Thursday, 31 May 2012

ചരിത്ര സംഭവമായി ചര്‍ച്ച് ഓഫ് ഗോഡ് ഓഡിറ്റിംഗ്



മുളക്കുഴ: 2012 ജനുവരി മസം 22-ാം തീയതി ഞായറാഴ്ച, ചര്‍ച്ച് ഓഫ് ഗോഡ് 89-മത് ജനറല്‍ കണ്‍വന്‍ഷന്റെ സമാപന സമ്മേളനം തിരുവല്ലായിലുള്ള കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്നു. കഴിഞ്ഞ മൂന്നു ജനറല്‍ കണ്‍വന്‍ഷനില്‍ നിന്നും വ്യത്യസ്ഥമായി സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം.കുഞ്ഞപ്പി സ്റ്റേജില്‍ ദൈവവചനം ശുശ്രൂഷിക്കുന്നു. വേദിയില്‍ ദൈവ സഭാ ഏഷ്യ പസഫിക്ക് ഫീല്‍ഡ് ഡയറക്ടര്‍ ഉള്‍പ്പടെ സ്വദേശത്തും വിദേശത്തുമുള്ള അനേക ദൈവദാസന്മാര്‍, ആയിരക്കണക്കിന് വിശ്വാസികള്‍ ഉള്‍പ്പടെ തിങ്ങി നിറഞ്ഞ സദസ്സ്, വിദേശ രാജ്യങ്ങളില്‍ ഉള്ള അനേകം ദൈവ സഭാ വിശ്വാസികള്‍ ഇന്റര്‍നെറ്റില്‍ക്കൂടി കണ്‍വന്‍ഷന്‍ തല്‍ സമയം കണ്‍വന്‍ഷന്‍ വീക്ഷിക്കുന്നു. പ്രഫസര്‍ സുശീല്‍ മാത്യു പ്രസംഗം ഇംഗ്ലിഷിലേക്ക് തര്‍ജ്ജിമ ചെയ്യുന്നു, പാസ്റ്റര്‍ എം.കുഞ്ഞപ്പിയുടെ അപ്രതീക്ഷിതമായുണ്ടായ പ്രഖ്യാപനം ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി.""ഞാന്‍ ഓവര്‍സിയര്‍ ആയ കാലഘട്ടത്തില്‍ ദൈവ സഭയ്ക്ക് എന്തെങ്കിലും ധന നഷ്ടം ഉണ്ടായി എന്നു തെളിഞ്ഞാല്‍ എന്റെ സ്വത്തുക്കള്‍ വിറ്റിട്ടാണെങ്കിലും, ദൈവസഭയ്ക്കുണ്ടായ നഷ്ടം ഞാന്‍ നികത്തും'' കണ്‍വന്‍ഷന്‍ ഗ്രൗണ്ട് നിശ്ചലമായ നിമിഷം ഓവര്‍സിയറുടെ ധൈര്യത്തേയും ചങ്കൂറ്റത്തേയും അനേകര്‍ പ്രശംസിച്ചു.
2008 സെപ്റ്റംബര്‍ മാസത്തിലാണ് പാസ്റ്റര്‍ എം.കുഞ്ഞപ്പി കേരളാ സ്റ്റേറ്റ് ഓവര്‍സിയറായി ചുമതല ഏല്‍ക്കുന്നത്. തുടര്‍ന്ന് സഭയുടെ സമസ്ത മേഖലയിലും അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് ദര്‍ശിച്ചത്. സഭകള്‍ എണ്ണത്തില്‍ വര്‍ദ്ധിച്ചു, നൂറിലധികം സ്വതന്ത്ര സഭകള്‍ ചര്‍ച്ച് ഓഫ് ഗോഡിനോട് ചേര്‍ന്നു. സഭാ വളര്‍ച്ചയെ മുന്‍ നിര്‍ത്തി കേരളത്തെ 4 മേഖലകളആയി തിരിച്ചു. ശുശ്രൂഷക സമ്മേളനങ്ങള്‍ പല പ്രാവശ്യം വിളിച്ചു കൂട്ടി. ശുശ്രൂഷകന്മാര്‍ക്കായി പുതിയ പെന്‍ഷന്‍ സ്കീം അവതരിപ്പിച്ചു. തൈാടുപുഴക്ക് സമീപം ചില്‍ഡ്രന്‍സ് ഹോമിനു വേണ്ടി ഉണ്ടായിരുന്ന 60 സെന്റ് സ്ഥലം അന്തര്‍ദ്ദേശിയ നേതൃത്വത്തിന്റെയും സ്റ്റേറ്റ് കൗണ്‍സിലിന്റെയും അറിവോടുകൂടി വിറ്റിട്ട് സഭാ ആസ്ഥാനത്തിന് സമീപം ആറന്മുളയില്‍ 1 ഏക്കര്‍ 62 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി. തുടങ്ങി അനേക വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി എടുത്തു. കോടിക്കണക്കിന് വില മതിക്കുന്ന തിരുവല്ലായിലെ സഭാ സ്റ്റേഡിയം അതിരുകള്‍ കെട്ടി തിരിച്ച് സഭയ്ക്ക് സ്വന്തമാക്കി എടുക്കുന്നതിലും അദ്ദേഹം വിജയിച്ചു.
മുളക്കുഴ ആസ്ഥാനത്ത് അന്തര്‍ദ്ദേശിയ നേതൃത്വം കേരളത്തിന് വേണ്ടി പാസ്റ്റര്‍ കെ.സി.ജോണിന്റെ കാലത്ത് അനുവദിച്ചതെങ്കിലും ഫണ്ട് അനുവദിക്കാതിരുന്ന വൈ.ഡ.ബ്ലൂ.ഇ.എ പ്രൊജക്ട് കെട്ടിടത്തിന്റെ പണി അമേരിക്കയിലെ ടെന്നസിയില്‍ സഭാ ആസ്ഥാനം സന്ദര്‍ശിച്ച് വേള്‍ഡ് മിഷന്‍ ഡയറക്ടറുമായി സംസാരിച്ച് ഫണ്ട് അനുവദിപ്പിച്ച് പണി പൂര്‍ത്തികരിച്ചു. മാത്രവുമല്ല ദൈവസഭയുടെ ചിരകാല സ്വപ്നമായ 28000 സ്ക്വയര്‍ ഫീറ്റ് വരുന്ന കേരളാ സ്റ്റേറ്റ് ഓഫീസ് കോംപ്ലക്‌സിന്റെ പണിയും ഓഗസ്റ്റ് മാസത്തില്‍ പൂര്‍ത്തികരിക്കുവാന്‍ വേണ്ടി യത്‌നിച്ചു കൊണ്ടിരിക്കുന്നു.  കൂടാതെ അനേക സ്ഥലങ്ങളില്‍ വസ്തു വാങ്ങുവാനും സഭാ ഹോളുകള്‍ പണിയുവാനും അദ്ദേഹത്തിന്റെ  കാലഘട്ടത്തില്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന് കഴിഞ്ഞു.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം സാമ്പത്തിക പിന്‍തുണ നേടിയെടുക്കുന്നതില്‍ പാസ്റ്റര്‍ എം.കുഞ്ഞപ്പി വിജയിപ്പിച്ചു. അദ്ദേഹത്തിന്റെ നിശ്ചയ ദാര്‍ഡ്യത്തിനു മുന്‍പില്‍ സ്വദേശത്തും വിദേശത്തുമുള്ള ദൈവ സഭാ വിശ്വാസികള്‍ അകമഴിഞ്ഞ് സഹായിച്ചു. അദ്ദേഹത്തിന്റെ ഭരണ കാലഘട്ടത്തില്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സാമ്പത്തിക ബുദ്ധിമുട്ട് അനുവദിച്ചില്ല എന്നുള്ളത് യഥാര്‍ത്ഥ്യമാണ്. പാസ്റ്റര്‍ എം.കുഞ്ഞപ്പിയുടെ ഭരണകാലഘട്ടത്തെ ചര്‍ച്ച് ഓഫ് ഗോഡ് വേള്‍ഡ് മിഷന്‍ സഭാ പ്രസീദ്ധകരണത്തില്‍ക്കൂടി സഭയുടെ സുവര്‍ണ്ണ കാലഘട്ടം എന്നാണ് പ്രശംസിച്ചത്.
സഭയുടെ കെട്ടു പണികളിലെല്ലാം താന്‍ മേല്‍ നോട്ടം വഹിക്കുമ്പോള്‍ തന്നെ സഭാ വിശ്വാസികളേയും, പാസ്റ്റര്‍മാരേയും ഉള്‍പ്പെടുത്തി പ്ലാനിംഗ് ബോര്‍ഡ് രൂപികരിച്ച് അവരുടെ ഉത്തരവാദിത്വത്തില്‍ പണി കാര്യങ്ങള്‍ ചെയ്യുന്നതിലും സ്റ്റേറ്റ് ഓവര്‍സിയര്‍ എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധിച്ചു.അതേ സമയം തെറ്റു ചെയ്യുന്നവരെ പുറത്താക്കുന്നതിലും, ദുരുപദേശം പ്രസംഗിക്കുന്നവരെ സഭയില്‍ നിന്ന് അകറ്റി നിറുത്തുന്നതിലും സഭയ്ക്ക് ഒരു ദോഷവും വരാതെ പരിപാലിക്കുന്നതിലും അദ്ദേഹം  ശ്രദ്ധിച്ചു.
വളരെ ഭംഗിയായും ചിട്ടയായും സഭാ ഭരണം മുന്‍പോട്ടു പോകുന്ന സമയത്ത് 2012 ജനുവരിയില്‍ നടന്ന കൗണ്‍സില്‍ ഇലക്ഷനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഊമക്കത്തില്‍ കൂടി അനേക വ്യജ ആരോപണങ്ങള്‍ തല്‍പര കക്ഷികള്‍ അദ്ദേഹത്തിനെതിരെ തൊടുത്തു വിട്ടു. അതിന്റെ മാറ്റൊലി കെട്ടടങ്ങും മുന്‍പ് തന്നെ നടന്ന ഓവര്‍സിയര്‍ ഇലക്ഷനില്‍ പാസ്റ്റര്‍ എം.കുഞ്ഞപ്പിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. തനിക്ക് നേരെ ഉയര്‍ന്ന വ്യാജ ആരോപണങ്ങള്‍ ഭാരമുളവാക്കിയെങ്കിലും തന്നെ തളര്‍ത്തിയില്ല. ചങ്കൂറ്റത്തോടെ വെസ്റ്റ് ഏഷ്യന്‍ സൂപ്രണ്ടിന്റെ മുന്‍പില്‍ അദ്ദേഹം നിശ്ചയിക്കുന്ന ഏതന്വേഷണത്തേയും സ്വാഗതം ചെയ്തു. അന്വേഷണത്തെ തടസ്സപ്പെടുത്തുവാനോ, അന്വഷണം വേണ്ട എന്നോ അദ്ദേഹം പറഞ്ഞില്ല. അങ്ങനെ സഭയുടെ വെസ്റ്റ് ഏഷ്യന്‍ സൂപ്രണ്ട് സ്‌പെഷ്യല്‍ ഓഡിറ്റേഴ്‌സ് ടീമിനെ നിയോഗിച്ച് പാസ്റ്റര്‍ എം. കുഞ്ഞപ്പിയുടെ ഭരണ കാലഘട്ടത്തിലെ വരവ് ചിലവു കണക്കുകള്‍ സൂഷ്മ പരിശോധന നടത്തിച്ചു. ഓഡിറ്റേഴ്‌സ്  റിപ്പോര്‍ട്ട് അവര്‍ തന്നെ വേള്‍ഡ് മിഷന് കൈമാറി. തുടര്‍ന്ന് അന്തര്‍ദ്ദേശിയ നേതൃത്വം പാസ്റ്റര്‍ എം.കുഞ്ഞപ്പിയുടെ ഭരണകാലഘട്ടത്തില്‍ ദൈവ സഭയില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ല് സ്റ്റേറ്റ് ഓവര്‍സിയര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ഉണ്ടായ മാനസ്സിക ഭാരത്തിന് ഖേദം അറിയച്ചും കത്തെഴുതി.
പാസ്റ്റര്‍ എം.കുഞ്ഞപ്പി ഭരണം ഏറ്റെടുക്കുമ്പോള്‍ തന്റെ കയ്യില്‍ നിന്ന് രണ്ടര ലക്ഷം രൂപാ ചെലവഴിച്ച് ഓഫീസിന്റെ അറ്റകുറ്റ പണി തീര്‍ത്താണ് ഭരണം ആരംഭിച്ചത്. വിദേശ രാജ്യങ്ങളില്‍ വ്യക്തിപരമായി ലഭിച്ച നന്മകള്‍ പോലും സഭാ അക്കൗണ്ടില്‍ താന്‍ നിക്ഷേപിച്ചു. മാത്രവുമല്ല അനേക ദൈവമക്കളുടെ കയ്യില്‍ നിന്നും സഭകളില്‍ നിന്നും ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിനു വേണ്ടി പിരിച്ചെടുത്ത തുക ഒന്നും നഷ്ടപ്പെട്ടില്ല എന്ന ഓഡിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടും, വേള്‍ഡ് മിഷന്റെ റിപ്പോര്‍ട്ടും ദൈവസഭാ വിശ്വാസികളുടെ ഇടയിലും ശുശ്രൂഷകന്മാരുടെ ഇടയിലും ക്രീയാത്മകമായ ചലനമാണ് ഉളവാക്കിയിരിക്കുന്നത്.

No comments:

Post a Comment

please make the cooments and share