Monday, 2 July 2012

മൈസൂരില്‍ പള്ളിയില്‍ ഡ്രസ്‌കോഡ്

ബാംഗ്ലൂര്‍: വിനോദസഞ്ചാര കേന്ദ്രമായ മൈസൂരിലെ സെന്റ് ഫിലോമിന പള്ളിയില്‍ ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തുന്നു. മാന്യതയില്ലാതെ വസ്ത്രം ധരിച്ച് പള്ളിയില്‍ പ്രവേശിക്കുന്നതു ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വത്തിക്കാനിലെ ദൈവാലയങ്ങളുടെ മാതൃകയില്‍ വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തിയത്. പള്ളിയില്‍ വരുന്നവര്‍ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നു മൈസൂര്‍ ബിഷപ്പ് തോമസ് വാഴപ്പള്ളില്‍ പറഞ്ഞു.
1930ല്‍ സ്ഥാപിച്ച ഈ പള്ളിയില്‍ ദിവസേന അയ്യായിരത്തോളം പേര്‍ സന്ദര്‍ശകരായെത്തുന്നുണ്ട്. വിദേശീയരടക്കമുള്ളവര്‍ ശരീരം മുഴുവന്‍ മറയ്ക്കാത്ത വസ്ത്രം ധരിച്ച് പള്ളിയില്‍ പ്രവേശിക്കുന്നതു പലപ്പോഴും ആരാധനാലയത്തിന്റെ വിശുദ്ധാന്തരീക്ഷത്തെ കളങ്കപ്പെടുത്തുന്നതായി വിശ്വാസികള്‍ പരാതിപ്പെട്ടിരുന്നു.
പെന്തെക്കോസ്തു ആരാധനാലയങ്ങളിലും ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. റ്റിപിഎം, സിപിഎം സഭകള്‍ ഒഴികെ മിക്ക സഭകളിലും വസ്ത്രധാരണത്തില്‍ നിര്‍ബന്ധമില്ല എന്നതു ഗൗരവമായെടുക്കേണ്ടതാണ്.

No comments:

Post a Comment

please make the cooments and share