Thursday 31 May 2012

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റില്‍ ക്രമക്കേട് നടന്നിട്ടില്ല




മുളക്കുഴ: പാസ്റ്റര്‍ എം.കുഞ്ഞപ്പിക്കെതിരെയും ദൈവ സഭയക്കെതിരേയും ചിലര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞു. ഇന്‍ഡ്യാ പൂര്‍ണ്ണ സുവിശേഷ ദൈവ സഭാ കേരളാ സ്റ്റേറ്റിന്റെ 2009- മുതല്‍ 2011 വരെയുള്ള മൂന്നു വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ സ്റ്റേറ്റ് ഓവര്‍സിയര്‍ ആവശ്യപ്പെട്ട പ്രകാരം സഭയുടെ വെസ്റ്റ് ഏഷ്യന്‍ സൂപ്രണ്ട് നിയമിച്ച പ്രൈവ് ഓഡിറ്റേഴ്‌സ് ടീം വിശദമായി പരിശോധന നടത്തി. സഭയുടെ വരവു ചിലവ് കണക്കുകള്‍ കൃത്യതയുള്ളതാണെന്നും, സഭയുടെ പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും, സംശയിക്കതക്കതായി യാതൊന്നും കഴിഞ്ഞ മൂന്നു വര്‍ഷത്തെ വരവ് ചിലവ് കണക്കുകളില്ലെന്നും ഓഡിറ്റേഴ്‌സ് സാക്ഷ്യപ്പെടുത്തി. ദീര്‍ഘ വര്‍ഷങ്ങളായി സഭയില്‍ തുടര്‍ന്നു വരുന്ന അക്കൗണ്ടിംഗ് സമ്പ്രദായത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നത് സഭയുടെ മുന്‍പോട്ടുള്ള സുഗമമായ നടത്തിപ്പിന് ഗുണകരമാകുമെന്നും റിപ്പോര്‍ട്ടിന്റെ സമ്മറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സഭയുടെ സ്റ്റേറ്റ് കൗണ്‍സില്‍ ഇലക്ഷന്‍ സമയത്തും, ഓവര്‍സിയര്‍ തിരഞ്ഞെടുപ്പിലും പാസ്റ്റര്‍ എം.കുഞ്ഞപ്പിയെയും, അദ്ദേഹത്തിന്റെ കുടുംബത്തേയും, ചില ദൈവ ദാസന്മാരേയും, വിശ്വാസികളേയും ലക്ഷ്യമിട്ട് നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്കാണ് ഇതോടെ അറുതി വന്നിരിക്കുന്നത്.
ദൈവസഭയുടെ വരവ് ചിലവ് കണക്കുകള്‍ സഭാ വിശ്വാസികളോ പാസ്റ്റര്‍മാര്‍ക്കോ കാണുവാനോ, അറിയുവാനോ ഉള്ള അവസരം വര്‍ഷങ്ങളായി നിക്ഷേധിക്കപ്പെട്ട നിലയിലായിരുന്നു. പണം വരുന്ന വഴിയോ ചിലവാകുന്ന വഴിയോ സഭാ വിശ്വാസികള്‍ക്കോ, പാസ്റ്റര്‍മാര്‍ക്കോ അറിയുവാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ പാസ്റ്റര്‍ എം.കുഞ്ഞപ്പി ഓവര്‍സിയറായി ചുമതല ഏറ്റെടുത്തശേഷം സഭയുടെ പൊതു ഓഡിറ്റിംഗ് നടത്തി ഗവണ്‍മെന്റിന് കണക്ക് സമര്‍പ്പിക്കുന്നതു കൂടാതെ, അതതു വര്‍ഷത്തെ കണക്കുകള്‍ സഭയുടെ വിശ്വാസി പ്രമുഖരേയും, സ്റ്റേറ്റ് കൗണ്‍സില്‍ പ്രതിനിധികളേയും ഉള്‍പ്പെടുത്തി ഇന്റേണല്‍ ഓഡിറ്റിംഗ് നടത്തി സ്റ്റേറ്റ് കൗണ്‍സില്‍ പാസ്സാക്കുന്ന  പതിവുമുണ്ടായിരുന്നു. ഈ കണക്കുകള്‍ വര്‍ഷാ വര്‍ഷം നടക്കുന്ന ജനറല്‍ കണ്‍വന്‍ഷനുകളില്‍ നടക്കുന്ന ജനറല്‍ ബോഡിയില്‍ ഓഡിറ്റിംഗ് നടത്തിയവരേകൊണ്ട് വായിപ്പിക്കുന്ന പതിവും ഉണ്ടായിരിന്നു. ആര്‍ക്കു വേണമെങ്കിലും  പ്രസ്തുത കണക്കുകള്‍ പരിശോധിക്കുവാനുള്ള സ്വാതന്ത്രം നല്‍കിയിരുന്നു.
കഴിഞ്ഞ നാലു വര്‍ഷം കണക്കുകള്‍ ഓഡിറ്റിംഗ് നടത്തിയ സഭാ വിശ്വാസി പ്രതിനിധികളും, കൗണ്‍സില്‍ പ്രതിനിധികളും സഭയുടെ കണക്കുകള്‍ കൃത്യതയുള്ളതാണെന്നും, പണം ദുര്‍വിനയോഗം ഇല്ലെന്നും സംശയിക്കത്തക്കതൊന്നും ഇല്ലെന്നും സാക്ഷ്യപ്പെടുത്തിയിരുന്നു, കൗണ്‍സില്‍ കണക്ക് പാസ്സാക്കിയ മിനട്‌സും ഉണ്ട്. ഈ ഓഡിറ്റിംഗ് കൂടാതെ സഭയുടെ വെസ്റ്റ് ഏഷ്യന്‍ സൂപ്രണ്ട് നിയമിച്ച സ്‌പെഷ്യല്‍ ഓഡിറ്റിംഗ് ടീമിന്റെ കണ്ടു പിടിത്തവും അതു തന്നെയാണ്. 2012 ഓഗസ്റ്റ് മാസം ഓവര്‍സിയര്‍ പദവിയില്‍ നിന്ന് ഒഴിയുന്ന പാസ്റ്റര്‍ എം.കുഞ്ഞപ്പിയുടെ 42 വര്‍ഷത്തെ ശുശ്രൂഷ കാലയളവിലെ പ്രതിസന്ധികളുടെ കാലഘട്ടമായിരിന്നു കഴിഞ്ഞ 5 മാസം എങ്കിലും തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ ഇനിയും തനിക്ക് സ്ഥാന മൊഴിയാം.
ഈ ഓഡിറ്റിംഗ് റിപ്പോര്‍ട്ടിനേക്കുറിച്ച് സഭയുടെ അന്തര്‍ദ്ദേശിയ നേതൃത്വമായ വേള്‍ഡ് മിഷന്‍ വിശദമായ പഠനം നടത്തി, സഭയുടെ വരവു ചിലവു കണക്കുകളുടെ കൃത്യത സഭാ നേതൃത്വവും സാക്ഷ്യപ്പെടുത്തി സ്റ്റേറ്റ് ഓവര്‍സിയറുടെ അഡ്മിനിസ്‌ട്രേഷനെ അനുമോദിച്ചു. പാസ്റ്റര്‍ എം.കുഞ്ഞപ്പിക്കും കുടുംബത്തിനും ഉണ്ടായ ഹൃദയഭാരത്തില്‍ ചര്‍ച്ച് ഓഫ് ഗോഡ് വോള്‍ഡ് മിഷന്‍  ഖേദം രേഖപ്പെടുത്തുന്നു എന്നുള്ള പ്രസ്താവനയും ശ്രദ്ധേയമാണ്.

No comments:

Post a Comment

please make the cooments and share