Sunday, 27 May 2012

റവ.എം.കുഞ്ഞപ്പി അഗ്നി ശുദ്ധി വരുത്തി
ചര്‍ച്ച് ഓഫ് ഗോഡ്  ഓഡിറ്റിംഗ് റിപ്പോര്‍ട്ട് പുറത്തു വന്നു ഓവര്‍സിയറുടെ കൈകള്‍ ശുദ്ധം.
തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡില്‍ സാമ്പത്തീക ക്രമക്കേടില്ല. ഒരു വിഭാഗം ആളുകള്‍ ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്ന് വേള്‍ഡ് മിഷന്‍ ചുമതലപ്പെടുത്തിയ 2009 - 2011 വര്‍ഷങ്ങളിലെ സ്‌പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഓവര്‍സിയര്‍ എം. കുഞ്ഞപ്പിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. അന്തര്‍ദ്ദേശിയ ദൈവസഭാ നേതൃത്വത്തിന്റെ ആവശ്യപ്രകാരം സ്‌പെഷ്യല്‍  ഓഡിറ്റിംഗ് നടത്തിയ സ്വതന്ത്ര ഏജന്‍സിയായ കെ.എ. ഫെലിക്‌സ് ആന്‍ഡ് കമ്പനി ഏഷ്യന്‍ സൂപ്രണ്ട് റവ.ഡെന്നിസ് ഹെപ്നര്‍ക്ക് സമര്‍പ്പിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് നിലവിലുള്ള ഓവര്‍സിയര്‍ റവ.എം.കുഞ്ഞപ്പിക്ക് ക്ലീന്‍ ചീറ്റ് നല്‍കുന്നതാണ്. ദൈവസഭയുടെ ഒരു പണം, വസ്തു ഇടപാടുകളില്‍ യാതൊരു വിധമായ അഴിമതിയും നടന്നിട്ടില്ലായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദൈവ സഭ കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഇലക്ഷോനോടനുബന്ധമായി വ്യാപകമായ നിലയിലുള്ള അഴിമതി ആരോപണങ്ങളാണ് നിലവിലുള്ള ഓവര്‍സിയര്‍ റവ.എം.കുഞ്ഞപ്പിയും കുടുംബവും നേരിടേണ്ടി വന്നത്. തൊടുപുഴയിലെ വസ്തു വ്യപപാരം, ആറന്മുളയിലെ വസ്തു വാങ്ങിയതിലെ ക്രമക്കേടുകള്‍, ഓഫിസ് കോംപ്ലക്‌സിനു വേണ്ടിയും, വൈ.ഡബ്ലു.ഇ.എ പ്രോജക്ടിനു വേണ്ടിയും, വിദേശത്തു നിന്നും സ്വദേശത്തു നിന്നും പിരിച്ചെടുത്ത പണം വക മാറ്റിയെന്ന പേരിലും വന്‍ അഴിമതി ആരോപണമാണ് ഒരു കൂട്ടര്‍ ഉന്നയിച്ചത്. ചാരിറ്റിയുടെ പേരില്‍ പിരിച്ചെടുക്കുന്ന പണത്തിലും വ്യാപകമായ അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നു. ഇത് കൗണ്‍സില്‍ ഇലക്ഷനോടനുബന്ധമായി സഭയുടെ ഭൂസ്വത്തുക്കള്‍ വില്ക്കുന്നതായും ചാരിറ്റിയുടെ മറവില്‍ കോടികള്‍ തട്ടിപ്പ് നടത്തുന്നതായും ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു. പത്രമാധ്യമങ്ങളില്‍ വാര്‍ത്ത നല്കിയും പത്രസമ്മേളനങ്ങള്‍ നടത്തിയും ഒരു കൂട്ടര്‍ ഈ പ്രശ്‌നത്തെ പൊതുസമൂഹത്തില്‍ വിഴുപ്പലക്കി. ഊമക്കത്തുകള്‍ വഴിയും ഇവര്‍ പ്രചരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് റവ.എം.കുഞ്ഞപ്പി ദൈവസഭയുട 89-മത് ജനറല്‍ കണ്‍വന്‍ഷനായി വന്ന ഏഷ്യന്‍ സൂപ്രണ്ട് റവ.ഡെന്നിസ് ഹെപ്നര്‍ വിവരം ധരിപ്പിക്കുകയും കാര്യങ്ങളുടെ നിജസ്ഥിതി പുറത്ത് കൊണ്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് കൗണ്‍സില്‍ അംഗങ്ങളെ കാണുവാന്‍ താല്പര്യം പ്രകടിപ്പിച്ച സൂപ്രണ്ടിന്റെ മുന്നിലേക്ക് ആരുമറിയാതെ പതിനഞ്ച് അംഗ കൗണ്‍സിലിലെ ഒന്‍പത് അംഗങ്ങള്‍ (ബാക്കിയുള്ള ആറ് കൗണ്‍സില്‍ അംഗങ്ങളെ ഇവര്‍ യാതൊന്നും അറിയിച്ചതുമില്ല.) എത്തിച്ചേര്‍ന്ന ആരോപിക്കപ്പെട്ട കാര്യങ്ങള്‍ എല്ലാം സത്യമാണെന്നും ഇനിയും തുടര്‍ന്ന റവ.എം.കുഞ്ഞപ്പി കേരളാ സ്റ്റേറ്റിന്റെ ഓവര്‍സിയറായി തുടരുന്നതില്‍ തങ്ങള്‍ക്ക് താല്പര്യം ഇല്ലാ എന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ ഓവര്‍സിയര്‍ തിരഞ്ഞെടുപ്പിനായി ഒരു പ്രിഫറന്‍സ് ബാലറ്റ് നടത്തുന്നതിനായി താല്പര്യപ്പെട്ട് അതിനുള്ള ക്രമികരണങ്ങള്‍ ചെയ്തു.
ഒവര്‍സിയര്‍ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രിഫറന്‍സ് ബാലറ്റിനേക്കുറിച്ച് ഇന്‍ഡ്യാ റെപ്രസന്റേറ്റിവ് റവ.കെ.സി.ജോണ്‍ കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വ്യാപകമായ നിലയില്‍ ഈ അഴിമതി ആരോപണങ്ങള്‍ വന്‍തോതില്‍ പ്രചരിപ്പിക്കുകയും, അതു വരെ ഔദ്യോഗിക പക്ഷത്തു നിന്ന ഒരു വ്യക്തി പെട്ടെന്ന് കൂറുമാറി എസ്.എം.എസിലുടെ റവ.എം.കുഞ്ഞപ്പിക്കെതിരെ പ്രചാരണം അഴിച്ചു വിട്ടതും റവ.എം.കുഞ്ഞപ്പിയുടെ ജയ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. കഴിഞ്ഞ കൗണ്‍സില്‍ ഇലക്ഷനിലും, ഓവര്‍സിയര്‍ തിരഞ്ഞെടുപ്പിലും അഴിമതി ആരോപണം ഉന്നയിച്ച് വോട്ടു പിടിച്ചവരുടെ കൗണ്‍സിലില്‍ കയറിക്കൂടിയവരുടെയും, അവരുടെ സ്തുതി പാടകരുടെയും കാപട്യം ആണ് ഓഡിറ്റിംഗ് റിപ്പോര്‍ട്ടിലുടെ പുറത്ത് വന്നിരിക്കുന്നത്.
ഓഡിറ്റേഴ്‌സിനെ റവ.ഡെന്നിസ് ഹെപ്നര്‍ ഏല്‍പ്പിച്ചിരുന്ന ദൗത്യം റവ.എം.കുഞ്ഞപ്പിയുടെ ഭരണക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള അഴിമതി നടന്നിട്ടുണ്ടോ, പണം വകമാറ്റി ചിലവഴിച്ചിട്ടുണ്ടെങ്കില്‍ അത് പുറത്ത് കൊണ്ടു വരിക എന്നിവയായിരുന്നു. അതിനെ തുടര്‍ന്ന് ഓഡിറ്റിംഗ് ഏജന്‍സി 2009 ജനുവരി 1 മുതലുള്ള 36 മാസത്തെ അക്കൗണ്ടുകളും, വൈ.ഡബ്ലു.ഇ.എ പ്രജക്ട്, ഓഫിസ് കോംപ്ലക്‌സ് , തെടുപുഴയിലെ, ആറന്മുളയിലേയും വസ്തു വ്യപരം എന്നിവയുടെ സാമ്പത്തിക ഇടപാടുകള്‍ ഓഡിറ്റ് ചെയ്തു.
കൗണ്‍സില്‍ ഇലക്ഷനില്‍ ആരോപിച്ചിരുന്ന പ്രധാനമായ അഴിമതി ആരോപണം തൊടുപുഴയിലെ വസ്തു വില്‍പനയും, അറന്മുളയില്‍ വസ്തു വാങ്ങിയതും കൗണ്‍സില്‍ അറിഞ്ഞില്ല എന്നതായിരുന്നു. എന്നാല്‍ കൗണ്‍സില്‍ മിനിട്‌സില്‍ ഈ രണ്ട് വസ്തു ഇടപാടിനും കൗണ്‍സിലിന്റെ അംഗികാരം നേടിയിരുന്നതായി കാണാം. മാത്രമല്ല തൊടുപുഴയിലെ വസ്തു വില്‍ക്കുന്നതിനു മുന്നമേ തന്നെ ദൈവസഭയുടെ അമേരിക്കയിലുളള നേതൃത്വത്തിന്റെയും അനുമതിയും റവ.എം.കുഞ്ഞപ്പിക്ക് ലഭിച്ചിരുന്നു.
കൗണ്‍സില്‍ ഇലക്ഷനില്‍ വ്യപകമായ നിലയില്‍ ഭോഷ്ക്കുകള്‍ പ്രചരിപ്പിച്ച് വോട്ടു നേടി വിജയിച്ചവരുടെ കപടതയാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്. അവര്‍ക്ക് ഏഷ്യന്‍ സൂപ്രണ്ടിനെ തെറ്റിധരിപ്പിക്കുന്നതിനും സാധിച്ചു. അതിനാല്‍ തന്നെ ഈ കൂട്ടരുടെ സ്വാധീന വലയത്തില്‍ അകപ്പെട്ടു പോയ സൂപ്രണ്ട് അവരുടെ കയ്യിലെ ഒരു പാവയെ പോലെ പ്രവര്‍ത്തിച്ചു. ഓവര്‍സിയര്‍ക്കു വേണ്ടിയുള്ള പ്രിഫറന്‍സ് ബാലറ്റിനെക്കുറിച്ച് പ്രഖ്യാപനം നടത്തുമ്പോള്‍, റവ ഡെന്നിസ് ഹെപ്നര്‍ ""ഇവിടെ ചില സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നതായി അറിയുന്നും, അതിനെ ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിച്ച് കാര്യങ്ങളുടെ നിജസ്ഥിതി പുറത്തു കൊണ്ടു വരുന്നതാണെന്ന""് പ്രഖ്യാപിച്ചത്. മറുപക്ഷം ഓവര്‍സിയര്‍ക്കെതിരായുള്ള പ്രചാരണ ആയുധമായി എടുത്തു.
ചില തല്പരക്ഷികളുടെ സ്വാധിന വലയത്തില്‍ അമര്‍ന്നു പോകുകയും, വന്‍ തുക മുടക്കി ഒരു സ്‌പെഷ്യല്‍ ഓഡിറ്റിംഗ് സംഘത്തെ നിയമിക്കുകയും ചെയ്തതിനാല്‍ ദൈവ സഭയ്ക്ക് നികത്താനാവാത്ത ഒരു വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ദൈവസഭയുടെ പല മിഷന്‍ സ്റ്റേഷനുകളിലും വാടകയോ മറ്റു സാമ്പത്തിക സഹായമോ കൊടുക്കുവാന്‍ ഇല്ലാതിരിക്കുമ്പോള്‍, ദൈവ സഭയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തി വെച്ച ഏഷ്യന്‍ സൂപ്രണ്ട് റവ.ഡെന്നിസ്.ഹെപ്നര്‍ക്കെതിരെ വേള്‍ഡ് മിഷന്‍ നടപടിക്ക് ഒരുങ്ങുന്നതായാണ് ലഭ്യമാകുന്ന സൂചന.
തിരുവല്ല സ്റ്റേഡിയത്തില്‍ കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ ദൈവസഭയുടെ കണ്‍വന്‍ഷന്‍ സമയത്ത് നടന്ന ഓവര്‍സിയര്‍ തിരഞ്ഞെടുപ്പ് ഓരു തരത്തിലും ന്യായികരിക്കാവുന്നതല്ല. ഒരു പ്രിഫറന്‍സ് ബാലറ്റല്ല അവിടെ നടന്നത്, മറിച്ച് ഇലക്ഷന്‍ ആയിരുന്നു.
ഒരോ നാലു വര്‍ഷം കൂടുമ്പോഴും നിലവിലുള്ള ഓവര്‍സിയര്‍ തുടരണമോ വേണ്ടയോ എന്ന് ഒരു പ്രിഫറന്‍ ബാലറ്റ് എടുക്കുവാന്‍ ദൈവ സഭാ പോളിസി അനുവദിക്കുന്നുണ്ട്. പക്ഷേ അത് ഇങ്ങനെയല്ല. അതിലെ ചോദ്യം ഇതാണ് ""നിലവിലുള്ള ഓവര്‍സിയറില്‍ താങ്കള്‍ സംതൃപത്‌നാണോ? അല്ലയോ?. നിലവിലുള്ള ഓവര്‍സിയര്‍ തുടരണമോ വേണ്ടയോ?''. എന്നാല്‍ ദൈവസഭാ സ്റ്റേഡിയത്തില്‍ നടന്നത് ബാലറ്റ് ആയിരുന്നു. കാരണം രണ്ടു പേരുടെ പേര് പ്രിന്റ് ചെയ്ത് വിതരണം ചെയ്തത് അത് മുന്‍കൂട്ടി കാണിക്കുന്നു. അതു തന്നെ എല്ലാം മുനകൂട്ടി പ്ലാന്‍ ചെയ്ത ഒരു സംവിധാനം ആണ് അവിടെ നിറവേറിയത് എന്ന് കാണ്ക്കുന്നു.
ദൈവസഭ ഇന്‍ഡ്യ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സൊസെറ്റി ആക്ട് അനുസരിച്ച് ഒരു ബാലറ്റ് മുഖാന്തിരം ഇലക്ഷന്‍ നടത്തണമെങ്കില്‍ കുറഞ്ഞത് 14 ദിവസം മുന്‍പെങ്കിലും സ്ഥാനാര്‍ത്ഥികളെക്കുറിച്ച് അറിയിപ്പ് കൊടുക്കണം എന്നുണ്ട്. റവ.എം.കുഞ്ഞപ്പിയുടെ കാര്യത്തില്‍ ഈ നിയമം സൂപ്രണ്ട് കാറ്റില്‍ പറത്തി.
പ്രിഫറന്‍സ് ബാലറ്റില്‍ നിലവിലുള്ള ഓവര്‍സിയര്‍ക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍, അന്നു തന്നെ ഇലക്ഷന്‍ നടത്താം, ആ ഇലക്ഷനില്‍ ഓര്‍ഡൈനെഡ് ബിഷപ്പുമാരെല്ലാം (ഓര്‍ഡിനേഷനുള്ളവര്‍) ഓവര്‍സിയര്‍ സ്ഥാനാര്‍ത്ഥികളാണ്, ആര്‍ക്കു വേണമെങ്കിലും വോട്ടു ചെയ്യാം, 50 ശതമാനത്തിലധികം വോട്ടു ലഭിക്കുന്നയാള്‍ ആയിരിക്കും അടുത്ത ഓവര്‍സിയര്‍. റവ.എം.കുഞ്ഞപ്പിയുടെ കാര്യത്തില്‍ ഇതും പാലിക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്.
സൂപ്രണ്ടിനേയും, കേരളത്തിലെ ദൈവസഭയുടെ പാസ്റ്റര്‍മാരെയും തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയിച്ചവര്‍ വോട്ടു#ം സ്ഥാനമാനങ്ങളും നേടി നല്ല നിലയിലെത്തി. പണ്ടും ഇതു പോലെ ഉള്ള പ്രവര്‍ത്തികള്‍ കേരളത്തിലെ ദൈവ സഭയില്‍ നടന്നിട്ടുണ്ട്. പല സൂപ്രണ്ടുമാരും പലരുടെയും തടവറയിലായിരുന്നു. ഇങ്ങനെ ഇനിയും തുടരുന്നത് സഭയ്ക്ക് ഭൂക്ഷണമല്ല സായ്പ് പറയുന്നതെന്തും ഓച്ചാനിച്ച് നിന്ന് കേട്ട്, അതിന് റാന്‍ മൂളുന്നവരായി മാറരുത് ദൈവസഭയുടെ കേരളത്തിലെ മക്കള്‍.
ഓഡിറ്റിംഗില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്താന്‍ കഴിയാത്തതില്‍ വേള്‍ഡ് മിഷന്‍ ഡെന്നീസ് ഹെപ്പ്‌നര്‍ക്കെതിരെ നടപടിയ്ക്ക് ഒരുങ്ങുന്നതായും സൂചനയുണ്ട്. കഴിഞ്ഞ ഓവര്‍സീയര്‍ തെരഞ്ഞെടുപ്പില്‍ സൂപ്രണ്ട് ഏകപക്ഷീയമാണ് പെരുമാറിയതെന്നും ഇലക്ഷനില്‍ നഗ്നമായ ചട്ടലംഘനം നടത്തിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാതെ ഒരു വിഭാഗത്തിന്റെ സ്വാധീനവലയത്തില്‍ അകപ്പെട്ടുപോയ സായ്പിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്.
മുന്‍കാലങ്ങളിലും ഇത്തരത്തിലുള്ള പ്രവണതകള്‍ നടന്നിട്ടുണ്ട്. റോബര്‍ട്ട്  സെയ്ദ, തോമസ് സ്വാന്‍, മക്ലോഡ് തുടങ്ങിയ സൂപ്രണ്ടുമാരും ചിലരുടെ തടവറയിലായിരുന്നു. പല അഴിമതിയ്ക്കും അവര്‍ കൂട്ടുനിന്നു. തങ്ങള്‍ക്ക് തോന്നിയതുപോലെ ദൈവസഭയെ ഭരിക്കുന്ന സായ്പിന്റെ ഇത്തരം നടപടികള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. വിദേശികളുടെ നേതൃത്വം ഇനിയും ആവശ്യമോ എന്നുപോലും ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
അധിനിവേശം ആധുനിക രൂപത്തില്‍ നടപ്പാക്കപ്പെട്ടത് പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ്. കോളനിവത്ക്കരണം കേവലം ഭൗതികവും സാമ്പത്തികവുമായ ഒരു പ്രതിഭാസം മാത്രമല്ല. സാംസ്കാരികവും ആത്മീകവുമായ കീഴടക്കല്‍ കൂടിയാണ്. സമഗ്രമായ ഒരു പിടിമുറക്കല്‍ ഒരു ജനതയുടെ പരാമാധികാരത്തിന്മേലും സ്വാതന്ത്ര്യങ്ങള്‍ക്കുമേലും ചിന്താപദ്ധതികള്‍ക്കുമേലും ഉള്ള ആധിപത്യമാണ്. ഭാരതസഭ നവ കോളനിവാഴ്ചയുടെ ദോഷഫലങ്ങള്‍ ഇന്നും അനുഭവിക്കുകയാണ്. ഭാരതത്തിലെ ദൈവസഭയുടെമേല്‍ നവ കോളോനിയലിസം അടിച്ചേല്പിച്ച് തങ്ങളുടെ ഇഷ്ടദേവന്മാരെ പിന്‍വാതിലിലൂടെ പ്രതിഷ്ഠിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സ്വാതന്ത്ര്യവും സ്വയംഭരണവും നിയമപ്രകാരം ഇവിടെ ഉറപ്പാക്കണം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പഴയതന്ത്രം പുത്തന്‍ ശൈലിയില്‍ ആവിഷ്ക്കരിക്കുകയാണിവര്‍. ഏകാധിപത്യപ്രവണതയുള്ള അമേരിക്കയുടെ നിയന്ത്രണത്തില്‍ അവരുടെ പ്രതിനിധികളായ ഭരണാധികാരികള്‍ക്ക് ഇവിടെ ഭരണം നടത്തുന്നത്. അലാവുദ്ദീന്‍ അത്ഭുവിളക്കുകൊണ്ട് വിസ്മയം സൃഷ്ടിക്കുന്നതുപോലെ ഇവരുടെ വണ്‍മാന്‍ഷോയാണ് നടക്കുന്നത്. അതുകൊണ്ട് സുതാര്യത ഒരു ദുരുഹതയായി അവശേഷിക്കുന്നു.
കുക്ക് സായ്പ് മലയാളികളുടെ സ്പന്ദനം തിരിച്ചറഞ്ഞ ഒരു ജനാധിപത്യവാദിയായിരുന്നു. കുക്ക് സായ്പിനെ നാടുകടത്തി ഫ്രഞ്ച് സായ്പിനെ വാഴിച്ചതിന്റെ പിന്നില്‍ മിഷന്‍ ബോര്‍ഡിന്റെ രഹസ്യ അജണ്ടയായിരുന്നു. തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ നോമിനേഷന്‍ സമ്പ്രദായത്തിലൂടെ പ്രതിഷ്ഠിക്കുന്ന ഗൂഡതന്ത്രമായിരുന്നു ഈ പയറ്റിയിരുന്നതാണ്. വിധേയനായ ദാസനെയാണ് ഇവര്‍ക്കിഷ്ടം. പ്രിഫറന്‍സ് ബാലറ്റില്‍ ജയിച്ചവരുടെ പേര് വെട്ടി കാല് നക്കിയവരെ തിരുകി കയറ്റിയ സംഭവം പോലുമുണ്ട്. സഭയുടെ പിളര്‍പ്പ്, വിശ്വാസികളുടെയും ശുശ്രൂഷകന്മാരുടെയും കൊഴിഞ്ഞുപോക്ക് തുടങ്ങിയവ ഇവര്‍ക്ക് പ്രശ്‌നമേ അല്ലായിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ താമസവും തന്തൂരി ചിക്കനും നട്ടെല്ല് വളച്ച് നമസ്ക്കരിക്കുന്ന മലയാളിയേയുമാണ് ഇവര്‍ക്ക് ഇഷ്ടം.
ആധിപത്യവര്‍ഗത്തിന്റെ അധികാര ദര്‍ശനങ്ങള്‍ ഇനിയും ചോദ്യം ചെയ്യപെടണം. അധികാരത്തിന്റെ പിരമിഡിക്കല്‍ രൂപങ്ങളെ തകിടം മറിച്ച് ആദിമ വിശ്വാസത്തിലേക്കുള്ള കൂട്ടായ്മയുടെ ഊര്‍ജ്ജരൂപത്തില്‍ വ്യാപരിക്കുന്ന ദൈവീക ഇടപെടല്‍ തിരിച്ചറിയണം. ഈ വിശ്വാസത്തിന്റെ അടിത്തറയിലാണ് അധിനിവേശ വിരുദ്ധതയുടെ ചിന്താധാര രൂപം കൊള്ളുന്നത്. ഇനിയെങ്കിലും ചിന്തിയ്ക്കുക. സായ്പിന്റെ നേതൃത്വം നമുക്ക് ആവശ്യമോ.


No comments:

Post a Comment

please make the cooments and share