Showing posts with label Mullaperiyar. Show all posts
Showing posts with label Mullaperiyar. Show all posts

Thursday, 22 December 2011

മുല്ലപ്പെരിയാര്‍: ആന്റണി പ്രധാനമന്ത്രിയെ കണ്ടു

http://kerugmas.blogspot.com/2011/12/blog-post_8747.html
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിനെ കണ്ടു.

പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളിലും നടക്കുന്ന സംഭവവികാസങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനങ്ങള്‍ സംഘര്‍ഷത്തിന്റെ പാതയിലാണെന്നും ഇരു സംസ്ഥാനങ്ങളെയും ഉടന്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും ആന്റണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.