2009ല്‍ ഉയര്‍ന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ച് ലോകരാജ്യങ്ങള്‍, പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഒരുവിധത്തില്‍ കരകയറാന്‍ തുടങ്ങുമ്പോള്‍ “ഈയൂ’’ രാജ്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ആഗോളതലത്തില്‍ ആഘാതം സൃഷ്ടിക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു. നോര്‍തേണ്‍ അയര്‍ലന്‍ഡില്‍ ആരംഭിച്ച് ഗ്രീസിലും ഇറ്റലിയിലും ഇപ്പോള്‍ ഫ്രാന്‍സിലും എത്തിച്ചേര്‍ന്നിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വഴിതേടുകയാണ് യൂറോപ്യന്‍ നേതാക്കള്‍. സാമ്പത്തിക തകര്‍ച്ചയുടെ കൊടുങ്കാറ്റ് ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്ക് വീശിയടിക്കുമെന്ന പ്രതിഭാസം (contagion)ശരിയാണെന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേ സാമ്പത്തിക തകര്‍ച്ച വ്യക്തമാക്കുന്നു.
രണ്‍ടാം ലോകമഹായുദ്ധം വരെ പരസ്യമായും തുടര്‍ന്ന് അല്‍പ്പകാലത്തേക്കും തമ്മില്‍ പോരടിച്ചും പടവെട്ടിയും കഴിഞ്ഞിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ യൂറോപ്യന്‍ സാമ്പത്തിക സമൂഹമായി രൂപം മാറിയതോടെ ജമസമുദ്രത്തില്‍ അലിഞ്ഞുചേര്‍ന്ന പഴയ റോമാസാമ്രാജ്യം വീണ്‍ടും ലോകചരിത്രത്തിലേക്ക് രംഗപ്രവേശനം ചെയ്യാനുള്ള വഴിയൊരുങ്ങുകയായിരുന്നു. ചരിത്രത്തിന്റെ ശ്മശാനഭൂമിയില്‍ ജീവനോടെ അടക്കം ചെയ്യപ്പെട്ട റോമാ സാമ്രാജ്യത്തിന് ക്രിത്രിമശ്വാസം നല്‍കി നിലനിര്‍ത്താന്‍ റോമന്‍ കത്തോലിക്കാ സഭ എല്ലാ വഴികളും സ്വീകരിച്ചിരുന്നു. റോമാസാമ്രാജ്യത്തിന് സ്വാധീനിക്കാന്‍ കഴിഞ്ഞത് യൂറോപ്പിനെയും ഏഷ്യയുടെയും ആഫ്രിക്കയുടെയും കുറഞ്ഞ ഭൂവിഭാഗങ്ങളേയും മാത്രമായിരുന്നുവെങ്കില്‍, റോമാ സാമ്രാജ്യത്തിന്റെ അന്ത്യത്തോടെ രംഗത്തെത്തിയ കത്തോലിക്കാ സഭയ്ക്ക് ലോകരാജ്യങ്ങളിലെല്ലാം വെന്നിക്കൊടി നാട്ടാന്‍ സാധിച്ചു എന്നത് വര്‍ത്തമാനകാല ചരിത്രമാണ്. കാലുകുത്താന്‍ ഇടം നല്‍കില്ലെന്ന നിര്‍ബന്ധബുദ്ധിയോടെ നൂറ്റാണ്‍ടുകളോളം കത്തോലിക്കാ സഭയോടു അകലം സൂക്ഷിച്ച അറോബ്യയിലേ രാജാക്കന്മാരും ഭൗതികവാദത്തില്‍ അടിയുറച്ചുനിന്ന ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളും ഇന്ന് വത്തിക്കാന്റെ സുഹൃദ്‌രാജ്യങ്ങളാണ്.
യൂറോപ്പിന്റെ പാരമ്പര്യം മറക്കരുത് എന്ന് ജോണ്‍ പോള്‍ രണ്‍ടാമന്‍ മാര്‍പാപ്പായും അദ്ദേഹത്തിന് മുന്‍ഗാമികളായിരുന്ന ഒമ്പതാം പീയൂസ് (1846- 1878), ലിയോ പതിമൂന്നാമന്‍ (1878 -1903) തുടങ്ങിയവരും ഇപ്പോഴത്തേ മാര്‍പാപ്പയായ ബനഡിക്ട് പതിനാറാമനും യൂറോപ്പിനേ പഴയ റോമാസാമ്രാജ്യത്തിന്റെ പതാകവാഹകരാക്കാന്‍ തങ്ങളാലാവത് ചെയ്തു. റോമാസാമ്രാജ്യത്തിന്റെ വികാരം മങ്ങിപ്പോകാതിരിക്കാന്‍, ആഗോളസഭ എന്ന വിശേഷണം നിലനിര്‍ത്തിക്കൊണ്‍ടുതന്നേ, യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു മാത്രം പാപ്പാമാരേ തെരഞ്ഞെടുക്കുക എന്ന തന്ത്രവും കത്തോലിക്കാ സഭാ നേതൃത്വം നൂറ്റാണ്‍ടുകളായി പ്രയോഗിക്കുന്നു. യൂറോപ്യന്‍ മക്കള്‍വാദം നിലനിര്‍ത്താന്‍ പാപ്പാമാരേക്കാള്‍ മിടുക്കന്മാരായി യൂറോപ്പില്‍ ആരും ഉണ്‍ടായിട്ടില്ല എന്നത് ചരിത്രം പരിശോധിച്ചാല്‍ സ്പഷ്ടമാകുന്ന വസുതതയാണ്.
പൗരാണിക റോമാസാമ്രാജ്യം യൂറോപ്യന്‍ യൂണിയന്‍ എന്ന പേരില്‍ പുതിയ ബ്രാന്‍ഡായി വിപണിയിലെത്തിയപ്പോള്‍ തിരുസഭയുടെ നൂറ്റാണ്‍ടുകളായുള്ള അധ്വാനത്തിന് ഫലം കണ്‍ടുതുടങ്ങുകയായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ ഏകീകരണത്തിന് സാക്ഷിയാകാനുള്ള അസുലഭ ഭാഗ്യം ലഭിച്ച സംതൃപ്തിയോടെയായിരുന്നു ജോണ്‍പോള്‍ രണ്‍ടാമന്‍ മാര്‍പാപ്പാ കാലം ചെയ്തത്.
യൂറോപ്യന്‍ ഏകീകരണം വെറും വാക്കിലൊതുങ്ങാതെ സാമ്പത്തികമേഖലയില്‍തന്നെ തുറന്ന സമീപനവും ഉദാരവല്‍ക്കരണവും നടപ്പാക്കിയത് സാംസ്‌കാരികമായും സാമ്പത്തികമായും വിവിധ തട്ടുകളില്‍ കഴിഞ്ഞിരുന്ന യൂറോപ്യന്‍ രാജ്യങ്ങളേ ഒരേ ചങ്ങലയില്‍ ബന്ധിക്കാന്‍ ഇടയാക്കി. യൂറോ എന്ന നാണയവ്യവസ്ഥിതി ഏകീകൃത യൂറോപ്പിന്റെ മുഖമുദ്രയായി മാറി. അനാവശ്യമായ നികുതികളും ചെലവും ചുരുക്കുക, ടൂറിസം വര്‍ദ്ധിപ്പിക്കുക, സമ്പദ്‌വ്യവസ്ഥിതിയെ കൂടുതല്‍ സുതാര്യമാക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു പരക്കെ പ്രദര്‍ശിപ്പിച്ചതെങ്കിലും യൂറോപ്പിന്റെ ഏകീകരണം വിവിധ ബൈബിള്‍ പ്രവാചനങ്ങളുടെ സങ്കലനമായിരുന്നുവെന്ന് ദൈവവചന പഠിതാക്കള്‍ സംശയലേശമെന്യേ വിശ്വസിക്കുന്നു.
എതിര്‍ക്രിസ്തുവെന്ന് ദൈവവചനം അവതരിപ്പിക്കുന്ന പിശാചിന്റെ അവതരാത്തിന് ഭൂമുഖത്തെങ്ങും അംഗീകാരം ലഭിക്കുന്നതിന് അനിവാര്യമായ സംഭവവികാസങ്ങളാണ് യൂറോപ്പിന്റെ ഏകീകരണത്തിലൂടെയും ഇന്നത്തെ സാമ്പത്തിക തകിടംമറിച്ചിലിലൂടെയും നടന്നുകൊണ്‍ടിരിക്കുന്നത്. യൂറോപ്പ് ലോകത്തിന് സംഭാവന ചെയ്ത മതം, സംസ്‌കാരം, ഭാഷ, തത്വചിന്ത, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ ഇന്നും ഒന്നാം സ്ഥാനത്താണെങ്കിലും പ്രഗത്ഭനായ ഒരു ഭരണാധികാരിയേ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്. യൂറോപ്പിന്റെ നേതൃദാരിദ്ര്യം പരിഹരിക്കുംവിധമായിരിക്കും എതിര്‍ക്രിസ്തുവിന്റെ രംഗപ്രവേശനം. 2 തെസലോനിക്ക 2:4ല്‍ വിവരിക്കുന്ന ഒരു വാക്യം ഇപ്രകാരമാണ്: അവന്‍ ദൈവാലയത്തില്‍ ഇരുന്നുകൊണ്‍ട് ദൈവം എന്നു നടിച്ച് ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതേ തന്നത്താന്‍ ഉയര്‍ത്തുന്ന എതിരാളി അത്രേ. 2003 ഫെബ്രുവരി ആറിന് ബിബിസി റിപ്പോര്‍ട്ടു ചെയ്ത ഒരു വാര്‍ത്തിയല്‍ യൂറോപ്പ്യന്‍ ഭരണഘടനയില്‍നിന്ന് ദൈവം ഇല്ലാതെയായി എന്നായിരുന്നു. ദൈവനിഷേധം മുഖമുദ്രയാക്കിയ വന്‍കര എന്നത് ഇന്ന് യൂറോപ്പിന് ഏറെ യോജിക്കുന്ന പേരാണ്.
കത്തോലിക്കാ സഭ എന്ന ജനപിന്തുണയുള്ള അടിത്തറയില്‍നിന്നുകൊണ്‍ട് എതിര്‍ക്രിസ്തു പടുത്തുയര്‍ത്തിയ ഏകീകൃത യൂറോപ്പ് ദൈവനിഷേധത്തിന്റെ അടയാളമാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ ഇവിടുത്തേ മതനേതൃത്വങ്ങള്‍ വചനവിരുദ്ധ ആശയങ്ങള്‍ക്ക് വിത്തുപാകുന്നതാണ് കഴിഞ്ഞ ഏതാനും ദശകങ്ങളായി കണ്‍ടുകൊണ്‍ടിരിക്കുന്നത്. കുടുംബവ്യവസ്ഥിതിയുടെ അടിത്തറയിളക്കി സ്വവര്‍ഗ്ഗപ്രേമികള്‍ക്ക് പച്ചക്കൊടികാണിച്ചുകൊണ്‍ട് പാരമ്പര്യസഭകളെല്ലാം തന്നെ വചനവിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതില്‍ മത്സരിച്ചുകൊണ്‍ടിരിക്കുന്നു. അടച്ചുപൂട്ടിക്കൊണ്‍ടിരിക്കുന്ന ദേവാലയങ്ങള്‍, പൗരോഹിത്യശുശ്രൂഷയില്‍നിന്നും ദൈവവിശ്വാസത്തില്‍നിന്നും അകന്നുകൊണ്‍ടിരിക്കുന്ന യുവതി -യുവാക്കള്‍, വര്‍ദ്ധിച്ചുവരുന്ന മദ്യ -മയക്കുമരുന്ന് സംസ്‌കാരം, ലൈംഗിക അരാജകത്വം, വ്യാപിച്ചുകൊണ്‍ടിരിക്കുന്ന സാത്താന്‍ ആരാധന, തൊഴിലില്ലായ്മ മൂലം സാമ്പത്തികമായി തകര്‍ന്നുകൊണ്‍ടിരിക്കുന്ന വ്യക്തികളും കുടുംബങ്ങളും, ക്രെഡിറ്റ് കാര്‍ഡ്, ലോണുകള്‍ എന്നിവയിലൂടെ ദിനംപ്രതി സാമ്പത്തിക കെണിയില്‍ വീണ് പ്രതീക്ഷ നഷ്ടപ്പെട്ട വ്യക്തികള്‍ എന്നിങ്ങനെ എതിര്‍ക്രിസ്തുവിന്റെ എല്ലാനിലയിലുള്ള സ്വാധീനങ്ങളും ശക്തമായ സമൂഹമായി യൂറോപ്യന്‍ ജനത മാറിക്കൊണ്‍ടിരിക്കുന്നു അഥവാ മാറിയിരിക്കുന്നു.
വിവിധ രാജ്യങ്ങളില്‍ വിവിധ കറന്‍സികള്‍ ഈ സ്ഥാനത്ത് വരുമെങ്കിലും എതിര്‍ക്രിസ്തുവിന്റെ പ്രാവചനികമായ പ്രതീകമെന്ന് നിലയ്ക്ക് യൂറോ ആണ് ഈ സ്ഥാനത്തിന് സര്‍വ്വഥാ യോഗ്യന്‍. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ വികലമായ സാമ്പത്തികനയത്തിലൂടെ തകര്‍ന്ന യൂറോയുടെ മുഖം രക്ഷിക്കാനാണ് ഇനി ഭൗതികരൂപത്തില്‍ എതിര്‍ക്രിസ്തു രംഗപ്രവേശനം ചെയ്യാനിരിക്കുന്നത്. സാമ്പത്തികമേഖലയില്‍ പ്രഗത്ഭരായ പല വ്യക്തികളും യൂറോപ്പിനേ താങ്ങിനിര്‍ത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുവെങ്കിലും ഈ പണ്‍ഡിതന്മാരെല്ലാം ഒരുപോലെ പരാജയം സമ്മതിച്ചുകൊണ്‍ടിരിക്കുമ്പോള്‍,“ഞങ്ങളുടെ തകര്‍ന്നുകൊണ്‍ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥിതിയെ താങ്ങിനിര്‍ത്താന്‍ വരുന്നത് ദൈവമാണെങ്കിലും പിശാചാണെങ്കിലും ഞങ്ങള്‍ ആരെയും പിന്തുണയ്ക്കും’’ എന്നതാണ് യൂറോപ്യന്‍ നേതാക്കളുടെ ഇന്നത്തെ മനോഭാവം. അതേ, യൂറോപ്പ് കാത്തിരിക്കുന്നു, ഒരു എതിര്‍ക്രിസ്തുവിനായി.
No comments:
Post a Comment
please make the cooments and share