Social Issue

അണക്കെട്ടും ഭൂകമ്പവും

അരുണ്‍ പുത്തന്‍പുരയില്‍


വലിയ അണക്കെട്ടുകള്‍ ഭൂകമ്പത്തോട് എങ്ങനെയാണ് പ്രതികരിക്കുക എന്നു മനസ്സിലാക്കാന്‍ വേണ്ടത്ര വിവരങ്ങള്‍ നമ്മുടെ കൈവശമില്ല. എന്നാല്‍, ഓരോ അണക്കെട്ടും പണിയുകയും നിലകൊള്ളുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമായതിനാല്‍ അവ വ്യത്യസ്ത രീതിയിലായിരിക്കും പ്രതികരിക്കുക. നാല് അണക്കെട്ടുകള്‍ക്ക് മാത്രമേ ശക്തിയായ ഭൂകമ്പത്തെ നേരിടേണ്ടി വന്നിട്ടുള്ളൂ. എന്നാല്‍, ഇവ തകരുകയുണ്ടായില്ലമുല്ലപ്പെരിയാര്‍ പ്രശ്‌നമിങ്ങനെ തിളച്ചുമറിയുന്നതുകൊണ്ട് അണക്കെട്ടുകളുടെ സുരക്ഷയെപ്പറ്റിയും ഭൂമി കുലുക്കത്തെപ്പറ്റിയും പല സിദ്ധാന്തങ്ങളും പ്രചരിക്കുന്നുണ്ട്. ആശങ്കകളും ആശയക്കുഴപ്പങ്ങളും തീര്‍ക്കുന്നതിനുപകരം വര്‍ധിപ്പിക്കാന്‍ മാത്രമേ അവ സഹായിക്കുന്നുള്ളൂ എന്നുമാത്രം. രാഷ്ട്രീയ, പ്രാദേശിക, ഭാഷാ പരിഗണനകളെല്ലാം മാറ്റിവെച്ച് നമുക്ക് ഈ പ്രശ്‌നത്തെ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും മാത്രം അടിസ്ഥാനത്തില്‍ സമീപിച്ചു നോക്കാം. 

ആശയക്കുഴപ്പത്തിന്റെയും ആശങ്കയുടെയും ഈ അന്തരീക്ഷം ഒന്നു മാറ്റിയെടുക്കാന്‍ ഒരു അന്താരാഷ്ട്ര സംഘടനയുടെ പഠന റിപ്പോര്‍ട്ടിലെ ആമുഖവാക്യം ഉദ്ധരിച്ചുകൊണ്ടു തുടങ്ങാം. വലിയ അണക്കെട്ടുകള്‍ക്കായുള്ള അന്താരാഷ്ട്ര കമ്മീഷന്റെ (ഐ.സി.ഒ.എല്‍. ഡി.) വിദഗ്ധ സമിതി, അണക്കെട്ടുകളെയും ഭൂമികുലുക്കത്തെയും പറ്റി 2010 മെയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്നുള്ളതാണീ ഉദ്ധരണി. ഇന്ത്യയുള്‍പ്പെടെ 90-ല്‍പ്പരം രാജ്യങ്ങളടങ്ങിയ ആ സംഘടനയുടെ റിപ്പോര്‍ട്ടിന്റെ തുടക്കമിങ്ങനെയാണ് -''ജലം സംഭരിക്കുന്നതിനുവേണ്ടി നിര്‍മിച്ച വലിയ അണക്കെട്ടുകള്‍ ഭൂകമ്പത്തില്‍ തകര്‍ന്ന് ഇതുവരെ ആരും മരണമടഞ്ഞിട്ടില്ല.'' ഭൂകമ്പത്തില്‍ അണക്കെട്ടു തകര്‍ന്ന് ആളപായമുണ്ടാകില്ല എന്നാണ് ഇപ്പറഞ്ഞതിനര്‍ഥം എന്നു കരുതരുത്. ചരിത്രത്തില്‍ ഇതുവരെ അങ്ങനെയുണ്ടായിട്ടില്ല എന്നേ പറഞ്ഞിട്ടുള്ളൂ. ഇനിയുണ്ടാവില്ല എന്നല്ല. ഭൂകമ്പവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളുടെ ശാസ്ത്രത്തിന്റെ കാര്യം അങ്ങനെയാണ്. ചരിത്രവുമായി ബന്ധപ്പെടുത്തിയാണ് അതേക്കുറിച്ചു പറയാറ്. 

ഒരു പ്രദേശത്തെ ഭൂചലന പ്രതിഭാസങ്ങളുടെ ചരിത്രമെടുത്തു വിശകലനംചെയ്താണ് ആ പ്രദേശത്തെ നിര്‍മിതികളുടെ ഘടന നിഷ്‌കര്‍ഷിക്കുന്നത്. പഴയ ഭൂചലനങ്ങളുടെ ചരിത്രമെടുത്താണ് ഓരോ പ്രദേശത്തെയും ഭൂകമ്പസാധ്യതയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നത്. അതനുസരിച്ച് അവിടത്തെ നിര്‍മിതികള്‍ക്കുവേണ്ട സാങ്കേതികവിദ്യ നിശ്ചയിക്കുന്നു. സ്വാഭാവികമായും ഒരു ചോദ്യമുയരും. പണ്ടു ഭൂകമ്പമുണ്ടായിരുന്നു അല്ലെങ്കില്‍ ഉണ്ടായില്ല എന്നതുകൊണ്ട് ഭാവിയിലും അങ്ങനെയാവും എന്ന് കണക്കുകൂട്ടുന്നത് എന്തടിസ്ഥാനത്തിലാണ്, സംഭവ്യതാ സിദ്ധാന്തം അഥവാ പ്രോബബിലിറ്റി തിയറിയെ അടിസ്ഥാനമാക്കിയാണ് ഇതുചെയ്യുന്നത്. കൈവശമുള്ള വിവരങ്ങള്‍ വളരെ കുറവാണെങ്കില്‍ സംഭവ്യതാ സിദ്ധാന്തം അത്ര ഫലപ്രദമാകില്ല. നിര്‍ഭാഗ്യവശാല്‍ മിക്ക ഭൂചലനപ്രതിഭാസങ്ങളുടെയും കാര്യമിതാണ്. ഞാനിപ്പറയുന്നതിനോട് പല ശാസ്ത്രജ്ഞരും യോജിച്ചെന്നുവരില്ല. അതുകൊണ്ട് ന്യൂസീലന്‍ഡിലെ ശാസ്ത്ര സംഘടനയായ ജി.എന്‍.എസ്. സയന്‍സ് ക്രൈസ്റ്റ് ചര്‍ച്ച് ഭൂകമ്പത്തെപ്പറ്റി നടത്തിയ പഠനത്തിന്റെ കാര്യം പറയാം. ഇതിന് രണ്ടു കാരണമുണ്ട്. ഒന്നാമതായി ഒരുവര്‍ഷം മുമ്പുവരെ ക്രൈസ്റ്റ് ചര്‍ച്ചിലെ ഭൂകമ്പപ്രതിഭാസങ്ങളുടെ തോത് ഏറെക്കുറെ കേരളത്തിലേതിനു തുല്യമായിരുന്നു. കേരളത്തേക്കാള്‍ അല്പം മാത്രം കൂടുതല്‍ എന്നു പറയാം. രണ്ടാമത് ഞാന്‍ താമസിക്കുന്നത് ഇവിടെയാണ്.

ക്രൈസ്റ്റ് ചര്‍ച്ചിലെ ഭൂകമ്പം


കേരളത്തെപ്പോലെ തന്നെ ഭൂചലന പ്രതിഭാസങ്ങള്‍ തീരെ കുറച്ച് അനുഭവപ്പെടുന്ന നഗരമായാണ് ക്രൈസ്റ്റ് ചര്‍ച്ച് കരുതപ്പെട്ടിരുന്നത്. റിക്ടര്‍ സെ്കയിലില്‍ ഏഴിനു മുകളില്‍ രേഖപ്പെടുത്തുന്ന ഒരു ഭൂകമ്പം ക്രൈസ്റ്റ് ചര്‍ച്ചില്‍ ഉണ്ടാവാനുള്ള സാധ്യതയെത്രയെന്ന് ഏതെങ്കിലും ഭൗമശാസ്ത്രജ്ഞനോട് 2010 സപ്തംബര്‍ നാലിനുമുമ്പ് ചോദിച്ചിരുന്നെങ്കില്‍ അതിനുള്ള സാധ്യത നന്നേ കുറവാണെന്നായിരിക്കും അദ്ദേഹം മറുപടി നല്‍കിയിട്ടുണ്ടാവുക. പക്ഷേ, വ്യത്യസ്തമായൊരു മറുപടിയാണ് പ്രകൃതി കരുതിവെച്ചിരുന്നത്. ജി.എന്‍. എസ്. റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 7,000 ഭൂചലനങ്ങളുണ്ടായി. അതില്‍ രണ്ടെണ്ണം റിക്ടര്‍ സെ്കയിലില്‍ ആറിനു മുകളില്‍ രേഖപ്പെടുത്തിയവയായിരുന്നു. ഒന്ന് ഏഴിനു മുകളിലും. ക്രൈസ്റ്റ് ചര്‍ച്ചില്‍ അനുഭവപ്പെട്ട പ്രതിഭാസം തികച്ചും അപൂര്‍വമായിരുന്നു. പക്ഷേ, ഭൂകമ്പ പഠനങ്ങളുടെ കാര്യത്തിലുള്ള അനിശ്ചിതത്വത്തിലേക്ക് അത് വെളിച്ചം വീശുന്നു. ഈയൊരു അപ്രവചനീയത്വം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അനുഭവപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ഓസ്‌ട്രേലിയയിലെ ടെനന്റ് ക്രീക്കില്‍ 1988 ജനവരി 22-നുണ്ടായ ഭൂകമ്പത്തിന്റെ കാര്യം. 6.3, 6.4, 6.7 വീതം തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളാണ് അന്നുണ്ടായത്. അതിനുമുമ്പ് ഭൂചലന പ്രതിഭാസങ്ങളുടെ ചരിത്രമൊന്നുമില്ലാത്ത പ്രദേശമായിരുന്നു അത്. 
ഈ പശ്ചാത്തലത്തില്‍, ക്രൈസ്റ്റ്ചര്‍ച്ചില്‍ 181 പേരുടെ മരണത്തിനുകാരണമായി 2011 ഫിബ്രവരിയിലുണ്ടായ ഭൂകമ്പത്തിനുശേഷം ന്യൂസീലന്‍ഡ് കാന്റര്‍ബറി സര്‍വകലാശാലയിലെ ഡോ. രാജേഷ് ധക്കാല്‍ കാന്റര്‍ബറി എര്‍ത്ത്‌ക്വേക്ക് റോയല്‍ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശം ശ്രദ്ധേയമാണ് -''ഓരോ പ്രധാന ഭൂകമ്പത്തിനും ശേഷം അതിനനുസരിച്ച് അവിടത്തെ കെട്ടിട നിര്‍മാണരൂപകല്‍പനാ ചട്ടങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍, തികച്ചും സുരക്ഷിതമായ കെട്ടിടരൂപകല്‍പന ആയിക്കഴിഞ്ഞെന്ന ധാരണയുണ്ടാവുന്നു, തെറ്റായ ആത്മവിശ്വാസം കൈവരുന്നു. പക്ഷേ, അടുത്ത തവണ കൂടുതല്‍ ശക്തമായ ഭൂകമ്പം വന്ന് എല്ലാം തകരുന്നതുവരെയേ ഈ ആത്മവിശ്വാസത്തിന് ആയുസ്സുള്ളൂ. ദുരന്തങ്ങളില്‍നിന്ന് പാഠം പഠിക്കുകയും അതിനനുസരിച്ച് രൂപകല്പനകള്‍ പരിഷ്‌കരിക്കുകയും ചെയ്യുകയെന്നത് വാസ്തവത്തില്‍ അന്തമില്ലാത്തൊരു പ്രക്രിയയാണ്.'' 

അണക്കെട്ടുകളുടെ മേലുള്ള ആഘാതങ്ങള്‍


ഭൂചലനവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളുടെ രൂപകല്പനയുടെ കാര്യത്തിലുള്ള അനിശ്ചിതത്വത്തെപ്പറ്റി ഇപ്പോള്‍ ഏതാണ്ടൊരു രൂപം കിട്ടിയിട്ടുണ്ടാകുമെന്നു കരുതുന്നു. ഇനി ഭൂകമ്പങ്ങള്‍ അണക്കെട്ടുകളിലേല്പിക്കുന്ന ആഘാതത്തിന്റെ കാര്യമെടുക്കാം. മണ്ണിന്റെ ഘടനയെത്തന്നെ മാറ്റിമറിക്കുന്ന ഈ സങ്കീര്‍ണപ്രക്രിയയെ ലളിതമായി വിശദീകരിക്കാന്‍ എളുപ്പമല്ല. ആഘാത തരംഗങ്ങള്‍ കാരണം പൊടുന്നനെ കുതിച്ചുയരുന്ന മര്‍ദവും ഭൂവല്‍ക്കത്തിലെ ചലനങ്ങളും മറ്റും കാരണം അണക്കെട്ടിന്റെ ഘടനതന്നെ മാറും. അതിന്റെ സാങ്കേതിക കാര്യങ്ങളിലേക്ക് അധികം കടക്കാതെ, ''വലിയൊരു ഭൂകമ്പമുണ്ടാകുമ്പോള്‍ അണക്കെട്ടുകള്‍ക്ക് എന്തു സംഭവിക്കും?'' എന്നു നോക്കാം. വലിയ ഭൂകമ്പങ്ങളോട് അണക്കെട്ടുകള്‍ എങ്ങനെയാണു പ്രതികരിക്കുക എന്നു മനസ്സിലാക്കാന്‍വേണ്ടത്ര വിവരങ്ങള്‍ നിര്‍ഭാഗ്യവശാല്‍, നമ്മുടെ കൈവശമില്ല. നേരത്തേ പറഞ്ഞ ഐ.സി.ഒ.എല്‍.ഡി. റിപ്പോര്‍ട്ടില്‍ തന്നെ ഇക്കാര്യം വ്യക്തമാണ്. ''ഭൂചലന പ്രതിഭാസത്തോട് വലിയ അണക്കെട്ടുകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതു സംബന്ധിച്ച് പരിമിതമായ വിവരങ്ങളേ നമ്മുടെ കൈവശമുള്ളൂ'' - എന്നാണതില്‍ പറയുന്നത്. ചരിത്രവസ്തുതകള്‍ പരിമിതമാണെന്നതുകൊണ്ട്, ഭാവിയില്‍ ഭൂചലനമുണ്ടാകുമ്പോള്‍ അണക്കെട്ടുകള്‍ക്ക് എന്തു പറ്റുമെന്നു വിഭാവനം ചെയ്യാനുള്ള കഴിവും പരിമിതമാകും. ഓരോ ഭൂകമ്പവും വ്യത്യസ്തമാണെന്നതും അവയ്ക്കു സമാനതകള്‍ കുറവാണെന്നതും ഇക്കാര്യം ഒന്നുകൂടെ സങ്കീര്‍ണമാക്കുന്നു. 

അണക്കെട്ടുകള്‍ പ്രധാനമായും നാലു തരമാണ്. എംബാക്‌മെന്റ് ഡാം, ഗ്രാവിറ്റി ഡാം, ബട്രസ് ഡാം, ആര്‍ച്ച് ഡാം. ഇതില്‍ ഓരോതരം അണക്കെട്ടും ഭൂകമ്പത്തോടു പ്രതികരിക്കുക സവിശേഷരീതിയിലാണ്. മുല്ലപ്പെരിയാര്‍ ഗ്രാവിറ്റിഡാമാണ്. നിര്‍മാണ വസ്തുക്കളുടെ ഭാരം കൊണ്ടുമാത്രം ജലത്തിന്റെ മര്‍ദത്തെ പ്രതിരോധിക്കുന്ന അണക്കെട്ടുകളാണ് ഇവ. വില്ലുപോലെ വളഞ്ഞ കോണ്‍ക്രീറ്റു നിര്‍മിതമായ ആര്‍ച്ചു ഡാമിലാകട്ടെ നിര്‍മാണവസ്തുവിന്റെ ഭാരത്തിനൊപ്പം സവിശേഷ ആകൃതിയും ജലമര്‍ദത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ഇടുക്കി അണക്കെട്ട് ആര്‍ച്ച് ഡാമാണ്. ഗ്രാവിറ്റി ഡാമുകള്‍ എങ്ങനെയാണ് ഭൂകമ്പത്തോടു പ്രതികരിച്ചത് എന്നതിന്റെ ചരിത്രം പരിശോധിക്കാം. ചൈനാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വാട്ടര്‍ റിസോര്‍ഴ്‌സസ് ആന്‍ഡ് ഹൈഡ്രോ പവര്‍ റിസര്‍ച്ചിലെ ചെന്‍ ഹോഖ്യൂന്‍, 2008-ല്‍ ഭൂകമ്പ എന്‍ജിനീയറിങ്ങിന്റെ 14-ാമത് ലോകസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധമനുസരിച്ച് ലോകത്തിലാകെ നാല് അണക്കെട്ടുകള്‍ക്കുമാത്രമേ ശക്തമായ ഭൂകമ്പങ്ങള്‍ (ആറിന് മുകളില്‍ ശക്തിയുള്ള ചലനങ്ങള്‍) നേരിടേണ്ടിവന്നിട്ടുള്ളൂ. ഇന്ത്യയിലെ കൊയ്‌ന അണക്കെട്ട്, ചൈനയിലെ സിഫെന്‍കിയാങ്, ബവുഷുസി, ഇറാനിലെ സെഫിഡ് റുഡ് എന്നിവയാണവ. 1960-നും 1980-നും ഇടയില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് അണകളായിരുന്നു ഇവയെല്ലാം. ഇവയിലൊന്നുപോലും ഭൂകമ്പത്തില്‍ തകര്‍ന്നില്ല, പക്ഷേ, നാലിനും കേടുപാടുകള്‍ പറ്റി. 

ഓരോന്നും വേറെ തരം

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, മുല്ലപ്പെരിയാര്‍ അണക്കെട്ടിനേക്കാള്‍ എത്രയോ മെച്ചപ്പെട്ട നിര്‍മാണ വസ്തുക്കള്‍കൊണ്ടു നിര്‍മിച്ചവയാണ് ഇപ്പറഞ്ഞ അണക്കെട്ടുകളെല്ലാം എന്നതാണ്. മുല്ലപ്പെരിയാര്‍ നിര്‍മിച്ചത് സുര്‍ക്കിയും കുമ്മായവും ചേര്‍ന്ന കൂട്ടുകൊണ്ടാണ്. കോണ്‍ക്രീറ്റിന്റെ ആറിലൊന്ന് ഉറപ്പേയുള്ളൂ അതിന്. മുല്ലപ്പെരിയാര്‍ അണക്കെട്ട് വലിയൊരു ഭൂകമ്പത്തെ അതിജീവിക്കുമോ എന്ന സംശയം സ്വാഭാവികമായും ഉയരും. ഈ ചോദ്യത്തിനുത്തരം പറയാന്‍ വലിയ സാങ്കേതിക പരിജ്ഞാനമൊന്നും വേണ്ട. ഭൂചലനപ്രതിഭാസത്തിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വവും നിര്‍മാണവസ്തുവിന്റെ കാര്യത്തിലുള്ള ഉറപ്പില്ലായ്മയും പരിഗണിക്കുമ്പോള്‍, മുല്ലപ്പെരിയാര്‍ അണക്കെട്ട് വലിയൊരു ഭൂകമ്പത്തെ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നുതന്നെ പറയേണ്ടിവരും. സാധ്യത കുറവാണ് എന്നേ പറഞ്ഞിട്ടുള്ളൂ, സാധ്യത ഒട്ടുമില്ല എന്നല്ല പറഞ്ഞത് എന്ന കാര്യം ശ്രദ്ധിക്കണം. ഒന്നാമത് ഭൂചലനം വന്നാല്‍, ഈ അണക്കെട്ടിന് സാരമായ കേടുപാടുപറ്റും എന്ന കാര്യംപോലും നമുക്ക് നൂറുശതമാനം ഉറപ്പിച്ചു പറയാന്‍ കഴിയില്ല. ഓരോ അണക്കെട്ടും സവിശേഷ സ്ഥലത്ത്, സവിശേഷ ഭൗമഘടനയുള്ള സ്ഥലത്ത്, സവിശേഷ നിര്‍മാണ സാമഗ്രികള്‍കൊണ്ടു പണിഞ്ഞിട്ടുള്ളവയാണ്. അതുകൊണ്ടുതന്നെ ഓരോ അണക്കെട്ടും സവിശേഷ രീതിയിലാവും ഭൂചലനത്തോടു പ്രതികരിക്കുക. പക്ഷേ, മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നൂറു വര്‍ഷത്തോളം പഴക്കമുണ്ട്, അതു നിര്‍മിച്ചത് കാലഹരണപ്പെട്ട സാങ്കേതിക വിദ്യയും ഉറപ്പുകുറവുള്ള വസ്തുക്കളും ഉപയോഗിച്ചാണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കാലതാമസം കൂടാതെ അതു പുതുക്കിപ്പണിയുന്നതു തന്നെയാണ് നല്ലത് എന്നുതന്നെ പറയേണ്ടിവരും. 

മുല്ലപ്പെരിയാര്‍ പ്രദേശത്ത് 6.0 തീവ്രതയുള്ള ഭൂകമ്പമുണ്ടാകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന ചോദ്യമാണ് അടുത്തതായി ഉയരുക. ഈ മേഖലയിലെ ദുരന്ത സാധ്യതയെപ്പറ്റി പഠിച്ച ഐ.ഐ.ടി. റൂര്‍ക്കിയിലെ ശാസ്ത്രജ്ഞര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് മുല്ലപ്പെരിയാറിനു സമീപം റിക്ടര്‍ സെ്കയിലില്‍ 6.5 തീവ്രതയുള്ള ഭൂകമ്പത്തിനു വഴിവെച്ചാക്കാവുന്ന തരത്തിലുള്ള ഭ്രംശമേഖല കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ 4.2 തീവ്രതയുള്ള ഭൂകമ്പത്തിനു മാത്രം സാധ്യതയുള്ള മേഖലയിലാണ് ഇതു പെടുന്നത്. പക്ഷേ, അണക്കെട്ടുകളെപ്പോലെയുള്ള സവിശേഷ ഘടനകളുടെ കാര്യത്തില്‍ ഈ തരംതിരിവു മതിയാവില്ല. ഇവിടെയും ഒരുകാര്യം ഓര്‍ക്കണം. മുന്‍കാല ഭൂകമ്പങ്ങളുടെ ചരിത്രത്തില്‍ നിന്നാണ് നമ്മള്‍ ഇത്തരം നിഗമനങ്ങളിലെത്തുന്നത്. പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ക്ക് നമ്മുടെ പഠനത്തിലെ കണ്ടെത്തലുകള്‍ അനുസരിക്കേണ്ട ബാധ്യതയൊന്നുമില്ല. പഠന ഫലങ്ങളും അപകട സാധ്യതകളും കണക്കിലെടുക്കുമ്പോള്‍ ഏറെപ്പഴകിയ ഈ അണക്കെട്ടു മാറ്റിപ്പണിയുക തന്നെയാണു നല്ലത്. 

പരിഭ്രാന്തി വേണ്ട


പഴയ ഡാം പൊളിച്ചു പണിയുകയാണു നല്ലതെന്നു പറയുമ്പോള്‍ അത് ഭൂകമ്പം വന്ന് നാളെത്തന്നെ തകരാന്‍ സാധ്യതയുണ്ടെന്നാണ് അര്‍ഥമെന്ന് കരുതരുത്. ഒരിക്കല്‍ ഭൂകമ്പമുണ്ടായാല്‍ അത് ആവര്‍ത്തിക്കുന്നത് നിശ്ചിത സമയപരിധിക്കു ശേഷമായിരിക്കും. നാളെത്തന്നെ വലിയൊരു ഭൂകമ്പമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് എന്നര്‍ഥം. അതുകൊണ്ടുതന്നെ നാട്ടുകാര്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. സംഭവത്തിന്റെ ഗൗരവത്തെക്കുറിച്ചറിയുന്ന എന്‍ജിനീയറിങ് സമൂഹം ജനങ്ങളുടെ സുരക്ഷയെന്ന കാര്യത്തിനു മുന്‍ഗണന നല്‍കി ഒരുമിച്ചുചേര്‍ന്ന് കര്‍മപരിപാടിക്കു രൂപം നല്‍കുകയാണു ചെയ്യേണ്ടത്. അണക്കെട്ടുകളുടെ നിര്‍മാണം സങ്കീര്‍ണപ്രക്രിയയാണെന്നോര്‍ക്കണം. ഒരു അണക്കെട്ട് രൂപകല്പന ചെയ്തു നിര്‍മാണം പൂര്‍ത്തിയാക്കണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. അതുകൊണ്ടുതന്നെ ചര്‍ച്ചകളും വിവാദങ്ങളുമായി സമയം നീട്ടിക്കൊണ്ടുപോകാതെ അടിയന്തര നടപടിയെടുക്കുകയാണു വേണ്ടത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രശ്‌നം ശാസ്ത്ര-സാങ്കേതിക-എന്‍ജിനീയറിങ് പ്രശ്‌നമാണ്. അതിന് രാഷ്ട്രീയ-ഭാഷാ-പ്രാദേശിക നിറം നല്‍കുന്നത് അപലപനീയമാണ്. ലോകത്തെവിടെയായാലും ഭൂകമ്പങ്ങളുടെ കാര്യത്തില്‍ അപ്രവചനീയത്വമുണ്ടെന്നതും ഭൂകമ്പങ്ങളെയും അണക്കെട്ടുകളെയും ബന്ധപ്പെടുത്തിയുള്ള പഠനങ്ങള്‍ ഇപ്പോഴും ശൈശവദശയിലാണെന്നതും പരിഗണിച്ച് എന്‍ജിനീയറിങ് സമൂഹം ഈ പൊതുപ്രശ്‌നത്തിനുവേണ്ടി ഒന്നിക്കണം.


(ഷെഫീല്‍ഡ് സര്‍വകലാശാലയില്‍നിന്ന് എര്‍ത്ത് ക്വെയ്ക്ക് ആന്‍ഡ് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ ലേഖകന്‍ ഇപ്പോള്‍ ന്യൂസീലന്‍ഡിലെ കാന്റര്‍ബറി സര്‍വകലാശാലയിലെ എര്‍ത്ത് ക്വെയ്ക്ക് എന്‍ജിനീയറിങ് വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ഥിയാണ്)

http://kerugmas.blogspot.com/p/social-issue.html


What are the social problems of today?

1. Rising fuel prices: costs businesses and consumers. Has an indescriminate effect.

2. Rising food prices, and costs of living: All associated with rising fuel prices.

3. Mortgage stress: US subprime market collapse.

4. Obesity: this is a burden on the public health system.

5. Ageing population: problematic in a few decades when there won't be enough tax payers to support retirees. This is a current concern for Japan, and Australia, and no doubt other countries. Immigration is a viable solution.

6. Climate change.

I am personally interested in finding a solution to rising fuel prices and climate change. In a way, they are related. I am particularly interesed in finding a way to transport large volumes of goods and people cheaply. 

I used to work for a cross-country trucking company. Nowadays, everything is trucked, even over long distances ie. cross country. Trains and ships might be a viable alternative for some situations.

Can anyone identify other social problems at this time?