൈവം ഊതിയതാണ് എന്നത്രേ. ആയതുകൊണ്ടാണ് തിരുവെഴുത്ത് ജീവനുള്ളതായി തീര്‍ന്നത്.ഒലയ- 4:12 - ല്‍ പൗലോസ് പറയുന്നു വചനം ജീവനും ചൈതന്വവുമുള്ളത്. 1 പത്രോസ് 1 ന്റെ 23-ല്‍ പത്രോസ് പറയുന്നു. ജീവനുള്ളതുമായ വചനം യോഹ.. 6:63-ല്‍ യേശു പറയുന്നു.- വചനം ആത്മാവും, ജീവനും ആകുന്നു.വേദപുസ്തക വചനം ദൈവം ശ്വസിച്ചതിനാല്‍ധഊതിയതിനാല്‍പ അത് ജീവനുള്ളതായെന്നു മാത്രമല്ല ദൈവത്തിനു തുല്യാമയ ചൈതന്യവും, നിലനില്‍ക്കുന്നതുമായി തീര്‍ന്നു. എവിടെ കടന്നുചെന്നാലും ചലനം സൃഷ്ടിക്കുന്നത് അതിനു ജീവന്‍ ഉള്ളതുകൊണ്ടാണ്.
ദൈവനിശ്വാസതയുടെ സ്വഭാവം 2 പത്രോസ് 1:20,21

1.    സ്വയാമായ വ്യാഖ്യാനാത്താല്‍ വന്നതല്ല - അതയാത് മാനുഷിക ഗവേഷണഫലമോ, എഴുത്തുകാരന്റെ ആലോചനയുടേയോ, കഴിവിന്റേയോ ഫലമോ അല്ല.
2.    മനുഷ്യന്റെ ഇഷ്ടത്താല്‍ വന്നതല്ല.-മനുഷ്യന്‍ അത് എഴുതുവാന്‍ ഉദ്ദേശിക്കുകയോ വിഷയം നിശ്ചയിക്കുകയോ ക്രമീകരണം നടത്തുകയോ ചെയ്തതല്ല.
3.    പ്രത്യേകാല്‍ ദൈവത്തിനായി തെരഞ്ഞെടുക്കപ്പെട്ട മനുഷ്യര്‍ ദൈവകല്പനയാല്‍ സംസാരിച്ചതാണ്. ഉത്ഭവസ്ഥാനം ദൈവമാണ്. മനുഷ്യര്‍ ദൈവശബ്ദമായി, ദൈവത്തിന്റെ സ്ഥാനപതികളായി പരിശുദ്ധാത്മ നിയോഗം പ്രാപിച്ച് സംസാരിച്ചു. സംസാരിച്ച ദൂത് അവരുടേതായിരുന്നില്ല. ദൈവത്തിന്റെതായിരുന്നു.
ദൈവനിശ്വാസതയുടെ തെളിവുകള്‍
1)    എഴുത്തുകാര്‍ ദൈവത്തിന്റെ പ്രവാചകന്മാര്‍ ആയിരുന്നു.ആവ..18:20, പുറ..4:15,16, പുറ..7:1
2)    പഴയനിയമ ഗ്രന്ഥകാരന്മാര്‍ തങ്ങള്‍ക്കുണ്ടായിരുന്ന ദൈവാത്മനിയോഗം വ്യക്തമാക്കുന്നു. 2 രാജാ..7:1-യഹോവയുടെ അരുളിപ്പാടു കേള്‍പ്പിന്‍. യഹോവ അരുളിചെയ്യുന്നു. യിരമ്യ..10:1-യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. യിരമ്യ..13:1-യഹോവ കല്‍പിച്ചു. യെഹസ്കി..1:3-യഹോവയുടെ അരുളിപ്പാടുണ്ടായി. ഇപ്രകാരമുള്ള മുഖവുരയോടുകൂടി തങ്ങളുടെ ദൂത് ആരംഭിക്കുന്നതായി പഴയനിയമത്തില്‍ മാത്രം 3880 പ്രരവലം്യ കാണാവുന്നതാണ്.
3)    തങ്ങള്‍ക്കു വെളിപ്പെട്ട ദൂത് ദൈവവചനം അടക്കിവയ്ക്കുവാന്‍ കഴിയാത്ത പ്രേരണ ചിലര്‍ക്കുണ്ടായിരുന്നു. യിരമ്യ..20:9 ഞാന്‍ ഇനി അവനെ ഓര്‍ക്കയില്ല അവന്റെ നാമത്തില്‍ സംസാരിക്കയില്ല എന്നു പറഞ്ഞാലോ അത് എന്റെ അസ്ഥികളില്‍ അടയ്ക്കപ്പെട്ടിട്ട് എന്റെ ഹൃദയത്തില്‍ തീകത്തുംപോലെ ഇരിക്കുന്നു. ഞാന്‍ സഹിച്ചു തളര്‍ന്നു.എനിക്കു വഹിയാതെയായി.
4)    ദൈവം തങ്ങളോട് കല്പിച്ചത് രേഖപ്പെടുത്തി എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രസ്താവിച്ചിരിക്കുന്നു. പുറ..24:4-മോശ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി. ആവ..27:8-വചനങ്ങളൊക്കെയും തെളിവായി എഴുതി. യശയ്യ..30:8, യരമ്യ..30:2, ഹബക്കുക്ക്..2:2 മുതലായ പ്രവാചകന്മാരോട് തങ്ങള്‍ക്ക് നല്‍കപ്പെട്ട ദൂത് രേഖപ്പെടുത്തുവാനായി ദൈവം കല്പിച്ചു.
5)    ചില പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ നിറവേറി. മോശ-ആവ..18:15-18 ക്രിസ്തുവന്റെ വരവിനെ മുന്നറിയിച്ചു. പ്രവൃത്തി..3:22, 7:37 ദാവീദ്-സങ്കീ..22, യശയ്യ..53 യശിഹായുടെ കഷ്ടതയും മരണപുനരുദ്ധാനവും പ്രവചിച്ചു. ദാനിയേല്‍-2:37-40, 7:4-7 പര്‍ഷ്യ,ഗ്രീസ്,റോം എന്നീ സാമ്രാജ്യങ്ങളുടെ ആവിര്‍ഭാവത്തെക്കുറച്ച് മുന്‍കൂട്ടി രേഖപ്പെടുത്തി. യരമ്യാവ്-25:11, 29:10, എഴുപതു വര്‍ഷത്തെ ബാബലോന്യ പ്രവാസം മുന്നറിയിച്ചു. ഈ പ്രവചനങ്ങളെല്ലാം പ്രവചിക്കപ്പെട്ടതുപോലെ നിറവേറി.
6)    ചില പ്രവാചകന്മാരുടെ ദൂതുകള്‍ ദൈവശക്തിയാലും അത്ഭുതങ്ങളാലും സ്ഥിരീകരിക്കപ്പെട്ടു. മോശ മിസ്രയീമില്‍ അത്ഭുതങ്ങള്‍ അടയാളങ്ങളും നടത്തി. ഏലിയാവ് ആകാശത്തുനിന്നും തീ ഇറക്കി, മഴ പെയ്യാതവണ്ണം 31/2 വര്‍ഷം ആകാശം അടച്ചു. 1 രാജാ..18:38, യാക്കോ..5:17 എലീശ ഏലിയാവിനെക്കാള്‍ അധികം അത്ഭുതം ചെയ്തു.
7)    യേശു ക്രിസ്തുവന്റെ സാക്ഷ്യം
യഹൂദന്മാര്‍ പഴയനിയമത്തെ മോശയുടെ ന്യായപ്രമാണം, പ്രവാചകപുസ്തകങ്ങള്‍, സങ്കീര്‍ത്തനങ്ങള്‍ എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. ഈ ത്രിവിധ വിഭജനത്തെ ഉദ്ധരിച്ചശേഷം അവ തിരുവെഴുത്താണെന്ന് ലൂക്കോ..24:43,44-ല്‍ ക്രിസ്തു പ്രഖ്യാപിച്ചു. കൂടാതെ ഈ ഓരോ വിഭാഗത്തെയും കുറിച്ച് താന്‍ ചില വേദഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്നു. മര്‍ക്കോ..7:10, 12:26,27. മോശയുടെ ന്യായപ്രമാണത്തില്‍ നിന്ന് മത്താ..22:43,44 മര്‍ക്കോ..12:36 യോഹ..10:35 - സങ്കീര്‍ത്തനത്തില്‍ നിന്ന് 110,82 പഴയ നിയമ സംഭവങ്ങളും, കഥാപാത്രങ്ങളും, ചരത്രവസ്തുതകളായി യേശു സ്വീകരിക്കുകയും പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു.
1.    നോഹയുടെ കാലത്തെ പ്രളയം. ലൂക്കോ..17:26,27
2.    ലോത്തിന്റെ ഭാര്യ. ലൂക്കോ..17:32
3.    യോനയും തിമിംഗലവും മത്തായി.12:40
4.    സോദോം ഗോമോറയുടെ നാശം. ലൂക്കോ..17:28,29
5.    മനുഷ്യസൃഷ്ടി. മത്തായി.19:45
6.    രക്തസാക്ഷിയായ ഹാബേല്‍ മത്താ..23:25
7.    മോശ ഉയര്‍ത്തിയ താമ്രസര്‍ഷം.യോഹ..3:14
ഇങ്ങനെ മുഴു പഴയനിയമവും ദൈവശാസീയ തിരുവെഴുത്തായി ക്രിസ്തു അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു.
8)    അപ്പോസ്‌തോലിക സാക്ഷ്യം
പൗലോസ്, 2തിമോ..3:16 പത്രോസ്-2പത്രോ..1:20,21
9)    പാരമ്പര്യ സാക്ഷ്യം
പാരമ്പര്യത്തെ നമ്മള്‍ അംഗീകരിക്കുന്നില്ലെങ്കിലും പുരാധന യഹൂദന്മാര്‍,സഭാപിതാക്കന്മാര്‍,വേദശാസ്ത്രജ്ഞന്മാര്‍ എന്നിവരുടെ സാക്ഷ്യവും ലോകമെങ്ങുമുള്ള ദൈവജനത്തിന്റെ അനുഭവസാക്ഷ്യവും, വേദപുസ്തകം ദൈവശാസീയ തിരുവെഴുത്താണെന്ന് ഇതിന്റെ ഉപതെളിവായി പരിഗണിക്കാവുന്നതാണ്.
10)    പരിശുദ്ധാത്മാവിന്റെ സാക്ഷ്യം
വേദപുസ്തകം ദൈവവവചനാമാണെന്ന് നമുക്ക് പൂര്‍ണ്ണമായ ഉറപ്പുനല്‍കുന്നത് വചനം മൂലം നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്ന പരിശുദ്ധാത്മാവാം ദൈവമാണ്. ബൈബിളിന്റെ ഗ്രന്ഥകര്‍ത്താവ് ദൈവമാണെന്ന് പരിശുദ്ധാത്മാവ് നമ്മോട് സാക്ഷിക്കുന്നു. 2 പത്രോസ് 1:20,21
കാനോന്‍  ഗ്രീക്കുപദം [Qanch] എബ്രായ = അളവുകോല്‍ = അളന്നു തിട്ടപ്പെടുത്തിയ പ്രമാണം.
ദൈവനിശ്വാസവും, ആധികാരികവും, വിശുദ്ധവും, പ്രാമാണികവുമെന്ന് അംഗീകരിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയ്ക്ക് കാനോന്‍ എന്നു പറയുന്നു. കാനോന്‍ എന്ന പദം ആദ്യം ഉപയോഗിച്ചത് അ.ഉ.350  നോടുത്ത യവനായ സഭാപിതാവായ അത്താനാസ്യോസ് ആണ്. അന്നു മുതല്‍ പാശ്ചാത്യ പാരമ്പര്യ സഭകളില്‍ ഈ പദം പ്രചാരത്തില്‍ വന്നു.
കാനോന്‍ രൂപവല്‍ക്കരണത്തിന് ആവശ്യമായ 2 ഘടകങ്ങള്‍
1.    ദൈവീകഘടകം - ഒരു ഗ്രന്ഥം ദൈവശാസീയമാണെങ്കില്‍ ദൈവാത്മാവിനാല്‍ രചിക്കപ്പെട്ടതാണെങ്കില്‍ അത് സ്വാഭിവകമായി കാനോനികമാണ്. മനുഷ്യനല്ല ദൈവമാണ് ഒരു പുസ്തകം കാനോനില്‍ ഉള്‍പ്പെടുത്തണോ എന്നു നിശ്ചയിക്കുന്നത്.
2.    മാനുഷിക ഘടകം - ദൈവം തന്നെ വെളിപ്പെടുത്തുന്നതിന് ആധികാരിക ഉപകരണങ്ങളായ പ്രവാചകന്മാര്‍ ദൈവമനുഷ്യര്‍ ഉണ്ടായിരിക്കണം. പ്രവാചകന്മാര്‍ അത് എഴുതപ്പെടുകയും ദൈവം അംഗീകരിക്കുകയും ചെയ്യണം.
കാനോനിക പുസ്തകങ്ങള്‍ ഏവയെന്നു നിര്‍ണ്ണയിക്കേണ്ട സാഹചര്യം.
1)    ബൈബിള്‍ ആദ്യം എഴുതിയ ഭാഷ എബ്രായ ഭാഷയാണെന്നും ദൈവശാസീയമാല്ലാത്തതും അതേ സമയം വിശിഷ്ടവുമായ അനേക സാഹിത്യ കൃതികളുടെ ആവിര്‍ഭാവം.
സാഹിത്യകൃതികള്‍:
1.    യഹോവയുടെ യുദ്ധപുസ്തകം. സംഖ്യാ...23:15
2.    ശൂരന്മാരുടെ പുസ്തകം യോശുവ-10:13, 2ശമു..1:8
3.    ശാലോമോന്റെ വൃത്താന്ത പുസ്തകം. 1 രാജാ…11:41
4.    ദര്‍ശകനായ ശമുവേലിന്റെ വൃത്താന്തം
5.    നാഥാന്‍ പ്രവാചകന്റെ പുസ്തകം
6.    ദര്‍ശകനായ ഗാദിന്റെ പുസ്തകം, അപ്പോക്രിപ്പാ പുസ്തകങ്ങള്‍, വ്യാജക്രിതികള്‍
2)    യഹൂദന്‍മാര്‍ക്ക് ഉണ്ടായ ദേശിയവിപത്തുകളും പീഠനങ്ങളും അവരുടെ വിശുദ്ധഗ്രന്ഥം നശിച്ചുപോകാതിരിക്കേണ്ടതിന് അവരെ പ്രേരിപ്പിച്ചു.ആ.ഇ.722-ലെ ശമര്യയുടെയും യിസ്രേയല്‍ രാജ്യത്തിന്റെയും അധ*പതനം ആ.ഇ.606-ലെ ബാബിലോന്യരാലുള്ള യരുശലേമിന്റെയും ദേവാലയത്തിന്റെയും നാശം, ആ.ഇ.168 - ല്‍ തിരുവെഴുത്തിന്റെ കോപ്പികള്‍ നിഷ്കരുണം നശിപ്പിച്ച സിറിയ രാജാവായ അന്ത്യോക്യസ് എപ്പിപ്പാനസിന്റെ കീഴിലുള്ള പീഠനം ആദിയായവ നശിക്കാതെ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട വിശുദ്ധ ഗ്രന്ഥങ്ങള്‍ ഏവയെന്നു തിട്ടപ്പെടുത്തുവാന്‍ യഹൂദന്മാരെ നിര്‍ബന്ധിച്ചു.
3)    ക്രിസ്തീയ വിശ്വാസികളുമായി ഉപദേശസംഘങ്ങള്‍ ഉണ്ടായപ്പോള്‍ ക്രിസ്ത്യാനിത്വത്തിന്റെ ഉന്നത അവകാശവാദങ്ങളെയും പുതിയനിയമത്തിലെ ക്രിസ്തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വെളിപ്പാടിനെയും ഖണ്ഡിക്കേണ്ടതിനും യഹൂദമാര്‍ഗത്തിന്റെ അടിസ്ഥാന ഉപദേശങ്ങള്‍ സംരക്ഷിക്കേണ്ടതിനും യഹൂദ കാനോനു കൃത്യമായ അതിര്‍ത്തി നിര്‍ണ്ണയിക്കേണ്ടതു ഒഴിച്ചുകൂടാത്ത ആവശ്യമായിവന്നു.
    24 പുസ്തക വിഭജനം
എബ്രായ പഴയനിയമത്തിന്റെ മസ്സോററ്റിക് അഥവാ സ്റ്റാന്റേര്‍ഡ് മൂലഗ്രന്ഥത്തില്‍ 24 പുസ്തകങ്ങളാണുള്ളത്. അത് ഉല്‍പ്പത്തിയില്‍ ആരംഭിച്ച് 2 ദിനവൃത്താന്തത്തില്‍ അവസാനിക്കുന്നു. ഈ 24 പുസ്തകങ്ങളാണ് നമുക്ക് ലഭിച്ചിരിക്കുന്ന 39 പുസ്തകങ്ങള്‍. രണ്ടിലും ഉള്ളടക്കം ഒന്നുതന്നെയാണ് മറ്റൊരുനിലയില്‍ പറഞ്ഞാല്‍ പ്രൊട്ടസ്റ്റന്റ് പഴയനിയമം കാനോനും പുരാധന എബ്രായ കാനോനും തുല്യമാണ്. ഇവതമ്മിലുള്ള വ്യത്യാസം പുസ്തകങ്ങളുടെ എണ്ണത്തിലും ക്രമത്തിലുമാണ്. ആ.ഇ.250നും, 160നും ഇടയ്ക്കുണ്ടായ പഴയനിയമഗ്രീക്കു തര്‍ജ്ജിമയായ സെപ്റ്റുവജന്റിനെ പ്രോട്ടസ്റ്റന്റ് കാനോന്‍ അംഗീകരിക്കുന്നു എന്നതാണ് ഈ വ്യത്യാസം വരുവാന്‍ കാരണം
ശമുവേല്‍ രാജാക്കന്മങക്ത ദിനവൃത്താന്തം, എസ്രാ, നെഹമ്യാവ് എന്നീ ഓരോ പുസ്തകത്തേയും പ്രസ്തുതഗ്രീക്ക് തര്‍ജ്ജിമ രണ്ടായി വിഭജിക്കുന്നു. അതായത് 4 പുസ്തകങ്ങളെ 8 ആക്കുന്നു. ആയതുപോലെ എബ്രായ ബൈബിളില്‍ ഒരു പുസ്തകമായി കണക്കാക്കിയിട്ടുള്ള 12 ചെറിയ പ്രവാചന്മാരെ ധമോശയ്യ മുതല്‍ മലാഖി വരെപ 12 പുസ്തകങ്ങളാക്കുന്നു. ഇപ്രകാരം 15 അധികപുസ്തകങ്ങള്‍ ഗ്രീക്കുപഴയനിയമത്തില്‍ ഉടലെടുക്കുന്നതുമൂലമാണ് സെപ്റ്റുവജന്റില്‍ 39 പുസ്തകങ്ങളായിതീരുന്നത്. പുതുതായി യാതൊരു പുസ്തകവും ചേര്‍ത്തിട്ടില്ല. എന്നാല്‍ അ.ഉ.1517 മുതലുള്ള ആധുനിക എബ്രായ പഴയ.നിയമവും സെപ്റ്റുവജന്റിലേതുപോലെ പുസ്തകങ്ങളെ 39 ആയി വിഭജിച്ചിരിക്കുകയാണ്.
മസോറെറ്റിക് മൂലഗ്രന്ഥം
 .
ഗലീല കടലിന്റെ പടിഞ്ഞാറെ കരയിലുള്ള തിബര്യാസ് പട്ടണത്തില്‍ A.D.8,9 നൂറ്റാണ്ടുകളില്‍ പാര്‍ത്തിരുന്ന പണ്ഡിതരായ യഹൂദന്മാരെ മസോറെറ്റിക് പണ്ഡിതന്മാര്‍ എന്നു വിളിച്ചിരുന്നു. അവരാല്‍ എഴുതപ്പെട്ട ഗ്രന്ഥമാണ് മസോറെറ്റിക് ബൈബിള്‍. Massora[atÊmd] = പാരമ്പര്യം
ത്രിവിധ വിഭജനം
I.    ന്യായപ്രമാണം ധ5 പുസ്തകങ്ങള്‍പ നിയമങ്ങള്‍, മോശയുടെ പഞ്ചഗ്രന്ഥങ്ങള്‍
II.    പ്രവാചകന്മാര്‍ ധ8 പുസ്തകങ്ങള്‍പ ഉല്‍പ്പത്തി, പുറപ്പാട്, വേല്യ, സംഖ്യ, ആവര്‍ത്തനം
1.    മുന്‍പ്രവാചകന്മാര്‍ ധ4 പുസ്തകങ്ങള്‍പ യോശുവാ, ന്യായാധപന്മാര്‍,രാജാക്കന്മാര്‍, ശമുവേല്‍
2.    പിന്‍പ്രവാചകന്മാര്‍ ധ 4 പുസ്തകങ്ങള്‍ പ
a)    വലിയപ്രവാചകന്മാര്‍ ധ3 പുസ്തകങ്ങള്‍പ യശയ്യാവ്, യിരമ്യാവ്, യെഹസ്കിയല്‍
b)    ചെറിയപ്രവാചകന്മാര്‍ ധഒരു പുസ്തകംപ 12 പ്രവാചകന്മാര്‍, ഹോശയ്യ മുതല്‍ മലാഖി വരെ
III.    എഴുത്തുകള്‍ ധ11 പുസ്തകങ്ങള്‍പ
1.    കവിതാപുസ്തകങ്ങള്‍ ധ3 പുസ്തകങ്ങള്‍പ ഇയ്യോബ്, സങ്കീര്‍ത്തനങ്ങള്‍, സദൃശ്യവാകങ്ങള്‍
2.    ചുരുളുകള്‍ ധ5 പുസ്തകങ്ങള്‍പ ഉത്തമഗീതം, രൂത്ത്, എസ്ഥേര്‍, സഭാപ്രസംഗി, വിലാപങ്ങള്‍
3.    ചരിത്രപുസ്തകങ്ങള്‍ ധ3 പുസ്തകങ്ങള്‍പ ദാനിയേല്‍, എസ്രാ,നെഹയ്യാവ്, ദിനവൃത്താന്തം

o      22  പുസ്തകവിഭജനം ധഎബ്രായ അക്ഷരങ്ങളുടെ എണ്ണമായ 22 നോട് യോജിപ്പിച്ചുള്ളത്.പ
24 ആയുള്ള വിഭജനത്തേക്കാള്‍ പുരാധനമാണ് 22 പുസ്തകവിഭജനം. യഹൂദചരിത്രകാരനായ ജോസഫുള്ള 22 പുസ്തകങ്ങള്‍ എന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. രൂത്ത് ന്യായാധിപന്മാരോടും വിലാപങ്ങള്‍ യിരമ്യാവോടും ചേര്‍ത്തിരുന്നു. അങ്ങനെയാണ് 22 പുസ്തകങ്ങളായി തീര്‍ന്നത്.
ത്രിവിധ വിഭജന വിശദീകരണം
1.    ന്യായപ്രമാണം    പഞ്ചഗ്രന്ഥങ്ങള്‍
2.    പ്രവാചകന്മാര്‍ - കാലക്രമമനുസരിച്ച് മുന്‍പ്രവാചകന്മാരെന്നും പിന്‍പ്രവാചന്മാരെന്നും തരംതിരിച്ചിരിക്കുന്നു. ചെറിയ പ്രവാചകന്മാര്‍ യോഗ്യതയിലോ, അധികാരത്തിലോ താണവരല്ല. പ്രത്യുത അവരുടെ എഴുത്തുകള്‍ വലിയ പ്രവാചകന്മാരുടെ പുസ്തകങ്ങള്‍ എല്ലാംകൂടി ഒരുപുസ്തകമായി കണക്കാക്കിയിരിക്കുന്നു.
8 പുസ്തകങ്ങള്‍ പ്രവാചകന്മാര്‍ എന്നറിയപ്പെടുന്നു. കാരണം പ്രസ്തുത ഗ്രന്ഥങ്ങള്‍ പ്രവചനാത്മാവും പ്രവാചകസ്ഥാനവും ഉള്ളവരാല്‍ എഴുതപ്പെട്ടതാണ്.
3.    എഴുത്തുകള്‍ സങ്കീര്‍ത്തനങ്ങള്‍ കെതൂബീം
എഴുത്തുകള്‍ സമ്മിശ്ര സ്വഭാവത്തോടുകൂടിയതാണ്. ഇതിന്റെ എഴുത്തകാര്‍ പ്രവചനാത്മാവുള്ളവരാണെങ്കിലും പ്രവാചകസ്ഥാനമുള്ളവരല്ല. ഉദാ.. ദാവീദ്, ശലോമോന്‍, എസ്രാ, ദാനിയേല്‍. കവിതാപുസ്തകങ്ങളില്‍ സങ്കീര്‍ത്തനങ്ങള്‍ ഒന്നാമതായി വന്നിരിക്കുന്നതുകൊണ്ട് മൂന്നാം ഭാഗത്തിന് പൊതുവേ സങ്കീര്‍ത്തനങ്ങള്‍ എന്നു നാമകരണം ലഭിച്ചിരിക്കുന്നു. ലുക്കോ.. 24:4
ചുരുളുകള്‍ എബ്രായ ഉത്സവങ്ങളിലെ വായനാസൗകര്യത്തിനായി അവ ഓരോന്നും പ്രത്യേക ചുരുളുകളില്‍ എഴുതിയിരിക്കുന്നതുകൊണ്ടാണ് ചുരുളുകള്‍ എന്ന നാമം ലഭിച്ചത്. ഉത്തമഗീതം-പെസഹാപെരുന്നാളിലും എസ്ഥേര്‍ പുരീമിലും വിലാപങ്ങള്‍ യരുശലേം നാശത്തിന്റെ വാര്‍ഷിക ദിനത്തിലും വായിക്കപതിവായിരുന്നു. ചരിത്രപുസ്തകങ്ങള്‍ പ്രധാനമായും ചരിത്രപരമാണ്. ദാനിയേല്‍ ഭാഗീകമായി ചരിത്രവും ഭാഗീകമായി പ്രവചനവുമാണ്. എസ്രാ-നെഹമ്യാവും, ദിനവൃത്താന്തവും ചരിത്രമത്രേ.
1.    ത്രിവിധ വിഭജനത്തിനുള്ള അടിസ്ഥാന തെളിവ്
a)    യഹൂദ പാരമ്പര്യം
ബാബേല്‍ പ്രവാസത്തില്‍ നിന്നും മടങ്ങിവന്ന യഹൂദതലവന്‍മാരില്‍നിന്നും സംഘടിക്കപ്പെട്ടത് ആ.ഇ.520 എസ്രാ, നെഹമ്യാവ് ആദിയായ പ്രമാണികള്‍ ഉള്‍പ്പെട്ടതുമായ ഉന്നതാലോചന സഭയിലെ അംഗങ്ങള്‍ നിര്‍വഹിച്ചതായിട്ടാണ് യഹൂദപാരമ്പര്യം പ്രസ്താവിക്കുന്നത്.
b)    ജോസീഫസിന്റെ എഴുത്തുകള്‍
യഹൂദ ചരിത്രകാരനായ ജോസീഫസ് തന്റെ എഴുത്തുകളില്‍ കാനോന്റെ ത്രിവിധ വിഭജനത്തെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നു.
c)    പുതിയ നിയമത്തില്‍
ലൂക്കോസ് 24:44,45 വാക്യങ്ങളില്‍ യേശുക്രിസ്തു ഈ വിഭജനം ആസ്പദമാക്കി സംസാരിച്ചിരിക്കുന്നു.
ത്രിവിധ വിഭജനം എഴുത്തുകാരുടെ സ്ഥാനം അനുസരിച്ച്
ഒന്നാം ഭാഗമായ ന്യായപ്രമാണം മോശ എഴുതി. 2-ാം ഭാഗമായ പ്രവാചകപുസ്തകങ്ങള്‍ പ്രവചനാത്മാവും ദൈവത്മപ്രേരണയുമുള്ളധപ്രവാചകസ്ഥാനമുള്ളപപ്രവാചകന്മാരാല്‍ എഴുതപ്പെട്ടു. മൂന്നാം വിഭാഗത്തിലെ എഴുത്തുകാര്‍ പ്രവചനാത്മാവുള്ളവരായിരുന്നു. എന്നാല്‍ പ്രവാചകസ്ഥാനം ഇല്ലായിരുന്നു. ദൈവത്മാവ് ഓരോരുത്തര്‍ക്കും നല്‍കിയ ദൂതുകള്‍ അവര്‍ വരമൊഴിയാക്കി. ദൈവീകപ്രേരണയാലും ദൈവീക അധികാരത്താലും എഴുതപ്പെട്ട ദൈവനിശ്വാസമായ പുസ്തകങ്ങള്‍ എല്ലാം എഴുതപ്പെട്ടപ്പോള്‍ തന്നെ കാനോനികമായിരുന്നു. ലളിതവും കൂടുതല്‍ തൃപ്തികരവും വസ്തുക്കളുടെ എല്ലാവശങ്ങളെയും വ്യക്തമാക്കുന്നതും ബൈബിളിന്റെ ദൈവനിശ്വാസതയ്ക്കു കോട്ടം വരുത്താത്തതും എഴുത്തുകാരുടെ ഔദ്യോഗിക സ്ഥാനമനുസരിച്ചാണ് ത്രിവിധ വിഭജനം നിര്‍ണ്ണയിച്ചിരിക്കുന്നത് എന്ന വ്യവസ്ഥയാണ്.
കാനോന്‍ അംഗീകരണത്തിന്റെ മാനദണ്ഡം
1.    ദൈവനിശ്വാസതയും തല്ഫലമായി അതിനെ കാനോനികമാക്കുന്ന ദൈവീക അധികാരവും
2.    ദൈവനിശ്വാസതയ്ക്കും ദൈവീക അധികാരത്തിനുമുള്ള മാനുഷിക അംഗീകരണം.
3.    തല്‍ഫലമായുള്ള കാനോന്റെ കൂട്ടിച്ചേര്‍പ്പ്.
ചില എതിര്‍ ന്യായങ്ങള്‍
1.    പ്രവാചക സ്ഥാനവും പ്രവചനാത്മാവുമുള്ള ഒരാളുടെ പുസ്തകം എന്തുകൊണ്ടാണ് മുന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്? ഈ അഭിപ്രായപ്രകാരം യിരമ്യാവിന്റെ വിലാപങ്ങള്‍ 2-ാം വിഭാഗത്തിലല്ലേ ഉള്‍പ്പടുത്തേണ്ടത്. ഉത്തരം: വിലാപങ്ങള്‍, യിരമ്യപ്രവചനത്തോടും രൂത്ത് ന്യായധിപന്മാരോടും ചേര്‍ത്തായിരുന്നു വിഭജിച്ചിരുന്നത്. 2-ാം നൂറ്റാണ്ടിനുശേഷം പെരുനാള്‍ ദിവസങ്ങളിലും പരസ്യാരാധനയിലും ഉപയോഗിപ്പനുള്ള സൗകര്യം പ്രമാണിച്ച് ഇവ മൂന്നാം വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
2.    ദാനിയേല്‍ ഒരു പ്രവാചകനായിരുന്നിട്ടും എന്തുകൊണ്ടാണ് തന്റെ പുസ്തകം രണ്ടും വിഭാഗത്തില്‍ ചേര്‍ക്കാതെ മൂന്നാം വിഭാഗത്തില്‍ ചേര്‍ത്തത് ? ഉത്തരം: പഴയനിയമത്തില്‍ ദാനിയേലിനെ പ്രവാചകന്‍ എന്ന് സംബോധന ചെയ്തിട്ടില്ല. പ്രത്യുത ദര്‍ശകന്‍ എന്നും ജ്ഞാനി എന്നുമാണ് സംബോധന ചെയ്തിട്ടുള്ളത്. എഹസ്കിയേല്‍ 28:3 തനിക്ക് പ്രവചനാത്മാവുണ്ടായിരുന്നെങ്കിലും തന്റെ സമകാലീനനായ യെഹസ്‌കേലിനെപ്പോലെ പ്രവാചകസ്ഥാനമുണ്ടായിരുന്നില്ല. രാജ്യതന്ത്രജ്ഞനും, രാജകൊട്ടാരത്തിലെ പ്രധനമന്ത്രിയായിരുന്നു. പുതിയ നിയമത്തില്‍ പ്രവാചകന്‍ എന്നു വിളിച്ചിരിക്കുന്നത് മത്തായി-24:15 ദാവീദിനെ പ്രവാചകന്‍ എന്നു വിളിച്ചിരിക്കുന്ന പ്രവൃ…2:29,30 അര്‍ത്ഥത്തില്‍ മാത്രമാണ്.
3.    താന്‍ പ്രവാചകനല്ല എന്നു പ്രസ്താവിച്ച സ്ഥിതിക്ക് എന്തുകൊണ്ട് ആമോസിനെ മൂന്നാം വിഭാഗത്തില്‍ ചേര്‍ക്കാതെ രണ്ടാം വിഭാഗത്തില്‍ ചേര്‍ത്തു ? ഉത്തരം: പ്രവാചക സ്ഥനത്തേക്കുള്ള തന്റെ വിളിയെക്കുറിച്ചാണ് ആമോസ് അവിടെ സൂചിപ്പിച്ചിരിക്കുന്നത്. ആമോ..7:14,15 തന്നെ ദൈവം പ്രവാചകസ്ഥാനത്തേക്കു വിളിക്കുന്നതിനു മുമ്പ് താന്‍ ഒരു പ്രവാചകനോ പ്രവാചകശിഷ്യനോ ആയിരുന്നില്ല എന്നാല്‍ ദൈവീക വിളിക്കുശേഷം ദാനിയേലിനു ലഭിക്കാത്ത പ്രവാചകപദവിയും നിയോഗവും തനിക്കു ലഭിച്ചു.
പഴയനിയമ കാനോന്‍ രൂപവല്‍ക്കരണം
എഴുതപ്പെട്ടപ്പോള്‍ തന്നെ പഴയനിയമ ഗ്രന്ഥങ്ങള്‍ ദൈവവചനമായി അംഗീകരിക്കപ്പെട്ടിരുന്നു. പഞ്ചഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടപ്പോള്‍തന്നെ അതിന്റെ സുരക്ഷിതത്തിന് പ്രത്യേക ക്രമീകരണമുണ്ടാക്കി. ന്യായപ്രമാണപുസ്തകമെടുത്തു യഹോവയുടെ നിയമപ്പെട്ടകത്തിനരികെ ഭദ്രമായി വച്ചു. ആവ..31:2426. യോശൂവയുടെ പുസ്തകം ഈ ന്യായപ്രമാണപുസ്തകത്തോടു കൂട്ടിച്ചേര്‍ത്ത് യഹോവയുടെ സന്നിധിയില്‍ സൂക്ഷിച്ചു. യോശൂവ.. 24:26,27. ശമുവേലും തന്റെ പുസ്തകം എഴുതി യഹോവയുടെ സന്നിധിയില്‍ വച്ചു. ശമു.. 10:25. ഹിസ്കിയാ രാജാവിന്റെ കാലത്തു ശാലോമോന്റെ സദൃശ്യവാക്യങ്ങളും കൂട്ടിച്ചേര്‍ത്തതായി വിചാരിക്കാം. യശയ്യ 34:16-ല്‍ പ്രകാരം തന്റെ കാലത്തിനു മുന്‍പ് പഴയനിയമ ഗ്രന്ഥങ്ങളുടെ ഒരു കൂട്ടിച്ചേര്‍പ്പ് നടന്നു എന്നു കരുതുന്നതില്‍ തെറ്റില്ല യശയ്യാവിനു ശേഷവും ദാനിയേലിനു മുന്‍പായി ഒരു കൂട്ടിച്ചേര്‍പ്പുണ്ടായി എന്നും അതില്‍ യിരമ്യ പ്രവാചകന്‍ ഉള്‍പ്പെടെയുള്ള പ്രവാചകപുസ്തകങ്ങള്‍ ഉണ്ടായിരുന്നു എന്നും ദാനിയേല്‍ യിരമ്യ പ്രവചനത്തില്‍നിന്നും വായിച്ചു എന്നു കാണുന്നതില്‍ ഗ്രഹിക്കാം. ദാനി..9:2. ബാബേല്‍ പ്രവാസത്തില്‍ നിന്നും മടങ്ങിവരുന്നവരുടെ ഗണത്തില്‍പ്പെട്ടവനായ സഖര്യപ്രവാചകന്‍ ആ.ഇ. 5:20 യിസ്രയേലിന്റെ മേലുണ്ടായ ദൈവകോപം അവര്‍ ന്യായപ്രമാണവും പ്രവാചകന്മാരുടെ വചനങ്ങളും കേട്ടനുസരിക്കാത്തതുമാണെന്ന് പ്രസ്താവിച്ചിരിക്കുന്നതില്‍ നിന്നും സഖര്യ: 7:12. തന്റെ കാലത്തു ന്യായപ്രമാണത്തോടു പ്രവാചകപുസ്തകങ്ങളും കൂട്ടിച്ചേര്‍ത്തിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്.
മറ്റു പഴയനിയമ പുസ്തകങ്ങളുടെ കൂട്ടിച്ചേര്‍പ്പ് നടത്തിയത് എസ്രയും ഉന്നത ആലോചനസഭയിലെ അംഗങ്ങളും ആണെന്ന് യഹൂദ പാരമ്പര്യം പറയുന്നത്. തിരുവചനത്തിലെ പുസ്തകം ഓരോന്നും ദൈവത്തിന്റെ പ്രവാചകനാല്‍ എഴുതപ്പെട്ടകാലത്തു തന്നെ ദൈവത്മപ്രേരിതമായി അംഗീകരിക്കുകയും സമാഗമനകൂടാരത്തിലോ, ദൈവാലയത്തിലോ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുക പതിവായിരുന്നു. ഔദ്യോഗിക ദേവാലയകോപ്പികള്‍ ഭദ്രമായി സൂക്ഷിക്കുകയും പുതിയകോപ്പികള്‍ ആവശ്യമുള്ളപ്പോള്‍ അതില്‍നിന്നും പകര്‍ത്തി എടുക്കുകയും ചെയ്യുമായിരുന്നു. യരുശലേമിന്റെ നാശവും, പ്രവാസവും ഉണ്ടായപ്പോള്‍ അനേകം കോപ്പികള്‍ നശിപ്പിക്കപ്പെട്ടു. അതിനുശേഷം രണ്ടാം ദേവാലയത്തില്‍ തിരുവെഴുത്ത് അതിന്റെ പൂര്‍ണ്ണനിലയില്‍ പൂര്‍വ്വസ്ഥിതിയിലാക്കിയത് എസ്രയായിരുന്നു. എഴുതപ്പെട്ടപ്പോള്‍ തന്നെ പ്രവാചകന്മാരുടെ എഴുത്തുകള്‍ ദൈവശാസീയമായ തിരുവെഴുത്തായിരുന്നതിനാല്‍ അംഗീകരണം ലഭിക്കുന്നതിന് അതിന്റെ കാനോനികത്വത്തിന് യാതൊരു ഔപചാരിക പ്രഖ്യപനവും ആവശ്യമായിരുന്നില്ല. ആദ്യം മുതല്‍ തന്നെ യഹൂദഭക്തന്മാര്‍ അത് വായിക്കുകയും ദൈവീകധികാരമുള്ളതായി വിശ്വസിക്കുകയും ചെയ്തു. രചിക്കപ്പെട്ടപ്പോള്‍ തന്നെ ദൈവവചനമായി അംഗീകരിച്ചു. കാനോന് അതിന്റെ അംഗീകാരം ലഭിക്കുന്നത് യഹൂദപുരോഹിതന്മാരില്‍ നിന്നോ നേതാക്കന്മാരില്‍ നിന്നോ, ക്രിസ്തീയ സഭയില്‍ നിന്നോ അല്ല. പ്രത്യുത ആ അധികാരം അതില്‍ തന്നെ നിക്ഷിപ്തമാണ്. സഭ അതിന്റെ സംരക്ഷകനും സാക്ഷിയും മാത്രമാണ്. വിശുദ്ധസ്വഭാവവും, അവകാശവാദവും മൂലം പൊതു അംഗീകരണം ലഭിച്ച എഴുത്തുകള്‍ ഒരു പുസ്തകമായി സംയോജിപ്പിക്കമാത്രമാണ് കാനോന്റെക്കൂട്ടിച്ചേര്‍പ്പ് എന്നു പറയുന്നതിനാല്‍ മനസ്സിലാക്കേണ്ടത്. കാനോനിത്വം കൂട്ടിചേര്‍പ്പുമായി കുഴിക്കുവാന്‍ പാടില്ല. കൂട്ടിച്ചേര്‍ത്തതുകൊണ്ടുമാത്രം പുസ്തകം കാനോനികമാകുന്നില്ല. കാനോനികമായതുകൊണ്ടാണ്.  

No comments:

Post a Comment

please make the cooments and share